കേന്ദ്രത്തിന്റെ കോവിഡ് വാക്സിനേഷൻ പ്രോഗ്രാം അട്ടിമറിക്കാൻ ഗൂഡ ശ്രമങ്ങൾ നടക്കുന്നുവോ എന്ന സംശയം വീണ്ടും ശക്തമാകുന്നു .

വാക്സിൻ ക്ഷാമം ഉണ്ടെന്ന് വരുത്തിത്തീർത്ത് , ജനങ്ങളിൽ പരിഭ്രാന്തി ജനിപ്പിക്കാൻ ചില ശ്രമങ്ങൾ നടക്കുന്നതുപോലെ തോന്നുന്നു .

കുറച്ച് മുൻപ് ഒരു സുഹൃത്ത്

1/ പ്രതീകാത്മക ചിത്രം
എറണാകുളത്തുനിന്നും ഇതേപ്പറ്റി ഫോണിൽ സംസാരിച്ചിരുന്നു.

വൈപ്പിനിലുള്ള സുഹൃത്ത് ഇന്നലെ പ്രായമായ അമ്മക്ക് വേണ്ടി ഓൺലൈനിൽ വാക്സിനായി രജിസ്റ്റർ ചെയ്തിരുന്നു.

എറണാകുളത്തെ ഒരു പ്രൈവറ്റ് ഹോസ്പിറ്റലിലാണ് സ്ലോട്ട് അലോട്ട് ആയത്.

വൈകിട്ട് 6 മണിക്ക് ഹോസ്പിറ്റലിൽ നിന്നും വിളിച്ചു.
2/
ഇന്ന് രാവിലെ 9 ന് വാക്സിൻ സ്വീകരിക്കാൻ അവിടെ എത്താൻ പറഞ്ഞു .

പറഞ്ഞതുപോലെ സുഹൃത്ത് രാവിലെ അമ്മയെയും കൂട്ടി ഹോസ്പിറ്റലിലേക്ക് യാത്രയായി .

ശനിയാഴ്ച കർഫ്യൂ കാരണം വഴിയിൽ പലസ്ഥലത്തും പോലീസ് ചെക്കിങ് കഴിഞ്ഞ് അവർ കൃത്യ സമയത്ത് ഹോസ്പിറ്റലിൽ എത്തി .നാലു പൂരത്തിനുള്ള ആളുകൾ അവിടെ

3/
തടിച്ചു കൂടിയിട്ടുണ്ട് .

വാക്സിൻ എടുക്കാൻ വന്നവരും ഹോസ്പിറ്റൽ സ്റ്റാഫുമായി ചെറിയ വാദപ്രതിവാദങ്ങൾ നടക്കുന്നു.

ദൂരെ എവിടെയോ കിടന്നിരുന്ന ഒരു കസേരയിൽ അമ്മയെ ഇരുത്തി എന്താണ് നടക്കുന്നത് എന്നറിയാൻ സുഹൃത്ത് മുന്നിലേക്ക് ചെന്നു.

അപ്പോഴേക്കും കശപിശക്ക് ആക്കം കൂടി .

4/
ഒരു മാന്യൻ കിടന്ന് ഉറഞ്ഞു തുള്ളുന്നു .

നേഴ്‌സുമാർ വളരെ മര്യാദയോടെ എന്തിക്കെയോ പറയുന്നു.

മാന്യൻ ഒന്നും കേൾക്കാൻ ഉള്ള ഭാവം ഇല്ല .

ആകെ ഒരു യുദ്ധസമാനമായ ഒരു അന്തരീക്ഷം.

അടുത്ത് നിന്ന ഒരാളോട് വിവരം അന്വേഷിച്ചു .

അയാൾ പറഞ്ഞു ... ഇന്നലെ ഓൺലൈൻ രജിസ്റ്റർ ചെയ്തവരുടെ

5/
ലിസ്റ്റ് വൈകിട്ട് ഹോസ്പിറ്റലിന് കിട്ടി .

അത് പ്രകാരം അവർ ആളുകളെ വിളിച്ച് വാക്സിന് വരേണ്ട സമയം അറിയിച്ചു.

ഇന്ന് രാവിലെ സെഷൻ ആരംഭിച്ചപ്പോൾ ആ ലിസ്റ്റിന് പകരം വേറൊരു ലിസ്റ്റ് ആണ് പോർട്ടലിൽ പ്രത്യക്ഷപ്പെട്ടത്.
ആ ലിസ്റ്റിൻ പ്രകാരമുള്ള ആളുകളും എത്തി.

സുഹൃത്ത് ചോദിച്ചു...

6/
രണ്ട് കൂട്ടർക്കും വാക്സിൻ കൊടുത്താൽ പ്രശ്‍നം തീരില്ലേ?

ഇല്ല , കാരണം ഇന്നലത്തെ ലിസ്റ്റിന് അനുസരിച്ചുള്ള ഡോസുകൾ മാത്രമേ ഹോസ്പിറ്റലിന് സംസ്ഥാനസർക്കാർ അലോട്ട് ചെയ്തിട്ടുള്ളു .

ഹോസ്പിറ്റലിൽ സ്റ്റാഫിന്റെ കൺഫ്യൂഷൻ കിട്ടിയ ഡോസ് ഇന്നലത്തെ ലിസ്റ്റിൽ ഉള്ളവർക്ക് കൊടുക്കണമോ

7/
അതോ ഫ്രഷ് ലിസ്റ്റിൽ ഉള്ളവർക്ക് കൊടുക്കണമോ എന്നതാണ് ?

എന്നാൽ ഫ്രഷ് ലിസ്റ്റിൽ ഉള്ളവരുമായി ഹോസ്പിറ്റൽ ഇന്നലെ ബന്ധപ്പെടാഞ്ഞത് കൊണ്ട് ഇന്നലെത്തെ ലിസ്റ്റിൽ ഉള്ളവർക്ക് വാക്സിൻ കൊടുക്കാം എന്ന് ഹോസ്പിറ്റൽ തീരുമാനമെടുത്തു .

ഇത് ഇന്നത്തെ ലിസ്റ്റിൽ ഉള്ളവർ ചോദ്യം ചെയ്തു .

8/
അപ്പോൾ സുഹൃത്തിന് മനസ്സിലായി ആ ഡപ്പാംകുത്ത് കളിക്കുന്ന മാന്യൻ ഇന്നത്തെ ലിസ്റ്റിൽ ഉള്ള ആളാണെന്ന് .

അപ്പോഴേക്കും ഹോസ്പിറ്റലിന്റെ PRO എത്തി.
അയാൾ ആളുകളെ കാര്യം പറഞ്ഞുമനസ്സിലാക്കാൻ ശ്രമിച്ചു.

സർക്കാർ തലത്തിൽ ഉണ്ടായ എന്തോ പ്രശ്നം കാരണമാണ് ഇങ്ങനെ സംഭവിച്ചത് .

ലിസ്റ്റ്
9/
സർക്കാർ സൈറ്റിൽ ആണ് ജനറേറ്റ് ചെയ്യുന്നത് .

അതിൽ ഹോസ്പിറ്റലിന് ഒന്നും ചെയ്യാൻ കഴിയില്ല .

നിങ്ങൾ സഹകരിക്കുകയാണെകിൽ കിട്ടിയ വാക്സിൻ ഇന്നലത്തെ ലിസ്റ്റിൽ ഉള്ളവർക്ക് കൊടുക്കാം.

എന്നാൽ ഇന്നത്തെ ലിസ്റ്റിൽ ഉള്ളവർ അതിന് തയ്യാർ ആയില്ല .

അവർ ഉച്ചത്തിൽ ശബ്ദമുണ്ടാക്കാനും തുടങ്ങി .

10/
PRO പറഞ്ഞു ..ഇങ്ങനെ ആണെങ്കിൽ ഞങ്ങൾക്ക് ഇത് നിർത്തിവെക്കേണ്ടി വരും.

ഞാൻ പോലീസിനെ വിളിക്കാം.
അവർ വന്നിട്ട് തീരുമാനിക്കാം .

PRO പോലീസിനെ വിളിച്ചു.
കുറച്ചു കഴിഞ്ഞപ്പോൾ പോലീസ് എത്തി .

PRO പോലീസിനോട് കാര്യങ്ങൾ വിശദീകരിച്ചു .

പോലീസ് ജനങ്ങളോട് പറഞ്ഞു ..നിങ്ങളുടെ സഹകരണം ഇല്ലാതെ

11/
ഇത് നടത്താൻ കഴിയില്ല . അതിനാൽ ഞങ്ങൾ വായിക്കുന്ന ലിസ്റ്റിൽ ഉള്ള ആളുകൾ ഇവിടെ നിന്നാൽ മതി , ബാക്കിയുള്ളവർ തല്ക്കാലം പുറത്തുപോകണം .

പോലീസ് PRO യുടെ കയ്യിൽ നിന്ന് ലിസ്റ്റ് വാങ്ങി പേര് വായിക്കാൻ തുടങ്ങി . ഇന്നലത്തെ ലിസ്റ്റ് ആണ് പോലീസ് വായിച്ചത് .

അപ്പോൾ പിന്നെയും

12/
ആ മാന്യൻ ബഹളം വെക്കാൻ തുടങ്ങി . ഒരു പോലീസുകാരൻ അയാളോട് പറഞ്ഞു ..ഡോ ഇവിടെ കിടന്ന് കൂടുതൽ നാടകം കളിച്ചാൽ ...തൂക്കിയെടുത്ത് കേസ്സ് ചാർത്തിത്തരും .

മാന്യൻ പതിയെ അവിടെ നിന്നും പിൻവാങ്ങി ,കൂടെ ഇന്നത്തെ ലിസ്റ്റിൽ പേരുള്ള മറ്റ് ആൾക്കാരും .

ഏതാണ്ട് 20/25 പേർ അവിടെ നിന്നും

13/
പുറത്തു പോയി .
സുഹൃത്തിന്റെ അമ്മയുടെ പേര് വിളിച്ചു .
അരമണിക്കൂർ കഴിഞ്ഞ് അമ്മയുടെ വാക്സിനേഷൻ കഴിഞ്ഞ് അവർ വീട്ടിലേക്ക് മടങ്ങി .

മടങ്ങുന്ന വഴിയിൽ ചിലർ അവരുടെ നമ്പർ വരും എന്ന പ്രതീക്ഷയിൽ പുറത്ത് കാത്തുനിപ്പുണ്ടായിരുന്നു .

പുറത്തു കാത്തുനിന്നവർ വളരെ ഗൗരവമായി കേന്ദ്ര

14/
സർക്കാരിനെ വിമർശിക്കുന്നത് കേൾക്കാമായിരുന്നു .കേന്ദ്രത്തിന്റെ തെറ്റായ നയം മൂലമാണ് പോലും അവർക്ക് ഇന്ന് ഈ ദുര്യോഗം ഉണ്ടായത്.

അവരുടെ വിമർശനം കേട്ടാൽ തോന്നും എറണാകുളത്തെ വാക്സിനേഷൻ ലിസ്റ്റ് ഡൽഹിയിലിരുന്ന് മോദിയാണ് ഉണ്ടാക്കിവിടുന്നതെന്ന്.

വാൽക്കഷ്ണം: ഏത് അപ്പൻ വന്നാലും....😀😀😀🏃

• • •

Missing some Tweet in this thread? You can try to force a refresh
 

Keep Current with Dr.അൻസാരിക്ക

Dr.അൻസാരിക്ക Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

PDF

Twitter may remove this content at anytime! Save it as PDF for later use!

Try unrolling a thread yourself!

how to unroll video
  1. Follow @ThreadReaderApp to mention us!

  2. From a Twitter thread mention us with a keyword "unroll"
@threadreaderapp unroll

Practice here first or read more on our help page!

More from @drAnsarikka

22 Apr
എലിയെ പേടിച്ച് ഇല്ലം ചുട്ട മലയാളി :

കേന്ദ്ര ആരോഗ്യ മന്ത്രാലയം വളരെ കാര്യക്ഷമമായാണ് കോവിഡ് വാക്സിനേഷൻ പ്രോഗ്രാം ചെയ്തത് .

ഈ വർഷം ജനുവരി 16ന് ദേശീയതലത്തിൽ മഹാവാക്സിനേഷൻ പ്രോഗ്രാമിന് തുടക്കം കുറിച്ചു.

ആദ്യം രാജ്യത്തെ ആരോഗ്യപ്രവർത്തകർ, സൈനികർ ,പോലീസ് എന്നിവർക്കും

1/
പിന്നീട് മുതിർന്ന പൗരന്മാർക്കും ഗുരുതമായ ആരോഗ്യ പ്രശ്നങ്ങൾ ഉള്ള 45 ന് മുകളിൽ പ്രായമുള്ള പൗരന്മാർക്കും ആയിരുന്നു വാക്സിനേഷൻ പ്ലാൻ ചെയ്തിരുന്നത് .

ഇത് പ്രകാരം മാർച്ച്‌ മുതൽ മുതിർന്ന പൗരന്മാരുടെ വാക്സിനേഷൻ പ്രോഗ്രാം ആരംഭിച്ചു .
ലോകരാജ്യങ്ങളുടെ ശ്രദ്ധയും പ്രശംസയും
2/
പിടിച്ചു പറ്റിയ ഒരു സംഭവമായിരുന്നു ഇന്ത്യയുടെ ഈ മഹായജ്ഞം.

എന്നാൽ എപ്പോഴത്തെയും പോലെ കേന്ദ്രത്തിൽ മോദി നയിക്കുന്ന BJP സർക്കാർ ആയതിനാൽ , കേന്ദ്രത്തിന്റെ ഏത് നയത്തെയും തീരുമാനത്തെയും അന്ധമായി വിമർശിക്കുന്ന നയമാണ് ഇക്കാര്യത്തിലും കോൺഗ്രസ്‌ അടക്കമുള്ള പാർട്ടികൾ സ്വീകരിച്ചത്.
3/
Read 16 tweets
12 Jan
അമിത് ഭായിയും ബോബ്‌ഡെ സാബും (CJI ) ചേർന്ന് ഒത്തുകളിച്ചതല്ലേ എന്നൊരു സംശയം ?

പണ്ട് സ്കൂളിൽ പ്രശ്നം ഉണ്ടാക്കുന്ന കുട്ടികളെ സാറന്മാർ ക്ലാസ്സ്‌ ലീഡർ ആകുമായിരുന്നു. അതോട് കൂടി അവന്റ എല്ലാ ഗുണ്ടായിസവും തീരും .

എന്ന് പറഞ്ഞത് പോലെ ഭരത് ഭൂഷൺ അടക്കമുള്ള പ്രശ്നക്കാരെയാണ് കമ്മറ്റിയിൽ

1/
ഉൾപ്പെടുത്തിയിരിക്കുന്നത്. ലഹളക്കാർക്ക് കർഷക ബില്ല് ഒന്നും ശരിക്കും ഒരു പ്രശ്നം ഒന്നും അല്ല .

അവരുടെ ലക്ഷ്യം പ്രശ്നം കത്തിച്ചു നിർത്തുക എന്നതാണ്. അതിനാൽ അവർ ഭൂഷണും പാർട്ടിയും പറയുന്നത് ഒന്നും ചെവിക്കൊള്ളില്ല എന്ന് മാത്രം അല്ല കമ്മിറ്റിക്കാരെ കണ്ടം വഴി ഓടിക്കുകയും ചെയ്യും

2/
അവസാനം ഗതിയില്ലാതെ വീണ്ടും SC ൽ ചെല്ലും.

അപ്പോഴേക്കും ട്രാക്ടർ റാലിയുടെ സമയം ഒക്കെ കഴിഞ്ഞു പോകും.

ബോബ്‌ഡെ സാബ് വീണ്ടും കർഷക ബില്ല് വായിച്ചു നോക്കും .

എന്നിട്ട് പറയും " നല്ല തങ്കമാന നിയമം . ഇതിനാണോ നിങ്ങൾ ഡൽഹി തെരുവുകളിൽ മാലിന്യക്കുഴികൾ ആക്കിയത് .

3/
Read 5 tweets
12 Jan
ഇന്നലെ CJI കേന്ദ്രത്തിന് വളരെ നല്ല ഒരു ക്ലൂ കൊടുത്തിട്ടുണ്ട് .

അദ്ദേഹം ചോദിക്കുന്നു "കർഷക നിയമം നല്ലതാണെകിൽ എന്ത്കൊണ്ട് ഇത് പിൻവലിക്കെരുത് എന്ന് ആവശ്യപ്പെട്ട് ഒരു പെറ്റിഷൻ പോലും വരാത്തത് "

ശരിയാണ് അദ്ദേഹം പറഞ്ഞത് .

വെറും 6% കർഷകർ മാത്രമാണ് ഈ നിയമത്തെ എതിർക്കുന്നത്.

1/
എന്തുകൊണ്ട് BJP നേതൃത്വം ബാക്കി 94% കർഷകരെ കൂട്ടി ബില്ലിന് അനുകൂലമായി പ്രകടനങ്ങൾ നടത്തുകയും നിയമം പിൻവലിക്കരുതെന്ന് ഹർജ്ജിയും കൊടുക്കുന്നില്ല.

അറ്റോർണി ജനറൽ പോലും കോടതിയിൽ പറഞ്ഞത് ഈ നിയമം മരവിപ്പിച്ചാൽ ,ഇത് പ്രകാരം കരാറിൽ ഏർപ്പെട്ട വലിയ വിഭാഗം കർഷകർക്ക് വൻ

2/
നഷ്ടം ഉണ്ടാകും എന്നാണ് .

വലിയ വിഭാഗം കർഷകർക്ക് പ്രയോജനമാകുന്ന ഈ നിയമത്തെ ഒരു കർഷകവിരുദ്ധ നിയമമായി പ്രതിപക്ഷവും കർഷക മുതലാളി മാരും താറടിച്ചു കാണിക്കുമ്പോൾ പൗരത്വ ബിൽ പ്രതിഷേധത്തിൽ അനുവർത്തിച്ച നയം ഈ കാര്യത്തിൽ തുടരാൻ കേന്ദ്ര നേതൃത്വത്തിന് കഴിയില്ല.

കാരണം കർഷകർ എന്നും
3/
Read 4 tweets
24 Dec 20
കഥ : കോഴി റഹീമിന്റെ താങ്ങു വിലയും ചപ്പാത്തി ലഹളയും:

കഴിഞ്ഞ ദിവസം ഒരു അത്യാവശ്യ കാര്യത്തിനായി ടൗണിലേക്ക് പോകുമ്പോൾ കോഴി റഹീമിന്റ് കോഴി ഫാമിന്റെ മുന്നിൽ വലിയ ഒരു ആൾക്കൂട്ടം കണ്ടു.

കൊടിയും ബാനറും ഒക്കെയായി കുറെ ആൾക്കൂട്ടം. നടുക്കുനിന്ന് റഹീം ഉച്ചത്തിൽ എന്തോ മുദ്രാവാക്യം
1/
വിളിക്കുന്നു. സഖാവ് റഹീം ഇവിടുത്തെ കൗൺസിലർ ആണ് .കോഴി ഫാം നടത്തുന്നതിനാൽ ആളുകൾ രഹസ്യമായി കോഴി റഹീം എന്നാണ് വിളിക്കുന്നത് .

മോദി നീതി പാലിക്കുക. താങ്ങുവില പുനഃസ്ഥാപിക്കുക കർഷക സമരം വിജയിക്കട്ടെ. എന്നിങ്ങനെയുള്ള ബാനറുകൾ കണ്ടു .

ഡൽഹിയിലെ കർഷക സമരത്തിന്റെ ബാക്കിയാണ് 2/
ഇതെന്ന് തോന്നുന്നു. പക്ഷേ കോഴി ഫാമിന്റെ മുന്നിൽ എന്തിനാണ് കർഷക സമരം എന്ന് എത്ര ആലോചിച്ചിട്ടും മനസിലായില്ല.

വണ്ടി നിർത്തി അന്വേഷിക്കാനുള്ള സമയം ഇല്ലാത്തതിനാൽ വണ്ടി നേരേ ടൗണിലേക്ക് വിട്ടു.

ടൗണിൽ നിന്നും മടങ്ങി വരുമ്പോൾ ഫാമിന് അടുത്തുള്ള പലചരക്കു കടയിൽ നിന്ന് സാധങ്ങൾ വാങ്ങി

3/
Read 24 tweets
6 Dec 20
കഥ :മനുസ്മൃതി ഉണ്ടോ സഖാവേ തീപ്പെട്ടി എടുക്കുവാൻ

രണ്ട് വർഷം മുൻപ് ഡിസംബറിൽ ഒരു ദിവസ്സം വൈകിട്ട് ഓഫീസിൽ നിന്ന് വന്ന് ഞമ്മൾ കൂടി ചായ കുടിച്ചു കൊണ്ടിരിക്കുന്ന സമയം.

പെട്ടന്ന് ബുഷ്റമോൾ മോൾ വിളിച്ചു " ഡാഡി കമ്പ്യൂട്ടർ ഓഫായിപ്പോയി .ഒന്ന് നോക്കിക്കേ"

ഞമ്മൾ ചെന്ന് നോക്കിയപ്പോൾ
1/
എല്ലാം ഓഫ്‌ ആയിരിക്കുന്നു. സ്വിച്ച് ഓൺ ഓഫ് ആക്കി നോക്കി .പ്ലഗ്, വയർ കുലുക്കി നോക്കി .രക്ഷയില്ല.

മോൾ അക്ഷമയായി ഞമ്മളെ നോക്കി.
എന്താ ഡാഡി ഇദ് ഓൺ ആവാത്തത്? ഞമ്മൾ ഉടൻ കമ്പ്യൂട്ടർ റിപ്പയർ ചെയ്യുന്ന പയ്യനെ ഫോണിൽ വിളിച്ചു .
ഓൻ ദൂരെ എവിടയോ ആണ് .നാളെ വരാമെന്ന് പറഞ്ഞു .അത് കേട്ടതും
2/
മോൾടെ വിധം മാറി .ചിണുങ്ങാനും കരയാനും തുടങ്ങി.

എനിക്ക് നാളെ പ്രൊജക്റ്റ്‌ സബ്‌മിറ്റ് ചെയ്യാൻ ഉള്ളതാണ് .
എത്ര നാളായി ഡാഡിയോട് പറയുവാ ഈ പൊട്ട സാധനം കളഞ്ഞിട്ട് ഒരു നല്ല ലാപ് വാങ്ങാൻ "
ബുഷ്‌റ മോൾ ഓൾടെ ഉമ്മയുടെ പോലെ തന്നെയാണ് .തുടങ്ങിയാൽ പിന്നെ നോൺ സ്റ്റോപ്പ്‌ ഹംഗാമാ ആണ് 😀

3/
Read 25 tweets
20 Nov 20
കോൺഗ്രസ് തുടങ്ങി വെച്ച   ടിപ്പു ജയന്തി ആഘോഷങ്ങൾ അവസാനിപ്പിച്ചത് യെദ്ദ്യൂരപ്പ സർക്കാർ ആയിരുന്നു.

ടിപ്പു എന്ന മതഭ്രാന്തൻ പേപ്പട്ടിയെ ആസ്പദമാക്കിയുള്ള രസകരമായ ഒരു കഥ ഇതാ ...

അൻസാരിക്കയുടെ ടിപ്പുവിന്റെ കൊച്ചുമകൻ എന്ന ചരിത്രകഥയുടെ പുനർ ആവിഷ്കാരം...

ടിപ്പുവിന്റെ കൊച്ചുമകൻ.....
1/
വർഷം മുൻപ് ഞാൻ സൗദിയിൽ അരാംകോയിൽ വർക്ക് ചെയ്യുന്ന സമയം.

ഞങ്ങൾ താമസിച്ചിരുന്ന ഫ്ളാറ്റുകളിലെ ക്ലീനിങ് ജോലികളെല്ലാം ഒരു ഹൗസ് കീപ്പിങ് ഏജൻസി ആണ് ചെയ്തുകൊണ്ടിരുന്നത്.

അഞ്ചുപേർ അടങ്ങുന്ന ഒരു ടീം ആയിരുന്നു മുഴുവൻ പുറം പണികളും ചെയ്തിരുന്നത്.

ആ ഗ്രൂപ്പിൽ മലയാളിയായ പാനൂരുകാരൻ
2/
ഒരു നൗഷാദ് ഉണ്ടായിരുന്നു.

മലയാളി ആയതിനാൽ ഞങ്ങൾക്ക് അവനോട് ഒരു ചെറിയ മമത ഉണ്ടായിരുന്നു.

പാത്തു പലപ്പോഴും അവന് ചായയും പലഹാരങ്ങളും കൊടുക്കാറുണ്ടായിരുന്നു.

ഒരു ദിവസം രാവിലെ ഞാൻ ഓഫീസിൽ പോകാൻ ഇറങ്ങിയ സമയം ..

നൗഷാദ് കാർ ഗ്യാരേജ് ക്ലീൻ ചെയ്യുകയായിരുന്നു.
3/
Read 25 tweets

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3/month or $30/year) and get exclusive features!

Become Premium

Too expensive? Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal Become our Patreon

Thank you for your support!

Follow Us on Twitter!