എലിയെ പേടിച്ച് ഇല്ലം ചുട്ട മലയാളി :

കേന്ദ്ര ആരോഗ്യ മന്ത്രാലയം വളരെ കാര്യക്ഷമമായാണ് കോവിഡ് വാക്സിനേഷൻ പ്രോഗ്രാം ചെയ്തത് .

ഈ വർഷം ജനുവരി 16ന് ദേശീയതലത്തിൽ മഹാവാക്സിനേഷൻ പ്രോഗ്രാമിന് തുടക്കം കുറിച്ചു.

ആദ്യം രാജ്യത്തെ ആരോഗ്യപ്രവർത്തകർ, സൈനികർ ,പോലീസ് എന്നിവർക്കും

1/
പിന്നീട് മുതിർന്ന പൗരന്മാർക്കും ഗുരുതമായ ആരോഗ്യ പ്രശ്നങ്ങൾ ഉള്ള 45 ന് മുകളിൽ പ്രായമുള്ള പൗരന്മാർക്കും ആയിരുന്നു വാക്സിനേഷൻ പ്ലാൻ ചെയ്തിരുന്നത് .

ഇത് പ്രകാരം മാർച്ച്‌ മുതൽ മുതിർന്ന പൗരന്മാരുടെ വാക്സിനേഷൻ പ്രോഗ്രാം ആരംഭിച്ചു .
ലോകരാജ്യങ്ങളുടെ ശ്രദ്ധയും പ്രശംസയും
2/
പിടിച്ചു പറ്റിയ ഒരു സംഭവമായിരുന്നു ഇന്ത്യയുടെ ഈ മഹായജ്ഞം.

എന്നാൽ എപ്പോഴത്തെയും പോലെ കേന്ദ്രത്തിൽ മോദി നയിക്കുന്ന BJP സർക്കാർ ആയതിനാൽ , കേന്ദ്രത്തിന്റെ ഏത് നയത്തെയും തീരുമാനത്തെയും അന്ധമായി വിമർശിക്കുന്ന നയമാണ് ഇക്കാര്യത്തിലും കോൺഗ്രസ്‌ അടക്കമുള്ള പാർട്ടികൾ സ്വീകരിച്ചത്.
3/
കൂടാതെ തുടർച്ചയായി ജനങ്ങളിൽ ആശയക്കുഴപ്പവും ഭയവും ജനിപ്പിക്കുന്ന പ്രസ്താവനകൾ അവർ ഇറക്കിക്കൊണ്ടിരുന്നു.

ഇതിൽ മുൻനിരയിൽ ശ്രീ ശശിതരൂർ MP യും കമ്മ്യൂണിസ്റ്റ്‌ പാർട്ടി നേതാവ് ശ്രീ സീതാറാം യെച്ചൂരിയും ആയിരുന്നു.
ഇന്ത്യയിൽ നിർമ്മിക്കുന്ന കോവിഡ് വാക്സിനുകൾ ഒന്നും തന്നെ സുരക്ഷിതം

4/
അല്ലെന്നുള്ള ആരോപണമാണ് അവർ മുഖ്യമായും മുന്നോട്ട് വെച്ചത് .

ഉന്നത വിദ്യാഭ്യാസവും രാഷ്ട്രീയ പരിചയവുമായുള്ള ഈ നേതാക്കളുടെ പ്രസ്താവനകൾ തീർച്ചയായും ജനങ്ങളിൽ വാക്സിന്റെ സുരക്ഷയെപ്പറ്റിയുള്ള ആശങ്ക സൃഷ്ടിച്ചു .
കൂടാതെ സോഷ്യൽ മീഡിയയിൽ ഉള്ള കുപ്രചാരണങ്ങൾക്കും ഇത് ആക്കം കൂട്ടി.

5/
കേരളത്തിലെ സ്ഥിതി , വാക്സിന്റെ സുരക്ഷയെപ്പറ്റിയുള്ള ആശങ്ക മാത്രമായിരുന്നില്ല ,മറിച്ച് കേന്ദ്ര സർക്കാരിനോടും BJPയോടുമുള്ള വെറുപ്പ് കൂടിയായിരുന്നു .
ആ വെറുപ്പ് ആളുകൾ കോവിഡ് വാക്‌സിനോടും കാണിക്കാൻ തുടങ്ങി .
ജനുവരിയിൽ AIIMS ലെ ഒരു ജൂനിയർ ഡോക്ടർ വാക്സിൻ എടുക്കാൻ വിസമ്മതിച്ചപ്പോൾ

6/
കേരളത്തിലെ മീഡിയകൾ അത് ഏറ്റെടുത് വലിയ ആഘോഷമാക്കി.

ജൂനിയർ ഡോക്ടർ ഹീറോ ആയി.

ഇതിന്റെ ചുവട് പിടിച്ച് കേരളത്തിൽ അനേകം ആരോഗ്യപ്രവർത്തകർ വാക്സിൻ ഉപേക്ഷിച്ചു .

കൂടതെ ഇന്ത്യൻ വാക്സിൻ ഗോമൂത്രത്തിൽ നിന്നും ചാണകത്തിൽ നിന്നും മറ്റുമാണ് ഉൽപ്പാദിപ്പിക്കുന്നത് എന്ന രീതിയിൽ വാർത്തകളും

7/
ട്രോളുകളും കൊണ്ട് ഇടത് വലത് മതേതരന്മാർ സോഷ്യൽ മീഡിയകൾ നിറച്ചു.

വാക്സിൻ എടുത്തവർക്ക് ഉണ്ടാകുന്ന ചെറിയ അസ്വസ്ഥതകൾ പോലും ഇവർ പെരുപ്പിച്ചുകാട്ടി ജനങ്ങളിൽ ഭീതി ജനിപ്പിച്ചുകൊണ്ടിരുന്നു.

ഇതിൽ രാഷ്ട്രീയക്കാരെ കവച്ചുവെക്കുന്നതായിരുന്നു മലയാളി മാധ്യമ പ്രവർത്തകരുടെ പ്രകടനങ്ങൾ

8/
ചുരുക്കിപ്പറഞ്ഞാൽ ഈ ഗൂഢവും സംഘടിതവുമായ കുപ്രചരണങ്ങൾ പൊതുജനങ്ങളെ വാക്സിൻ സ്വീകരിക്കുന്നതിൽ വിമുഖരാക്കി.

ഈ കാലയളവിൽ കേരളത്തിൽ കോവിഡിന്റെ വ്യാപനം കുറവായിരുന്നതും ജനങ്ങളിൽ അലംഭാവം ഉണ്ടാക്കി .

തുടക്കത്തിൽ മെല്ലെപ്പോക്ക് കാരണം കേരളം കേന്ദ്രത്തിന്റെ ശകാരത്തിന് പാത്രമാകുകയും

9/
ചെയ്തിട്ടുണ്ട്.

മാർച്ചിൽ മുതിർന്ന പൗരന്മാരുടെ വാക്‌സിനേഷൻ ആരംഭിച്ചപ്പോൾ മിക്ക സെന്ററുകളിലും ഒരു ദിവസ്സം 15/ 20 പേർ മാത്രമാണ് വാക്സിൻ സ്വീകരിച്ചത്.
ഓർക്കുക ഒരു വാക്സിൻ സെന്ററിന്റെ മിനിമം കപ്പാസിറ്റി ഒരു ദിവസം 100 ഡോസുകൾ ആണ് .
അതായത് ലഭ്യമായിരുന്ന വാക്സിൻ ക്യാപസിറ്റിയുടെ
10/
വെറും 20% മാത്രമാണ് നമ്മൾ ആ സമയത്ത് പ്രയോജനപ്പെടുത്തിയിരുന്നത് .

വാക്സിൻ പ്രോഗ്രാം വിജയമാകുന്നത് മോദിക്കും BJP ക്കും രാഷ്ട്രീയ നേട്ടം ആകുമെന്ന ഭയത്തിൽ നമ്മൾ മെല്ലേപ്പോക്ക് നയം തുടർന്നുകൊണ്ടിരുന്നു.
ഖജനാവിലെ കോടിക്കണക്കിന് പണം സഖാവിന്റെ അപദാനങ്ങൾ പാടാനും

11
വിജയന്റെ ഫെയ്ഷ്യൽ ചെയ്‌ത മുഖം മാധ്യമങ്ങളിൽ കാണിക്കാനും ചിലവഴിച്ചപ്പോൾ , കോവിഡ് വാക്‌സിനേഷനെപ്പറ്റി സാധാരണ ജനങ്ങളെ ബോധവാന്മാർ ആക്കാൻ 5 പൈസ പോലും ഈ സർക്കാർ ചിലവഴിച്ചിട്ടില്ല.

ഈ സമയത്ത് ഉത്തരേന്ത്യയിൽ കോവിഡ് കേസ്സുകൾ വർദ്ധിക്കാൻ തുടങ്ങി . ജനിതകമാറ്റം വന്ന വൈറസ്സ്

12/
ഇന്ത്യയിൽ പ്രത്യക്ഷപ്പെടാനും തുടങ്ങി .

ഏപ്രിലിൽ 11ന് കേന്ദ്രം വാക്‌സിനേഷന് ആക്കം കൂട്ടാൻ "ടിക്ക ഉത്സവം " എന്ന പ്രോഗ്രാം തുടങ്ങി .

പതിവ് പോലെ പ്രബുദ്ധരായ മലയാളികൾ ചീത്തവിളിയും ട്രോളുകളും കൊണ്ട് പ്രതികരിക്കാൻ തുടങ്ങി.

അസ്സംബ്ലി ഇലക്ഷന് ശേഷം കേരളത്തിൽ കാര്യങ്ങൾ

13/
കീഴ്മറിയാൻ തുടങ്ങി.
കേസ്സുകൾ കുതിച്ചുയർന്നു ,മരണങ്ങളും .

നമ്മുടെ കഴിവുകേടുകൾ മറച്ചു വെക്കാനുള്ള നല്ല ഒരു ആയുധമാണ് ആ സമയത്ത് ഒരു വിവാദം ഉണ്ടാക്കുക എന്നത് .

അങ്ങനെ ഇല്ലാത്ത വാക്സിൻ ക്ഷാമത്തിന്റെ പേരിൽ കേരളത്തിലെ ഇടത് വലത് മതേതരന്മാർ വിവാദങ്ങൾ ഉയർത്തി സ്വന്തം കണ്ണിൽ
14/
പൊടിയിട്ടു .

പക്ഷേ ജനങ്ങൾ വീണ്ടും പരിഭ്രാന്തർ ആയി.
രോഗം കുതിച്ചുയരുന്നു കൂട്ടത്തിൽ ഇല്ലാത്ത വാക്സിൻ ക്ഷാമവും.

മാർച്ച്‌ മാസത്തിൽ കേരള ജനത മോദിയോടും BJP യോടുമുള്ള വെറുപ്പ് മാറ്റിവെച്ച് വാക്സിൻ കൃത്യമായി സ്വീകരിക്കാൻ താല്പര്യം കാട്ടിയിരുന്നു എങ്കിൽ ഇന്ന്

15/
കേരളത്തിലെ മുതിർന്ന പൗരന്മാരിലും , 45 ന് മുകളിൽ ഗുരുതരമായ രോഗങ്ങൾ ഉള്ളവരിലും കുറഞ്ഞത് 50/60% ആളുകൾക്ക് വാക്സിൻ പൂർത്തീകരിക്കാമായിരുന്നു .

എന്ത്‌ ചെയ്യാം ?

സ്വന്തം വീട് തീകത്തി അമർന്നാലും എലിയെ ഓടിക്കാൻ കഴിഞ്ഞല്ലോ എന്ന ആത്മനിർവൃതിയിൽ ആണ് നമ്മൾ മലയാളികൾ
😀🙏🙏

• • •

Missing some Tweet in this thread? You can try to force a refresh
 

Keep Current with Dr.അൻസാരിക്ക

Dr.അൻസാരിക്ക Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

PDF

Twitter may remove this content at anytime! Save it as PDF for later use!

Try unrolling a thread yourself!

how to unroll video
  1. Follow @ThreadReaderApp to mention us!

  2. From a Twitter thread mention us with a keyword "unroll"
@threadreaderapp unroll

Practice here first or read more on our help page!

More from @drAnsarikka

24 Apr
കേന്ദ്രത്തിന്റെ കോവിഡ് വാക്സിനേഷൻ പ്രോഗ്രാം അട്ടിമറിക്കാൻ ഗൂഡ ശ്രമങ്ങൾ നടക്കുന്നുവോ എന്ന സംശയം വീണ്ടും ശക്തമാകുന്നു .

വാക്സിൻ ക്ഷാമം ഉണ്ടെന്ന് വരുത്തിത്തീർത്ത് , ജനങ്ങളിൽ പരിഭ്രാന്തി ജനിപ്പിക്കാൻ ചില ശ്രമങ്ങൾ നടക്കുന്നതുപോലെ തോന്നുന്നു .

കുറച്ച് മുൻപ് ഒരു സുഹൃത്ത്

1/ പ്രതീകാത്മക ചിത്രം
എറണാകുളത്തുനിന്നും ഇതേപ്പറ്റി ഫോണിൽ സംസാരിച്ചിരുന്നു.

വൈപ്പിനിലുള്ള സുഹൃത്ത് ഇന്നലെ പ്രായമായ അമ്മക്ക് വേണ്ടി ഓൺലൈനിൽ വാക്സിനായി രജിസ്റ്റർ ചെയ്തിരുന്നു.

എറണാകുളത്തെ ഒരു പ്രൈവറ്റ് ഹോസ്പിറ്റലിലാണ് സ്ലോട്ട് അലോട്ട് ആയത്.

വൈകിട്ട് 6 മണിക്ക് ഹോസ്പിറ്റലിൽ നിന്നും വിളിച്ചു.
2/
ഇന്ന് രാവിലെ 9 ന് വാക്സിൻ സ്വീകരിക്കാൻ അവിടെ എത്താൻ പറഞ്ഞു .

പറഞ്ഞതുപോലെ സുഹൃത്ത് രാവിലെ അമ്മയെയും കൂട്ടി ഹോസ്പിറ്റലിലേക്ക് യാത്രയായി .

ശനിയാഴ്ച കർഫ്യൂ കാരണം വഴിയിൽ പലസ്ഥലത്തും പോലീസ് ചെക്കിങ് കഴിഞ്ഞ് അവർ കൃത്യ സമയത്ത് ഹോസ്പിറ്റലിൽ എത്തി .നാലു പൂരത്തിനുള്ള ആളുകൾ അവിടെ

3/
Read 15 tweets
12 Jan
അമിത് ഭായിയും ബോബ്‌ഡെ സാബും (CJI ) ചേർന്ന് ഒത്തുകളിച്ചതല്ലേ എന്നൊരു സംശയം ?

പണ്ട് സ്കൂളിൽ പ്രശ്നം ഉണ്ടാക്കുന്ന കുട്ടികളെ സാറന്മാർ ക്ലാസ്സ്‌ ലീഡർ ആകുമായിരുന്നു. അതോട് കൂടി അവന്റ എല്ലാ ഗുണ്ടായിസവും തീരും .

എന്ന് പറഞ്ഞത് പോലെ ഭരത് ഭൂഷൺ അടക്കമുള്ള പ്രശ്നക്കാരെയാണ് കമ്മറ്റിയിൽ

1/
ഉൾപ്പെടുത്തിയിരിക്കുന്നത്. ലഹളക്കാർക്ക് കർഷക ബില്ല് ഒന്നും ശരിക്കും ഒരു പ്രശ്നം ഒന്നും അല്ല .

അവരുടെ ലക്ഷ്യം പ്രശ്നം കത്തിച്ചു നിർത്തുക എന്നതാണ്. അതിനാൽ അവർ ഭൂഷണും പാർട്ടിയും പറയുന്നത് ഒന്നും ചെവിക്കൊള്ളില്ല എന്ന് മാത്രം അല്ല കമ്മിറ്റിക്കാരെ കണ്ടം വഴി ഓടിക്കുകയും ചെയ്യും

2/
അവസാനം ഗതിയില്ലാതെ വീണ്ടും SC ൽ ചെല്ലും.

അപ്പോഴേക്കും ട്രാക്ടർ റാലിയുടെ സമയം ഒക്കെ കഴിഞ്ഞു പോകും.

ബോബ്‌ഡെ സാബ് വീണ്ടും കർഷക ബില്ല് വായിച്ചു നോക്കും .

എന്നിട്ട് പറയും " നല്ല തങ്കമാന നിയമം . ഇതിനാണോ നിങ്ങൾ ഡൽഹി തെരുവുകളിൽ മാലിന്യക്കുഴികൾ ആക്കിയത് .

3/
Read 5 tweets
12 Jan
ഇന്നലെ CJI കേന്ദ്രത്തിന് വളരെ നല്ല ഒരു ക്ലൂ കൊടുത്തിട്ടുണ്ട് .

അദ്ദേഹം ചോദിക്കുന്നു "കർഷക നിയമം നല്ലതാണെകിൽ എന്ത്കൊണ്ട് ഇത് പിൻവലിക്കെരുത് എന്ന് ആവശ്യപ്പെട്ട് ഒരു പെറ്റിഷൻ പോലും വരാത്തത് "

ശരിയാണ് അദ്ദേഹം പറഞ്ഞത് .

വെറും 6% കർഷകർ മാത്രമാണ് ഈ നിയമത്തെ എതിർക്കുന്നത്.

1/
എന്തുകൊണ്ട് BJP നേതൃത്വം ബാക്കി 94% കർഷകരെ കൂട്ടി ബില്ലിന് അനുകൂലമായി പ്രകടനങ്ങൾ നടത്തുകയും നിയമം പിൻവലിക്കരുതെന്ന് ഹർജ്ജിയും കൊടുക്കുന്നില്ല.

അറ്റോർണി ജനറൽ പോലും കോടതിയിൽ പറഞ്ഞത് ഈ നിയമം മരവിപ്പിച്ചാൽ ,ഇത് പ്രകാരം കരാറിൽ ഏർപ്പെട്ട വലിയ വിഭാഗം കർഷകർക്ക് വൻ

2/
നഷ്ടം ഉണ്ടാകും എന്നാണ് .

വലിയ വിഭാഗം കർഷകർക്ക് പ്രയോജനമാകുന്ന ഈ നിയമത്തെ ഒരു കർഷകവിരുദ്ധ നിയമമായി പ്രതിപക്ഷവും കർഷക മുതലാളി മാരും താറടിച്ചു കാണിക്കുമ്പോൾ പൗരത്വ ബിൽ പ്രതിഷേധത്തിൽ അനുവർത്തിച്ച നയം ഈ കാര്യത്തിൽ തുടരാൻ കേന്ദ്ര നേതൃത്വത്തിന് കഴിയില്ല.

കാരണം കർഷകർ എന്നും
3/
Read 4 tweets
24 Dec 20
കഥ : കോഴി റഹീമിന്റെ താങ്ങു വിലയും ചപ്പാത്തി ലഹളയും:

കഴിഞ്ഞ ദിവസം ഒരു അത്യാവശ്യ കാര്യത്തിനായി ടൗണിലേക്ക് പോകുമ്പോൾ കോഴി റഹീമിന്റ് കോഴി ഫാമിന്റെ മുന്നിൽ വലിയ ഒരു ആൾക്കൂട്ടം കണ്ടു.

കൊടിയും ബാനറും ഒക്കെയായി കുറെ ആൾക്കൂട്ടം. നടുക്കുനിന്ന് റഹീം ഉച്ചത്തിൽ എന്തോ മുദ്രാവാക്യം
1/
വിളിക്കുന്നു. സഖാവ് റഹീം ഇവിടുത്തെ കൗൺസിലർ ആണ് .കോഴി ഫാം നടത്തുന്നതിനാൽ ആളുകൾ രഹസ്യമായി കോഴി റഹീം എന്നാണ് വിളിക്കുന്നത് .

മോദി നീതി പാലിക്കുക. താങ്ങുവില പുനഃസ്ഥാപിക്കുക കർഷക സമരം വിജയിക്കട്ടെ. എന്നിങ്ങനെയുള്ള ബാനറുകൾ കണ്ടു .

ഡൽഹിയിലെ കർഷക സമരത്തിന്റെ ബാക്കിയാണ് 2/
ഇതെന്ന് തോന്നുന്നു. പക്ഷേ കോഴി ഫാമിന്റെ മുന്നിൽ എന്തിനാണ് കർഷക സമരം എന്ന് എത്ര ആലോചിച്ചിട്ടും മനസിലായില്ല.

വണ്ടി നിർത്തി അന്വേഷിക്കാനുള്ള സമയം ഇല്ലാത്തതിനാൽ വണ്ടി നേരേ ടൗണിലേക്ക് വിട്ടു.

ടൗണിൽ നിന്നും മടങ്ങി വരുമ്പോൾ ഫാമിന് അടുത്തുള്ള പലചരക്കു കടയിൽ നിന്ന് സാധങ്ങൾ വാങ്ങി

3/
Read 24 tweets
6 Dec 20
കഥ :മനുസ്മൃതി ഉണ്ടോ സഖാവേ തീപ്പെട്ടി എടുക്കുവാൻ

രണ്ട് വർഷം മുൻപ് ഡിസംബറിൽ ഒരു ദിവസ്സം വൈകിട്ട് ഓഫീസിൽ നിന്ന് വന്ന് ഞമ്മൾ കൂടി ചായ കുടിച്ചു കൊണ്ടിരിക്കുന്ന സമയം.

പെട്ടന്ന് ബുഷ്റമോൾ മോൾ വിളിച്ചു " ഡാഡി കമ്പ്യൂട്ടർ ഓഫായിപ്പോയി .ഒന്ന് നോക്കിക്കേ"

ഞമ്മൾ ചെന്ന് നോക്കിയപ്പോൾ
1/
എല്ലാം ഓഫ്‌ ആയിരിക്കുന്നു. സ്വിച്ച് ഓൺ ഓഫ് ആക്കി നോക്കി .പ്ലഗ്, വയർ കുലുക്കി നോക്കി .രക്ഷയില്ല.

മോൾ അക്ഷമയായി ഞമ്മളെ നോക്കി.
എന്താ ഡാഡി ഇദ് ഓൺ ആവാത്തത്? ഞമ്മൾ ഉടൻ കമ്പ്യൂട്ടർ റിപ്പയർ ചെയ്യുന്ന പയ്യനെ ഫോണിൽ വിളിച്ചു .
ഓൻ ദൂരെ എവിടയോ ആണ് .നാളെ വരാമെന്ന് പറഞ്ഞു .അത് കേട്ടതും
2/
മോൾടെ വിധം മാറി .ചിണുങ്ങാനും കരയാനും തുടങ്ങി.

എനിക്ക് നാളെ പ്രൊജക്റ്റ്‌ സബ്‌മിറ്റ് ചെയ്യാൻ ഉള്ളതാണ് .
എത്ര നാളായി ഡാഡിയോട് പറയുവാ ഈ പൊട്ട സാധനം കളഞ്ഞിട്ട് ഒരു നല്ല ലാപ് വാങ്ങാൻ "
ബുഷ്‌റ മോൾ ഓൾടെ ഉമ്മയുടെ പോലെ തന്നെയാണ് .തുടങ്ങിയാൽ പിന്നെ നോൺ സ്റ്റോപ്പ്‌ ഹംഗാമാ ആണ് 😀

3/
Read 25 tweets
20 Nov 20
കോൺഗ്രസ് തുടങ്ങി വെച്ച   ടിപ്പു ജയന്തി ആഘോഷങ്ങൾ അവസാനിപ്പിച്ചത് യെദ്ദ്യൂരപ്പ സർക്കാർ ആയിരുന്നു.

ടിപ്പു എന്ന മതഭ്രാന്തൻ പേപ്പട്ടിയെ ആസ്പദമാക്കിയുള്ള രസകരമായ ഒരു കഥ ഇതാ ...

അൻസാരിക്കയുടെ ടിപ്പുവിന്റെ കൊച്ചുമകൻ എന്ന ചരിത്രകഥയുടെ പുനർ ആവിഷ്കാരം...

ടിപ്പുവിന്റെ കൊച്ചുമകൻ.....
1/
വർഷം മുൻപ് ഞാൻ സൗദിയിൽ അരാംകോയിൽ വർക്ക് ചെയ്യുന്ന സമയം.

ഞങ്ങൾ താമസിച്ചിരുന്ന ഫ്ളാറ്റുകളിലെ ക്ലീനിങ് ജോലികളെല്ലാം ഒരു ഹൗസ് കീപ്പിങ് ഏജൻസി ആണ് ചെയ്തുകൊണ്ടിരുന്നത്.

അഞ്ചുപേർ അടങ്ങുന്ന ഒരു ടീം ആയിരുന്നു മുഴുവൻ പുറം പണികളും ചെയ്തിരുന്നത്.

ആ ഗ്രൂപ്പിൽ മലയാളിയായ പാനൂരുകാരൻ
2/
ഒരു നൗഷാദ് ഉണ്ടായിരുന്നു.

മലയാളി ആയതിനാൽ ഞങ്ങൾക്ക് അവനോട് ഒരു ചെറിയ മമത ഉണ്ടായിരുന്നു.

പാത്തു പലപ്പോഴും അവന് ചായയും പലഹാരങ്ങളും കൊടുക്കാറുണ്ടായിരുന്നു.

ഒരു ദിവസം രാവിലെ ഞാൻ ഓഫീസിൽ പോകാൻ ഇറങ്ങിയ സമയം ..

നൗഷാദ് കാർ ഗ്യാരേജ് ക്ലീൻ ചെയ്യുകയായിരുന്നു.
3/
Read 25 tweets

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3/month or $30/year) and get exclusive features!

Become Premium

Too expensive? Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal Become our Patreon

Thank you for your support!

Follow Us on Twitter!