മലയാളത്തില്‍ ആദ്യമായി ഗ്ലോബ് ഉണ്ടാക്കിയെടുത്ത വ്യക്തി..! ആദ്യത്തെ തിരുവിതാംകൂര്‍ ചരിത്രം എഴുതിയ വ്യക്തി..! ആദ്യത്തെ ബാലസാഹിത്യം എഴുതിയ വ്യക്തി.! ഇതിനെല്ലാം പുറമേ കേരളത്തില്‍ ആദ്യത്തെ ലോട്ടറി ഇദ്ദേഹത്തിന്‍റെ പേരില്‍ ആണ് സര്‍ക്കാര്‍ ഇറക്കിയത് ..1
കഴിഞ്ഞില്ല.., ഇന്ത്യയിലെ ആദ്യത്തെ ആയുര്‍വ്വേദ മെഡിക്കല്‍ കോളേജ് ആയ തിരുവനന്തപുരം ആയുർവ്വേദ മെഡിക്കല്‍ കോളേജ്
ആശുപത്രി ഇദ്ദേഹമാണ് തുടങ്ങിയത്.
കൊല്ലവര്‍ഷം 989 ഇടവമാസം 25 (1814 AD) - യില്‍ നീലകണ്ഠന്‍ മൂത്തതിന്‍റെ മകനായി വൈക്കത്ത് ജനിച്ചു. ചെറുപ്പത്തിലേ ആയുര്‍വ്വേദം, ജ്യോതിഷം, 2
ചരിത്രം, ഭൂമിശാസ്ത്രം തുടങ്ങിയ അനേകം വിഷയങ്ങളില്‍ ആഗാധ പാണ്ഡിത്യം നേടി. കൊച്ചി രാജാവായിരുന്ന വീരകേരളവര്‍മ്മ കുതിരപ്പുരത്തുനിന്നും വീണ് നട്ടെല്ലിനു പരിക്കേറ്റപ്പോള്‍ ചികിത്സിച്ചു ഭേദം ആക്കിയതോടെയാണ് പാച്ചുമൂത്തത് പ്രശസ്തനായത്..! വീരശൃംഖല നല്‍കി 3
കൊച്ചി രാജാവ് അദ്ദേഹത്തെ ബഹുമാനിച്ചു. കൊച്ചി രാജകുടുംബത്തോടൊപ്പം ഗംഗാസ്നാനത്തിനു പോകുകയും, ആ യാത്രയെക്കുറിച്ച് തുള്ളല്‍ കഥാരൂപത്തില്‍ ഒരു പുസ്തകം എഴുതുകയും ചെയ്തു. ആയില്യം തിരുനാള്‍ രാമവര്‍മ്മയുടെ കാലത്ത് ഒരു ജഡ്ജിയുടെ ചികിത്സയ്ക്കുവേണ്ടി ആയിരുന്നു അദ്ദേഹം 4
തിരുവിതാംകൂറില്‍ എത്തിയത്. പത്മനാഭ സ്വാമിക്ഷേത്രം തന്ത്രിയായിരുന്ന തരണനല്ലൂര്‍ നമ്പൂതിരിപ്പാടിന്‍റെ വിഷൂചികാരോഗം ഭേദമാക്കി മഹാരാജാവിന്‍റെ പ്രീതിക്ക് പാത്രമായി. അവിടെനിന്നും കിട്ടി വീരശൃംഖല..!!
ശുചീന്ദ്രം ക്ഷേത്രത്തിലെ സ്ഥാനിയായിരുന്ന നാരായണന്‍ മൂത്തത് അന്തരിച്ചപ്പോള്‍ 5
ആയില്യം തിരുനാളിന്‍റെ നിര്‍ദ്ദേശപ്രകാരം അവിടേക്ക് ഇദ്ദേഹത്തേയും, സഹോദരനേയും ദത്തെടുക്കപ്പെടുകയും അവിടെ സ്ഥാനിയാകുകയും ചെയ്തു. ശുചീന്ദ്രം ക്ഷേത്രത്തിന്‍റെ ഗോപുരം പുതുക്കി പണിയാന്‍ ആയില്യം തിരുനാളിന്‍റെ നിര്‍ദ്ദേശപ്രകാരമാണ് കേരളത്തിലെ ആദ്യത്തെ ലോട്ടറി ഇദ്ദേഹം സ്വന്തം പേരില്‍ 6
ഉണ്ടാക്കിയത്. ഒന്നാം സമ്മാനം പതിനായിരം രൂപയും ടിക്കറ്റ് വില ഒരു രൂപയും ആയിരുന്നു..! ആകെ അന്‍പതിനായിരം രൂപ ലക്ഷ്യം വയ്ക്കുകയും, നാല്‍പ്പതിനായിരം രൂപ ഗോപുരംപണിക്ക് എടുക്കുകയും ചെയ്യാനായിരുന്നു പരിപാടി. ലക്ഷ്യം കവിയുകയും ലോട്ടറി വന്‍ വിജയമാകുകയും ചെയ്തു..!7
ആയുര്‍വ്വേദത്തില്‍ അഗാധ പാണ്ഡിത്യം ഉണ്ടായിരുന്ന പാച്ചു മൂത്തത് കൊട്ടാരം വൈദ്യന്‍ എന്നാണ് അറിയപ്പെട്ടത് ..!! ഹൃദയപ്രിയ, സുഖസാധകം എന്നീ രണ്ടു പ്രശസ്തമായ ഗ്രന്ഥങ്ങള്‍ വൈദ്യശാസ്ത്രത്തില്‍ ഇദ്ദേഹം രചിച്ചു..! ഏതൊരു രോഗത്തിനും കൃത്യമായ മരുന്ന് ഇദ്ദേഹം ഉണ്ടാക്കി കൊടുത്തിരുന്നു..!! 8
രാജാക്കന്മാരെ ചികിത്സിക്കാനും ചികിത്സകരെ പഠിപ്പിക്കാനും പത്മതീര്‍ത്ഥക്കരയില്‍ ഇദ്ദേഹം ആരംഭിച്ച ആയുര്‍വ്വേദ കേന്ദ്രമാണ് ഇന്ത്യയിലെ ആദ്യത്തെ ആയുര്‍വ്വേദ മെഡിക്കല്‍ കോളേജ് ആയ, തിരുവനന്തപുരം ആയുര്‍വ്വേദ കോളേജ് ആയിമാറിയത്..!9
ജ്യോതിഷത്തില്‍ അന്ന് തിരുവിതാംകൂറിലെ അവസാന വാക്ക് മൂത്തതിന്‍റേത് ആയിരുന്നു. രാജാവ് അവസാനം അഭിപ്രായം ചോദിക്കുന്നതും മൂത്തതിനോട് ആയിരുന്നു..!
മരിക്കുന്നതിന് (1885) അഞ്ചുദിവസം മുന്‍പ് മൂത്തത് രാജാവിന് ഇങ്ങനെ ഒരു കത്തെഴുതി...... "നാലഞ്ചു ദിവസംകൂടി അങ്ങയെ സേവിച്ചുകൊണ്ട് 10
ഞാന്‍ ഉണ്ടാകും ..! അതുകഴിഞ്ഞ് ഇവിടം വിട്ടുപോകണം എന്ന് ഞാന്‍ കരുതുന്നു. പരമേശ്വരനെ (സഹോദരന്‍) അങ്ങയെ ഏല്‍പ്പിക്കുന്നു .."! കൃത്യം അഞ്ചാം ദിവസം മൂത്തത് അന്തരിച്ചു.
"രാജ്യത്തെ ഏറ്റവും വിലപ്പെട്ട ഒരു രത്നം നഷ്ടപ്പെട്ടു" എന്നാണ് ഈ വിയോഗം അറിഞ്ഞപ്പോള്‍ മഹാരാജാവ് പറഞ്ഞത്..! 11
ശുചീന്ദ്രം ചരിത്രത്തില്‍ മാത്രമല്ല തിരുവിതാംകൂര്‍ ചരിത്രത്തിലും സുവര്‍ണ്ണ ലിപികളാല്‍ എഴുതപ്പെടേണ്ട പേരാണ് വൈക്കം പാച്ചു മൂത്തതിന്‍റേത്..!!അദ്ദേഹം ഒരു ചിത്രകാരൻ കൂടിയായിരുന്നു. 12
ശുചീന്ദ്രം ക്ഷേത്രത്തിൽ അദ്ദേഹം വരച്ച ചിത്രങ്ങളുണ്ടായിരുന്നു. ഇന്നു നാം ഈ കാണുന്ന പാച്ചുമൂത്തതിന്റെ ചിത്രം അദ്ദേഹം തന്നെ കണ്ണാടിയിൽ നോക്കി വരച്ചതാണ്.13
ശുഭം
കടപ്പാട്
• • •
Missing some Tweet in this thread? You can try to
force a refresh
ഋഷിമാർ മനുഷ്യ ശരീരത്തെ സ്ഥാനപരമായി വിഭജിച്ചിരിക്കുന്നു. അതിൽ തല എന്നത് അഹങ്കാര സ്ഥാനം ആണ്. ലോകത്ത് എല്ലായിടത്തും തല അധികാര സ്ഥാനം തന്നെ. തലക്കനം എന്നും അഹങ്കാരത്തിനു പേരുണ്ട്. ഹൃദയ ഭാഗത്ത് ആണ് (ഇടതു വശത്ത് ഉള്ള ഹൃദയം അല്ല 1
നെഞ്ചിന്റെ വലതു വശത്ത്) "ഞാൻ " എന്ന ബോധം പൊന്തുന്ന ആത്മസ്ഥാനം.ലോകത്ത് എല്ലായിടത്തും നമ്മൾ "ഞാൻ", "എന്നെ " എന്ന് പറഞ്ഞു കൊണ്ട് ചൂണ്ടു വിരൽ കൊണ്ട് ചൂണ്ടുന്നത് ആ ഭാഗത്തേയ്ക്കാണ്. ആരും തലയിൽ തൊട്ടു "ഞാൻ" എന്ന് പറയാറില്ല. വയറിൽ തൊട്ടും പറയാറില്ല. ലോകം മുഴുവൻ ഞാൻ എന്നാൽ 2
നെഞ്ചിന്റെ വലതു വശം ആണ്. അവിടെ ആണ് ഋഷിമാർ പറയുന്ന "ഞാൻ " ഉദിക്കുന്ന ആത്മ സ്ഥാനം.
കണ്ണ് ആണ് ആത്മാവിന്റെ ദൃശ്യ സ്ഥാനം. അത് കൊണ്ടാണ് നമ്മൾ ഓരോരുത്തരുടെയും കണ്ണ് നോക്കി സംസാരിക്കുന്നത്. അപ്പോൾ പെട്ടെന്ന് സംസാരിക്കുന്നത് മനസ്സിലാവുന്നത്. മൃതദേഹത്തിന്റെ കണ്ണ് അടച്ചു വയ്ക്കുന്നത് 3
ഒരേസമയം തന്ത്രിവാദ്യമായും തുകൽവാദ്യമായും കുഴൽവാദ്യമായും ഇടക്ക ഉപയോഗിക്കുന്നു. കടുംതുടിയുടെ രൂപത്തിലാണ് ഇതു നിർമ്മിച്ചിരിക്കുന്നത്. കരിങ്ങാലി, രക്തചന്ദനം, വരിക്കപ്ലാവിന്റെ കാതൽ എന്നിവയിൽനിന്നാണ് ഇതിനുള്ള തടി കണ്ടെത്തുന്നത്. 1
പഞ്ചവാദ്യം, ഇടയ്ക്ക പ്രദക്ഷിണം, അഷ്ടപദി, കൊട്ടിപാടിസേവഎന്നിവയിൽ ഇടയ്ക്ക ഒരു പ്രധാന വാദ്യമാണ്.അമ്പലങ്ങളുടെ ഗർഭഗൃഹ പരിസരങ്ങളിൽ നിന്ന് കൊട്ടാവുന്ന ചുരുക്കം ചില വാദ്യോപകരണങ്ങളിൽ ഒന്നാണ് ഇടയ്ക്ക. ഇടയ്ക്കയുടെ കുറ്റിയ്ക്ക് ഉടുക്കിന്റെ കുറ്റിയേക്കാൾ അല്പം കൂടി വലിപ്പം ഉണ്ട്. 2
കുറ്റിക്ക് ഇരുഭാഗത്തും ഏരയോ കുതിരവാലോ ഇരുവരിയായി കെട്ടും. കുറ്റിയേക്കാൾ വളരെ വലിപ്പം കൂടിയതാണ് വട്ടങ്ങൾ.ശബ്ദനിയന്ത്രണത്തിന് അറുപത്തിനാല് പൊടിപ്പുകളുലള്ള നാല് ഉരുൾ മരക്കഷ്ണങ്ങൾ ഇതിൽ ഉപയോഗിക്കുന്നു. കുറ്റിയുടെ മദ്ധ്യത്തിൽ ഇട്ടിട്ടുള്ള ചരട് കൂട്ടിപ്പിടിച്ച്, കൈയമർത്തി 3
കൂട്ടിൽ കിടക്കുന്ന പുലി ബ്രാഹ്മണനനോട് തന്നെ തുറന്നുവിടാൻ യാചിച്ചു. തുറന്നുവിട്ടാൽ നീയെന്നെ പിടിച്ചു തിന്നൂല്ലേ എന്ന് ബ്രാഹ്മണന് സംശയം. തന്റെ ജീവൻ രക്ഷിച്ചയാളെ ഒരിക്കലും ഉപദ്രവിക്കില്ല എന്ന് പുലി ഉറപ്പ് കൊടുത്തു.
അത് വിശ്വസിച്ച് കൂടു തുറന്നു കൊടുത്ത ബ്രാഹ്മണന്റെ 1
കഴുത്തിനു കയറി പിടിച്ചു പുലി സ്വഭാവം കാട്ടി.
കണ്ടുവന്ന കുറുക്കൻ കാര്യമന്വേഷിച്ചപ്പോൾ കഥകളൊക്കെ ഇരുവരും പറഞ്ഞു.
പറഞ്ഞത് വ്യക്തമായില്ല, എന്താ നടന്നതെന്ന് ഒന്ന് ചെയ്തു കാണിക്കാമോ എന്നായി കുറുക്കൻ. അങ്ങനെയാവട്ടെ എന്നു പറഞ്ഞു പുലി കൂട്ടിൽ കയറി. കുറുക്കൻ ഉടനെ വാതിലടച്ചു.2
പൂട്ടിയ കൂട്ടിനുള്ളിൽ കിടന്നു പുലി യാചിച്ചു... പ്ലീസ്... എന്നെ തുറന്നു വിടൂ...
ഞാൻ എല്ലാം ശരിയാക്കി തരാം.
വീണ്ടും തുറന്നു കൊടുക്കാൻ തുടങ്ങിയ ബ്രാഹ്മണനോട് കുറുക്കൻ ചോദിച്ചു.... 3
ഭാരതം ഭൂമിശാസ്ത്രപരമായ സവിശേഷതകൾക്കപ്പുറം സംസ്കൃതിയുടെ മഹനീയത നിറയുന്ന മനോഹരമായ രാഷ്‌ട്രം. മറ്റൊരു രാഷ്‌ട്രത്തിനും അവകാശപ്പെടാൻ കഴിയാത്ത ആത്മത്യാഗത്തിന്റെ ഊർജ്ജമണ്ഡലങ്ങൾ പ്രഭ ചൊരിയുന്ന നാട് .
നൂറുകണക്കിന് ജനപദങ്ങളുടെ, ഭാഷകളുടെ 1
ആയിരക്കണക്കിന് മതങ്ങളുടെ, ലക്ഷക്കണക്കിന് ദൈവങ്ങളുടെ നാട്. മനുഷ്യരാശിയുടെ കളിത്തൊട്ടിൽ, ചരിത്രത്തിന്റെ മാതാവ്, ഐതിഹ്യങ്ങളുടെ മാതാമഹി...
പണ്ഡിതനേയും പാമരനേയും വിഡ്ഢിയേയും മനീഷിയേയും രാജാവിനേയും സേവകനേയും ഒരു പോലെ അത്ഭുതപ്പെടുത്തിയ സൂര്യന് കീഴിലുള്ള ഒരേയൊരു നാട്..2
ലോകപ്രശസ്തകരായ ചിന്തകരും സഞ്ചാരികളും അത്ഭുതത്തോടെ അവളുടെ വാങ്മയ ചിത്രങ്ങൾ വരച്ചു. അവളുടെ സാംസ്കാരിക സവിശേഷതകളെപ്പറ്റി എഴുതി. വിചാര വൈവിദ്ധ്യത്തെപ്പറ്റി വാചാലരായി. ആയിരക്കണക്കിനാണ്ടുകൾ പഴക്കമുള്ള ആ സംസ്കാരത്തിന്റെ മഹിമയിൽ അഭിമാനം കൊണ്ടു. ആ തനിമയിൽ ആവേശ ഭരിതരായി.3
രാമായണവുമായി വളരെ ബന്ധപ്പെട്ടിരിക്കുന്ന കേരളത്തിലെ പ്രധാന ക്ഷേത്രമാണ് വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി പുതുപ്പാടിയിലെ സീത ലവ കുശ ക്ഷേത്രം. കേരളത്തിലെ ഏറ്റവും പുരാതനമായ സീതാദേവി ക്ഷേത്രം കൂടിയാണിത്. ഇവിടുത്തെ സീതാദേവി 1
വിഗ്രഹം ചേടാറ്റിലമ്മ എന്നാണ് അറിയപ്പെടുന്നത്. സീതാദേവിയും മക്കളായ ലവകുശന്മാരും ഒരുമിച്ചുള്ള ക്ഷേത്രം എന്ന പ്രത്യേകത കൂടി ഇതിനുണ്ട്. ശ്രീരാമന്‍ തന്റെ പത്‌നിയായ സീതാ ദേവിയെ കാട്ടില്‍ ഉപേക്ഷിച്ചു പോയപ്പോള്‍ ദേവി പുല്‍പ്പള്ളിയിലെ വാത്മീകി ആശ്രമത്തില്‍ അഭയം പ്രാപിച്ചുവെന്നും 2
അവിടെ വച്ച് ലവകുശന്മാര്‍ക്ക് ജന്മം നല്‍കി എന്നുമാണ് ഐതിഹ്യം.
രാമായണ മഹാ കാവ്യവുമായി ബന്ധപ്പെട്ടുള്ള നിരവധി സ്ഥലങ്ങള്‍ പുല്‍പ്പള്ളിയിലുണ്ട്. പുല്ലില്‍ പള്ളി കൊണ്ടിടമാണ് പുല്‍പ്പള്ളിയെന്നും ലവകുശന്മാര്‍ കളിച്ച വളര്‍ന്ന സ്ഥലമാണ് ശിശുമലയായതെന്നും സീതയുടെ കണ്ണീര്‍ വീണുണ്ടായ 3