കൊച്ചിയിൽ കൊല നടത്തിയ പ്രതി ഇടക്കൊച്ചി - അരൂർ പാലം വഴി തെക്കോട്ട് അരൂരേക്ക് ഓടി. പിന്നാലെ ഓടിയ കൊച്ചീപ്പോലീസ് അരൂര് ജംഗ്ഷനിൽ അയാളെ വട്ടക്കാൽ വെച്ച് വീഴ്ത്തി. മൂക്കും കുത്തി വീണ പ്രതി അരൂർ പോലീസിനോട് പറഞ്ഞു - കൊച്ചീപ്പോലീസ് എന്നെ പിണറായിയുടെ പേര് പറയാൻ നിർബന്ധിക്കുന്നു!
1/6
കൊച്ചീപ്പോലീസിൻ്റെ പേരിൽ അരൂർ പോലീസ് കേസെടുത്തു - പിണറായിക്കെതിരെ ഗൂഢാലോചന, കള്ളത്തെളിവുണ്ടാക്കൽ etc etc. പ്രതിയെ വീഴ്ത്തി പരിക്കേൽപ്പിച്ചതിന് വേറൊരു കേസും...
കൊച്ചീപ്പോലീസിൻ്റെ കൃത്യനിർവഹണം തടഞ്ഞതിന് അരൂർ പോലീസിനെതിരെ കൊച്ചീപ്പോലീസും ഒരു കേസെടുത്തു.
2/6
തൊമ്മൻ ചാണ്ടിയെ അറസ്റ്റ് ചെയ്യുമോ അതോ ചാണ്ടി തൊമ്മനെ അറസ്റ്റ് ചെയ്യുമോ എന്ന് ചാനലുകളിൽ യെമണ്ടൻ ചർച്ച! അരൂർ പോലീസും കൊച്ചീപ്പോലീസും ഹൈക്കോടതിയിൽ എത്തി. അരൂരുകാർക്കു വേണ്ടി പൽക്കിവാലയും രാം ജേഠ്മലാനിയും കൊച്ചീക്കാർക്ക് വേണ്ടി അംബേദ്കറും അല്ലാഡി കൃഷ്ണസ്വാമി അയ്യങ്കാരും ഹാജരായി
3/6
ഹൈക്കോടതി പതിവ് പോലെ കേസ് ഒന്ന് പരണത്ത് വെച്ചു. ആരും ആരെയും അറസ്റ്റ് ചെയ്യരുത് എന്ന് പറഞ്ഞു. പക്ഷേ ഏതെങ്കിലും ഒരു ദിവസം ഈ തേങ്ങ പൊതിച്ചല്ലേ പറ്റൂ? തലവേദന കൂടിയപ്പോൾ ഹൈക്കോടതി എല്ലാ എഫ്ഐആറും റദ്ദാക്കി. കക്ഷികളോട് മജിസ്ട്രേറ്റ് കോടതിയിൽ പോകാൻ പറഞ്ഞു.😀
4/6
മജിസ്ട്രേറ്റ് ചോദിച്ചു - എന്താടോ ഇവിടെ ഒരു ആൾക്കൂട്ടം?

ഹൈക്കോടതി ഞങ്ങളോട് ഇവിടെ വരാൻ പറഞ്ഞു യുവർ ഓണർ

നിങ്ങളുടെ എഫ്ഐആറെല്ലാം ഹൈക്കോടതി റദ്ദാക്കിയില്ലേ?

ഒവ്വ യുവർ ഓണർ ☺️

പിന്നെന്താ കേസ്?

ഒന്നൂല്ല യുവർ ഓണർ.. ഹൈക്കോടതി പറഞ്ഞതു കൊണ്ട് വന്നതാ..
5/6
ശരി. വരവു വെച്ചിരിക്കുന്നു. ഇനി പൊയ്ക്കോ.. എനിക്കിവിടെ ഒരുപാട് ജോലിയുണ്ട്..

താങ്ക്സ് യുവർ ഓണർ ☺️

എടോ ആ കൊലക്കേസ് പ്രതി എവിടെ?

പോലീസുകാർ പരസ്പരം നോക്കി 🙄

ഇവിടെ നിന്ന് കഥാപ്രസംഗം നടത്താതെ പോയി അവനെ പിടിക്കടോ 👺

ശുഭം 😀
6/6

• • •

Missing some Tweet in this thread? You can try to force a refresh
 

Keep Current with TG Mohandas

TG Mohandas Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

PDF

Twitter may remove this content at anytime! Save it as PDF for later use!

Try unrolling a thread yourself!

how to unroll video
  1. Follow @ThreadReaderApp to mention us!

  2. From a Twitter thread mention us with a keyword "unroll"
@threadreaderapp unroll

Practice here first or read more on our help page!

More from @mohandastg

14 Apr
കൃസ്ത്യൻ ഇസ്ലാം മതങ്ങൾ പോലെ ഒന്നാണ് ഹിന്ദു എന്ന് ധരിച്ചാണ് പലരും ഹിന്ദുരാഷ്ട്രം എന്ന് കേൾക്കുമ്പോൾ അസ്വസ്ഥരാവുന്നത്. വാസ്തവത്തിൽ ഇംഗ്ലീഷിലെ religion എന്ന വാക്കിന് തുല്യമായി ഒരു വാക്ക് ഒരു ഭാരതീയ ഭാഷയിലും ഇല്ല. ഒരു ദൈവം ഒരു പ്രവാചകൻ ഒരു ഗ്രന്ഥം എന്ന ഏർപ്പാടാണ് religion
1/10
ഭാരതത്തിൽ ഇങ്ങനെ ഒരു ഏർപ്പാടില്ല. അനവധി ദൈവങ്ങൾ, അവതാരങ്ങൾ, ഋഷിമുനിമാർ അവധൂതൻമാർ സന്യാസിമാർ എണ്ണിയാലൊടുങ്ങാത്ത ഗ്രന്ഥങ്ങൾ സമ്പ്രദായങ്ങൾ ആരാധനാ രീതികൾ!! വിഭ്രാമകമായ ആധ്യാത്മികത! വേദാന്തം! ഇവിടെ religion ഇല്ല. ആർക്കും എന്തും ചെയ്യാവുന്ന, ആരും എന്തും ചെയ്യുന്ന...
2/10
വേണമെങ്കിൽ ഒന്നും ചെയ്യാതെയുമിരിക്കുന്ന നാട്ടിൽ എന്തു ദൈവം! ഏത് ഗ്രന്ഥം! ഏത് പ്രവാചകൻ! ഈ സമ്പ്രദായങ്ങളെ മൊത്തത്തിൽ ചേർത്ത് വിളിക്കുന്ന പേരാണ് ഹിന്ദു. അതിനാൽ ഹിന്ദു മതം എന്ന് ഒന്നില്ല. Religion എന്ന അർത്ഥത്തിൽ ഒട്ടുമില്ല.
3/10
Read 10 tweets
30 Mar
അട്ടക്കുളങ്ങര വനിതാ ജയിലിൽ കഴിയുന്ന തനിക്ക് ജീവന് ഭീഷണിയുണ്ട് - മതിയായ സുരക്ഷ വേണം എന്ന് സ്വപ്ന മജിസ്ട്രേറ്റ് കോടതിയിൽ ഹർജി നൽകുന്നു. അവർ പറയുന്നത് അവിശ്വസിക്കേണ്ട കാര്യമില്ല; മതിയായ സുരക്ഷ കൊടുക്കണം എന്ന് മജിസ്ട്രേറ്റിന്റെ നിർദ്ദേശം...

ആ സുരക്ഷ അങ്ങ് കൊടുത്താൽ പോരേ?
1/6
പക്ഷേ പിണറായി ഹൈക്കോടതിയിൽ പോയി. സുരക്ഷയൊക്കെ കൊടുക്കാം - പക്ഷേ "അവർ പറയുന്നത് അവിശ്വസിക്കേണ്ട കാര്യമില്ല" എന്ന കീഴ്ക്കോടതിയുടെ പരാമർശം നീക്കണം! വെറുതെ ഇരുന്ന കസ്റ്റംസിനെ കക്ഷിയും ചേർത്തു!

വല്ല കാര്യവുമുണ്ടോ!??

കഴിഞ്ഞ ഡിസംബറിൽ സ്വപ്ന കൊടുത്ത മൊഴിയിൽ പിണറായിയുടെ പേരുണ്ട്
2/6
അതിനാൽ സ്വപ്ന ആവശ്യപ്പെട്ട അധിക സുരക്ഷ നൽകണം എന്ന് കസ്റ്റംസ് കമ്മീഷണർ ഹൈക്കോടതിയിൽ പറഞ്ഞു. മൊഴിയും ഹാജരാക്കി (ആക്കണമല്ലോ..)

ദേ പിണറായി ബഹളം തുടങ്ങി!! അങ്ങേര് തന്നെ വിളിച്ചു വരുത്തിയ വിന.. എന്തിനാണ് ഈ നിസ്സാര കാര്യത്തിന് ഹൈക്കോടതിയിൽ പോയത്?
3/6
Read 6 tweets
29 Mar
പദ്മനാഭസ്വാമി ക്ഷേത്രം പോലെ തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിലും കല്ലറകളുണ്ട്. അതിലുണ്ടായിരുന്ന സ്വർണവും വിലപിടിപ്പുള്ള കല്ലുകളും മറ്റും ഉരുക്കാനായി കൊച്ചി ദേവസ്വം ബോർഡിന്റെ തൃശ്ശൂരുള്ള സ്ട്രോങ് റൂമിലേക്ക് മാറ്റാൻ ബോർഡ് തീരുമാനിച്ചു.
1/11
ഇതിന് മുമ്പ് ഒരിക്കൽ ഇങ്ങനെ തൃശ്ശൂരേക്ക് കൊണ്ടു പോയ വജ്രങ്ങളും മറ്റും ഒരു വർഷത്തിന് ശേഷം ഡ്യൂപ്ലിക്കേറ്റ് ആണെന്ന് കണ്ടെത്തിയിരുന്നു. അയച്ചത് ഒറിജിനൽ എന്ന് തൃപ്പൂണിത്തുറയിലെ ജീവനക്കാർ. കിട്ടിയത് ഡ്യൂപ്ലിക്കേറ്റ് എന്ന് തൃശ്ശൂരിലെ ജീവനക്കാർ. അന്വേഷണം എങ്ങുമെത്തിയില്ല..
2/11
ഏതായാലും ഈ സംഭവങ്ങളൊക്കെ ചൂണ്ടിക്കാട്ടി തിരുവാഭരണങ്ങൾ ക്ഷേത്രത്തിൽ തന്നെ വെയ്ക്കണമെന്നും ഇതിനെല്ലാം വലിയ പുരാവസ്തു മൂല്യമുണ്ടെന്നും കാണിച്ച് ഞാൻ ഹൈക്കോടതിയിൽ നിന്ന് സ്റ്റേ വാങ്ങി..
ഇടയ്ക്ക് ക്രിസ്മസ് അവധി കഴിഞ്ഞപ്പോൾ ജഡ്ജി മാറി. കുറച്ചു നാൾ കേസ് നീണ്ടു നീണ്ടു പോയി
3/11
Read 11 tweets
22 Feb
ബിജെപി ഒരു കുടുംബമാണ് എന്നൊക്കെ പറയുന്നത് തെറ്റാണ്. കുടുംബമാണെങ്കിൽ - ആരാണ് അച്ഛൻ? മോദിയോ നഡ്ഢയോ? മോദിയാണെങ്കിൽ നമ്മുടെ അച്ഛനെ അയ്യഞ്ചു കൊല്ലം കൂടുമ്പോൾ നാട്ടുകാർ തെരഞ്ഞെടുക്കും എന്ന് പറയേണ്ടി വരും! നഡ്ഢയാണെങ്കിൽ അച്ഛനെ നമ്മളെല്ലാം ഇടയ്ക്കിടെ മാറ്റുന്നു എന്നാകും!
1/4
ബിജെപിക്ക് ഭരണഘടനയുണ്ട്. എന്നാൽ ഏതെങ്കിലും കുടുംബത്തിന് ഭരണഘടനയുണ്ടോ?

തലതിരിഞ്ഞ താരതമ്യത്തിനു പോയാൽ വിചിത്രമായ ചോദ്യങ്ങൾ നമ്മളെ വിഷമിപ്പിക്കും..

ഏകദേശം ഏകമനസ്സുള്ള, ഒരുപാട് കാര്യങ്ങളിൽ സമാന കാഴ്ചപ്പാടുള്ള, വ്യക്തികൾ രാഷ്ട്രീയ രംഗത്ത് കൂട്ടു ചേരുന്നതാണ് രാഷ്ട്രീയപ്പാർട്ടി
2/4
കുടുംബത്തിൻ്റെ പ്രവർത്തന ശൈലി പാർട്ടിക്ക് യോജിച്ചതേയല്ല. കുടുംബത്തിന് അതിന്റെ സ്വന്തം ഡൈനമിക്സ് ഉണ്ട്. പാർട്ടിക്ക് പാർട്ടിയുടെ ഡൈനമിക്സ് വേണം. പാർട്ടി ഒരൊറ്റ കുടുംബമായതിൻ്റെ തകർച്ചയാണ് നമ്മുടെയൊക്കെ കൺമുന്നിൽ കോൺഗ്രസിന് സംഭവിച്ചു കൊണ്ട് ഇരിക്കുന്നത്. വലിയൊരു പാഠമാണ് അത്
3/4
Read 4 tweets
22 Feb
ബിജെപിയിലെ പടലപ്പിണക്കങ്ങളെച്ചൊല്ലി ഒരുപാട് പേർ ദു:ഖിക്കുകയും രൂക്ഷമായി പ്രതിഷേധിക്കുകയും പരിഹസിക്കുകയുമൊക്കെ ചെയ്യുന്നു. മാറ്റിനിർത്തപ്പെട്ടവർ സംഘടനയുടെ നന്മയ്ക്കായി മിണ്ടാതിരിക്കണം എന്ന് നിർദ്ദേശിക്കുന്നു. ഇത്തരം പ്രശ്നങ്ങളുടെ ശരിതെറ്റുകൾ ഞാൻ നോക്കുന്നില്ല.
1/6
എന്നാൽ ഇതെല്ലാം ഇന്ത്യൻ രാഷ്ട്രീയത്തിൽ തുടക്കം മുതൽ ഉള്ളതായി കാണാം. സ്വാതന്ത്ര്യസമരകാലത്ത് ഗോഖലെ നേതൃത്വം നൽകിയ മിതവാദികളും തിലകൻ്റെ നേതൃത്വത്തിൽ തീവ്രവാദികളും ഉണ്ടായിരുന്നു. ഗാന്ധിജിയും ബോസും തമ്മിൽ പരസ്യമായ ഏറ്റുമുട്ടലുണ്ടായി. അങ്ങനെ ബോസ് പുറത്തു പോയി
2/6
കോൺഗ്രസിൽ പ്രവർത്തിക്കുമ്പോൾ തന്നെ ഗാന്ധിജിയെ കുറ്റപ്പെടുത്തി Gandhi and Anarchy എന്ന പുസ്തകം രചിച്ച ആളായിരുന്നു സർ സി ശങ്കരൻ നായർ..

സ്വാതന്ത്ര്യത്തിനു ശേഷവും എല്ലാ പാർട്ടികളിലും അന്ത:ഛിദ്രം തുടർന്നു. ഇപ്പോഴും തുടരുന്നു... പരസ്യമായ എതിർപ്പ് നേരിടാൻ താരതമ്യേന എളുപ്പമാണ്.
3/6
Read 6 tweets
4 Feb
ഞാൻ തമാശയായി പറയുകയല്ല. ഭാരതത്തിലെ ഭൂരിഭാഗം സംസ്ഥാനങ്ങളിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും ഞാൻ താമസിച്ചിട്ടുണ്ട്. ആരോപിക്കപ്പെടുന്നതു പോലെ ഒരു ജാതി വിവേചനവും ഞാൻ എങ്ങും കണ്ടിട്ടില്ല. വിവാഹത്തിന് മാത്രമാണ് ഇപ്പോൾ എല്ലാവരും ജാതി നോക്കുന്നത്. കൃസ്ത്യാനികൾ സഭയും മുൻജാതിയും നോക്കുന്നു
1/9
മുസ്ലീങ്ങൾ ജാതിയും പ്രദേശവും വരെ നോക്കന്നു. ദളിത് കൃസ്ത്യൻ, ദളിത് മുസ്ലിം എന്നെല്ലാം പറഞ്ഞ് സംവരണം തട്ടാൻ നോക്കുന്നു! എന്നിട്ടും ജാതിയുടെ കുറ്റം എല്ലാവരും ഹിന്ദുവിന്റെ തലയിൽ ചാരുന്നു. ഇതിനെയാണ് guilt trapping എന്ന് പറയുന്നത്.
2/9
അയ്യായിരം വർഷം മുമ്പ് നടന്നതോ നടക്കാത്തതോ ആയ കാര്യം പറഞ്ഞ് ഹിന്ദുക്കളിൽ ഒരു നിതാന്തമായ കുറ്റബോധം സൃഷ്ടിക്കുന്ന കുത്സിതവൃത്തി. ഇതിൽ നിസ്സഹായരായി കുടുങ്ങിപ്പോകുന്ന ഹിന്ദുക്കളെ പിന്നെ എന്തും ചെയ്യാം. അവരുടെ വേദങ്ങളെ ക്ഷേത്രങ്ങളെ സംസ്കാരത്തെ ആചാരത്തെ.. എന്തിനെയും വ്യഭിചരിക്കാം!
3/9
Read 9 tweets

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3/month or $30/year) and get exclusive features!

Become Premium

Too expensive? Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal Become our Patreon

Thank you for your support!

Follow Us on Twitter!