നഗ്നനേത്രങ്ങൾ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങൾ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള നാഗങ്ങളെ ഭാരതമക്കൾ പുരാതനകാലം മുതൽ ആരാധിക്കുന്നുണ്ടായിരന്നു. സർവദോഷ പരിഹാരത്തിനും സർവ ഐശ്വര്യത്തിനും നാഗാരാധന നല്ലതാണ്. മുൻ തലമുറയുടെ 1
ശാപദുരിതങ്ങൾ പോലും മാറുന്നതിനും വാസഗൃഹത്തിലെ നാഗശാപം മാറുന്നതിനും ജാതകചാര ദോഷഫലങ്ങൾ മാറുന്നതിനും നാഗാരാധന ഗുണകരമാണ്. കരിക്കഭിഷേകം, നെയ് വിളക്ക്, അരവണപ്പായസം എന്നിവ നടത്തിയാൽ നാഗങ്ങൾ പ്രസാദിക്കും.
നാഗങ്ങളുടെ ഉദ്ഭവം
കശ്യപ്രജാപതിക്കു കദ്രുവിൽ ഉണ്ടായ മക്കളാണ് അഷ്ടനാഗങ്ങൾ.
അനന്തൻ വൈഷ്ണവ സങ്കല്പവും (മഹാവിഷ്ണുവിന്റെ) വാസുകി ശൈവ (ശ്രീപരമശിവന്റെ) സങ്കല്പവും ആണ്. കേരളത്തിൽ പരശുരാമൻ സൃഷ്ടിച്ചപ്പോൾ സർപ്പങ്ങളെക്കൊണ്ടും ഉപ്പുരസമുളള വെള്ളം കൊണ്ടും ജനമേജയനു ജീവിക്കുവാൻ വയ്യാതായപ്പോൾ പരശുരാമനും മഹാദേവനും സർപ്പാരാധനയ്ക്കു വഴിതെളിയിച്ചു. ഇന്നു കേരളത്തിലതു 3
തുടർന്നുവരുന്നു. ഭൗമസർപ്പങ്ങൾ, ദിവ്യസർപ്പങ്ങൾ, പാതാളസർപ്പങ്ങൾ എന്നിങ്ങനെ മൂന്നു തരം സർപ്പങ്ങളുണ്ട്. അഷ്ടനാഗങ്ങളുടെ പ്രജകളാണു ഭൗമസർപ്പങ്ങൾ. ഇവ ഭൂമിയിൽ വസിക്കുന്നതിനാൽ മനുഷ്യർക്കു കാണാനാകും. പാതാളാ ദിവ്യസർപ്പങ്ങളെ കാണാനാകില്ല. മാറാരോഗങ്ങൾക്കും സന്താനക്ലേശങ്ങൾക്കും 4
ശാപദുരിതങ്ങൾക്കും പരിഹാരം നാഗപൂജയിലൂടെ ലഭിക്കുന്നു. ആയുരാരോഗ്യ സൗഖ്യം, ജ്ഞാനം, സമ്പത്ത്, സമൃദ്ധി, ആകർഷണശക്തി ഇവയും നാഗങ്ങൾ നൽകും.
നാഗങ്ങളും സർപ്പവും തമ്മിലുളള വ്യത്യാസം ?
സർപ്പങ്ങളുടെ അധിപതി വാസുകിയാണ്. രജോഗുണ പ്രധാനമാണ്. വിഷം കൂടുതലുളളവയാണ്. നാഗങ്ങളുടെ അധിപതി അനന്തൻ. 5
ഇവ സാത്വികഗുണമുളളവയും വിഷക്കുറവുളളവയുമാണ്. ജീവിത്തിൽ കഷ്ടപ്പാടുകളുണ്ടാകുന്നതു രാഹുദോഷം കൊണ്ടാണ്. കേരളത്തിലെ മിക്ക തറവാട്ടുകളിലും പണ്ടു കാവുകളുണ്ടായിരുന്നു. ഇന്നു കാവുകൾ വെട്ടി നിരത്തിയും സർപ്പങ്ങളെ കൊന്നും ജീവിക്കുകയാണ്. നാഗദോഷങ്ങൾ പ്രശ്നചിന്തയിലൂടെ മനസ്സിലാക്കാനും പരിഹാരം 6
അറിയാനും കഴിയും. അവ നടപ്പിലാക്കിയാൽ ഇതിൽ നിന്നു മോചനമുണ്ടാകും. നാഗങ്ങളെ വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത്.
കാവുകൾ വെട്ടി നശിപ്പിക്കാൻ പാടില്ല. കാവുകൾ വെറുതെ മാറ്റാനാവില്ല. ദേവപ്രശ്നം നോക്കി കാവുമാറ്റാൻ അനുമതി ലഭിച്ചാൽ മാറ്റാം. മറ്റൊരു സ്ഥലത്തു പ്രതിഷ്ഠിക്കുകയോ ആവാഹിച്ച് 7
ഏതെങ്കിലും സർപ്പ സങ്കേതത്തിൽ സമർപ്പിക്കുകയോ ചെയ്യേണ്ടിവരും. കാവിലെ മരം മുറിക്കുന്നതു ദോഷമാണ്. ഒരു മരം വെട്ടിയാൽ പകരം മരം വച്ചുപിടിപ്പിക്കണം ഒപ്പം അഭിഷേകാദി പരിഹാരങ്ങളും ചെയ്യണം.
സർപ്പത്തെയും മുട്ടയേയും നശിപ്പിച്ചാൽ ദോഷമുണ്ടോ ?
പ്രശ്നത്തിലൂടെ ഏതു തരം സർപ്പത്തെയാണു 8
നശിപ്പിച്ചതെന്നു കണ്ടെത്തുകയും അതിന്റെ സ്വഭാവമനുസരിച്ചു പരിഹാരം ചെയ്യുകയും വേണം. പാമ്പിൽ മുട്ട അറിഞ്ഞോ അറിയാതെയോ നശിപ്പിച്ചാൽ സർപ്പരൂപവും മുട്ടയും വെളളിയിൽ ഉണ്ടാക്കി അഭിഷേകം നടത്തി ക്ഷേത്രത്തിൽ സമർപ്പിക്കണം.9
നാഗപൂജ നടത്താൻ പാടില്ലാത്ത സമയമുണ്ട് ?
ഇടവം മുതൽ കന്നിയിലെ ആയില്യം വരെ നാഗാരാധന പാടില്ല. സർപ്പങ്ങൾ പുറ്റിൽ തപസ്സിരിക്കുന്നു എന്നും സർപ്പങ്ങൾ മുട്ടയിൽ അടയിരിക്കുന്നു എന്നും അഭിപ്രായമുണ്ട്. അതിനാൽ ഈ സമയം ഒഴിവാക്കേണ്ടതാണ്. ഏകാദശി ദിനത്തിൽ ഒരു ദൈവങ്ങൾക്കും വഴിപാടു നടത്താൻ പാടില്ല.10
നാഗങ്ങൾ വളരെയധികം പരിശുദ്ധിയുളളവരാണ്. അവർക്കു പാലഭിഷേകം പാടില്ല. രക്തത്തിൽ നിന്നാണ് പാലുണ്ടാകുന്നത്. അത് അശുദ്ധിയെ വിളിച്ചുവരുത്തുന്നതാണ്. അതു മാത്രവുമല്ല. ഇന്ന് മാർക്കറ്റിൽ കിട്ടുന്നത് പരിശുദ്ധ പാലുമല്ല. അതിനാൽ ഗുണത്തിനു വേണ്ടി ചെയ്യുന്ന കാര്യങ്ങൾ വിപരീതഫലം നൽകും. 11
കരിക്കഭിഷേകമാണു കൂടുതൽ ഉത്തമം.
നാഗങ്ങൾക്ക് ഞായറാഴ്ച പ്രധാനമാകാൻ കാരണം?
നാഗരാജാവിന്റെ ഇഷ്ടാനിഷ്ടങ്ങൾ സൂര്യചന്ദ്രന്മാരെ കൊണ്ടാണു ചിന്തിക്കുന്നത്. സൂര്യനാണു നാഗരാജ ദേവത, സൂര്യന്റെ ദിവസം ഞായറാഴ്ചയാണല്ലോ.
∙ സർപ്പദോഷം കൊണ്ട് അംഗവൈകല്യവും ബുദ്ധിമാന്ദ്യവും ഉണ്ടാകാറുണ്ട്. 12
ഇത് എങ്ങനെ തരണം ചെയ്യാം?
കുടുംബത്തിൽ കാവും മറ്റുമുണ്ടെങ്കിൽ വൃത്തിയായും ഭംഗിയായും പരിപോഷിപ്പിക്കുകയും ആറു മാസത്തിലൊരിക്കൽ വഴിപാടു നടത്തി പ്രാർഥിക്കുകയും വേണം. സർപ്പങ്ങൾ ഉപദ്രവകാരികളല്ല. നമ്മളെ സഹായിക്കുകയല്ലാതെ ഉപദ്രവിക്കില്ല എന്ന ചിന്തിക്കുകയും ഭക്ത്യാദരവോടെ വണങ്ങുകയും വേണം13
സർപ്പ ബലി എന്നാലെന്ത് ?
സർപ്പബലി അഷ്ടനാഗങ്ങളെയും നാഗവംശങ്ങളെയും സങ്കല്പിച്ചു പ്രീതിപ്പെടുത്തുന്ന ചടങ്ങാണ്. സർപ്പങ്ങൾക്കുളള സമർപ്പണമാണിത്. അല്ലാതെ സർപ്പത്തെ ബലി നൽകുന്നു എന്നു ധരിച്ച് പേടിച്ച് കാണാൻ പോകാതിരിക്കുന്നവരുണ്ട്. ഇന്നു പല ക്ഷേത്രങ്ങളിലും സർപ്പബലി നടത്തുന്നുണ്ട്. 14
പല ആചാരാനുഷ്ഠാനത്തിലുമാണു നടത്തുന്നത്. അതുകണ്ടു തൊഴുന്നതു നല്ലതാണ്.
സർപ്പത്തിനു മഞ്ഞളഭിഷേകമെന്തിനു നടത്തുന്നു?
സർപ്പങ്ങൾ ഇഴയുമ്പോൾ ശരീരത്തിൽ പോറലുണ്ടാകും. അതിനു മഞ്ഞൾ പൊടിയിടുമ്പോൾ വ്രണം നശിച്ചുപോകും. ചില കാവുകളിൽ ഉപ്പ് വിതറരുത് എന്ന് എഴുതി വച്ചിരിക്കുന്നതു കണ്ടിരിക്കുമല്ലോ15
അതായത് ഈ വ്രണത്തിൽ ഉപ്പു ചേരുമ്പോൾ അതിനെ നീർവീക്കലുണ്ടാകും അതിനാലാണ് ഇങ്ങനെ എഴുതിയിരിക്കുന്നത്. മഞ്ഞൾ പൊടി വിതറിയാൽ സർപ്പങ്ങളുടെ അനുഗ്രഹം ലഭിക്കും.
ആയില്യവ്രതം എങ്ങനെ?
ആയില്യത്തിന്റെ തലേ ദിവസം മുതൽ വ്രതം നോൽക്കണം. ആയില്യത്തിന്റെ പിറ്റേ ദിവസം മഹാദേവനെ ദർശനം നടത്തി തീർഥം 16
കുടിച്ച് വ്രതമാവസാനിക്കുന്നു. നാഗാരാധനയ്ക്കു പ്രാധാന്യമുളള ക്ഷേത്രങ്ങൾ: ആലപ്പുഴ ജില്ലയിലെ വെട്ടിക്കോട്ട്, മണ്ണാറശാല, തൃശൂരിലെ പാമ്പു മേക്കാട്ട്, കൊല്ലത്തെ തൃപ്പാര, എറണാകുളത്തെ ആമേടമംഗലം, മഞ്ചേശ്വരത്തെ മദനന്തേശ്വരക്ഷേത്രം, കണ്ണൂരിലെ പെരളശ്ശേരി ക്ഷേത്രം, തിരുവനന്തപുരംഅനന്തൻകാട്17
മാന്നാർ പനയനാർകാവ്, നാഗർകോവിൽ, അനന്തപത്മനാഭ സ്വാമി ക്ഷേത്രം, തിരുവട്ടാർ ആദി കേശവ ക്ഷേത്രം, ശ്രീരംഗം ക്ഷേത്രം.18
ശുഭം
കടപ്പാട്
• • •
Missing some Tweet in this thread? You can try to
force a refresh
മാവേലിക്കരയിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലൊന്നായ മാലിമേൽ ഭഗവതി ക്ഷേത്രത്തിന് ഏകദേശം 900 വർഷം പഴക്കമുണ്ടെന്നാണ് കരുതപ്പെടുന്നത്. പശുവിന്‌റെ രൂപത്തിൽ വന്ന ദേവിയെ കുടിയിരുത്തിയ ക്ഷേത്രം എന്ന നിലയിലാണ് 1
ക്ഷേത്രചരിത്രത്തിൽ പറയുന്നത്. ഭദ്രകാളിയാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ.നൂറ്റാണ്ടുകൾക്കു മുൻപ് കുറത്തികാട് പുല്ലേലിൽനാടാലയിൽ കുടുംബത്തിലെ കാരണവർ സ്ഥിരമായി ശബരിമല ദർശനം നടത്തിയിരുന്നു. തികഞ്ഞ അയ്യപ്പ ഭക്തനും ദേവീ ഭക്തനുമായ ഇദ്ദേഹം ശബരിമലയിലേക്ക് പോകും വഴി കോഴഞ്ചേരിക്കടുത്തുള്ള 2
അയിരൂർ പുതിയകാവ് ക്ഷേത്രത്തിലും ഭജനം പാർക്കുക പതിവായിരുന്നു. അദ്ദേഹത്തിന്റെ അചഞ്ചലമായ ഭക്തിയിൽ സംപ്രീതയായ ദേവി ഒരിക്കൽ മടക്കയാത്രയിൽ അദ്ദേഹത്തോടൊപ്പം ഒരു പശുക്കിടാവിന്റെ രൂപത്തിൽ ഇന്ന് ക്ഷേത്രം ഇരിക്കുന്ന സ്ഥലത്ത് എത്തി 3
ഡീമോണിറ്റൈസേഷന്റെ രണ്ടാം ഭാഗമാണ് ഈ കാർഷിക ബിൽ എന്ന് പറയാം.
കാരണം കള്ളപ്പണത്തിന്റെ ആളുകൾക്കെല്ലാം
ഡീമോണിറ്റൈസേഷൻ ഇപ്പോഴും പ്രശ്നമുണ്ടാക്കിക്കൊണ്ടിരിക്കുന്നു. കുറച്ച് കുഴൽപ്പണം കയ്യിൽ കിട്ടിയാൽ അതൊന്ന് ലെവലാക്കി എടുക്കാൻ പെടാപാട് പെട്ട് പാറ ചേറാക്കണം. പണ്ടത്തെ പോലെ എളുപ്പമല്ല.1
അതുപോലെ,
കർഷകർക്കും വിപണിക്കും ഇടയിൽ നിന്ന് വിയർപ്പു ഉറുഞ്ചിക്കുടിക്കുന്ന പരാദ ജീവികൾക്ക് ഒരു പാട് നഷ്ടമുണ്ടാക്കുന്ന ഒരു കാർഷിക വിപ്ലവമാണ് ഇന്ത്യൻ കാർഷിക മേഖലയിൽ വഴിത്തിരിവുണ്ടാക്കാൻ കരുത്തുള്ള ഇതിഹാസബിൽ .
പഞ്ചാബിലെയും മഹാരാഷ്ട്രയിലെയും രണ്ട് വമ്പൻമാർക്ക് കിട്ടുന്ന എട്ടിന്റെ 2
പണിയെക്കുറിച്ച് പറയാം.
പഞ്ചാബിലെ സുഖ്‌ബീർ അഗ്രോവിന് കുറഞ്ഞത് 5000 കോടി വാർഷിക വരുമാനമുണ്ട്.
FCI ക്കും കർഷകർക്കും ഇടയിൽ അവർക്ക് കമ്മീഷൻ ഏജന്റുമാരുണ്ട്. ഈ കമ്പനി 2.5% കമ്മീഷൻ അടിക്കും.
എല്ലാ വെയർഹൗസും അവരുടേതാണ്. ഒരു കർഷകനും ഒരു മണി ധാന്യം പോലും ഇവരുടെ സ്റ്റാമ്പ് 3
മുഖത്തല ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തെ വ്യത്യസ്തമാക്കുന്നത് ഇവിടുത്തെ ഏക വിഗ്രഹ പ്രതിഷ്ഠയാണ്. കൊല്ലം-കുളത്തൂപ്പുഴ തൃക്കോവില്‍വട്ടം ഗ്രാമത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മുരാരിയാണ് ഇവിടുത്തെ ആരാധനമൂര്‍ത്തി. മുരനെന്നു പേരായ അസുരനെ വധിക്കുവാനായി 1
പ്രത്യക്ഷപ്പെട്ട മഹാവിഷ്ണുവിനെയാണ് ഇവിടെ മുരഹരിയായി ആരാധിക്കുന്നത്.മുഖത്തല മുരാരിയുടെ അപാരമായ ശക്തി കൊണ്ടു തന്നെയാണ് ഇവിടെ മറ്റു ഉപ ദേവതാ പ്രതിഷ്ഠകളില്ലാത്തത് എന്നാണ് വിശ്വാസം. മുരാസുരനെ വധിച്ചതിനു ശേഷം അതിനു സമീപത്തുള്ള പ്രദേശം മുഖത്തല എന്ന പേരില്‍ അറിയപ്പെട്ടു. മുഖവും തലയും 2
വീണയിടം എന്നതിലാണ് ഈ സ്ഥലത്തിന് മുഖത്തല എന്ന പേരു ലഭിച്ചത് എന്നാണ് വിശ്വാസം. അതിപുരാതനമായ ഈ ക്ഷേത്രം പുരാതനമായ കേരളീയവാസ്തുവിദ്യയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. കരിങ്കല്ലിലും കല്ലിലും കടഞ്ഞെടുത്തിരിക്കുന്ന മനോഹരമായ ശില്പങ്ങള്‍ ക്ഷേത്രത്തെ ആകര്‍കമാക്കുന്നു. ഇവിടുത്തെ 3
പത്തനംതിട്ട ജില്ലയിലെ പരുമലയിലെ പനയന്നാര്‍ക്കാവ് ക്ഷേത്രത്തിലാണ് കള്ളിയങ്കാട്ട് നീലിയെ കുടിയിരിത്തിയിട്ടുള്ളത്. കേരളത്തിലെ ഏറ്റവും പ്രാധാന്യമുള്ള മൂന്ന് ഭദ്രകാളി ക്ഷേത്രങ്ങളില്‍ ഒന്നാണ് ഈ ക്ഷേത്രം. കാര്‍വേണി എന്ന ദേവദാസിയുടെ പുത്രിയായ 1
അല്ലിയെ പൂജാരിയും ദുര്‍നടപ്പുകാരനുമായ നമ്പി പണം മോഹിച്ച് വിവാഹം ചെയ്തു. എന്നാല്‍ ദുര്‍നടപ്പുകാരനായ നമ്പിയെ കാര്‍വേണി വീട്ടില്‍ നിന്നും ഇറക്കി വിട്ടു. വീട് വിട്ട് ഇറങ്ങിയ നമ്പിയെ അല്ലി പിന്‍തുടരുന്നു. യാത്ര മധ്യേ നമ്പിയുടെ മടിയില്‍ കിടന്ന് അല്ലി ഉറങ്ങവേ അവളുടെ ആഭരണങ്ങള്‍ 2
മോഷ്ടിക്കാനായി അല്ലിയെ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊല്ലുന്നു.
പിന്നീട് അല്ലി നീലിയായി പുന്‍ജനിക്കുകയും പ്രതികാര ദാഹിയായ നീലി നമ്പിയെ വകവരുത്തിയ ശേഷം മാതൃ ദേവതയായി ഒരു കള്ളിപ്പാലയുടെ ചുവട്ടില്‍ കുടിയിരുന്നു എന്നാണ് ഐതീഹ്യം. നാഗരാജാക്കന്മാരുടെയും നാഗയക്ഷികളുടെയും ആവാസസ്ഥാനമായ 3
"അരുന്ധതീ അനസൂയ ച
സാവിത്രീ ജാനകി സതി
ദ്രൗപദീ കണ്ണകീ ഗാർഗി
മീരാ ദുർഗ്ഗാവതീ തഥാ"
സംഘ കാര്യകർത്താക്കൾ ദിനവും ചൊല്ലുന്ന ഏകാത്മ സ്തോത്രത്തിലെ വരികൾ ആണിത്.ഏകാത്മ സ്തോത്രത്തിലെ ഓരോ വരികളിലും വലിപ്പമുള്ള കഥകളുണ്ട്. ഇതിൽ പരാമർശിച്ചിട്ടുള്ള ഗാർഗിയെ വായിച്ചറിയൂ.1
ഗാർഗി വാചകന്വി
ഏഴാം നൂറ്റാണ്ടിൽ (BC) , ഋഷി വാചാക്നുവിന് ജനിച്ചു. ഭഗവാൻ ശ്രീ കൃഷ്ണന് "കൃഷ്ണൻ" എന്ന് പേര് നിർദേശിച്ച ഭരദ്വാജ മഹർഷിയുടെയും,പൗരാണിക കാലഘട്ടത്തിൽ പേര് കേട്ട ഗാർഗ് മഹർഷിയുടെയും തലമുറയിൽ പിറന്നത് കൊണ്ടാവണം വളരെ ചെറിയ പ്രായത്തിൽ ഗാർഗ്ഗി വേദങ്ങളും, പുരാണങ്ങളും വായിച്ചു2
തുടങ്ങി. ബ്രഹ്മ യാഗങ്ങളിൽ പങ്കെടുത്ത്, തന്റെ തത്വചിന്തകളെ മറ്റുള്ളവരിലേക്ക് എത്തിച്ച്, വാക്ചാതുര്യം കൊണ്ട് എതിരാളിയെ തോൽപ്പിച്ച ഗാർഗ്ഗി "ബ്രഹ്മവാദിനി" ആയി അറിയപ്പെട്ടു.ബൃഹദാരണ്യകോപനിഷത്തിലെ ആറാമതും എട്ടാമതും ബ്രാഹ്മണങ്ങളിൽ ഗാർഗിയെപ്പറ്റി പരാമർശമുണ്ട്. മിഥിലയിലെ ജനകരാജാവിന്റെ 3