വാങ്കു വിളിയും വസീം ഖാന്റെ പ്രേതവും : ഭാഗം 2
റിഗ്ഗ് മാനേജർ ഞങ്ങളെ പ്ലാറ്റ്ഫോമിലേക്ക് സ്വാഗതം ചെയ്തു.
ചെക്ക്‌ ഇൻ ഫോർമാലിറ്റിയും ബ്രേക്ക് ഫാസ്റ്റും കഴിഞ്ഞ് നേരേ കോൺഫറൻസ് റൂമിലേക്ക്.



26/ Image
റിഗ്ഗ് മാനേജരും ഡിപ്പാർട്മെന്റ് ഹെഡ്ഡുകളും ഉണ്ടായിരുന്നു.
ഇലെക്ട്രിക്കൽ എഞ്ചിനീയർ പ്രസന്റേഷൻ അവതരിപ്പിച്ചു.
കൺട്രോൾ റൂം ലേഔട്ട് , ആക്‌സിഡന്റ് /റിപ്പയർ ഡീറ്റെയിൽസ് എല്ലാം അതിൽ വിശദീകരിച്ചു.
സംശയങ്ങൾക്ക് എല്ലാം അയാൾ വ്യക്തമായ മറുപിടികൾ തന്നു.
ശേഷം കൺട്രോൾ റൂം സ്റ്റാഫിന്റെ

27/
ഇന്റർവ്യൂ നടത്തി.
ഉച്ചയോടെ ഇന്റർവ്യൂ എല്ലാം കഴിഞ്ഞു.
പക്ഷേ പ്രശ്നത്തിലേക്ക് വിരൽ ചൂണ്ടുന്ന ഒരു വിവരവും ലഭിച്ചില്ല. എല്ലാവർക്കും പ്രേതത്തെ ആയിരുന്നു സംശയം.
ദീപക്ക് പറഞ്ഞു "സർ പ്രേതം ഉണ്ടെന്ന് വിശ്വസിച്ചാലും അതിന് കൺട്രോൾ റൂമിൽ നിലനിൽക്കാൻ കഴിയില്ല.
അതെന്താണ്? ഞാൻ ചോദിച്ചു

28/
"സർ ,പ്രേതം ഉണ്ടെങ്കിൽ അത് എനർജിയുടെ വകഭേദം ആയിരിക്കും.
അതായത് ഒരു എനർജി ഫീൽഡ് പോലെ ആയിരിക്കും അത് നിലനിൽക്കുന്നത്.

ഹൈ വോൾട്ടേജിലും കറന്റിലും പ്രവർത്തിക്കുന്ന സ്വിച്ച് ബോർഡിൽ ഉണ്ടാകുന്ന ശക്തിയുള്ള വൈദ്യുത കാന്തിക മേഖലയിൽ മറ്റൊരു എനർജി ഫീൽഡിന് നിലനിൽക്കാൻ കഴിയില്ല.
അതിനാൽ

29/
പ്രേതം കൺട്രോൾ റൂമിലോ സ്വിച്ച് ബോർഡിലോ കാണില്ല."

അത്‌ കേട്ട് എനിക്ക് അല്പ്പം സമാധാനമായി.

ലഞ്ചിന് ശേഷം ഞങ്ങൾ കൺട്രോൾ റൂമിലേക്ക് പോയി.

അവിടെ ഒരു ഇലക്ട്രിഷ്യൻ മാത്രമേ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നുള്ളൂ.

30/
എന്റെ നിർദേശപ്രകാരം ഡ്യൂട്ടിക്കാരൻ ജനറേറ്റർ 5 സ്റ്റാർട്ട്‌ ചെയ്തു.

ദീപക്ക് ജനറേറ്ററും കൺട്രോൾ പാനലും വിശദമായി പരിശോധിച്ചു.

ഞാൻ ലോഗ് ബുക്കുകളും മറ്റ് റെക്കോർഡുകളും പരിശോധിച്ചു.

31/
മൂന്നുമണികഴിഞ്ഞു.
കൺട്രോൾ റൂമിൽ വാങ്കുവിളി മുഴങ്ങാൻ തുടങ്ങിയതും ജനറേറ്റർ 5 ഓഫ്‌ ആയി.

കുറച്ചുനിമിഷത്തേക്ക് കൺട്രോൾ റൂം ഇരുട്ടിലായി.

എമർജൻസി ലൈറ്റ് ഓൻ ആയി.

വീണ്ടും ജനറേറ്റർ 5 സ്റ്റാർട്ട്‌ ചെയ്യിച്ചു.

ഞങ്ങൾ CCTV ദൃശ്യങ്ങൾ പരിശോധിച്ചു.
പറഞ്ഞതുപോലെ ഒരു പ്രകാശവലയം

32/
സ്വിച്ച് ബോർഡിലേക്ക് ചൂഴ്ന്നിറങ്ങി പോകുന്നു.

ഞാൻ പറഞ്ഞു "ദീപക്ക്‌ പറഞ്ഞത് പോലെ അല്ലല്ലോ, പ്രേതം സ്വിച്ച് ബോർഡിനുള്ളിലേക്ക് ആണല്ലോ പോയത്?

ദീപക്ക് : "ഇപ്പോൾ സ്വിച്ച് ബോർഡിൽ സപ്ലൈ ഇല്ലല്ലോ? ജനറേറ്റർ ഓൺ ആയാൽ അത്‌ വീണ്ടും പുറത്തുപോകും"
ദീപക്കിന്റെ തിയറി എനിക്ക് ബോധിച്ചില്ല.
33/
ഞങ്ങൾ വീണ്ടും ഡ്രോയിങ്ങുകളും മറ്റും ക്രോസ്സ് ചെക്ക്‌ ചെയ്യാൻ തുടങ്ങി.
പല സാധ്യതക്കും വീണ്ടും ചർച്ച ചെയ്തു.
വൈകിട്ട് 5 മണി ആകാറായപ്പോൾ ദീപക്ക് പറഞ്ഞു "സർ നല്ല തലവേദന എടുക്കുന്നു.
നമുക്ക് ചായ കുടിച്ച് ഒന്ന് ഫ്രഷ് ആകാം"

ഞാൻ പറഞ്ഞു "എനിക്ക് വേണ്ട. ദീപക്ക് കുടിച്ചിട്ട് വരൂ"

34/
ദീപക്ക് പോകാൻ തുടങ്ങിയപ്പോൾ പാത്തു പറഞ്ഞകാര്യം ഓർമ്മവന്നു
"ദീപക്ക് തിരികെ വരുമ്പോൾ കിച്ചണിൽ നിന്നു ഒരു നാരങ്ങയും കുറച്ചു പച്ചക്കമുളകും ഒരു ചരടിൽ കോർത്ത്‌ കൊണ്ടുവരൂ"

ദീപക്ക് സംശയത്തോടെ "നാരങ്ങയും പച്ചമുളകുമോ?"

"അതേ ദീപക്ക്,നാരങ്ങയും പച്ചമുളകും.
നമ്മൾ വണ്ടിയിലും മറ്റും കണ്ണ്

35/
കിട്ടാതിരിക്കാൻ കെട്ടാറില്ലേ?അതുപോലെ."

ദീപക്ക് പിറുപിറുത്തുകൊണ്ട് ചായ
കുടിക്കാൻ പോയി.

കൺട്രോൾ റൂമിൽ ഡ്യൂട്ടിക്കാരനും ഞാനും മാത്രമായി.

ദീപക്ക് ഉച്ചക്കക്ക് മുൻപ് പറഞ്ഞ കാര്യങ്ങൾ പെട്ടെന്ന് എന്റെ മനസ്സിലേക്ക് കടന്നുവന്നു.

പ്രേതം, എനർജി ഫീൽഡ്, ഒരു ഫീൽഡിൽ വേറൊരു ഫീൽഡിൽ

36/
നിലനിൽക്കില്ല.

പെട്ടന്ന് എന്തൊക്കെയോ ഐഡിയകൾ മനസ്സിൽ മിന്നിമറഞ്ഞു.

പെട്ടെന്ന് ഞാൻ എന്റെ ലാപ്ടോപ്പിൽ വാങ്കുവിളിയുടെ ഓഡിയോ ക്ലിപ്പ് നല്ല വോളിയത്തിൽ പ്ലേ ചെയ്തു.

ഇങ്ങനെ ചെയ്താൽ ജനറേറ്റർ ഓഫ്‌ ആകുമോ എന്ന് പരിശോധിക്കാൻ ആയിരുന്നു.

ക്ലിപ്പ് മുഴുവൻ പ്ലേ ആയി.
ജനറേറ്റർ ഓഫ്‌ ആയില്ല.

37/
ലാപ്പ് കൺട്രോൾ റൂമിന്റെ പല ഭാഗങ്ങളിൽ കൊണ്ടുപോയി പരീക്ഷണം ആവർത്തിച്ചു.
ജനറേറ്റർ ഒരിക്കൽ പോലും ഓഫ്‌ ആകാതെ നന്നായി പ്രവർത്തിച്ചുകൊണ്ടിരുന്നു.
സമയം ഏതാണ് 6 മണി ആകാറായിക്കാനും.
നോമ്പ് തുറയുടെ വാങ്ക് വിളി സ്‌പീക്കറിൽ മുഴങ്ങാൻ തുടങ്ങിയതും ജനറേറ്റർ ഓഫ്‌ ആയി.
വീണ്ടും ജനറേറ്റർ

38/
സ്റ്റാർട്ട്‌ ചെയ്തു.
എനിക്ക് ഒരു കാര്യം ബോധ്യമായി.
കൺട്രോൾ റൂമിലെ സ്‌പീക്കറിലെ വാങ്ക് വിളിക്ക് മാത്രമേ വസീമിന്റെ പ്രേതത്തിന് പ്രശ്നമുള്ളൂ.

സ്‌പീക്കറും ജനറേറ്ററും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ?

വീണ്ടും diagrams പരിശോധിച്ചപ്പോൾ മനസിലായി സ്‌പീക്കറുകളുടെ ആംപ്ലിഫയറും ജനറേറ്റർ

39/
കണ്ട്രോളും പൊതുവായ ഒരു പവർ ബോക്സിൽ നിന്നാണ് സപ്ലൈ കൊടുത്തിരിക്കുന്നത്.

ഒരു പക്ഷേ ആംപ്ലിഫയറിലെ സിഗ്നലുകൾ ജനറേറ്റർ കോൺട്രോളിനെ ബാധിക്കുന്നതായിരിക്കുമോ?

എങ്കിൽ ആക്‌സിഡന്റിന് മുൻപ് എന്തുകൊണ്ട് ഈ പ്രശ്നം ഉണ്ടായില്ല?

മാത്രമല്ല വാങ്കുവിളി ഉയരുമ്പോൾ മാത്രം എന്തുകൊണ്ട് പ്രശ്നം

40
ഉണ്ടാവുന്നു?

CCTVയിൽ കാണുന്ന പ്രകാശ രൂപം എന്താണ് ?

എനിക്ക് വ്യക്തമായ ഉത്തരങ്ങൾ ഒന്നും ലഭിച്ചില്ല.

HPഎയർ ലൈൻ പൊട്ടിത്തെറിച്ച് ആക്‌സിഡന്റ് ഉണ്ടായ ഭാഗം വീണ്ടും ഞാൻ സൂക്ഷ്മമായി പരിശോധിച്ചു.

കൺട്രോൾ പാനലിന്റ പുറകിൽക്കൂടി ആയിരുന്നു എയർലൈൻ പോയിരുന്നത്.

എയർലൈൻ റിപ്പയർ

41/
ചെയ്യാനായി കൺട്രോൾ പാനൽ ക്യാബിനറ്റ് അഴിച്ചിരുന്നതായി ഡ്യൂട്ടി സ്റ്റാഫ്‌ പറഞ്ഞിരുന്നു.

സൂക്ഷിച്ചു നോക്കിയപ്പോൾ ക്യാബിനെറ്റിന്റെ പുറകിൽ ഒരു എർത്ത് വയറിന്റെ ഒരു അറ്റം(ചുവന്ന വൃത്തത്തിൽ ഉള്ള )അഴിഞ്ഞു കിടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു.

ഡിജിറ്റൽ ക്യാമയിൽ ഫോട്ടോ എടുത്തശേഷം

42/ Image
അഴിഞ്ഞു കിടന്ന ഭാഗം നന്നായി പാനലിന്റെ ബോഡിയിൽ കണക്ട് ചെയ്തു.
അപ്പോഴേക്കും ദീപക്ക് ചായകുടി കഴിഞ്ഞ് നാരങ്ങ പച്ചമുളക് കോർത്തതുമായി വന്നു.
ഞാൻ പറഞ്ഞു "ദീപക്ക്, അത്‌ കൺട്രോൾ പാനലിന് മുകളിൽ തൂക്കിയിടൂ"
ദീപക്കിന്റെ മുഖത്തെ പുച്ഛഭാവം കണ്ട്‌ ഞാൻ ഉള്ളിൽ ചിരിച്ചു.
മനസ്സില്ലാ മനസ്സോടെ
43/ Image
ദീപക്ക് അങ്ങനെ ചെയ്തു.
എന്റെ കണ്ടെത്തലുകളോ ഞാൻ ചെയ്‌ത കാര്യങ്ങളോ ഒന്നും ദീപക്കിനോട് പറഞ്ഞിരുന്നില്ല.
ഞങ്ങൾ വീണ്ടും ചർച്ചയുംവിശകലനങ്ങളും ആരംഭിച്ചു.
7 മണി കഴിഞ്ഞു. ദിവസത്തെ അവസാന നിസ്കാരത്തിനുള്ള വാങ്ക് വിളി കൺട്രോൾ റൂം സ്പീക്കറിൽ മുഴങ്ങാൻ തുടങ്ങി.
"അല്ലാഹു അക്ബർ തുടങ്ങി

44/
വാങ്ക് വിളി മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു.
ഇപ്പോൾ ജനറേറ്റർ ഓഫ്‌ ആകും എന്നു കരുതി ഞങ്ങൾ കാത്തിരുന്നു.അവസാനം ലാ ഇലാഹ ഇല്ലല്ലാ" പാടി വാങ്കുവിളി അവസാനിച്ചു.
ജനറേറ്റർ ഓഫ് ആകാതെ പ്രവർത്തനം തുടർന്നുകൊണ്ട് ഇരുന്നു.

ദീപക്കും ഡ്യൂട്ടിക്കാരനും അത്ഭുതത്തോടെ കെട്ടിത്തൂക്കിയ

45/
നാരങ്ങായിലേക്കും എന്നെയും മാറി മാറി നോക്കുന്നുണ്ടായിരുന്നു.
ഞാൻ പറഞ്ഞു "അങ്ങനെ നമ്മൾ പച്ചമുളകും നാരങ്ങയും കൊണ്ട് വസീം ഖാന്റെ പ്രേതത്തെ കീഴ്പ്പെടുത്തി.

ദീപക്കിന്റ മുഖത്ത് വിവിധ വികാരങ്ങൾ മിന്നിമായുന്നത് ഞാൻ കണ്ടു.

വരൂ ദീപക്ക് നമുക്ക് ഇന്നത്തെ വർക്ക് മതിയാക്കാം.
നാളെ ഉച്ചവരെ

46/
ജനറേറ്റർ 5 നിരീക്ഷണത്തിൽ വെക്കാം.

പ്രശ്‍നം ഒന്നും ഇല്ലെങ്കിൽ ലഞ്ചിന്‌ ശേഷം നമുക്ക് ഇൻസ്‌പെക്ഷൻ വൈൻഡ് അപ്പ് ചെയ്യാം.

പിന്നീട് ഞാൻ ഡ്യൂട്ടിക്കാരനെ അടുത്തുവിളിച്ചിട്ട് പറഞ്ഞു " നാളെ ഉച്ചവരെ ജനറേറ്റർ 5 തുടർച്ചയായി പ്രവർത്തിപ്പിക്കണം.

ഇടക്ക് ഓഫ്‌ ആയാൽ എന്നെ ക്യാബിനിൽ ഫോൺ
47/
ചെയ്ത് അറിയിക്കണം.
നാളെ 8 മണിക്ക് ഞങ്ങൾ തിരികെ വരും.
അതിനിടയിൽ 2 വാങ്ക് വിളികൾ ഉണ്ടാവും.
എല്ലാം കൃത്യമായി നിരീക്ഷിക്കുക"

ഞങ്ങൾ ക്യാബിനുകളിലേക്ക് പോയി.

കുളിയും ഭക്ഷണവും കഴിഞ്ഞ് ഞാൻ അടുത്ത ദിവസത്തേക്കുള്ള പ്രസന്റേഷൻ തയ്യാറാക്കാൻ തുടങ്ങി.

കുറച്ചു കഴിഞ്ഞപ്പോൾ ഡോറിൽ മുട്ടി

48/
ദീപക്ക് ക്യാബിനിലേക്ക് വന്നു.

ദീപക്കിന്റെ മുഖത്ത് ഇപ്പോഴും അമ്പരപ്പ് മാറിയിട്ടില്ല.

"സർ എങ്ങനെയാണ്‌ ഈ പച്ചമുളക് നാരങ്ങ വസീമിന്റെ പ്രേതത്തെ തടഞ്ഞു നിർത്തുന്നത്? ഞാൻ കുറേ ഗൂഗിൾ സേർച്ച്‌ ചെയ്തു നോക്കി.
സിട്രിക്ക് ആസിഡ് , കാപ്‌സൈസിൻ, ഗോസ്റ്റ് ..ഇങ്ങനെ പലതും

49/
പക്ഷേ ഇവയെ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു ഇൻഫർമേഷനും കണ്ടെത്താൻ കഴിഞ്ഞില്ല.
എന്താണ് സർ ശരിക്കും നടന്നത്?

ഞാൻ ചിരിച്ചു "ദീപക്ക് ഇവിടെ പ്രശ്നക്കാരൻ ശരിക്കും വസീമിന്റെ പ്രേതം അല്ലായിരുന്നു.
ഒരു ന്യൂജെൻ പ്രേതം ആയിരുന്നു ഇവിടുത്തെ പ്രശ്നക്കാരൻ"

ദീപക്ക് "ങ്ങേ ന്യൂജെൻ പ്രേതമോ?

(തുടരും )

• • •

Missing some Tweet in this thread? You can try to force a refresh
 

Keep Current with Dr.അൻസാരിക്ക

Dr.അൻസാരിക്ക Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

PDF

Twitter may remove this content at anytime! Save it as PDF for later use!

Try unrolling a thread yourself!

how to unroll video
  1. Follow @ThreadReaderApp to mention us!

  2. From a Twitter thread mention us with a keyword "unroll"
@threadreaderapp unroll

Practice here first or read more on our help page!

More from @drAnsarikka

21 Oct
സിയാചിൻ ഗ്ലേസിയറും നോബൽ സമ്മാനം സ്വപ്നം കണ്ട പപ്പുമോനും :

സിയാച്ചിൻ ഇന്ത്യക്ക് വളരെ തന്ത്രപ്രധാനമായ ഒരു മേഖലയാണ് .

സമുദ്രനിരപ്പിൽ നിന്ന് 5700 മീറ്റർ മുകളിൽ ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന യുദ്ധഭൂമിയാണ് ഇത്.

1983 വരെ അവിടെ ഇന്ത്യയുടേയോ പാക്കിസ്ഥാന്റെയോ

1/ Image
സൈനിക സാന്നിധ്യം ഉണ്ടായിട്ടില്ല.

ഉയരം കൂടിയ ഈ സ്ഥലം കൈക്കലാക്കിയാൽ ഇന്ത്യയുമായി യുദ്ധമുണ്ടായാൽ അത് തങ്ങൾക്ക് ഗുണകരമായിരിക്കും എന്ന് പാക്കിസ്ഥാൻ കണക്ക് കൂട്ടി.

സിയാച്ചിനിലെ ഉയരങ്ങൾ കൈവശപ്പെടുത്തിയാൽ ഇന്ത്യക്ക് ഒരു കാലത്തും POK പിടിച്ചെടുക്കുന്നതിനെപ്പറ്റി സ്വപ്നം പോലും
2/
കാണാൻ കഴിയില്ല.

ഈ കണക്ക് കൂട്ടലിൽ സിയാചിൻ കയ്യേറാൻ 1984 ൽ പാക്കിസ്ഥാൻ രഹസ്യ നീക്കങ്ങൾ ആരംഭിച്ചു.

എന്നാൽ പാക്കിസ്ഥാന്റെ ഈ നീക്കം മണത്തറിഞ്ഞ ഇന്ത്യൻ സൈന്യം മേഘദൂത് എന്ന സൈനിക ഓപ്പറേഷനിലൂടെ, പാക്കിസ്ഥാൻ ആർമി എത്തുന്നതിന് മുൻപ് തന്നെ സിയാചിനിലെ ഉയരം കൂടിയ സൽറ്റോറോ നിരകൾ

3/
Read 25 tweets
18 Oct
വാങ്കുവിളി വെറുത്ത വസീം ഖാന്റെ പ്രേതം : ഭാഗം 3
യെസ് ദീപക്ക്, EMI അഥവാ Electro Magnetic Interference എന്ന പ്രതിഭാസം ആയിരുന്നു വസീമിന്റെ പ്രേതമായി എല്ലാവരെയും കബളിപ്പിച്ച വില്ലൻ.


51/ Image
ഇലക്ട്രോണിക് ഉപകരണങ്ങൾ പ്രവർത്തിക്കുമ്പോൾ അതിൽനിന്ന് പുറപ്പെടുന്ന വൈദ്യുത കാന്തിക (EM)തരംഗങ്ങൾ അടുത്തുള്ള മറ്റ് ഉപകരണങ്ങളുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നതിനെ EMI എന്ന് പറയും.
കൺട്രോൾ റൂമിലെ സ്‌പീക്കറിന്റെ ആംപ്ലിഫയറിനും കൺട്രോൾ യൂണിറ്റിനും കോമൺ പവർ പോയിന്റ്‌ ആണ്.

52/
ആംപ്ലിഫയറിലെ EM തരംഗങ്ങൾ പവർ കേബിളിലൂടെ പ്രസരിച്ച് ജനറേറ്റർ കൺട്രോൾ യൂണിറ്റിൽ എത്തുന്നതാണ് പ്രശ്നത്തിന് കാരണം.

ദീപക്ക് ചോദിച്ചു
"പക്ഷേ ഈ EMI എന്തുകൊണ്ട് അപകടത്തിന് ശേഷം ഉണ്ടാകാൻ തുടങ്ങി?"

ഞാൻ പറഞ്ഞു "ഉപകരണങ്ങളെ EMI യിൽ നിന്ന് സംരക്ഷിക്കാനുള്ള സംവിധാനം അതിന്റ ഉള്ളിതന്നെ

53/
Read 24 tweets
18 Oct
വാങ്ക് വിളിയും വസിംഖാന്റെ പ്രേതവും : ഭാഗം 1

പാത്തുവിന്റെ ഡിഗ്രി ഫൈനൽ എക്സാം കഴിഞ്ഞ ഉടൻ ഞങ്ങൾ സൗദിക്ക് പറന്നു.

പെട്ടെന്നുള്ള ഒരു തീരുമാനമായതിനാൽ ലീവിന് മുന്നേ കമ്പനി ഫ്ളാറ്റിന് അപേക്ഷിച്ചിരുന്നില്ല.

താത്കാലികമായി ഒരു ഫ്രണ്ടിന്റെ ഫ്ലാറ്റിൽ ലാൻഡ് ചെയ്തു.

പിറ്റേ

1/ Image
ദിവസം ഞാൻ കമ്പനിയുടെ accommodation ഓഫീസിൽ പോയി.

അവിടെ പരിചയക്കാരൻ കെയർറ്റേക്കർ ചാക്കോ ഉണ്ടായിരുന്നു.
"ഇക്കാ അകത്ത് എല്ലാം ഫുൾ ആണ്. പുറത്ത് ഫ്ലാറ്റ് ഏർപ്പാടാക്കാം.
റെന്റ് ക്ലെയിം ചെയ്താൽ മതി"

ഞാൻ പറഞ്ഞു"എന്റെ ഡ്യൂട്ടി കാരണം ചിലപ്പോൾ വൈഫിന് ദിവസങ്ങൾ ഒറ്റക്ക് കഴിയേണ്ടിവരും.

2/
കമ്പിനി ഫ്ലാറ്റ് ആണെകിൽ കൂടുതൽ സുരക്ഷിതമായിരിക്കും"

കുറച്ച് ആലോചിച്ചിട്ട് ചാക്കോ പറഞ്ഞു " ഇക്കാ എന്നാൽ എമർജൻസിയായി ഒരു ഫ്ലാറ്റ് ഇഷ്യൂ ചെയ്യാം.
കണ്ടീഷൻ ഇത്തിരി മോശമാണ്. ഏതെങ്കിലും നല്ല ഫ്ലാറ്റ് കാലിയാകുമ്പോൾ അങ്ങോട്ട്‌ മാറ്റാം.

ഒന്നും ചിന്തിക്കാതെ ഞാൻ OK പറഞ്ഞു.

3/
Read 27 tweets
18 Oct
ജയ് ജവാൻ ജയ് കിസ്സാൻ ലാൽ ബഹാദൂർ ശാസ്ത്രിജിയുടെ വിഖ്യാതമായ വാക്കുകൾ ആണ്.

സ്വാതന്ത്രത്തെ തുടർന്ന് പാക്കിസ്ഥാനോടും ചൈനയോടും ഉണ്ടായ യുദ്ധപരമ്പരകൾ ആണ് സൈന്യത്തിന്റെ മഹത്വം നമ്മൾക്ക് മനസ്സിലാക്കിത്തന്നത്.

എന്നാൽ വിശക്കുന്ന വയറുമായി സൈനികർക്ക് യുദ്ധം ചെയ്യാൻ കഴിയില്ല എന്ന സത്യം
1/
രാജ്യത്തിന്‌ മനസ്സിലാക്കിത്തന്നത് ശ്രീ ശാസ്ത്രിജി ആയിരുന്നു.

രാജ്യത്തിന്റെ നിലനിൽപ്പിന് സൈനികനും കർഷകനും ഒരേ പോലെ ആവിശ്യമാണ് എന്ന് കർഷക കുടുംബത്തിൽ ജനിച്ച അദ്ദേഹം മനസ്സിലാക്കി.

യുദ്ധങ്ങൾക്കും 16 വർഷത്തെ നെഹ്രുവിന്റെ ഭരണത്തിനും ശേഷം ശാസ്ത്രിജി പ്രധാനമന്ത്രി ആകുമ്പോൾ

2/
രാജ്യത്തിന്റെ കളപ്പുരയിൽ ഒരു മണി ധാന്യം പോലും ബാക്കിയില്ലായിരുന്നു.

അമേരിക്കയുടെ PL 480 (Food for peace )എന്ന ദാന പാത്രത്തിൽ കണ്ണും നട്ട് ഇരിക്കുക മാത്രമായിരുന്നു
നെഹ്‌റു ചെയ്തത്.

രാജ്യത്തിന്റെ ഭക്ഷ്യ പര്യാപ്തതക്ക് വേണ്ടി കാര്യമായി നടപടികൾ ഒന്നും നെഹ്രുവിന്റെ കാലത്ത്
3/
Read 11 tweets
6 Oct
80 കളോട് സൗദിക്ക് ബോധ്യമായി അവരുടെ എണ്ണക്കിണറുകൾ അക്ഷയ പാത്രം അല്ലെന്ന്. മറ്റൊരു ഉപജീവനമാർഗ്ഗവും ഇല്ലാത്ത മരുഭൂമിയിൽ എണ്ണക്കിണറുകൾ വരണ്ട് പോയാൽ എങ്ങനെ നിലനിൽക്കും എന്ന ചോദ്യത്തിന് ഒറ്റ ഉത്തരം മാത്രമേ ഉണ്ടായിരുന്നുള്ളൂ ..ആത്‌മീയ ടൂറിസം
അഥവാ 1/
വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന ഹജ്ജ് ടൂറിസം.

ലോകത്ത് മുസ്‌ലീങ്ങളുടെ എണ്ണം കൂടിയെങ്കിൽ മാത്രമേ ഹജ്ജ് ടൂറിസം കൊണ്ട് ഗുണം ഉണ്ടാവുകയുള്ളൂ.

സൗദി അവരുടെ എണ്ണപണത്തിന്റെ ബലത്തിൽ പല രാജ്യങ്ങൾ കേന്ദ്രീകരിച്ച് ഇസ്ലാം മതം വിപുലമാക്കാൻ തുടങ്ങി.

90 കളോട് അതിന്റ പ്രഭാവം കേരള സമൂഹത്തിലും 2/
പ്രകടമായി തുടങ്ങി.

ക്രമേണ കേരളത്തിലെ മുസ്ലീം സമൂഹം മറ്റ് മതസ്ഥരിൽ നിന്ന് അകലാൻ തുടങ്ങി.

ഈ അകൽച്ച ഉണ്ടാക്കാൻ ഇസ്ലാമിക്ക് ബുദ്ധിജീവികൾ കണ്ടുപിടിച്ച ഉപായമാണ് ഹിന്ദു തീവ്രവാദം. രാഷ്ട്രീയ താല്പര്യം മാത്രം മുൻനിർത്തി ലിബറൽ പാർട്ടികളും ഇവർക്കൊപ്പം ചേർന്നു.

സമൂഹത്തിൽ അവർചേർന്ന്

3/
Read 6 tweets
4 Oct
ഗാന്ധിയുടെ ആട് :

രാഷ്ട്രപിതാവ് ആയതുകൊണ്ട് മോഹൻദാസ് ഗാന്ധിയുടെ ജീവിതത്തെ വിമർശനാത്മകമായ കണ്ണിൽ കൂടി കാണരുത് എന്നൊരു അലിഖിത നിയമം ഇന്ത്യയിൽ നിലവിൽ ഉണ്ട്.

എന്നാൽ ജനാധിപത്യ വ്യസ്ഥയിൽ ഏതൊരു ജനസേവകന്റെയും നേതാവിന്റെയും ജീവിതം പൊതുജനങ്ങൾക്ക് പഠനത്തിനും സഭ്യമായ വിമർശനത്തിനും

1/
വിധേയമാക്കാവുന്നതാണ്.

ഗാന്ധിയുടെ പല നയങ്ങളും വളരെ കാപട്യം നിറഞ്ഞതും ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ദരിദ്രരായ ഹിന്ദുക്കളെ അദ്ദേഹത്തിന്റെ സ്വാധീന വലയത്തിൽ കൊണ്ടുവരുക എന്ന ലക്ഷ്യത്തോടും കൂടി ഉള്ളതായിരുന്നു.

അതിൽ എടുത്തു പറയേണ്ട ഒന്നാണ് ഗാന്ധിയുടെ ദരിദ്രനെപ്പോലെയുള്ള ജീവിത ശൈലി

2/
ഒരിക്കൽ സരോജനി നായിഡു പറയുകയുണ്ടായി " വളരെ ചെലവേറിയതാണ് ബാപ്പുജിയുടെ ദാരിദ്ര്യം. അദ്ദേഹത്തെ ദരിദ്രനായി നിലനിർത്താൻ വമ്പിച്ച ചിലവാണ് നമുക്കുള്ളത്"
പക്ഷേ ആ വലിയ ചിലവിൽ അദ്ദേഹം ജനസമ്മതനായ ഒരു വലിയ നേതാവായി വളർന്നു. അത്‌ കൊണ്ട് അദ്ദേഹം ജീവിച്ചിരുന്നപ്പോൾ കോൺഗ്രസ്സിനും മരണ ശേഷം
3/
Read 20 tweets

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3/month or $30/year) and get exclusive features!

Become Premium

Too expensive? Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal Become our Patreon

Thank you for your support!

Follow Us on Twitter!