Profile picture
, 10 tweets, 3 min read Read on Twitter
നവരാത്രി
#hinduculture
#templehistory

ഹൈന്ദവരുടെ ആരാധനയുടേയും നൃത്തത്തിന്റേയും ഒരു ഉത്സവമാണ് നവരാത്രി. ഒൻപത് രാത്രികൾ എന്നാണ് ഈ സംസ്കൃത പദത്തിന്റെ അർത്ഥം. ഒൻപത് രാത്രിയും പത്ത് പകലും നീണ്ടു നിൽക്കുന്ന ഈ ഉത്സവത്തിൽ ശക്തിയുടെ ഒൻപത് രൂപങ്ങളെ ആരാധിക്കുന്നു. നവരാത്രി ദിവസങ്ങളിലെ 1
ആദ്യത്തെ മൂന്ന് ദിവസം ദേവിയെ പാർവ്വതിയായും അടുത്ത മൂന്ന് ദിവസം ലക്ഷ്മിയായും അവസാനത്തെ മൂന്ന് ദിവസം സരസ്വതിയായും സങ്കൽപ്പിച്ച് പൂജ നടത്തുന്നു.ശരത് ഋതുവിലാണ് (സെപ്റ്റംബർ‌-ഒക്ടോബർ) ശരത് നവരാത്രി ആഘോഷിക്കുന്നത്. മഹാ നവരാത്രി എന്നും പേരുണ്ട്. ദുർഗാദേവി മഹിഷാസുരനെ വധിച്ചതിന്റെ 2
ഓർമയിക്കാണ് ഇത് ആഘോഷിക്കുന്നത്.ആര്‍ഷഭാരതത്തില്‍ കന്യാകുമരി മുതല്‍ ഹിമാലയം വരെയുള്ള മുക്കിലും മൂലയില്‍മുള്ളവര്‍ എല്ലക്കൊല്ലവും ആഘോഷിക്കാറുള്ളതാണ് നവരാത്രി ദിനങ്ങള്‍. ഇരുട്ടിനു മേല്‍ അസുരതയുടെ മേല്‍ അജ്ഞതയുടെ മേല്‍ ഒക്കെയുള്ള വിജയമാണ് ഈ ദിനങ്ങളുടെ സന്ദേശം.3
ബംഗാളില്‍ ചണ്ഡീപൂജയെന്നും, കര്‍ണാടകത്തില്‍ ദസറയെന്നും, കേരളത്തില്‍ സരസ്വതീപൂജയെന്നും വിളിക്കപ്പെട്ടു പോന്നിരുന്ന നവരാത്രികാലം പ്രപഞ്ചചൈത്യത്തിന്റെ ശക്‌തിരൂപാരാധനയുടെ കാതലാണ്.എഴുനൂറ്‌ മന്ത്രശ്ലോകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ദേവീമാഹാത്മ്യമാണ്‌ നവരാത്രികാലത്ത്‌ പാരായണം ചെയ്യുക. ഇത്‌ 4
ഒരു പ്രത്യേക ക്രമമനുസരിച്ചാണ്‌. പാരായണവേളയില്‍ നിശ്‌ചിത ക്രമത്തില്‍ വ്യത്യസ്‌തങ്ങളായ പൂജകളും നടത്തപ്പെടുന്നു. ഇങ്ങനെ ഒമ്പതു ദിവസങ്ങള്‍കൊണ്ട്‌ ദേവീമാഹാത്മ്യത്തിന്റെ ആധാരദേവതയായ ചണ്ഡികാദേവിയെ ഉപാസിക്കുന്ന ക്രിയാസമുച്ചയമാണ്‌ നവചണ്ഡികായജ്‌ഞം എന്ന പേരില്‍ അറിയപ്പെടുന്നത്‌.5
ഇങ്ങനെയുള്ള ചണ്ഡീയജ്‌ഞം സകലവിധ ആരാധനകളിലും വച്ച്‌ ഏറ്റവും വിശിഷ്‌ടം എന്ന്‌ അറിയപ്പെടുന്നു. വ്യക്‌തിഗതമായ അടിസ്‌ഥാനത്തില്‍ ചെയ്യാവുന്ന നവരാത്രികര്‍മങ്ങളില്‍ ഒന്നാമത്തേത്‌ വിദ്യാരംഭമാണ്‌. വെറുതെ എഴുത്തിനിരുത്തുക എന്നതല്ല ഇതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. പകരം 6
താന്ത്രികദീക്ഷാവിധിയനുസരിച്ചുതന്നെ നടത്തപ്പെടുന്ന ക്രിയയാണ്‌ താന്ത്രികവിദ്യാദീക്ഷ.നവരാത്രികാലത്തെ അനുഷ്‌ഠാനങ്ങളില്‍ മറ്റു പ്രാധാന്യമുള്ളവയായി പറയുന്നത്‌ അഷ്‌ടലക്ഷ്‌മീബലി, ജയദുര്‍ഗാപൂജ, രാജമാതംഗീപൂജ, മംഗളഗൗരീപൂജ, ഹംസവാഗീശ്വരീബലി ഇവയാണ്‌. അത്ഭുതകരമായ സര്‍വസമ്പല്‍സമൃദ്ധി നല്‍കുന്ന 7
കര്‍മമാണ്‌ അഷ്‌ടലക്ഷ്‌മീബലി.സര്‍വകാര്യങ്ങളിലും വിജയം സാധകന്‌ നേടിത്തരുന്ന കര്‍മമാണ്‌ ജയദുര്‍ഗാപൂജ. ജയിക്കുന്നതിന്‌ ദുഷ്‌കരമായ സാഹചര്യത്തില്‍പോലും വിജയം പ്രദാനം ചെയ്യുന്ന പൂജാകര്‍മമാണ്‌ ഇത്‌. സകലവിധ കലകളുടെയും അധിദേവതയാണ്‌ മാതംഗി. രാജമാതംഗീപൂജ നടത്തിക്കുന്ന വ്യക്‌തി കലാരംഗത്ത്‌ 8
അതിപ്രശസ്‌തിയും ധനസമൃദ്ധിയും നേടുന്നു. കലാരംഗത്ത്‌ ഉയര്‍ച്ച ആഗ്രഹിക്കുന്ന ആരും ചെയ്യേണ്ട കര്‍മമാണ്‌ രാജമാതംഗീപൂജ. വിവാഹതടസം അനുഭവപ്പെടുന്നവര്‍ക്ക്‌ ആ തടസങ്ങള്‍ എല്ലാം മാറി ഉടന്‍ വിവാഹപ്രാപ്‌തി നല്‍കുന്ന മഹാകര്‍മമാണ്‌ മംഗളാഗൗരീപൂജ. വാഗ്‌വാദങ്ങള്‍, തര്‍ക്കങ്ങള്‍, കേസു 9
വ്യവഹാരങ്ങള്‍ ഇവയില്‍ ജയം നേടിത്തരുന്നതാണ്‌ ഹംസവാഗീശ്വരീപൂജ. ഇങ്ങനെ നിത്യജീവിതത്തിലെ സാമാന്യകാര്യങ്ങളിലും നമുക്ക്‌ ഉദ്ദേശ്യസാധ്യത്തിനായി അനുഷ്‌ഠിക്കാവുന്ന വിശേഷമാര്‍ഗങ്ങള്‍കൂടി ഉള്‍പ്പെട്ടതാണ്‌ നവചണ്ഡികാപൂജകൾ.10.

ശുഭം.
Missing some Tweet in this thread?
You can try to force a refresh.

Like this thread? Get email updates or save it to PDF!

Subscribe to Aradhya
Profile picture

Get real-time email alerts when new unrolls are available from this author!

This content may be removed anytime!

Twitter may remove this content at anytime, convert it as a PDF, save and print for later use!

Try unrolling a thread yourself!

how to unroll video

1) Follow Thread Reader App on Twitter so you can easily mention us!

2) Go to a Twitter thread (series of Tweets by the same owner) and mention us with a keyword "unroll" @threadreaderapp unroll

You can practice here first or read more on our help page!

Follow Us on Twitter!

Did Thread Reader help you today?

Support us! We are indie developers!


This site is made by just three indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3.00/month or $30.00/year) and get exclusive features!

Become Premium

Too expensive? Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal Become our Patreon

Thank you for your support!