രണ്ട് വർഷം മുൻപ് ഡിസംബറിൽ ഒരു ദിവസ്സം വൈകിട്ട് ഓഫീസിൽ നിന്ന് വന്ന് ഞമ്മൾ കൂടി ചായ കുടിച്ചു കൊണ്ടിരിക്കുന്ന സമയം.
പെട്ടന്ന് ബുഷ്റമോൾ മോൾ വിളിച്ചു " ഡാഡി കമ്പ്യൂട്ടർ ഓഫായിപ്പോയി .ഒന്ന് നോക്കിക്കേ"
ഞമ്മൾ ചെന്ന് നോക്കിയപ്പോൾ 1/
എല്ലാം ഓഫ് ആയിരിക്കുന്നു. സ്വിച്ച് ഓൺ ഓഫ് ആക്കി നോക്കി .പ്ലഗ്, വയർ കുലുക്കി നോക്കി .രക്ഷയില്ല.
മോൾ അക്ഷമയായി ഞമ്മളെ നോക്കി.
എന്താ ഡാഡി ഇദ് ഓൺ ആവാത്തത്? ഞമ്മൾ ഉടൻ കമ്പ്യൂട്ടർ റിപ്പയർ ചെയ്യുന്ന പയ്യനെ ഫോണിൽ വിളിച്ചു .
ഓൻ ദൂരെ എവിടയോ ആണ് .നാളെ വരാമെന്ന് പറഞ്ഞു .അത് കേട്ടതും
2/
മോൾടെ വിധം മാറി .ചിണുങ്ങാനും കരയാനും തുടങ്ങി.
എനിക്ക് നാളെ പ്രൊജക്റ്റ് സബ്‌മിറ്റ് ചെയ്യാൻ ഉള്ളതാണ് .
എത്ര നാളായി ഡാഡിയോട് പറയുവാ ഈ പൊട്ട സാധനം കളഞ്ഞിട്ട് ഒരു നല്ല ലാപ് വാങ്ങാൻ "
ബുഷ്‌റ മോൾ ഓൾടെ ഉമ്മയുടെ പോലെ തന്നെയാണ് .തുടങ്ങിയാൽ പിന്നെ നോൺ സ്റ്റോപ്പ് ഹംഗാമാ ആണ് 😀
3/
ഞമ്മൾ പറഞ്ഞു " ശരി നമുക്ക് ഈ മാസം തന്നെ പുതിയ ഒരെണ്ണം വാങ്ങാം.
അപ്പോ എന്റെ പ്രൊജക്റ്റ് .നാളെ സബ്‌മിറ്റ് ചെയ്യാൻ ഉള്ളതാണ്.
"തല്ക്കാലം നമുക്ക് അത് ജംഗ്ഷനിൽ ഉള്ള കമ്പ്യൂട്ടർ സെന്ററിൽ പോയി ചെയ്യാം. വരൂ."
മനസ്സില്ലാ മനസോടെ മോൾ പെൻഡ്ഡ്രൈവും എടുത്തു കൊണ്ട് കൂടെ വന്നു.
4/
ഞങ്ങൾ ജംഗ്ഷനിൽ ഉള്ള ജോസിന്റെ കമ്പ്യൂട്ടർ സെന്ററിൽ പോയി .
ജോസ് നല്ല വാക്ക് സാമർഥ്യം ഉള്ള ഒരു ചെറുപ്പക്കാരൻ ആണ്.കമ്പ്യൂട്ടർ സെന്ററും മൊബൈൽ ഷോപ്പും എല്ലാംകൂടി ചേർന്നതായിരുന്നു ജോസിന്റെ ഷോപ്പ്.
എന്താ ഇക്കാ ?
"മോൾക്ക് സ്കൂളിലേക്ക് ഒരു പ്രൊജക്റ്റ് ചെയ്യാൻ ഉണ്ട് "
ദാ ഇക്കാ
5/
ആദ്യത്തെ ടേബിളിൽ ഇരുന്നോളൂ.
മോൾ കസേര നീക്കിയിട്ട് കമ്പ്യൂട്ടർ ഓൺ ചെയ്ത് വർക്ക് തുടങ്ങി.
ഷോപ്പിൽ തിരക്ക് ഒന്നും ഇല്ലാത്തതിനാൽ ജോസുമായി വർത്തമാനം പറഞ്ഞുകൊണ്ട് നിന്നു.
അപ്പോൾ രണ്ട് ബൈക്കിലായി മൂന്ന് DYFI ക്കാർ അവിടേക്ക് വന്നു. നാട്ടിലെ പരിചയമുള്ള യുവാക്കൾ ആയിരുന്നു.
6/
കൂലിപ്പണിയും പെയിന്റിങ്ങും ഒക്കെയായി നടക്കുന്ന ഉണ്ണി. പഴയ തറവാടി.
അച്ഛൻ നാരായൺ നായർ ജോലിയും വേലയും ഒന്നും ചെയ്യാതെ ചെറുപ്പത്തിലേ ചുവപ്പ് കൊടിയും അടിയും വഴക്കും ഒക്കെയായി നടന്നു.
ഉള്ള സ്വത്തുക്കൾ എല്ലാം വിറ്റുമുടിച്ച് മദ്യപിച്ച് രാഷ്ട്രീയ പ്രവർത്തനവുമായി നടന്നു.
ഉണ്ണി
7/
കഷ്ടിച്ച് 9 വരെ പഠിച്ചു.
വർഷങ്ങൾക്ക് മുന്പ് അച്ഛൻ മരിച്ചു. ഇപ്പോൾ ഉണ്ണിയും അമ്മയും കുടുബവും ഒരു ചെറിയ വാടക വീട്ടിൽ താമസിക്കുന്നു.
രണ്ടാമൻ റോയി നല്ല സാമ്പത്തികം ഉള്ള വീട്ടിലെയാണ്. വലിയ റബ്ബർ തോട്ടങ്ങളും കൃഷിയിടങ്ങളും സ്വന്തമായി ഉള്ളവർ. റോയിയുടെ അപ്പൻ സിറ്റിയിൽ വലിയൊരു
8/
ബാറ്ററി, സ്പെയർ പാർട്ട്സ് ഷോപ്പ് നടത്തുണ്ട്. അപ്പനെ ബിസിനസ്സിൽ സഹായിക്കുകയാണ് റോയിയുടെ മുഖ്യ ജോലി.
അതിന്റ ഇടയിൽ ഇത്തിരി രാഷ്ട്രീയം.
മൂന്നാമൻ മൂസയുടെ കുടുംബക്കാർ എല്ലാം വർഷങ്ങൾ ആയി ഗൾഫിൽ ആണ്. സ്വന്തമായി അവർക്ക് ബസ്സുകൾ , ലോറികൾ, JCB എന്നിവയുണ്ട്. ഇതെല്ലാം മൂസയും അനുജനും
9/
കൂടിയാണ് നോക്കുന്നത്. മൂസക്ക് റിയൽ എസ്റ്റേറ്റിന്റെ ബിസിനസ്സും ഉണ്ട്.
മൂസ ചോദിച്ചു " ഇക്കാ എന്താണ് പതിവില്ലാതെ ഇവിടെ?"
ഞമ്മൾ കാര്യം പറഞ്ഞു.പിന്നെ ചോദിച്ചു " എന്താ നിങ്ങൾ ഇവിടെ? വല്ല ബക്കറ്റ് പിരിവോ മറ്റോ ആണോ?"
അവർ ഒന്ന് പരുങ്ങിപ്പോയി. " ഇല്ല ഇക്കാ. ഞങ്ങൾ ഒരു മനുസ്മൃതി
/10
വാങ്ങാൻ ഇറങ്ങിയതാ ? ഉണ്ണി പറഞ്ഞു
ഞമ്മൾ ചോദിച്ചു "അല്ല ജോസ് ഇതിന്റെ ഇടയിൽ ബുക്ക് സ്റ്റാളും തുടങ്ങിയോ?
"വലിയ പാടാ ഇക്കാ. ഈ മനുസ്മൃതി ബുക്സ്റാളിൽ ഒന്നും കിട്ടില്ല. കഷ്ടപ്പെട്ട് നെറ്റിൽ നിന്നും ഡൌൺലോഡ് ചെയ്യണം. ഡാ ജോസേ വേഗം ഒരു മനുസ്മൃതി എടുത്ത് താ" റോയി പറഞ്ഞു.
11/
നിങ്ങൾ ഇങ്ങനെ പെട്ടെന്ന് ചോദിച്ചാൽ എങ്ങനെയാ .300 പേജ് ഉണ്ട് ..ഒന്ന് വെയിറ്റ് ചെയ്യൂ ..ഞാൻ എടുത്തു തരാം. ജോസ് അകത്തേക്ക് പോയി.
ഉണ്ണി പറഞ്ഞു " എന്താ ഇക്കാ ഈ പറയണേ? സവർണ്ണ ബ്രാഹ്മണ മേധാവിത്വത്തെ
12/
വളർത്താൻ ഉണ്ടാക്കിയ മനുസ്മൃതി പഠിപ്പിക്കാനോ ? അത് കത്തിക്കാനുള്ളതാണ്, കത്തിക്കാൻ "
ഉണ്ണി കത്തി ജ്വലിച്ചു.
അത് എന്തിനാ കത്തിക്കുന്നത് ?
റോയി :അത് പണ്ട് അംബേദ്കർ മനുസ്മൃതി കത്തിച്ചിരുന്നു. നാളെ അംബേദ്ക്കരുടെ ജന്മദിനം ആണ് അത് ഞങ്ങൾ ആഘോഷിക്കുന്നത് മനുസ്മൃതി 13/
കത്തിച്ചാണ്.
എന്തിനായിരുന്നു അംബേദ്കർ മനുസ്മൃതി കത്തിച്ചത് ?
"അത് ദളിതർക്കും മറ്റും സമൂഹ നീതി നിഷേധിച്ചത് കൊണ്ട്" ഉണ്ണി രോഷത്തോട് പറഞ്ഞു.
റോയിയുടെ മൊബൈൽ റിംഗ് ചെയ്തു.
അപ്പനാണ്.
കടയിൽ ബാറ്ററി ലോഡ് ഇറക്കുന്ന കാര്യത്തിൽ നോക്കുകൂലി പ്രശ്നം. ഞാൻ ഒന്ന് നോക്കിട്ട് വരാം.
14/
നിങ്ങൾ മനുസ്മൃതി വാങ്ങിക്കോളൂ.നാളെ കാണാം. റോയി ബൈക്കിൽ കയറി പോയി.
നമ്മൾ ഉണ്ണിയോട് ചോദിച്ചു "അതിന് ഇപ്പോൾ മനുസ്മൃതി വെച്ച് അല്ലല്ലോ രാജ്യം ഭരിക്കുന്നത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന നിങ്ങളെപ്പോലെ ഉള്ളവർക്ക് ജാതി പേര് പറഞ്ഞ് സർക്കാർ അവസരങ്ങൾ നിഷേധിക്കുന്നത് അല്ലേ 15/
ഇപ്പോഴത്തെ ഏറ്റവും വലിയ സാമൂഹിക അനീതി. അപ്പോൾ ഉണ്ണി നീ ശരിക്കും കത്തിക്കേണ്ടത് മനുസ്മൃതി ആണോ അതോ ..ഇന്ത്യൻ ...?
ഇക്കാ എന്താണ് വെറും സവർണ്ണ ഫാസിസ്റ്റുകളെപ്പോലെ സംസാരിക്കുന്നത്? ഉണ്ണി വീണ്ടും രോക്ഷാകുലനായി.
അപ്പോഴേക്കും മൂസയുടെ മൊബൈലിൽ ആരോ വിളിച്ചു.
കാൾ കഴിഞ്ഞപ്പോൾ മൂസ 16/
"ഡാ ഉണ്ണീ നീ ആ മനുസ്മൃതി ഒന്ന് വാങ്ങിച്ചേര്. പ്രോപ്പർട്ടി കാണാൻ ഒരു ടീം വന്നു നിൽക്കുന്നു. ഞാൻ പോട്ടെ .പിന്നെ കാണാം."
മൂസ അവന്റ ബൈക്കിൽ കയറി പോയി.
ഞമ്മളും ഉണ്ണിയും മാത്രം ആയി.
ഉണ്ണിയുമായി പിന്നെയും ചില കാര്യങ്ങൾ സംസാരിച്ചു നിന്നു. മനുസ്മൃതി കത്തിച്ചാൽ ഇന്ത്യയിലെ സകല
17/
പ്രശ്നവും അവസാനിക്കും എന്ന് ഉണ്ണി ആത്മാർത്ഥമായി വിശ്വസിച്ചു.
ഉണ്ണിയെ തിരുത്തുവാനുള്ള സാഹസത്തിനൊന്നും ഞമ്മൾ നിന്നില്ല. അത് ബുദ്ധിമോശം ആണെന്ന് ഞമ്മൾക്ക് അറിയാം.
അപ്പോഴേക്കും ജോസ് മനുസ്മൃതിയുമായി വന്നു.
ഉണ്ണി ചോദിച്ചു " എത്രയായി ?"
350 രൂപ ജോസ് പറഞ്ഞു
18/
ഉണ്ണി പോക്കറ്റിൽ നിന്നും പൈസ തപ്പുന്ന സമയത്ത് ഞമ്മൾ ഉണ്ണിയുടെ കയ്യിൽ നിന്നും മനുസ്മൃതി വാങ്ങി .ഞമ്മൾ ഇത് വരെ മനുസ്മൃതി കണ്ടിട്ടില്ല.
ആദ്യ പേജിൽ മനുസ്മൃതി എന്ന് ഇംഗ്ലീഷിൽ ടൈറ്റിൽ .
അതിന്റെ താഴെ അംബേദ്കർ വിരൽ ചൂണ്ടി നിൽക്കുന്ന ഫോട്ടോ.
അതിന്റ താഴെ മലയാളത്തിൽ
19/
" സ്ത്രീ സ്വാതന്ത്ര്യം അർഹിക്കുന്നില്ല " എന്നൊരു വാചകം.
അടുത്ത പേജിൽ ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ! ങ്ങേ ഇത് ഇന്ത്യൻ ഭരണഘടനയോ മനുസ്മൃതി യൊ ?
തുടർന്നുള്ള പേജുകളിൽ CBSE 6, 7, 8 ക്ലാസ്സുകളിലെ സംസ്‌കൃത,ഹിന്ദി പുസ്തകങ്ങളുടെ പല പേജുകൾ .പിന്നെ ഹിസ്റ്ററി ,സിവിക്‌സ് പാഠങ്ങൾ
20/
ഫ്രഞ്ച് വിപ്ലവം ,റഷ്യൻ വിപ്ലവം അങ്ങനെ . ഞമ്മൾക്ക് ഒന്നും മനസിലായില്ല .
അപ്പോഴേക്കും ഉണ്ണി പോക്കറ്റിൽ നിന്നും ചില്ലറ എല്ലാം നുള്ളിപ്പെറുക്കി പറഞ്ഞു ..
ഡാ ജോസേ ഇത് 325 രൂപയേ ഉള്ളൂ ബാക്കി പിന്നെ തരാം.
ഉണ്ണി ഞമ്മടെ കയ്യിൽ നിന്നും മനുസ്മൃതി വാങ്ങിക്കൊണ്ട് ഇരുട്ടിലേക്ക്
21/
നടന്നു പോയി. "പണ്ടാരം റേഷൻ വാങ്ങാൻ വെച്ച പൈസ ആയിരുന്നു"
എന്ന് ഉണ്ണി പിറുപിറുക്കുന്നത് ഞമ്മൾ കേട്ടു.
ഉണ്ണി പോയിക്കഴിഞ്ഞപ്പോൾ ഞമ്മൾ ജോസിനോട് ചോദിച്ചു "ഇതെന്താ ജോസേ മനുസ്മൃതി ആണെന്ന് പറഞ്ഞ് ഇന്ത്യൻ ഭരണ ഘടനയും ചരിത്രവും ജോഗ്രഫിയും എല്ലാം. ജാള്യതയുള്ള മുഖവുമായി ജോസ്
22/
പറഞ്ഞു " ഇക്കാ ദയവായി ഇത് ആരോടും പറയല്ലേ "
ഇല്ല , പക്ഷേ ഇതിന്റെ ഗുട്ടൻസ് എന്താണെന്ന് പറയൂ ?
ഇക്കാ മൂന്നാല് വർഷം മുൻപേ ഇവന്മാർ വന്ന് ഇതുപോലെ മനുസ്മൃതി ആവശ്യപ്പെട്ടിരുന്നു.
ഞാൻ നെറ്റിൽ ഒക്കെ തപ്പിയിട്ട് എനിക്ക് മനുസ്മൃതി ഒന്നും കിട്ടിയില്ല.
എന്നാൽ എങ്ങനെയെങ്കിലും മനുസ്മൃതി
23/
ഒപ്പിച്ചു കൊടുക്കണം എന്ന് അവർ കട്ടായം പറഞ്ഞു.
അവസാനം ഒരു സൂത്രപ്പണി ചെയ്തു. ആദ്യത്തെ പേജ് ഞാൻ ഡിസൈൻ ചെയ്തു. പിന്നെ ഭരണ ഘടനയുടെ ആമുഖം ചേർത്തു .ബാക്കി CBSE ക്ലാസ്സുകളിലെ ഹിന്ദി സംസ്‌കൃത പാഠങ്ങൾ കുറേ പേജുകൾ പ്രിന്റ് എടുത്തു .കൂട്ടത്തിൽ കളയാൻ വെച്ചിരുന്ന മോശമായ ചില പ്രിന്റ്
24/
കോപ്പികളും ചേർത്തു.അന്തം കമ്മികൾ വായിച്ചു മനസിലാക്കില്ലെന്ന് അറിയാമായിരുന്നു.അവർ സന്തോഷത്തോടെ വാങ്ങി കൊണ്ടുപോയി.പിന്നീട് അത് ഇങ്ങനെ തുടരുന്നു. എന്തായാലും ഇത് കത്തിച്ചു കളയാൻ അല്ലേ ഇക്കാ.
ഞങ്ങൾ ചിരിച്ചു.
അപ്പോഴേക്കും മോൾടെ വർക്ക് കഴിഞ്ഞു. പൈസയും കൊടുത്ത് ഞങ്ങൾ മടങ്ങി.
🙏🙏🙏
• • •
Missing some Tweet in this thread? You can try to
force a refresh
ചെയ്യാൻ കഴിയില്ല. ഒരു കാര്യം ചെയ്യുമ്പോൾ മറ്റ് കാര്യം ശ്രദ്ധിക്കാൻ പോയാൽ ഒന്നും ചെയ്യാൻ കഴിയില്ല. അത് കൊണ്ട് അവർ എന്തെങ്കിലും ചെയ്തു കൊണ്ടിരിക്കുമ്പോൾ നിങ്ങൾ എന്തെങ്കിലും പറഞ്ഞാൽ കേൾക്കാത്തത് ...അല്ലാതെ വേറൊന്നും കൊണ്ടല്ല...
എന്നാൽ സ്ത്രീയുടെ ബ്രെയിൻ മൾട്ടി ടാസ്കിങ്
കപ്പാസിറ്റി കൂടുതൽ ആണ് ...
ഉദാ ...പാത്തൂ ഒരു സമയം കറിക്ക് അരിയും ...TV കാണും ...വാട്സ്ആപ്പ് വോയിസ് ചാറ്റ് ചെയ്യും ...എന്റെ ...പിള്ളേരുടെ ..ടിഫിൻ...കാറിന്റെ കീ ..ബാഗ് ..ഷൂ ...എന്ന് വേണ്ട എല്ലാ കാര്യവും ചെയ്യും ....അതിന്റെ ഇടയിൽ ..അയലത്തും ..റോഡിലും ഉള്ള എല്ലാ
സിയാചിൻ ഗ്ലേസിയറും നോബൽ സമ്മാനം സ്വപ്നം കണ്ട പപ്പുമോനും :
സിയാച്ചിൻ ഇന്ത്യക്ക് വളരെ തന്ത്രപ്രധാനമായ ഒരു മേഖലയാണ് .
സമുദ്രനിരപ്പിൽ നിന്ന് 5700 മീറ്റർ മുകളിൽ ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന യുദ്ധഭൂമിയാണ് ഇത്.
1983 വരെ അവിടെ ഇന്ത്യയുടേയോ പാക്കിസ്ഥാന്റെയോ
1/
സൈനിക സാന്നിധ്യം ഉണ്ടായിട്ടില്ല.
ഉയരം കൂടിയ ഈ സ്ഥലം കൈക്കലാക്കിയാൽ ഇന്ത്യയുമായി യുദ്ധമുണ്ടായാൽ അത് തങ്ങൾക്ക് ഗുണകരമായിരിക്കും എന്ന് പാക്കിസ്ഥാൻ കണക്ക് കൂട്ടി.
സിയാച്ചിനിലെ ഉയരങ്ങൾ കൈവശപ്പെടുത്തിയാൽ ഇന്ത്യക്ക് ഒരു കാലത്തും POK പിടിച്ചെടുക്കുന്നതിനെപ്പറ്റി സ്വപ്നം പോലും 2/
കാണാൻ കഴിയില്ല.
ഈ കണക്ക് കൂട്ടലിൽ സിയാചിൻ കയ്യേറാൻ 1984 ൽ പാക്കിസ്ഥാൻ രഹസ്യ നീക്കങ്ങൾ ആരംഭിച്ചു.
എന്നാൽ പാക്കിസ്ഥാന്റെ ഈ നീക്കം മണത്തറിഞ്ഞ ഇന്ത്യൻ സൈന്യം മേഘദൂത് എന്ന സൈനിക ഓപ്പറേഷനിലൂടെ, പാക്കിസ്ഥാൻ ആർമി എത്തുന്നതിന് മുൻപ് തന്നെ സിയാചിനിലെ ഉയരം കൂടിയ സൽറ്റോറോ നിരകൾ
3/
വാങ്കുവിളി വെറുത്ത വസീം ഖാന്റെ പ്രേതം : ഭാഗം 3
യെസ് ദീപക്ക്, EMI അഥവാ Electro Magnetic Interference എന്ന പ്രതിഭാസം ആയിരുന്നു വസീമിന്റെ പ്രേതമായി എല്ലാവരെയും കബളിപ്പിച്ച വില്ലൻ.
ഇലക്ട്രോണിക് ഉപകരണങ്ങൾ പ്രവർത്തിക്കുമ്പോൾ അതിൽനിന്ന് പുറപ്പെടുന്ന വൈദ്യുത കാന്തിക (EM)തരംഗങ്ങൾ അടുത്തുള്ള മറ്റ് ഉപകരണങ്ങളുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നതിനെ EMI എന്ന് പറയും.
കൺട്രോൾ റൂമിലെ സ്‌പീക്കറിന്റെ ആംപ്ലിഫയറിനും കൺട്രോൾ യൂണിറ്റിനും കോമൺ പവർ പോയിന്റ് ആണ്.
52/
ആംപ്ലിഫയറിലെ EM തരംഗങ്ങൾ പവർ കേബിളിലൂടെ പ്രസരിച്ച് ജനറേറ്റർ കൺട്രോൾ യൂണിറ്റിൽ എത്തുന്നതാണ് പ്രശ്നത്തിന് കാരണം.
ദീപക്ക് ചോദിച്ചു
"പക്ഷേ ഈ EMI എന്തുകൊണ്ട് അപകടത്തിന് ശേഷം ഉണ്ടാകാൻ തുടങ്ങി?"
ഞാൻ പറഞ്ഞു "ഉപകരണങ്ങളെ EMI യിൽ നിന്ന് സംരക്ഷിക്കാനുള്ള സംവിധാനം അതിന്റ ഉള്ളിതന്നെ
53/
വാങ്കു വിളിയും വസീം ഖാന്റെ പ്രേതവും : ഭാഗം 2
റിഗ്ഗ് മാനേജർ ഞങ്ങളെ പ്ലാറ്റ്ഫോമിലേക്ക് സ്വാഗതം ചെയ്തു.
ചെക്ക് ഇൻ ഫോർമാലിറ്റിയും ബ്രേക്ക് ഫാസ്റ്റും കഴിഞ്ഞ് നേരേ കോൺഫറൻസ് റൂമിലേക്ക്.
റിഗ്ഗ് മാനേജരും ഡിപ്പാർട്മെന്റ് ഹെഡ്ഡുകളും ഉണ്ടായിരുന്നു.
ഇലെക്ട്രിക്കൽ എഞ്ചിനീയർ പ്രസന്റേഷൻ അവതരിപ്പിച്ചു.
കൺട്രോൾ റൂം ലേഔട്ട് , ആക്‌സിഡന്റ് /റിപ്പയർ ഡീറ്റെയിൽസ് എല്ലാം അതിൽ വിശദീകരിച്ചു.
സംശയങ്ങൾക്ക് എല്ലാം അയാൾ വ്യക്തമായ മറുപിടികൾ തന്നു.
ശേഷം കൺട്രോൾ റൂം സ്റ്റാഫിന്റെ
27/
ഇന്റർവ്യൂ നടത്തി.
ഉച്ചയോടെ ഇന്റർവ്യൂ എല്ലാം കഴിഞ്ഞു.
പക്ഷേ പ്രശ്നത്തിലേക്ക് വിരൽ ചൂണ്ടുന്ന ഒരു വിവരവും ലഭിച്ചില്ല. എല്ലാവർക്കും പ്രേതത്തെ ആയിരുന്നു സംശയം.
ദീപക്ക് പറഞ്ഞു "സർ പ്രേതം ഉണ്ടെന്ന് വിശ്വസിച്ചാലും അതിന് കൺട്രോൾ റൂമിൽ നിലനിൽക്കാൻ കഴിയില്ല.
അതെന്താണ്? ഞാൻ ചോദിച്ചു
28/
പാത്തുവിന്റെ ഡിഗ്രി ഫൈനൽ എക്സാം കഴിഞ്ഞ ഉടൻ ഞങ്ങൾ സൗദിക്ക് പറന്നു.
പെട്ടെന്നുള്ള ഒരു തീരുമാനമായതിനാൽ ലീവിന് മുന്നേ കമ്പനി ഫ്ളാറ്റിന് അപേക്ഷിച്ചിരുന്നില്ല.
താത്കാലികമായി ഒരു ഫ്രണ്ടിന്റെ ഫ്ലാറ്റിൽ ലാൻഡ് ചെയ്തു.
പിറ്റേ
1/
ദിവസം ഞാൻ കമ്പനിയുടെ accommodation ഓഫീസിൽ പോയി.
അവിടെ പരിചയക്കാരൻ കെയർറ്റേക്കർ ചാക്കോ ഉണ്ടായിരുന്നു.
"ഇക്കാ അകത്ത് എല്ലാം ഫുൾ ആണ്. പുറത്ത് ഫ്ലാറ്റ് ഏർപ്പാടാക്കാം.
റെന്റ് ക്ലെയിം ചെയ്താൽ മതി"
ഞാൻ പറഞ്ഞു"എന്റെ ഡ്യൂട്ടി കാരണം ചിലപ്പോൾ വൈഫിന് ദിവസങ്ങൾ ഒറ്റക്ക് കഴിയേണ്ടിവരും.
2/
കമ്പിനി ഫ്ലാറ്റ് ആണെകിൽ കൂടുതൽ സുരക്ഷിതമായിരിക്കും"
കുറച്ച് ആലോചിച്ചിട്ട് ചാക്കോ പറഞ്ഞു " ഇക്കാ എന്നാൽ എമർജൻസിയായി ഒരു ഫ്ലാറ്റ് ഇഷ്യൂ ചെയ്യാം.
കണ്ടീഷൻ ഇത്തിരി മോശമാണ്. ഏതെങ്കിലും നല്ല ഫ്ലാറ്റ് കാലിയാകുമ്പോൾ അങ്ങോട്ട് മാറ്റാം.