വാങ്ക് വിളിയും വസിംഖാന്റെ പ്രേതവും : ഭാഗം 1

പാത്തുവിന്റെ ഡിഗ്രി ഫൈനൽ എക്സാം കഴിഞ്ഞ ഉടൻ ഞങ്ങൾ സൗദിക്ക് പറന്നു.

പെട്ടെന്നുള്ള ഒരു തീരുമാനമായതിനാൽ ലീവിന് മുന്നേ കമ്പനി ഫ്ളാറ്റിന് അപേക്ഷിച്ചിരുന്നില്ല.

താത്കാലികമായി ഒരു ഫ്രണ്ടിന്റെ ഫ്ലാറ്റിൽ ലാൻഡ് ചെയ്തു.

പിറ്റേ

1/ Image
ദിവസം ഞാൻ കമ്പനിയുടെ accommodation ഓഫീസിൽ പോയി.

അവിടെ പരിചയക്കാരൻ കെയർറ്റേക്കർ ചാക്കോ ഉണ്ടായിരുന്നു.
"ഇക്കാ അകത്ത് എല്ലാം ഫുൾ ആണ്. പുറത്ത് ഫ്ലാറ്റ് ഏർപ്പാടാക്കാം.
റെന്റ് ക്ലെയിം ചെയ്താൽ മതി"

ഞാൻ പറഞ്ഞു"എന്റെ ഡ്യൂട്ടി കാരണം ചിലപ്പോൾ വൈഫിന് ദിവസങ്ങൾ ഒറ്റക്ക് കഴിയേണ്ടിവരും.

2/
കമ്പിനി ഫ്ലാറ്റ് ആണെകിൽ കൂടുതൽ സുരക്ഷിതമായിരിക്കും"

കുറച്ച് ആലോചിച്ചിട്ട് ചാക്കോ പറഞ്ഞു " ഇക്കാ എന്നാൽ എമർജൻസിയായി ഒരു ഫ്ലാറ്റ് ഇഷ്യൂ ചെയ്യാം.
കണ്ടീഷൻ ഇത്തിരി മോശമാണ്. ഏതെങ്കിലും നല്ല ഫ്ലാറ്റ് കാലിയാകുമ്പോൾ അങ്ങോട്ട്‌ മാറ്റാം.

ഒന്നും ചിന്തിക്കാതെ ഞാൻ OK പറഞ്ഞു.

3/
കോഷൻ ഡിപ്പോസിറ്റും മറ്റും അടച്ച് റസീപ്റ്റ് ചാക്കോയ്ക്ക് കൊടുത്തു.

ചാക്കോ പറഞ്ഞു "M13 D ആണ് അലോട്ട് ചെയ്തിരിക്കുന്നത്.
ക്ലീൻ ചെയ്യിച്ച് നാളെ ഫ്ലാറ്റ് തരാം.
ഇക്ക രാവിലെ അവിടെ വന്നോളൂ"
പിറ്റേന്ന് രാവിലെ ഞങ്ങൾ M അപ്പാർട്മെന്റിന്റെ താഴെ എത്തി.
ചാക്കോ അവിടെ നിൽപ്പുണ്ടായിരുന്നു.

4/
16 നിലകളുള്ള 20 അപ്പാർട്ട്മെന്റുകൾ ഉള്ള ഒരു ഹൗസിംഗ് കോളനി ആയിരുന്നു അത്.
ഷോപ്പിംഗ് കോംപ്ലക്സ് അടക്കമുള്ള സൗകര്യങ്ങൾ അവിടെ ഉണ്ടായിരുന്നു.

ലിഫ്റ്റിൽ ഞങ്ങൾ 13 നിലയിലെത്തി.
ചാക്കോ വാതിൽ തുറന്നു. ഞങ്ങൾ അകത്തു കയറി.
ചാക്കോ ഫ്ളാറ്റിലെ സാധങ്ങൾ എല്ലാം കാണിച്ചു തന്ന് ലിസ്റ്റിൽ എന്റെ

5/
ഒപ്പ് വാങ്ങി.
ഗസ്റ്റ് റൂമിന്റെ മൂലയിലുള്ള സ്വിച്ച് ബോർഡ്‌ തുറന്ന് ചാക്കോ എന്തോ ചെയ്തു.
" ഇക്കാ കേബിൾ കണക്ഷൻ , ടെലിഫോൺ എല്ലാം ചാലു ആക്കിയിട്ടുണ്ട്"

ഞാൻ ചോദിച്ചു " ഈ ഫ്ലോറിൽ ആരൊക്കെയാണ് താമസിക്കുന്നത്?

ചാക്കോ " A,B,C ഫ്ലാറ്റുകൾ അറ്റകുറ്റ പണികൾക്കായി ഒഴിച്ചിട്ടിരിക്കുകയാണ്.

6/
D നിങ്ങൾക്ക് അലോട്ട് ചെയ്തിരിക്കുന്നു. നിങ്ങൾക്ക് തൊട്ടുമുകളിൽ താമസിക്കുന്നത് ഒരു ജോർദ്ദാൻകാരനും ഭാര്യയും മൂന്ന് കൊച്ചു കുട്ടികളുമാണ്.
ബാക്കി എല്ലാം സായിപ്പന്മാർ ആണ്."

താക്കോൽ എനിക്ക് കൈമാറി ചാക്കോ ഓഫീസിലേക്ക് പോയി.
ഞങ്ങൾ സന്തോഷത്തോടെ താമസിക്കാൻ തുടങ്ങി.
ചാക്കോ പറഞ്ഞതുപോലെ

7/
കാര്യമായ പ്രശ്നങ്ങൾ ഒന്നും ഫ്ളാറ്റിന് ഉള്ളതായി തോന്നിയില്ല.

മുകൾ നിലയിലെ ജോർദ്ദാൻ കുട്ടികൾ ഉണ്ടാകുന്ന ശബ്ദമായിരുന്നു ഞങ്ങളുടെ ഏക പ്രശ്നം.
ബോൾ കളിക്കുന്ന ശബ്ദം, സൈക്കിൾ ചവിട്ടുന്ന ശബ്ദം,തട്ടുകയും മുട്ടുകയും ചെയ്യുന്ന ശബ്ദം , കുട്ടികൾ ഓടിക്കളിക്കുമ്പോൾ ഉള്ള ശബ്ദം.

8/
ചിലപ്പോൾ പാത്തു പറയും "ഇക്കാ മുകളിൽ പോയി അവരോടു പറ കുട്ടികളെ മര്യാദക്ക് വളർത്താൻ "

സത്യംപറഞ്ഞാൽ പരുക്കൻ സ്വഭാവക്കാർ ആയ ജോർദ്ദാൻകാരെ എനിക്ക് ഭയമായിരുന്നതുകൊണ്ട് ഓരോ കാരണങ്ങൾ പറഞ്ഞ് ഞാൻ ഒഴിവാകുമായിരുന്നു.

ആ ആഴ്ച ഒരു ദിവസം വൈകിട്ട് ഞങ്ങൾ ഷോപ്പിങ്‌ കഴിഞ്ഞു തിരികെ

9/
വരുമ്പോൾ, മുന്നിൽ കുറേ ദൂരെയായി ഒരു സ്ത്രീ മൂന്നു കുട്ടികളുമായി ഞങ്ങളുടെ അപ്പാർറ്റ്മെന്റിലേക്ക് നടന്ന് പോകുന്നത് കണ്ടു.

മൂത്തകുട്ടിക്ക് 8 വയസ്സ് കാണും. വഴിയിൽ ബാസ്കറ്റ് ബോൾ തട്ടിക്കൊണ്ടാണ് അവൻ പോകുന്നത് .
രണ്ടാമന് 6 വയസ്സുകാണും.
അവൻ സൈക്കിൾ ചവിട്ടി പോകുന്നു
മൂന്നാമത്തെ
10/
കുട്ടിയെ ബേബി സ്‌ട്രോളെറിൽ വെച്ച് അമ്മ തള്ളിക്കൊണ്ടുപോകുന്നു.

അവരെ കണ്ടിട്ട് പാത്തു പറഞ്ഞു " നമ്മുടെ മുകളിൽ താമസിക്കുന്ന ആളുകൾ ആയിരിക്കും"

എനിക്ക് അങ്ങനെ തോന്നിയില്ല.കുട്ടികളെ കണ്ടാൽ നല്ല യൂറോപ്പിയൻ ലുക്ക്.

ഞാൻ ഒന്നും പറഞ്ഞില്ല.

ഞങ്ങൾ നടന്ന് എത്തുന്നതിന് മുൻപേ അവർ

11/
ലിഫ്റ്റ് കയറി മുകളിലേക്ക് പോയിക്കാണും.

പിന്നീട് പല തവണ ഇവരെ ഇതുപോലെ ഞാൻ കണ്ടിട്ടുണ്ട്.

പാത്തു പറഞ്ഞത് ശരിയായിരിക്കും. ഇവർ തന്നെ ആയിരിക്കും മുകളിൽ താമസിക്കുന്നത്.

ജോർദ്ദാൻകാരോടുള്ള പേടികാരണം ഞങ്ങൾ അവരോട് പരിചയപ്പെടാൻ ഒന്നും പോയില്ല. അവർ തിരികെയും.

ആ അപ്പാർട്മെന്റിൽ

12/
ഞങ്ങൾക്ക് സുഹൃത്തുക്കൾ ഒന്നും ഇല്ലായിരുന്നു എന്ന് പറയാം.

ഡ്യൂട്ടിയും ഓഫ്‌ ഷോർ ഇൻസ്‌പെക്ഷൻ ഒക്കെയായി സമയം മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു.

ക്രമേണ മുകളിലെ കുട്ടികളുടെ ശബ്ദങ്ങളുമായി ഞങ്ങൾ പൊരുത്തപ്പെട്ടു എന്ന് പറയാം.

ഒറ്റക്കാവുന്ന ദിവസങ്ങളിൽ ആ കുട്ടികളുടെ ശബ്ദങ്ങൾ പാത്തുവിന്

13/
ആശ്വാസം ആയിരുന്നു.
അവർ കാരണം ഫ്ലാറ്റിൽ താൻ ഒറ്റക്കാണെന്നു പാത്തുവിന് ഒരിക്കലും തോന്നിയിട്ടില്ല.

അങ്ങനെ റമദാൻ കാലം വന്നെത്തി. ഒരു ദിവസം രാവിലെ ബോസ്സ് എന്നെ ക്യാബിനിലേക്ക് വിളിപ്പിച്ചു.

ഒരു സാധു സായിപ്പ് ആയിരുന്നു എന്റെ ബോസ്സ്.

ഞാൻ ബോസ്സിന്റെ മുന്നിലുള്ള കസേരയിൽ ഇരുന്നു.

14/
ബോസ്സ് അല്പം അസ്വസ്ഥനായി കണ്ടു. അദ്ദേഹം വളരെ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു " Mr. അൻസർ ഓഫ്‌ ഷോർ പ്ലാറ്റ്ഫോം OSP 130 ൽ പ്രേതശല്യം.

പ്രേത ശല്യമോ ? ഞാൻ അതിശയത്തോടെ ചോദിച്ചു.

ബോസ്സ് പറഞ്ഞു "ദിവസങ്ങൾക്ക് മുൻപ് OSP 130 ന്റെ ജനറേറ്റർ കൺട്രോൾ റൂമിൽ ഉണ്ടായ ആക്‌സിഡന്റിൽ വസീം ഖാൻ എന്ന

15/
പാക്കിസ്ഥാനി ഇലക്ട്രീഷ്യൻ കൊല്ലപ്പെട്ടിരുന്നു.

HP എയർ ലൈൻ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്.
ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷന് ശേഷം എയർ ലൈൻ റിപ്പെയർ ചെയ്തു പൂർവസ്ഥിതിയിൽ ആക്കി.

അതിനു ശേഷം ജനറേറ്റർ 5 പലപ്പോഴും ഓട്ടത്തിൽ ഓഫ്‌ ആയി പോകുന്നു.

എഞ്ചിനീയർമാർ പല തവണ പരിശോധിച്ചിട്ടും

16/
തകരാറുകൾ ഒന്നും കണ്ടുപിടിക്കാൻ കഴിഞ്ഞില്ല.
പിന്നീടാണ് മനസ്സിലായത് വസീമിന്റെ പ്രേതമാണ് ജനറേറ്റർ ഓഫ്‌ ചെയ്യുന്നതെന്ന്.

ഞാൻ ചോദിച്ചു "പ്രേതം ജനറേറ്റർ ഓഫ് ചെയ്യുന്നെതെന്നോ?വിശ്വാസം വരുന്നില്ല!

ബോസ്സ് തുടർന്നു "ഡ്യൂട്ടിക്കാർ ശ്രദ്ധിച്ച കാര്യം കൺട്രോൾ റൂമിലെ സ്‌പീക്കറുകളിൽ

17/
വാങ്ക് വിളി മുഴങ്ങാൻ തുടങ്ങുമ്പോൾ ആണ് വസീമിന്റെ പ്രേതം ജനറേറ്റർ ഓഫ്‌ ചെയ്യുന്നത്.

ഞാൻ ചോദിച്ചു "വസീമിന്റ് പ്രേതത്തിന് വാങ്ക് വിളിയോടും ജനറേറ്റർ 5നോടും എന്താണ് വിരോധം?

ബോസ്സ് പറഞ്ഞു "വസീം വലിയ തീറ്റപ്രിയനാണ്.
നോമ്പ് എടുക്കുന്നത് വസീമിന് വലിയ
ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു
18/
നോമ്പ് തുടങ്ങിക്കൊണ്ടുള്ള വാങ്ക് വിളി വസീമിന് വളരെ അസഹ്യമായിരുന്നു.

ആ ദിവസം നോമ്പ് ആരംഭിക്കാനുള്ള വാങ്ക് വിളി കൺട്രോൾ റൂമിലെ സ്പീക്കറിൽ മുഴങ്ങാൻ തുടങ്ങിയപ്പോൾ ആണ് ആക്‌സിഡന്റ് ഉണ്ടായി വസീം കൊല്ലപ്പെട്ടത്.

അപ്പോൾ ജനറേറ്റർ 5 ആണ് പ്രവർത്തിച്ചുകൊണ്ടിരുന്നത്.

19
ബോസ്സ് തുടർന്നു "കൺട്രോൾ റൂമിലെ CCTV യിലും വസീമിന്റെ പ്രേതം തെളിയാറുണ്ട്.
ജനറേറ്റർ ഓഫ്‌ ആയി എമർജൻസി ലൈറ്റ് തെളിയുന്ന നിമിഷങ്ങൾക്ക് ഇടയിലുള്ള ഇരുട്ടിലെ CCTV ദൃശ്യങ്ങൾ സൂപ്പർ സ്ലോമോഷനിൽ നോക്കിയാൽ ഒരു പ്രകാശ വലയം സ്വിച്ച് ബോർഡിലേക്ക് കയറിപ്പോകുന്നത് കാണാം.
അതിനാൽ ഇപ്പോൾ
20/
ജനറേറ്റർ 5 പ്രവർത്തിപ്പിക്കുന്നില്ല.
നാളെത്തന്നെ Mr.അൻസർ OSP 130 പരിശോധിച്ച് എനിക്ക് റിപ്പോർട്ട്‌ തരണം.
യാന്ത്രികമായി ഞാൻ യെസ് സർ എന്ന് പറഞ്ഞെങ്കിലും ഈ പ്രശ്നത്തെ എങ്ങനെ നേരിടണം എന്ന് ഒരു ഐഡിയയും ഇല്ലായിരുന്നു.
തിരികെ ക്യാബിനിൽ വന്ന്‌ കുറേ നേരം ഞാൻ ആലോചിച്ചു.

ഒരു വഴിയും
21/
കാണുന്നില്ല.
എന്തായാലും പോയിനോക്കാം.
2 ദിവസത്തെ ഇൻസ്‌പെക്ഷൻ പ്ലാൻ ചെയ്തു.
ഒരു ഇൻസ്‌പെക്ഷൻ പ്രോഗ്രാം തയ്യാർ ആക്കി റിഗ് മാനേജർക്ക് മെയിൽ ചെയ്തു.

വൈകിട്ട് ഫ്ലാറ്റിൽ എത്തി കുളിയൊക്കെ കഴിഞ്ഞ് രാത്രി ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോൾ പിറ്റേദിവസത്തെ ഇൻസ്‌പെക്ഷനെപ്പറ്റി പാത്തുവിനോട്
22/
പറഞ്ഞു.

പാത്തു ചോദിച്ചു " ഇതെന്താണ് പെട്ടെന്നൊരു ഇൻസ്‌പെക്ഷൻ?"

ഞാൻ കാര്യങ്ങൾ എല്ലാം പാത്തൂനോട് വിശദീകരിച്ചു.

എല്ലാം കേട്ടിട്ട് ചിരിച്ചു കൊണ്ട് പാത്തു പറഞ്ഞു " ഇക്കാ പ്രേതത്തെ ഓടിക്കാൻ നിങ്ങൾ അവിടെ പോകണമെന്നില്ല.
അവരോടു പറയിൻ ഒരു നാരങ്ങായിൽ കുറെ പച്ചമുളക് കോർത്ത്‌

23/
അവിടെ കെട്ടിത്തൂക്കാൻ.
പ്രേതത്തെ ഓടിക്കാൻ നാട്ടിലെ ഹിന്ദുക്കൾ ഇങ്ങനെ ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്."
ഇത് കേട്ട് ഞാൻ ദേഷ്യം പിടിച്ചു
ഞാൻ "മനുഷ്യന് പ്രാന്ത് പിടിച്ചിരിക്കുമ്പോൾ ആണോ പാത്തൂ ഒരു തമാശ?"

ദേഷ്യം പിടിക്കാതെ ഇക്കാ എല്ലാം ശരിയാകും.നിങ്ങൾ ഭക്ഷണം

24/
കഴിച്ച് സമാധാനമായി ഉറങ്ങൂ. ബാക്കി നാളെ നോക്കാം.

കാലത്ത് ആറുമണിക്ക് ഞാനും എന്റെ അസിസ്റ്റന്റ് എഞ്ചിനീയർ ദീപക്കും OSP 130 ലേക്ക് പറന്നു.

യാത്രയിൽ ഞാൻ ദീപക്കിന് ഇന്സ്പെക്ഷന്റെ ഡീറ്റെയിൽസ് വിശദീകരിച്ചു.

6.40 ന് ഞങ്ങൾ OSR 130 ന്റെ ഹെലിപാഡിൽ ലാൻഡ് ചെയ്തു.

(തുടരും)

• • •

Missing some Tweet in this thread? You can try to force a refresh
 

Keep Current with Dr.അൻസാരിക്ക

Dr.അൻസാരിക്ക Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

PDF

Twitter may remove this content at anytime! Save it as PDF for later use!

Try unrolling a thread yourself!

how to unroll video
  1. Follow @ThreadReaderApp to mention us!

  2. From a Twitter thread mention us with a keyword "unroll"
@threadreaderapp unroll

Practice here first or read more on our help page!

More from @drAnsarikka

21 Oct
സിയാചിൻ ഗ്ലേസിയറും നോബൽ സമ്മാനം സ്വപ്നം കണ്ട പപ്പുമോനും :

സിയാച്ചിൻ ഇന്ത്യക്ക് വളരെ തന്ത്രപ്രധാനമായ ഒരു മേഖലയാണ് .

സമുദ്രനിരപ്പിൽ നിന്ന് 5700 മീറ്റർ മുകളിൽ ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന യുദ്ധഭൂമിയാണ് ഇത്.

1983 വരെ അവിടെ ഇന്ത്യയുടേയോ പാക്കിസ്ഥാന്റെയോ

1/ Image
സൈനിക സാന്നിധ്യം ഉണ്ടായിട്ടില്ല.

ഉയരം കൂടിയ ഈ സ്ഥലം കൈക്കലാക്കിയാൽ ഇന്ത്യയുമായി യുദ്ധമുണ്ടായാൽ അത് തങ്ങൾക്ക് ഗുണകരമായിരിക്കും എന്ന് പാക്കിസ്ഥാൻ കണക്ക് കൂട്ടി.

സിയാച്ചിനിലെ ഉയരങ്ങൾ കൈവശപ്പെടുത്തിയാൽ ഇന്ത്യക്ക് ഒരു കാലത്തും POK പിടിച്ചെടുക്കുന്നതിനെപ്പറ്റി സ്വപ്നം പോലും
2/
കാണാൻ കഴിയില്ല.

ഈ കണക്ക് കൂട്ടലിൽ സിയാചിൻ കയ്യേറാൻ 1984 ൽ പാക്കിസ്ഥാൻ രഹസ്യ നീക്കങ്ങൾ ആരംഭിച്ചു.

എന്നാൽ പാക്കിസ്ഥാന്റെ ഈ നീക്കം മണത്തറിഞ്ഞ ഇന്ത്യൻ സൈന്യം മേഘദൂത് എന്ന സൈനിക ഓപ്പറേഷനിലൂടെ, പാക്കിസ്ഥാൻ ആർമി എത്തുന്നതിന് മുൻപ് തന്നെ സിയാചിനിലെ ഉയരം കൂടിയ സൽറ്റോറോ നിരകൾ

3/
Read 25 tweets
18 Oct
വാങ്കുവിളി വെറുത്ത വസീം ഖാന്റെ പ്രേതം : ഭാഗം 3
യെസ് ദീപക്ക്, EMI അഥവാ Electro Magnetic Interference എന്ന പ്രതിഭാസം ആയിരുന്നു വസീമിന്റെ പ്രേതമായി എല്ലാവരെയും കബളിപ്പിച്ച വില്ലൻ.


51/ Image
ഇലക്ട്രോണിക് ഉപകരണങ്ങൾ പ്രവർത്തിക്കുമ്പോൾ അതിൽനിന്ന് പുറപ്പെടുന്ന വൈദ്യുത കാന്തിക (EM)തരംഗങ്ങൾ അടുത്തുള്ള മറ്റ് ഉപകരണങ്ങളുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നതിനെ EMI എന്ന് പറയും.
കൺട്രോൾ റൂമിലെ സ്‌പീക്കറിന്റെ ആംപ്ലിഫയറിനും കൺട്രോൾ യൂണിറ്റിനും കോമൺ പവർ പോയിന്റ്‌ ആണ്.

52/
ആംപ്ലിഫയറിലെ EM തരംഗങ്ങൾ പവർ കേബിളിലൂടെ പ്രസരിച്ച് ജനറേറ്റർ കൺട്രോൾ യൂണിറ്റിൽ എത്തുന്നതാണ് പ്രശ്നത്തിന് കാരണം.

ദീപക്ക് ചോദിച്ചു
"പക്ഷേ ഈ EMI എന്തുകൊണ്ട് അപകടത്തിന് ശേഷം ഉണ്ടാകാൻ തുടങ്ങി?"

ഞാൻ പറഞ്ഞു "ഉപകരണങ്ങളെ EMI യിൽ നിന്ന് സംരക്ഷിക്കാനുള്ള സംവിധാനം അതിന്റ ഉള്ളിതന്നെ

53/
Read 24 tweets
18 Oct
വാങ്കു വിളിയും വസീം ഖാന്റെ പ്രേതവും : ഭാഗം 2
റിഗ്ഗ് മാനേജർ ഞങ്ങളെ പ്ലാറ്റ്ഫോമിലേക്ക് സ്വാഗതം ചെയ്തു.
ചെക്ക്‌ ഇൻ ഫോർമാലിറ്റിയും ബ്രേക്ക് ഫാസ്റ്റും കഴിഞ്ഞ് നേരേ കോൺഫറൻസ് റൂമിലേക്ക്.



26/ Image
റിഗ്ഗ് മാനേജരും ഡിപ്പാർട്മെന്റ് ഹെഡ്ഡുകളും ഉണ്ടായിരുന്നു.
ഇലെക്ട്രിക്കൽ എഞ്ചിനീയർ പ്രസന്റേഷൻ അവതരിപ്പിച്ചു.
കൺട്രോൾ റൂം ലേഔട്ട് , ആക്‌സിഡന്റ് /റിപ്പയർ ഡീറ്റെയിൽസ് എല്ലാം അതിൽ വിശദീകരിച്ചു.
സംശയങ്ങൾക്ക് എല്ലാം അയാൾ വ്യക്തമായ മറുപിടികൾ തന്നു.
ശേഷം കൺട്രോൾ റൂം സ്റ്റാഫിന്റെ

27/
ഇന്റർവ്യൂ നടത്തി.
ഉച്ചയോടെ ഇന്റർവ്യൂ എല്ലാം കഴിഞ്ഞു.
പക്ഷേ പ്രശ്നത്തിലേക്ക് വിരൽ ചൂണ്ടുന്ന ഒരു വിവരവും ലഭിച്ചില്ല. എല്ലാവർക്കും പ്രേതത്തെ ആയിരുന്നു സംശയം.
ദീപക്ക് പറഞ്ഞു "സർ പ്രേതം ഉണ്ടെന്ന് വിശ്വസിച്ചാലും അതിന് കൺട്രോൾ റൂമിൽ നിലനിൽക്കാൻ കഴിയില്ല.
അതെന്താണ്? ഞാൻ ചോദിച്ചു

28/
Read 26 tweets
18 Oct
ജയ് ജവാൻ ജയ് കിസ്സാൻ ലാൽ ബഹാദൂർ ശാസ്ത്രിജിയുടെ വിഖ്യാതമായ വാക്കുകൾ ആണ്.

സ്വാതന്ത്രത്തെ തുടർന്ന് പാക്കിസ്ഥാനോടും ചൈനയോടും ഉണ്ടായ യുദ്ധപരമ്പരകൾ ആണ് സൈന്യത്തിന്റെ മഹത്വം നമ്മൾക്ക് മനസ്സിലാക്കിത്തന്നത്.

എന്നാൽ വിശക്കുന്ന വയറുമായി സൈനികർക്ക് യുദ്ധം ചെയ്യാൻ കഴിയില്ല എന്ന സത്യം
1/
രാജ്യത്തിന്‌ മനസ്സിലാക്കിത്തന്നത് ശ്രീ ശാസ്ത്രിജി ആയിരുന്നു.

രാജ്യത്തിന്റെ നിലനിൽപ്പിന് സൈനികനും കർഷകനും ഒരേ പോലെ ആവിശ്യമാണ് എന്ന് കർഷക കുടുംബത്തിൽ ജനിച്ച അദ്ദേഹം മനസ്സിലാക്കി.

യുദ്ധങ്ങൾക്കും 16 വർഷത്തെ നെഹ്രുവിന്റെ ഭരണത്തിനും ശേഷം ശാസ്ത്രിജി പ്രധാനമന്ത്രി ആകുമ്പോൾ

2/
രാജ്യത്തിന്റെ കളപ്പുരയിൽ ഒരു മണി ധാന്യം പോലും ബാക്കിയില്ലായിരുന്നു.

അമേരിക്കയുടെ PL 480 (Food for peace )എന്ന ദാന പാത്രത്തിൽ കണ്ണും നട്ട് ഇരിക്കുക മാത്രമായിരുന്നു
നെഹ്‌റു ചെയ്തത്.

രാജ്യത്തിന്റെ ഭക്ഷ്യ പര്യാപ്തതക്ക് വേണ്ടി കാര്യമായി നടപടികൾ ഒന്നും നെഹ്രുവിന്റെ കാലത്ത്
3/
Read 11 tweets
6 Oct
80 കളോട് സൗദിക്ക് ബോധ്യമായി അവരുടെ എണ്ണക്കിണറുകൾ അക്ഷയ പാത്രം അല്ലെന്ന്. മറ്റൊരു ഉപജീവനമാർഗ്ഗവും ഇല്ലാത്ത മരുഭൂമിയിൽ എണ്ണക്കിണറുകൾ വരണ്ട് പോയാൽ എങ്ങനെ നിലനിൽക്കും എന്ന ചോദ്യത്തിന് ഒറ്റ ഉത്തരം മാത്രമേ ഉണ്ടായിരുന്നുള്ളൂ ..ആത്‌മീയ ടൂറിസം
അഥവാ 1/
വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന ഹജ്ജ് ടൂറിസം.

ലോകത്ത് മുസ്‌ലീങ്ങളുടെ എണ്ണം കൂടിയെങ്കിൽ മാത്രമേ ഹജ്ജ് ടൂറിസം കൊണ്ട് ഗുണം ഉണ്ടാവുകയുള്ളൂ.

സൗദി അവരുടെ എണ്ണപണത്തിന്റെ ബലത്തിൽ പല രാജ്യങ്ങൾ കേന്ദ്രീകരിച്ച് ഇസ്ലാം മതം വിപുലമാക്കാൻ തുടങ്ങി.

90 കളോട് അതിന്റ പ്രഭാവം കേരള സമൂഹത്തിലും 2/
പ്രകടമായി തുടങ്ങി.

ക്രമേണ കേരളത്തിലെ മുസ്ലീം സമൂഹം മറ്റ് മതസ്ഥരിൽ നിന്ന് അകലാൻ തുടങ്ങി.

ഈ അകൽച്ച ഉണ്ടാക്കാൻ ഇസ്ലാമിക്ക് ബുദ്ധിജീവികൾ കണ്ടുപിടിച്ച ഉപായമാണ് ഹിന്ദു തീവ്രവാദം. രാഷ്ട്രീയ താല്പര്യം മാത്രം മുൻനിർത്തി ലിബറൽ പാർട്ടികളും ഇവർക്കൊപ്പം ചേർന്നു.

സമൂഹത്തിൽ അവർചേർന്ന്

3/
Read 6 tweets
4 Oct
ഗാന്ധിയുടെ ആട് :

രാഷ്ട്രപിതാവ് ആയതുകൊണ്ട് മോഹൻദാസ് ഗാന്ധിയുടെ ജീവിതത്തെ വിമർശനാത്മകമായ കണ്ണിൽ കൂടി കാണരുത് എന്നൊരു അലിഖിത നിയമം ഇന്ത്യയിൽ നിലവിൽ ഉണ്ട്.

എന്നാൽ ജനാധിപത്യ വ്യസ്ഥയിൽ ഏതൊരു ജനസേവകന്റെയും നേതാവിന്റെയും ജീവിതം പൊതുജനങ്ങൾക്ക് പഠനത്തിനും സഭ്യമായ വിമർശനത്തിനും

1/
വിധേയമാക്കാവുന്നതാണ്.

ഗാന്ധിയുടെ പല നയങ്ങളും വളരെ കാപട്യം നിറഞ്ഞതും ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ദരിദ്രരായ ഹിന്ദുക്കളെ അദ്ദേഹത്തിന്റെ സ്വാധീന വലയത്തിൽ കൊണ്ടുവരുക എന്ന ലക്ഷ്യത്തോടും കൂടി ഉള്ളതായിരുന്നു.

അതിൽ എടുത്തു പറയേണ്ട ഒന്നാണ് ഗാന്ധിയുടെ ദരിദ്രനെപ്പോലെയുള്ള ജീവിത ശൈലി

2/
ഒരിക്കൽ സരോജനി നായിഡു പറയുകയുണ്ടായി " വളരെ ചെലവേറിയതാണ് ബാപ്പുജിയുടെ ദാരിദ്ര്യം. അദ്ദേഹത്തെ ദരിദ്രനായി നിലനിർത്താൻ വമ്പിച്ച ചിലവാണ് നമുക്കുള്ളത്"
പക്ഷേ ആ വലിയ ചിലവിൽ അദ്ദേഹം ജനസമ്മതനായ ഒരു വലിയ നേതാവായി വളർന്നു. അത്‌ കൊണ്ട് അദ്ദേഹം ജീവിച്ചിരുന്നപ്പോൾ കോൺഗ്രസ്സിനും മരണ ശേഷം
3/
Read 20 tweets

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3/month or $30/year) and get exclusive features!

Become Premium

Too expensive? Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal Become our Patreon

Thank you for your support!

Follow Us on Twitter!