ഋഷിമാർ മനുഷ്യ ശരീരത്തെ സ്ഥാനപരമായി വിഭജിച്ചിരിക്കുന്നു. അതിൽ തല എന്നത് അഹങ്കാര സ്ഥാനം ആണ്. ലോകത്ത് എല്ലായിടത്തും തല അധികാര സ്ഥാനം തന്നെ. തലക്കനം എന്നും അഹങ്കാരത്തിനു പേരുണ്ട്. ഹൃദയ ഭാഗത്ത് ആണ് (ഇടതു വശത്ത് ഉള്ള ഹൃദയം അല്ല 1
നെഞ്ചിന്റെ വലതു വശത്ത്) "ഞാൻ " എന്ന ബോധം പൊന്തുന്ന ആത്മസ്ഥാനം.ലോകത്ത് എല്ലായിടത്തും നമ്മൾ "ഞാൻ", "എന്നെ " എന്ന് പറഞ്ഞു കൊണ്ട് ചൂണ്ടു വിരൽ കൊണ്ട് ചൂണ്ടുന്നത് ആ ഭാഗത്തേയ്ക്കാണ്. ആരും തലയിൽ തൊട്ടു "ഞാൻ" എന്ന് പറയാറില്ല. വയറിൽ തൊട്ടും പറയാറില്ല. ലോകം മുഴുവൻ ഞാൻ എന്നാൽ 2
നെഞ്ചിന്റെ വലതു വശം ആണ്. അവിടെ ആണ് ഋഷിമാർ പറയുന്ന "ഞാൻ " ഉദിക്കുന്ന ആത്മ സ്ഥാനം.
കണ്ണ് ആണ് ആത്മാവിന്റെ ദൃശ്യ സ്ഥാനം. അത് കൊണ്ടാണ് നമ്മൾ ഓരോരുത്തരുടെയും കണ്ണ് നോക്കി സംസാരിക്കുന്നത്. അപ്പോൾ പെട്ടെന്ന് സംസാരിക്കുന്നത് മനസ്സിലാവുന്നത്. മൃതദേഹത്തിന്റെ കണ്ണ് അടച്ചു വയ്ക്കുന്നത് 3
ആത്മലോഭം സംഭവിച്ചത് കൊണ്ടാണ്.
കൈ വഴി ആണ് ആത്മബോധം അതായത് ശാന്തി പ്രവഹികുന്നത്. ദേവി ദേവന്മാർ കൈ ഉയർത്തി അനുഗ്രഹിക്കുന്നത്.
"ആത്മ ബോധം ഉണ്ടാവട്ടെ"
"ശാന്തി ലഭിക്കട്ടെ എന്നാണ്"
ഗുരുവിന്റെ പാദം ആണ് ഒരു മനുഷ്യന്റെ അഹങ്കാരത്തിന്റെ നാശ സ്ഥാനം.4
ചിദംബരം നടരാജ മൂർത്തി ഇടതു കാൽ തൂക്കി, അത് കൈ കൊണ്ട് ചൂണ്ടി കാണിച്ച്, വലതു കൈ കൊണ്ട് ശാന്തി അരുളി ആണ് നടനം ചെയ്യുന്നത്. "നോക്കൂ ഇവിടെ ആണ് നിന്റെ ശാന്തി മാർഗ്ഗം" അതാണ് അതിന്റെ അർത്ഥം.
ഒരു ഗുരുവിന്റെ കാൽ തൊട്ടു തലയിൽ വയ്ക്കുന്നതോടെ എന്റെ സ്വന്തം അഹങ്കാരം ഞാൻ 5
ഇവിടെ സമർപ്പിക്കുന്നു" എന്നാണ് അർത്ഥം. അപ്പോൾ ഗുരു തലയിൽ കൈ വച്ച് അനുഗ്രഹിക്കുന്നു.
നിന്റെ അഹങ്കാരം എന്റെ കാൽകീഴിൽ അർപ്പിച്ചത് മൂലം നിനക്ക് ശാന്തി ഉണ്ടാവട്ടെ" എന്നാണ് തലയിൽ കൈവച്ച് ഹസ്ത ദീക്ഷ നൽകുന്നതിന്റെ അർത്ഥം.
വളരെ അപൂർവ്വം ആയി കണ്ടു വരുന്ന ഒന്നാണ് "പാദ ദീക്ഷ". 6
ഗുരുവിന്റെ പാദം ശിഷ്യന്റെ ശിരസ്സിൽ വയ്ക്കുന്നതാണ് "പാദ ദീക്ഷ". അഹല്യക്ക് ശ്രീരാമൻ. മഹാബലിക്ക് വാമനൻ, തുടങ്ങി അപൂർവ്വം ഭക്തർക്കെ ഭഗവാന്റെ, ഗുരുവിന്റെ പാദ ദീക്ഷ ലഭിക്കാൻ പുണ്യം ചെയ്തിട്ടുള്ളൂ.പൂർണ്ണമായ അഹങ്കാര നാശവും ആത്മ സുഖവും ആണ് പാദദീക്ഷയുടെ അർത്ഥം.7
ഹസ്ത ദീക്ഷ" എന്നാൽ ശിഷ്യൻ ഗുരുവിനോട് ചോദിച്ച് വാങ്ങുന്നതും. പാദ ദീക്ഷ എന്നാൽ ഗുരു ശിഷ്യന് സ്വയം നൽകുന്നതും ആണ്. അഹങ്കാരം ഒടുങ്ങി ആത്മ നിർവൃതി നേടുക.8
ശുഭം
കടപ്പാട്
• • •
Missing some Tweet in this thread? You can try to
force a refresh
ഒരേസമയം തന്ത്രിവാദ്യമായും തുകൽവാദ്യമായും കുഴൽവാദ്യമായും ഇടക്ക ഉപയോഗിക്കുന്നു. കടുംതുടിയുടെ രൂപത്തിലാണ് ഇതു നിർമ്മിച്ചിരിക്കുന്നത്. കരിങ്ങാലി, രക്തചന്ദനം, വരിക്കപ്ലാവിന്റെ കാതൽ എന്നിവയിൽനിന്നാണ് ഇതിനുള്ള തടി കണ്ടെത്തുന്നത്. 1
പഞ്ചവാദ്യം, ഇടയ്ക്ക പ്രദക്ഷിണം, അഷ്ടപദി, കൊട്ടിപാടിസേവഎന്നിവയിൽ ഇടയ്ക്ക ഒരു പ്രധാന വാദ്യമാണ്.അമ്പലങ്ങളുടെ ഗർഭഗൃഹ പരിസരങ്ങളിൽ നിന്ന് കൊട്ടാവുന്ന ചുരുക്കം ചില വാദ്യോപകരണങ്ങളിൽ ഒന്നാണ് ഇടയ്ക്ക. ഇടയ്ക്കയുടെ കുറ്റിയ്ക്ക് ഉടുക്കിന്റെ കുറ്റിയേക്കാൾ അല്പം കൂടി വലിപ്പം ഉണ്ട്. 2
കുറ്റിക്ക് ഇരുഭാഗത്തും ഏരയോ കുതിരവാലോ ഇരുവരിയായി കെട്ടും. കുറ്റിയേക്കാൾ വളരെ വലിപ്പം കൂടിയതാണ് വട്ടങ്ങൾ.ശബ്ദനിയന്ത്രണത്തിന് അറുപത്തിനാല് പൊടിപ്പുകളുലള്ള നാല് ഉരുൾ മരക്കഷ്ണങ്ങൾ ഇതിൽ ഉപയോഗിക്കുന്നു. കുറ്റിയുടെ മദ്ധ്യത്തിൽ ഇട്ടിട്ടുള്ള ചരട് കൂട്ടിപ്പിടിച്ച്, കൈയമർത്തി 3
കൂട്ടിൽ കിടക്കുന്ന പുലി ബ്രാഹ്മണനനോട് തന്നെ തുറന്നുവിടാൻ യാചിച്ചു. തുറന്നുവിട്ടാൽ നീയെന്നെ പിടിച്ചു തിന്നൂല്ലേ എന്ന് ബ്രാഹ്മണന് സംശയം. തന്റെ ജീവൻ രക്ഷിച്ചയാളെ ഒരിക്കലും ഉപദ്രവിക്കില്ല എന്ന് പുലി ഉറപ്പ് കൊടുത്തു.
അത് വിശ്വസിച്ച് കൂടു തുറന്നു കൊടുത്ത ബ്രാഹ്മണന്റെ 1
കഴുത്തിനു കയറി പിടിച്ചു പുലി സ്വഭാവം കാട്ടി.
കണ്ടുവന്ന കുറുക്കൻ കാര്യമന്വേഷിച്ചപ്പോൾ കഥകളൊക്കെ ഇരുവരും പറഞ്ഞു.
പറഞ്ഞത് വ്യക്തമായില്ല, എന്താ നടന്നതെന്ന് ഒന്ന് ചെയ്തു കാണിക്കാമോ എന്നായി കുറുക്കൻ. അങ്ങനെയാവട്ടെ എന്നു പറഞ്ഞു പുലി കൂട്ടിൽ കയറി. കുറുക്കൻ ഉടനെ വാതിലടച്ചു.2
പൂട്ടിയ കൂട്ടിനുള്ളിൽ കിടന്നു പുലി യാചിച്ചു... പ്ലീസ്... എന്നെ തുറന്നു വിടൂ...
ഞാൻ എല്ലാം ശരിയാക്കി തരാം.
വീണ്ടും തുറന്നു കൊടുക്കാൻ തുടങ്ങിയ ബ്രാഹ്മണനോട് കുറുക്കൻ ചോദിച്ചു.... 3
ഭാരതം ഭൂമിശാസ്ത്രപരമായ സവിശേഷതകൾക്കപ്പുറം സംസ്കൃതിയുടെ മഹനീയത നിറയുന്ന മനോഹരമായ രാഷ്‌ട്രം. മറ്റൊരു രാഷ്‌ട്രത്തിനും അവകാശപ്പെടാൻ കഴിയാത്ത ആത്മത്യാഗത്തിന്റെ ഊർജ്ജമണ്ഡലങ്ങൾ പ്രഭ ചൊരിയുന്ന നാട് .
നൂറുകണക്കിന് ജനപദങ്ങളുടെ, ഭാഷകളുടെ 1
ആയിരക്കണക്കിന് മതങ്ങളുടെ, ലക്ഷക്കണക്കിന് ദൈവങ്ങളുടെ നാട്. മനുഷ്യരാശിയുടെ കളിത്തൊട്ടിൽ, ചരിത്രത്തിന്റെ മാതാവ്, ഐതിഹ്യങ്ങളുടെ മാതാമഹി...
പണ്ഡിതനേയും പാമരനേയും വിഡ്ഢിയേയും മനീഷിയേയും രാജാവിനേയും സേവകനേയും ഒരു പോലെ അത്ഭുതപ്പെടുത്തിയ സൂര്യന് കീഴിലുള്ള ഒരേയൊരു നാട്..2
ലോകപ്രശസ്തകരായ ചിന്തകരും സഞ്ചാരികളും അത്ഭുതത്തോടെ അവളുടെ വാങ്മയ ചിത്രങ്ങൾ വരച്ചു. അവളുടെ സാംസ്കാരിക സവിശേഷതകളെപ്പറ്റി എഴുതി. വിചാര വൈവിദ്ധ്യത്തെപ്പറ്റി വാചാലരായി. ആയിരക്കണക്കിനാണ്ടുകൾ പഴക്കമുള്ള ആ സംസ്കാരത്തിന്റെ മഹിമയിൽ അഭിമാനം കൊണ്ടു. ആ തനിമയിൽ ആവേശ ഭരിതരായി.3
രാമായണവുമായി വളരെ ബന്ധപ്പെട്ടിരിക്കുന്ന കേരളത്തിലെ പ്രധാന ക്ഷേത്രമാണ് വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി പുതുപ്പാടിയിലെ സീത ലവ കുശ ക്ഷേത്രം. കേരളത്തിലെ ഏറ്റവും പുരാതനമായ സീതാദേവി ക്ഷേത്രം കൂടിയാണിത്. ഇവിടുത്തെ സീതാദേവി 1
വിഗ്രഹം ചേടാറ്റിലമ്മ എന്നാണ് അറിയപ്പെടുന്നത്. സീതാദേവിയും മക്കളായ ലവകുശന്മാരും ഒരുമിച്ചുള്ള ക്ഷേത്രം എന്ന പ്രത്യേകത കൂടി ഇതിനുണ്ട്. ശ്രീരാമന്‍ തന്റെ പത്‌നിയായ സീതാ ദേവിയെ കാട്ടില്‍ ഉപേക്ഷിച്ചു പോയപ്പോള്‍ ദേവി പുല്‍പ്പള്ളിയിലെ വാത്മീകി ആശ്രമത്തില്‍ അഭയം പ്രാപിച്ചുവെന്നും 2
അവിടെ വച്ച് ലവകുശന്മാര്‍ക്ക് ജന്മം നല്‍കി എന്നുമാണ് ഐതിഹ്യം.
രാമായണ മഹാ കാവ്യവുമായി ബന്ധപ്പെട്ടുള്ള നിരവധി സ്ഥലങ്ങള്‍ പുല്‍പ്പള്ളിയിലുണ്ട്. പുല്ലില്‍ പള്ളി കൊണ്ടിടമാണ് പുല്‍പ്പള്ളിയെന്നും ലവകുശന്മാര്‍ കളിച്ച വളര്‍ന്ന സ്ഥലമാണ് ശിശുമലയായതെന്നും സീതയുടെ കണ്ണീര്‍ വീണുണ്ടായ 3
അന്തര്‍മണ്ഡലത്തില്‍നിന്നും ശ്രീകോവിലിലേക്കു കയറാനുള്ള പടിക്കെട്ടാണ് സോപാനം. ക്ഷേത്ര ശ്രീകോവിലിന്‍റെ സാധാരണ തറയില്‍ നിന്നുള്ള ഉയര്‍ച്ചക്ക് അനുസൃതമായി മൂന്നു മുതല്‍ പത്തുവരെ പടിക്കെട്ടുകള്‍ സോപാനത്തിനുണ്ടാവും. നേരിട്ട് ശ്രീകോവിലില്‍ കയറാവുന്ന 1
വിധത്തിലും ശ്രീകോവിലിന്റെ മുമ്പില്‍ ഇരു പാര്‍ശ്വങ്ങളില്‍നിന്നും കയറാവുന്ന വിധത്തിലും സോപാനം കാണപ്പെടുന്നു. സോപാനത്തിന് ഇരുവശവുമായി കല്ലിലോ, മരത്തിലോ തീര്‍ത്ത വലിയ ശില്‍പ്പങ്ങള്‍ കാണാം.ഇത് ദ്വാരപാലകര്‍ ആണ്. ഉഗ്രമൂര്‍ത്തികളുടെ ദാരു ശില്‍പ്പങ്ങളെയാണ് ദ്വാരപാലകര്‍ 2
ആയി ചിത്രീകരിക്കുക. പുരാണ കഥകളില്‍ ക്ഷേത്രത്തില്‍ കുടികൊള്ളുന്ന മൂര്‍ത്തികളുടെ കാവലാളുകള്‍ അല്ലെങ്കില്‍ പ്രധാന പോരാളികളായി ആരെയാണോ പ്രതിപാദിച്ചിരിക്കുന്നത് അവരായിരിക്കും പ്രധാനമായും ക്ഷേത്ര കവാടത്തിലെ ദ്വാരപാലകര്‍.3