എന്തു കൊണ്ടാണ് കമ്മ്യൂണിസ്റ്റുകാർ - അവരെത്ര വലിയ പണക്കാരായാലും - സൗജന്യങ്ങൾക്കു വേണ്ടി വാദിക്കുന്നത്? പാവങ്ങൾക്ക് മാത്രമല്ല എല്ലാവർക്കും എല്ലാം സൗജന്യമായി ലഭിക്കാൻ അവകാശമുണ്ട് എന്നാണ് അവരുടെ വാദം! അതിനാൽ അവർ ഏകദേശം എല്ലാ ഭരണകൂടങ്ങളുമായും നിരന്തരം സമരത്തിലായിരിക്കും
1/12
റഷ്യയിലാണല്ലോ ആദ്യം കമ്മൂണിസം വരുന്നത്. അത് വാസ്തവത്തിൽ ലെനിനിസമായിരുന്നു. അതിനെ മോടിപിടിപ്പിച്ചാണ് മാർക്സിസം - ലെനിനിസം എന്നൊക്കെയുള്ള ഭോഷ്ക് ഇപ്പോഴും അരങ്ങേറുന്നത്. അതെന്തുമാകട്ടെ - യഥാർത്ഥ വിപ്ലവകാരികളെ വകവരുത്തി കമ്മൂണിഷ്ടുകൾ ഭരണം പിടിച്ചെടുത്തു. അതാണ് ഒക്ടോബർ വിപ്ലവം!
2/12
ഈ മാസം അവർ എടുത്തു പറയുന്നത് ഒക്ടോബറിനു മുമ്പ് വേറൊരു വിപ്ലവം നടന്നിരുന്നു എന്നതിനാലാണ്. വാസ്തവത്തിൽ സാർ ചക്രവർത്തിയുടെ ഭരണം അവസാനിപ്പിച്ചത് ആ വിപ്ലവത്തിലൂടെയായിരുന്നു. അത് തമസ്ക്കരിക്കാനാണ് റഷ്യൻ വിപ്ലവം എന്ന് പറയാതെ ഒക്ടോബർ വിപ്ലവം എന്ന് പറയുന്നത് 😀
3/12
ശരി. ഏതായാലും ലെനിൻ അധികാരത്തിൽ വന്നു. മൊത്തം സമ്പത്തും ഭൂമിയും ഭരണകൂടത്തിന്റേതായി. സ്വകാര്യ സ്വത്ത് ഇല്ലേയില്ല. എല്ലാവരും ആവുന്നപോലെ ജോലി ചെയ്യണം. ആർക്ക് എന്തു ചെയ്യാൻ കഴിയും എന്ന് ഭരണകൂടം തീരുമാനിക്കും. ഭക്ഷണവും വസ്ത്രവുമടക്കം എല്ലാം റേഷൻ ആണ്.
4/12
ശമ്പളവും കൂലിയൊന്നുമൊന്നും ആർക്കുമില്ലാത്തതിനാൽ പഠനം ചികിത്സ നിയതമായ വിനോദയാത്ര... അങ്ങനെ എല്ലാമെല്ലാം ഭരണകൂടം തീരുമാനിക്കുന്നതനുസരിച്ച് അർഹതയുള്ളവർക്ക് ഊഴം വെച്ച് സൗജന്യമായി ലഭിക്കും.
പക്ഷേ നിശ്ചയിച്ച ജോലി സമയത്ത് ചെയ്തില്ലെങ്കിൽ കഠിനമായ ശിക്ഷയും കിട്ടും.
5/12
ഈ സോവിയറ്റ് മാതൃകയിൽ വല്ലാതെ ആകൃഷ്ടനായിരുന്നു നെഹ്റു. എന്നാൽ ബ്രിട്ടൻ അമേരിക്ക ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലും അദ്ദേഹത്തിന് ഭ്രമമുണ്ടായിരുന്നു. അങ്ങനെ നെഹ്റു മിശ്ര സമ്പദ്‌വ്യവസ്ഥ കൊണ്ടു വന്നു. ഭാരതത്തിൽ പൊതു മേഖലയും സ്വകാര്യ മേഖലയും ഉണ്ടായി.
6/12
പൊതു മേഖല കമ്മൂണിഷ്ട് നേതാക്കൾക്ക് പൂണ്ടുവിളയാടാൻ. സ്വകാര്യ മേഖല സമരം ചെയ്തു പൂട്ടിക്കാനും ഭീഷണിപ്പെടുത്തി രസിക്കാനും രാത്രിയുടെ മറവിൽ സുഖസൗകര്യങ്ങൾ തരപ്പെടുത്താനും. അങ്ങനെ സ്വകാര്യ മുതലാളിമാരെ ഒരുവശത്ത് സർക്കാർ കുത്തിപ്പിഴിയുകയും മറുവശത്ത് ട്രേഡ് യൂണിയൻ നേതാക്കൾ...
7/12
കുത്തിക്കവരുകയും ചെയ്തു വന്നു. മുതലാളിമാരും സമർത്ഥരാണല്ലോ! അവർ രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരേയും ട്രേഡ് യൂണിയൻ നേതാക്കളേയും ഒരേപോലെ സുഖിപ്പിച്ച് കാര്യം നടത്തി. ഈ സാമർത്ഥ്യമില്ലാതെ വ്യവസായം തുടങ്ങിയവർ പാപ്പരായി നാടുവിടുകയോ കെട്ടിത്തൂങ്ങുകയോ ചെയ്തു.
8/12
ഇങ്ങനെ ഉണ്ടാക്കിയ കൊള്ളമുതൽ കൊണ്ട് സർക്കാരുകൾ സൗജന്യപ്പെരുമഴകൾ പെയ്യിച്ചു. എല്ലാവരും തൊഴിലാളി മാഹാത്മ്യം പാടിത്തുടങ്ങി. അങ്ങനെ ഒരു വശത്ത് പ്രച്ഛന്ന മുതലാളിത്തവും മറുവശത്ത് പ്രച്ഛന്ന കമ്മൂണിസവും തടിച്ചു കൊഴുത്തു. ഇന്ന് അധ്വാനിക്കുന്നവരൊന്നുമല്ല ഇടതുപക്ഷം എന്ന് മേനി പറയുന്നവർ
9/12
വലിയ മുതലാളിമാരും പണക്കാരും കമ്മൂണിഷ്ടായി നടക്കുന്നു! പഴയ സൗജന്യ ത്വര അവരെ അലട്ടിക്കൊണ്ടേയിരിക്കുന്നു. അവർ ഫ്രീ തരൂ ഫ്രീ തരൂ എന്ന് അലറിക്കൊണ്ട് സ്വന്തം പോഷേ കാറിന്റെ ചില്ല് താഴ്ത്തി സ്വർണം കൊണ്ടുള്ള പിച്ചച്ചട്ടി നീട്ടുന്നു! ഇതാണ് കമ്മൂണിഷ്ടുകളുടെ നിലവിളിക്കു പിന്നിൽ..
10/12
ബാലചന്ദ്രൻ ചുള്ളിക്കാട് ഗൗരി എന്ന കവിത എഴുതി. ഇടതുപക്ഷ മതനിരപേക്ഷ ജനാധിപത്യ വർഗ ബഹുജന ഡിമാല ഗുണ്ടീഗുണ്ടൻമാരൊക്കെ മറന്നുകളയുന്ന ഒരു കവിത:

തൊഴിലാളി വർഗം
അധികാരമേറ്റാൽ
അവരായി പിന്നെ
അധികാരി വർഗം
അധികാരമപ്പോൾ
തൊഴിലായി മാറും
അതിനുള്ള കൂലി
അധികാരി വാങ്ങും...
11/12
കൂടുതൽ എഴുതുന്നില്ല.
എല്ലാവർക്കും എല്ലാം ചുളുവിൽ ചുമ്മാ ഓാാസിന് മേലനങ്ങാതെ കിട്ടുമാറാകാൻ മാർക്സ് എംഗൽസ് മലങ്കോവ് മുതൽ ആനത്തലവട്ടം ആനന്ദനും ആനാവൂർ നാഗപ്പനും വരെയുള്ളവർ കനിയട്ടെ 🙏
12/12

• • •

Missing some Tweet in this thread? You can try to force a refresh
 

Keep Current with TG Mohandas

TG Mohandas Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

PDF

Twitter may remove this content at anytime! Save it as PDF for later use!

Try unrolling a thread yourself!

how to unroll video
  1. Follow @ThreadReaderApp to mention us!

  2. From a Twitter thread mention us with a keyword "unroll"
@threadreaderapp unroll

Practice here first or read more on our help page!

More from @mohandastg

27 Apr
പോപ്പുലർ ഫ്രണ്ട് പയറ്റിയാലൊന്നും രക്ഷയില്ല എന്ന് കാപ്പൻ്റെ ഭാര്യ റൈഹാനത്ത് മനസ്സിലാക്കി. ഒടുവിൽ ലീഗുമായി ബന്ധപ്പെട്ടു. മുനവ്വറലി തങ്ങൾ പ്രശ്നം ഏറ്റെടുത്തു. ഉടൻ കെ സി വേണുഗോപാൽ ചാടി വീണു. മറ്റ് എംപിമാർക്ക് കൂടെച്ചേരേണ്ടി വന്നു. പി സായ്നാഥ് പിണറായിക്ക് കത്തെഴുതി...
1/5
എഡിറ്റേഴ്സ് ഗിൽഡ് പ്രസ്താവന ഇറക്കി. രാഹുൽ ഗാന്ധിയും പ്രിയങ്കയും ട്വീറ്റ് ചെയ്തു. പിണറായി സമ്മർദ്ദത്തിലായി. യോഗിക്ക് കത്തെഴുതി. To be fair - കാപ്പൻ നിരപരാധിയാണെന്നോ തുറന്നു വിടണമെന്നോ ഒന്നും @vijayanpinarayi എഴുതിയിട്ടില്ല. കെട്ടിയിട്ടു എന്നും മറ്റും കേൾക്കുന്നു..
2/5
ഉചിതമായ ചികിത്സ കൊടുക്കണം. വേണ്ട നടപടികൾ എടുക്കണം - ഇത്രേയുള്ളൂ പിണറായിയുടെ കത്ത്..
പക്ഷേ പോപ്പുലർ ഫ്രണ്ടിൽ കലാപം തുടങ്ങി. "മുസ്ലിം രക്ഷകർ" എന്ന പദവി ലീഗ് തട്ടിപ്പറിച്ചിരിക്കുന്നു! കാപ്പനല്ലാതുള്ള മൂന്നു പേരെ നേതൃത്വം ഉപേക്ഷിച്ചിരിക്കുന്നു! പണം കാപ്പനു വേണ്ടി മാത്രം ഒഴുകുന്നു
3/5
Read 5 tweets
16 Apr
കൊച്ചിയിൽ കൊല നടത്തിയ പ്രതി ഇടക്കൊച്ചി - അരൂർ പാലം വഴി തെക്കോട്ട് അരൂരേക്ക് ഓടി. പിന്നാലെ ഓടിയ കൊച്ചീപ്പോലീസ് അരൂര് ജംഗ്ഷനിൽ അയാളെ വട്ടക്കാൽ വെച്ച് വീഴ്ത്തി. മൂക്കും കുത്തി വീണ പ്രതി അരൂർ പോലീസിനോട് പറഞ്ഞു - കൊച്ചീപ്പോലീസ് എന്നെ പിണറായിയുടെ പേര് പറയാൻ നിർബന്ധിക്കുന്നു!
1/6
കൊച്ചീപ്പോലീസിൻ്റെ പേരിൽ അരൂർ പോലീസ് കേസെടുത്തു - പിണറായിക്കെതിരെ ഗൂഢാലോചന, കള്ളത്തെളിവുണ്ടാക്കൽ etc etc. പ്രതിയെ വീഴ്ത്തി പരിക്കേൽപ്പിച്ചതിന് വേറൊരു കേസും...
കൊച്ചീപ്പോലീസിൻ്റെ കൃത്യനിർവഹണം തടഞ്ഞതിന് അരൂർ പോലീസിനെതിരെ കൊച്ചീപ്പോലീസും ഒരു കേസെടുത്തു.
2/6
തൊമ്മൻ ചാണ്ടിയെ അറസ്റ്റ് ചെയ്യുമോ അതോ ചാണ്ടി തൊമ്മനെ അറസ്റ്റ് ചെയ്യുമോ എന്ന് ചാനലുകളിൽ യെമണ്ടൻ ചർച്ച! അരൂർ പോലീസും കൊച്ചീപ്പോലീസും ഹൈക്കോടതിയിൽ എത്തി. അരൂരുകാർക്കു വേണ്ടി പൽക്കിവാലയും രാം ജേഠ്മലാനിയും കൊച്ചീക്കാർക്ക് വേണ്ടി അംബേദ്കറും അല്ലാഡി കൃഷ്ണസ്വാമി അയ്യങ്കാരും ഹാജരായി
3/6
Read 6 tweets
14 Apr
കൃസ്ത്യൻ ഇസ്ലാം മതങ്ങൾ പോലെ ഒന്നാണ് ഹിന്ദു എന്ന് ധരിച്ചാണ് പലരും ഹിന്ദുരാഷ്ട്രം എന്ന് കേൾക്കുമ്പോൾ അസ്വസ്ഥരാവുന്നത്. വാസ്തവത്തിൽ ഇംഗ്ലീഷിലെ religion എന്ന വാക്കിന് തുല്യമായി ഒരു വാക്ക് ഒരു ഭാരതീയ ഭാഷയിലും ഇല്ല. ഒരു ദൈവം ഒരു പ്രവാചകൻ ഒരു ഗ്രന്ഥം എന്ന ഏർപ്പാടാണ് religion
1/10
ഭാരതത്തിൽ ഇങ്ങനെ ഒരു ഏർപ്പാടില്ല. അനവധി ദൈവങ്ങൾ, അവതാരങ്ങൾ, ഋഷിമുനിമാർ അവധൂതൻമാർ സന്യാസിമാർ എണ്ണിയാലൊടുങ്ങാത്ത ഗ്രന്ഥങ്ങൾ സമ്പ്രദായങ്ങൾ ആരാധനാ രീതികൾ!! വിഭ്രാമകമായ ആധ്യാത്മികത! വേദാന്തം! ഇവിടെ religion ഇല്ല. ആർക്കും എന്തും ചെയ്യാവുന്ന, ആരും എന്തും ചെയ്യുന്ന...
2/10
വേണമെങ്കിൽ ഒന്നും ചെയ്യാതെയുമിരിക്കുന്ന നാട്ടിൽ എന്തു ദൈവം! ഏത് ഗ്രന്ഥം! ഏത് പ്രവാചകൻ! ഈ സമ്പ്രദായങ്ങളെ മൊത്തത്തിൽ ചേർത്ത് വിളിക്കുന്ന പേരാണ് ഹിന്ദു. അതിനാൽ ഹിന്ദു മതം എന്ന് ഒന്നില്ല. Religion എന്ന അർത്ഥത്തിൽ ഒട്ടുമില്ല.
3/10
Read 10 tweets
30 Mar
അട്ടക്കുളങ്ങര വനിതാ ജയിലിൽ കഴിയുന്ന തനിക്ക് ജീവന് ഭീഷണിയുണ്ട് - മതിയായ സുരക്ഷ വേണം എന്ന് സ്വപ്ന മജിസ്ട്രേറ്റ് കോടതിയിൽ ഹർജി നൽകുന്നു. അവർ പറയുന്നത് അവിശ്വസിക്കേണ്ട കാര്യമില്ല; മതിയായ സുരക്ഷ കൊടുക്കണം എന്ന് മജിസ്ട്രേറ്റിന്റെ നിർദ്ദേശം...

ആ സുരക്ഷ അങ്ങ് കൊടുത്താൽ പോരേ?
1/6
പക്ഷേ പിണറായി ഹൈക്കോടതിയിൽ പോയി. സുരക്ഷയൊക്കെ കൊടുക്കാം - പക്ഷേ "അവർ പറയുന്നത് അവിശ്വസിക്കേണ്ട കാര്യമില്ല" എന്ന കീഴ്ക്കോടതിയുടെ പരാമർശം നീക്കണം! വെറുതെ ഇരുന്ന കസ്റ്റംസിനെ കക്ഷിയും ചേർത്തു!

വല്ല കാര്യവുമുണ്ടോ!??

കഴിഞ്ഞ ഡിസംബറിൽ സ്വപ്ന കൊടുത്ത മൊഴിയിൽ പിണറായിയുടെ പേരുണ്ട്
2/6
അതിനാൽ സ്വപ്ന ആവശ്യപ്പെട്ട അധിക സുരക്ഷ നൽകണം എന്ന് കസ്റ്റംസ് കമ്മീഷണർ ഹൈക്കോടതിയിൽ പറഞ്ഞു. മൊഴിയും ഹാജരാക്കി (ആക്കണമല്ലോ..)

ദേ പിണറായി ബഹളം തുടങ്ങി!! അങ്ങേര് തന്നെ വിളിച്ചു വരുത്തിയ വിന.. എന്തിനാണ് ഈ നിസ്സാര കാര്യത്തിന് ഹൈക്കോടതിയിൽ പോയത്?
3/6
Read 6 tweets
29 Mar
പദ്മനാഭസ്വാമി ക്ഷേത്രം പോലെ തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിലും കല്ലറകളുണ്ട്. അതിലുണ്ടായിരുന്ന സ്വർണവും വിലപിടിപ്പുള്ള കല്ലുകളും മറ്റും ഉരുക്കാനായി കൊച്ചി ദേവസ്വം ബോർഡിന്റെ തൃശ്ശൂരുള്ള സ്ട്രോങ് റൂമിലേക്ക് മാറ്റാൻ ബോർഡ് തീരുമാനിച്ചു.
1/11
ഇതിന് മുമ്പ് ഒരിക്കൽ ഇങ്ങനെ തൃശ്ശൂരേക്ക് കൊണ്ടു പോയ വജ്രങ്ങളും മറ്റും ഒരു വർഷത്തിന് ശേഷം ഡ്യൂപ്ലിക്കേറ്റ് ആണെന്ന് കണ്ടെത്തിയിരുന്നു. അയച്ചത് ഒറിജിനൽ എന്ന് തൃപ്പൂണിത്തുറയിലെ ജീവനക്കാർ. കിട്ടിയത് ഡ്യൂപ്ലിക്കേറ്റ് എന്ന് തൃശ്ശൂരിലെ ജീവനക്കാർ. അന്വേഷണം എങ്ങുമെത്തിയില്ല..
2/11
ഏതായാലും ഈ സംഭവങ്ങളൊക്കെ ചൂണ്ടിക്കാട്ടി തിരുവാഭരണങ്ങൾ ക്ഷേത്രത്തിൽ തന്നെ വെയ്ക്കണമെന്നും ഇതിനെല്ലാം വലിയ പുരാവസ്തു മൂല്യമുണ്ടെന്നും കാണിച്ച് ഞാൻ ഹൈക്കോടതിയിൽ നിന്ന് സ്റ്റേ വാങ്ങി..
ഇടയ്ക്ക് ക്രിസ്മസ് അവധി കഴിഞ്ഞപ്പോൾ ജഡ്ജി മാറി. കുറച്ചു നാൾ കേസ് നീണ്ടു നീണ്ടു പോയി
3/11
Read 11 tweets
22 Feb
ബിജെപി ഒരു കുടുംബമാണ് എന്നൊക്കെ പറയുന്നത് തെറ്റാണ്. കുടുംബമാണെങ്കിൽ - ആരാണ് അച്ഛൻ? മോദിയോ നഡ്ഢയോ? മോദിയാണെങ്കിൽ നമ്മുടെ അച്ഛനെ അയ്യഞ്ചു കൊല്ലം കൂടുമ്പോൾ നാട്ടുകാർ തെരഞ്ഞെടുക്കും എന്ന് പറയേണ്ടി വരും! നഡ്ഢയാണെങ്കിൽ അച്ഛനെ നമ്മളെല്ലാം ഇടയ്ക്കിടെ മാറ്റുന്നു എന്നാകും!
1/4
ബിജെപിക്ക് ഭരണഘടനയുണ്ട്. എന്നാൽ ഏതെങ്കിലും കുടുംബത്തിന് ഭരണഘടനയുണ്ടോ?

തലതിരിഞ്ഞ താരതമ്യത്തിനു പോയാൽ വിചിത്രമായ ചോദ്യങ്ങൾ നമ്മളെ വിഷമിപ്പിക്കും..

ഏകദേശം ഏകമനസ്സുള്ള, ഒരുപാട് കാര്യങ്ങളിൽ സമാന കാഴ്ചപ്പാടുള്ള, വ്യക്തികൾ രാഷ്ട്രീയ രംഗത്ത് കൂട്ടു ചേരുന്നതാണ് രാഷ്ട്രീയപ്പാർട്ടി
2/4
കുടുംബത്തിൻ്റെ പ്രവർത്തന ശൈലി പാർട്ടിക്ക് യോജിച്ചതേയല്ല. കുടുംബത്തിന് അതിന്റെ സ്വന്തം ഡൈനമിക്സ് ഉണ്ട്. പാർട്ടിക്ക് പാർട്ടിയുടെ ഡൈനമിക്സ് വേണം. പാർട്ടി ഒരൊറ്റ കുടുംബമായതിൻ്റെ തകർച്ചയാണ് നമ്മുടെയൊക്കെ കൺമുന്നിൽ കോൺഗ്രസിന് സംഭവിച്ചു കൊണ്ട് ഇരിക്കുന്നത്. വലിയൊരു പാഠമാണ് അത്
3/4
Read 4 tweets

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3/month or $30/year) and get exclusive features!

Become Premium

Too expensive? Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal Become our Patreon

Thank you for your support!

Follow Us on Twitter!