, 26 tweets, 4 min read
My Authors
Read all threads
#മാപ്പിളലഹള ഭാഗം 3

പിന്നീട് പാലക്കാടു വഴി കോയമ്പത്തൂരിലേക്ക് ഹൈദരാലിയുടെ സൈന്യം നീങ്ങി . അതോടെ ഒളിവിൽ കഴിഞ്ഞിരുന്ന ഹിന്ദുക്കളിൽ പലരും ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ സഹായത്തോടെ കോട്ടകൾ പിടിച്ചെടുക്കാൻ ശ്രമം തുടങ്ങി .പക്ഷെ ജൂണിൽ സ്വയം ഹൈദരലി മലബാറിലെത്തി വിപ്ലവകാരികളായ നായന്മാർക്ക് 1
നേരെ യുദ്ധം തുടങ്ങി .താനൂരിലും പുതിയങ്ങാടിയിലും വച്ച് നടന്ന യുദ്ധങ്ങളിൽ അനേകം പേർ മരിക്കുകയും പതിനയ്യായിരത്തോളം വരുന്ന നായന്മാരെ ഹൈദരാലിയുടെ സൈന്യം കീഴടക്കി ബന്ദികളാക്കുകയും ചെയ്തു .അവരെ കർണാടകയുടെ ഭാഗമായ കേനറയിലേക്ക് നാടുകടത്തി ,ക്രൂരമായ പീഡനങ്ങൾക്കു ഇരയാക്കി.പതിനയ്യായിരത്തിൽ 2
വെറും ഇരുനൂറു പേര് മാത്രമാണ് ബാക്കിയായത് .ഗ്രാമങ്ങൾ പിടിച്ചടക്കി ബാക്കിയുള്ള നായന്മാർക്ക് കടുത്ത ശിക്ഷ നടപ്പിലാക്കി . അവർക്കു ആയുധമേന്താനുള്ള അവകാശം നിർത്തലാക്കി , ബ്രാഹ്മണർക്കു താഴെ ഉള്ള സമുദായമെന്ന സാമൂഹിക സ്ഥാനം എടുത്തു കളഞ്ഞ നായന്മാരെ ഏറ്റവും താഴ്ന്ന ജാതിയെന്നു പ്രഖ്യാപിച്ചു3
അവർക്കൊഴികെ മറ്റെല്ലാവർക്കും ആയുധം കൈവശം വെക്കാനുള്ള അവകാശം നൽകി, മാത്രമല്ല ആയുധമേന്തിയ നായന്മാരെ വധിക്കാനുള്ള അവകാശവും മറ്റു ജാതിക്കാർക്ക് നൽകി .നായന്മാരെ അവരുടെ പോരാട്ട വീര്യത്തിനുള്ള ശിക്ഷയെന്നോണം മറ്റു ജാതിക്കാരുടെ മുന്നിൽ ഇകഴ്ത്തി ,അവരെ കൂട്ടമായി മറ്റുള്ളവരുടെ അക്രമത്തിനു 4
ഇരകളാക്കാനുള്ള ഹൈദരാലിയുടെ ബുദ്ധിയായി ലോഗൻ ഇതിനെ കാണുന്നു . എന്നാൽ അങ്ങനെ ഒന്നും സംഭവിച്ചതായി പറയുന്നില്ല . ഹിന്ദു സമൂഹം പൊതുവെ ശാന്തരായിരുന്നു എന്ന് വേണം കരുതാൻ . മതം മാറിയാൽ പൊതു മാപ്പു നൽകാമെന്ന് ഹൈദരലി പ്രഖ്യാപിച്ചു. ഒരു ചെറിയ വിഭാഗം നായന്മാർ മതം മാറിയെങ്കിലും മറ്റുള്ളവർ 5
സ്വധർമത്തിനു വേണ്ടി അപമാനം സഹിച്ചും അല്ലാത്തവർ തിരുവതാംകൂറിൽ അഭയം പ്രാപിച്ചും പ്രതികരിച്ചു .
ഹൈദരലി പിന്നീട് കൊച്ചി ലക്ഷ്യമായി നീങ്ങി .കൊച്ചിരാജാവ് ഭരണം നിലനിർത്തുന്നതിന് പകരമായി നാല് ലക്ഷം രൂപയും ആറ് ആനകളും നൽകാം എന്ന് ഉടമ്പടി ഉണ്ടാക്കി . തിരുവതാംകൂറാവട്ടെ ഹൈദരാലിക്കു മുന്നിൽ പ്രൗഢിയോടെ പ്രതിരോധത്തോടെ നിലയുറപ്പിച്ചു .കപ്പം നൽകാൻ വിസമ്മതിച്ചു . ആവർത്തിച്ചു 7
ശ്രമിച്ചിട്ടും ഹൈദരാലിക്കും ടിപ്പുവിനും ഭരണം കൈക്കലാക്കാൻ സാധിക്കാത്തതു തിരുവതാംകൂറിന്റമാത്രമാണ് .നവാബുമായും ബ്രിട്ടീഷുകാരുമായും തിരുവതാംകൂറിനു സന്ധിയുണ്ടായിരുന്നു എന്നതും ശ്രദ്ധേയമാണ് .കോട്ടയത്തെത്തിയ ഹൈദരാലിയെ ഭയന്ന് കോട്ടയം രാജാവ് തിരുവതാംകൂറിൽ അഭയം പ്രാപിച്ചു . 8
പക്ഷെ നായർ സൈന്യവും പഴശ്ശി അടക്കമുള്ള യുവ രാജാക്കന്മാരും ശക്തമായി തന്നെ പൊരുതി. പക്ഷെ തദ്ദേശീയരായ മാപ്പിള സൈനികർ ഹിന്ദു രാജാവിന്റെ പക്ഷം ഉപേക്ഷിച്ച ശേഷം ഹൈദരുടെ സൈന്യത്തോടൊപ്പം ചേർന്നതായി ലോഗൻ മലബാർ മാന്വലിൽ കുറിക്കുന്നു.അങ്ങനെ കോട്ടയവും മൈസൂരിന്റെ നിയന്ത്രണത്തിലായി .
9
അറുപത്തിഏഴിൽ പക്ഷെ മലബാർ വീണ്ടും ഉയർത്തെഴുന്നേറ്റു .കോട്ടയത്ത് നിന്നുള്ള വെറും രണ്ടായിരം വരുന്ന നായർ സൈന്യം നാലായിരത്തോളം വരുന്ന മൈസൂർ സൈന്യത്തെ ശക്തമായി മലബാറിൽ തോൽപ്പിച്ചു .ആയുധങ്ങളും മറ്റും പിടിച്ചെടുത്തു .അവരുടെ വാർത്താവിനിമയ സങ്കേതങ്ങളും മറ്റും ആക്രമിച്ചു നശിപ്പിച്ചു .10
അതോടൊപ്പം ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി സുൽത്താൻ ബത്തേരി ആക്രമിച്ച് അറക്കലേക്കുള്ള ആയുധത്തിന്റെ ഒഴുക്ക് തടുക്കാൻ ശ്രമിച്ചെങ്കിലും പിന്മാറേണ്ടി വന്നു .പാലക്കാടു കോട്ട നിർമിച്ചും കോലത്തുനാടിന്റെ ഭരണം അറക്കൽ കുടുംബത്തെ ഏൽപ്പിച്ചും എഴുപത്തി ഏഴോടെ പൂർണമായി മലബാർ മൈസൂറിന് കീഴിലായി11
രാജപുത്രരുടെ വീര്യം ഒരുപാട് പറഞ്ഞു കേൾക്കുന്നതാണെങ്കിലും ഹൈദരാലിക്കു നേരെ ഏറ്റവും ശക്തമായ പ്രതിരോധം കാഴ്ച വച്ച നായർ സൈന്യത്തിന്റെ ധൈര്യത്തെ കേരളം സമൂഹം അംഗീകരിച്ചിട്ടില്ല എന്ന് മനസ്സിലാക്കിയാണ് ഈ ഭാഗം വായിച്ചു തീരുക . ഈ സമയത്തു ഏറ്റവും അധികം അക്രമത്തിനും മതപരിവർത്തനത്തിനും 12.
ക്രൂരതക്കും ഇരയായത് നായന്മാരും അവരുടെ സ്ത്രീകളും കുട്ടികളുമാണ് എന്ന് വ്യക്തമാണ് .മാതൃദായക സമ്പ്രദായം പിന്തുടരുന്ന അവരെ മത തീവ്രവാദികളായ ഹൈദറും ടിപ്പുവും അവജ്ഞയോടെ ആണ് കണ്ടിരുന്നത് .മാപ്പിളമാർ രാജാവിനെ വിട്ട് ഹൈദരാലിയോടൊപ്പം എല്ലായിടത്തും ചേർന്നെങ്കിലും രാജാവ് വീണിട്ടും 13
രാജഭക്തിയോടെ പൊരുതിയ നായന്മാരെ ലോഗനും അത്ഭുതത്തോടെ നോക്കി കാണന്നു
പലപ്പോഴും ആത്മനിന്ദ വളർത്താൻ ,ഇടതു പക്ഷവും അവരുടെ ഉപചാപകരും ആജ്ഞാനുവര്തികളും പറയുന്ന ഒന്നാണ് നാട്ടുരാജാക്കന്മാരും അവരുടെ സൈന്യവും ബ്രിട്ടീഷുകാരുടെ വലംകൈയായിരുന്നു എന്ന് . അത്ര മേന്മയുള്ള ആയുധങ്ങളോ പടയോ ഒന്നും 14
ഇല്ലാതിരുന്ന നാട്ടുരാജ്യങ്ങൾ ഹൈദറിനെയും ടിപ്പുവിനെയും നേരിടുമ്പോൾ കച്ചവട താല്പര്യവുമായി പോര്ടുഗീസും , ബ്രിട്ടീഷുകാരും , ഫ്രഞ്ചുകാരും , ഡച്ചുകാരും കേരളത്തിൽ ഉണ്ടായിരുന്നു .ഇതേ സമയം തന്നെ മാപ്പിളമാർ അക്രമങ്ങൾ അഴിച്ചു വിട്ടിരുന്നു .സുഗന്ധവ്യഞ്ജനങ്ങൾ കടത്തുന്ന ബോട്ടുകൾ 15
കൊള്ളയടിച്ചും ,ധർമ്മപട്ടണത്തിൽ ക്രിസസ്ത്യൻ പള്ളി അക്രമിച്ച് വികാരിയെ വധിച്ചും , പോർട്ട് മിലാനിനടുത്തു രണ്ടു യൂറോപ്പുകാരെ വധിച്ചും ഹിന്ദുക്കളായ ജന്മികളെ വധിച്ചുമൊക്കെ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു .പിന്നീട് അവരുടെ സഹായത്തോടെ കേരളത്തിൽ ഭരണം പിടിച്ചെടുക്കാനെത്തിയ ഹൈദറും 16
സംഘവും ഹിന്ദുക്കളായ രാജാക്കന്മാരെയും വിദേശീയരെയും അവരുടെ കച്ചവട താല്പര്യത്തേയും ഒരുപോലെ പരിഭ്രമിപ്പിച്ചു . പലപ്പോഴും നാട്ടുരാജാക്കന്മാർ പരാജയപ്പെട്ടപ്പോൾ അവർക്ക് ഭരണം നിലനിർത്താൻ വേണ്ടി ഹൈദരുമായും ടിപ്പുവുമായും സന്ധിക്ക് ശ്രമിച്ചതും അഭയം കൊടുത്തതും വിദേശീയരായ ഇവരായിരുന്നു .17
അവരാകട്ടെ അക്രമികളും അല്ലായിരുന്നു .ചെകുത്താനും കടലിനും ഇടയിൽ പെട്ട ഹൈന്ദവ ജനത ഗത്യന്തരമില്ലാതെ പ്രാപിച്ച കടല് മാത്രമായിരുന്നു അവരെന്ന് പകൽ പോലെ വ്യക്തമാണ് .ഹൈദറും മാപ്പിളമാരും അഴിച്ചു വിട്ട അക്രമത്തിൽ പതറി നിലനിൽപ്പിനായി അവർക്കു തിരിയാൻ വേറെ ഒരു സ്ഥലമില്ലായിരുന്നു താനും .18
ഒന്ന് സൂക്ഷിച്ചു മനസ്സിലാക്കിയാൽ അവരെ നമുക്ക് നന്നായി മനസ്സിലാവും .അവർ നമ്മൾ തന്നെയാണ്.
ഹൈദറിന്റെ ആക്രമണവും അതിന്റെ വിവക്ഷയും പറഞ്ഞാണ് കഴിഞ്ഞ കുറിപ്പ് നിറുത്തിയത് . അതിലേറെ പറയാനുള്ളത് ടിപ്പുവിനെ കുറിച്ചാണ്.ടിപ്പു ജയന്തി ഒക്കെ മതേതര ഭാരതത്തിന്റെ ഭാഗമാവുന്ന ഈ ഇരുണ്ട കാലത്തു ,19
അതിനെക്കുറിച്ച് പറയേണ്ടത് ഒരു ഉത്തരവാദിത്വമായി കാണുന്നു .ഹൈദറിന്റെ രണ്ടാമത്തെ ഭാര്യയിലുള്ള ആദ്യ പുത്രനാണ് ടിപ്പു . മതഭ്രാന്തിലും ക്രൂരതയിലും അച്ഛനെ വെല്ലുന്ന പുത്രൻ .വിശദമായി തന്നെ പറയേണ്ടതുണ്ട്. കമ്മ്യൂണിസം എന്ന രോഗം മറ്റു സംസ്ഥാനങ്ങളിൽ മൂർച്ഛിക്കാത്തതു കൊണ്ട് സത്യസന്ധമായ 20
ചരിത്രപരിശോധന ഭാരതത്തിന്റെ പല ഭാഗത്തും നടന്നിട്ടുണ്ട് .അത് കൊണ്ട് തന്നെ ഈ കുറിപ്പിൽ ടിപ്പുവിന്റെ പടയോട്ടം പരിശോധിക്കുന്നത് കേരളമെന്ന പരിധിക്കകത്ത് നിന്ന് കൊണ്ടാണ്.
ഹൈദരലി ,നിർബന്ധിത മതം മാറ്റങ്ങൾക്കും അക്രമങ്ങൾക്കുമിടയിലും ക്ഷേത്രങ്ങൾ നശിപ്പിച്ചിരുന്നില്ല എന്നത് ശ്രദ്ധേയമായ 21 .
ഒന്നാണ് .പക്ഷേ ക്ഷേത്രങ്ങളോടും ദേവതകളോടും ഒരു പ്രതിപത്തിയും ഉണ്ടായിരുന്നില്ല എന്ന് കാണിക്കുന്ന സംഭവങ്ങളും കാണാം .അയാൾ ക്ഷേത്രങ്ങളെ ഭീമമായ കപ്പം ചുമത്തി ധനം സംഭരിക്കാനുള്ള ഉപാധികളായി കണ്ടു . അൻപത്തിയേഴിൽ സാമൂതിരിയുമായി നടുവട്ടത്തിന്റെ പേരിൽ നടന്ന അസ്വാരസ്യത്തിൽ അന്ന് പാലക്കാട്22
ഭരിച്ചിരുന്ന കൊമ്പി അച്ഛൻ, സാമൂതിരിയെ തോൽപ്പിക്കാൻ മൈസൂരിൽ നിന്നും ഹൈദരാലിയെ സഹായത്തിനു ക്ഷണിച്ചു. രണ്ടായിരത്തിൽ പരം അശ്വസൈനികരും ,അയ്യായിരത്തിൽ പരം കാലാളുകലും തോക്കുകളുമാണ് അന്ന് സാമൂതിരിക്കു മുൻപിൽ അണി നിരന്നത് . അശ്വസൈന്യമോ തോക്കോ ഒന്നുമില്ലാത്ത ഒരു നാട്ടുരാജാവിനു പിടിച്ചു 23
നിൽക്കുക അസാധ്യമായിരുന്നു . അന്ന് സാമൂതിരിക്കു മേൽ ഭീമമായ കപ്പം ചുമത്തി , സൈനിക സഹായത്തിനു പകരമായി പാലക്കാട് രാജാവിന്റെ കുലദേവതയായ ഏമൂർ ഭഗവതിയുടെ തിരുവാഭരണങ്ങൾ ഉരുക്കിയെടുത്താണ് ഹൈദർ പോയത് . കപ്പം കൊടുക്കാൻ വിസമ്മതിച്ച സാമൂതിരിയെ ആക്രമിക്കാനുള്ള ഹൈദറിന്റെ താല്പര്യത്തെ 24
തിരിച്ചറിഞ്ഞാണ് അറക്കൽ അലി അറുപത്തി ആറിൽ ഹൈദറിനെ കോലത്തുനാടും സാമൂതിരിയേയും കാണിച്ചു ക്ഷണിച്ചു വരുത്തി മൈസൂർ ആധിപത്യത്തിന് തുടക്കമിട്ടത് .അതെ വര്ഷം തന്നെ ഹൈദർ ഗുരുവായൂർ ക്ഷേത്രവും ആക്രമിച്ചു കൊള്ളയടിച്ചു25
കടപ്പാട് ബോധിദത്ത
TheUntold1921
References :
Panikkar, K. N., Against Lord and State: Religion and Peasant .Uprisings in Malabar 1836–1921

Malabar Manual , William Logan
Missing some Tweet in this thread? You can try to force a refresh.

Keep Current with Aradhya

Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

Twitter may remove this content at anytime, convert it as a PDF, save and print for later use!

Try unrolling a thread yourself!

how to unroll video

1) Follow Thread Reader App on Twitter so you can easily mention us!

2) Go to a Twitter thread (series of Tweets by the same owner) and mention us with a keyword "unroll" @threadreaderapp unroll

You can practice here first or read more on our help page!

Follow Us on Twitter!

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3.00/month or $30.00/year) and get exclusive features!

Become Premium

Too expensive? Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal Become our Patreon

Thank you for your support!