സ്ത്രീയെ സൃഷ്ടിച്ച ദിവസം ദൈവം വളരെ വൈകിയും പ്രവർത്തിയിൽ ആയിരുന്നു......
ഇത് കണ്ടുവന്ന ഒരു സ്വർഗ്ഗനിവാസി ചോദിച്ചു.... "എന്തിനാ ഇതിനും മാത്രം സമയമെടുക്കുന്നത് ??"
ദൈവം ചോദിച്ചു... "ഞാൻ അവളെ നിർമ്മിക്കാൻ വേണ്ടി ബുദ്ധിമുട്ടുന്നത് നീ കാണുന്നില്ലേ ??"
"അവൾക്ക് എല്ലാ ഭക്ഷണവും ഉണ്ടാക്കാൻ അറിയണം... ഒരേസമയം കുഞ്ഞുങ്ങളെ ലാളിക്കാൻ അറിയണം.... മുറിവേറ്റവരെ പരിചരിക്കാൻ അറിയണം.... അസുഖം വന്നാൽ സ്വയം ചികിത്സിക്കാൻ അറിയണം..... ദിവസം 18 മണിക്കൂർ തളരാതെ പണിയെടുക്കാൻ അറിയണം..... ഇതെല്ലാം അവളുടെ രണ്ടു കയ്യും കൊണ്ടു വേണം ചെയ്യാൻ...."
സ്വർഗ്ഗനിവാസി അമ്പരന്നു പോയി.... "രണ്ടു കൈ മാത്രം വച്ചിട്ടോ ? ഇതാണോ അതിനു പറ്റിയ ജീവി ??"
സ്വർഗനിവാസി സ്ത്രീയെ തൊട്ടുനോക്കി.... എന്നിട്ട് പറഞ്ഞു.... "ദൈവമേ ഇത് വളരെ മൃദു ആണല്ലോ ??"
ദൈവം : "അതെ.... പക്ഷെ അവൾ ശക്തിമതിയാണ്.... നിനക്ക് ചിന്തിക്കാൻ പോലും ആകില്ല....."
സ്വർഗ്ഗനിവാസി: "അവൾക്ക് ചിന്തിക്കാനാവുമോ ??"
ദൈവം : "ചിന്തിക്കാൻ മാത്രമല്ല, കാരണങ്ങൾ കണ്ടെത്താനും തർക്കിക്കാനും കഴിയും...."
സ്വർഗ്ഗനിവാസി സ്ത്രീയുടെ കവിളിൽ തൊട്ടു... എന്നിട്ട് പറഞ്ഞു.... "ദൈവമേ ഇതിനൊരു ലീക്കുണ്ട്...."
ദൈവം : "അത് ലീക്കല്ല.... കണ്ണീരാണ്....."
സ്വർഗ്ഗനിവാസി: "അതെന്തിനാ ??"
ദൈവം : "കണ്ണീരിലൂടെ അവൾ അവളുടെ എല്ലാ വികാരങ്ങളും പങ്കുവയ്ക്കുന്നു....."
"ദൈവമേ അങ്ങെന്തു മഹാനാണ്.... ഇത് അങ്ങയുടെ ഏറ്റവും നല്ല സൃഷ്ടി ആണ്....."
ദൈവം : തീർച്ചയായും.....
ദൈവം സ്ത്രീയുടെ സൃഷ്ടികര്‍മം കഴിഞ്ഞ് അല്‍പം ദൂരെ മാറിനിന്ന് അവളെ നോക്കി,
അവള്‍ അതീവസുന്ദരി എന്നുകണ്ടു. ഒരു കുറ്റവും അവളില്‍ കണ്ടെത്താന്‍ ദൈവത്തിനുകഴിഞ്ഞില്ല.
സ്ത്രീ ഈ അവസ്ഥയില്‍ തുടര്‍ന്നാല്‍ പുരുഷന്‍ അവന്‍റെ ജീവിതലക്ഷ്യം തന്നെ മറന്ന് എപ്പോഴും അവളെത്തന്നെ നോക്കിയിരിക്കുമെന്ന് മനസിലാക്കിയ ദൈവം അവളുടെ വായില്‍ ഒരു നാക്ക് വച്ചുകൊടുത്തു.
എല്ലാം ശുഭമായി 😂

• • •

Missing some Tweet in this thread? You can try to force a refresh
 

Keep Current with ഗൗതമൻ

ഗൗതമൻ Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

PDF

Twitter may remove this content at anytime! Save it as PDF for later use!

Try unrolling a thread yourself!

how to unroll video
  1. Follow @ThreadReaderApp to mention us!

  2. From a Twitter thread mention us with a keyword "unroll"
@threadreaderapp unroll

Practice here first or read more on our help page!

More from @Purusho92480129

18 Jan
മഞ്ചാടിക്കുരു ചെറുതെങ്കിലും കണ്ണിനു തൊട്ടു മുമ്പിൽ പിടിച്ചാൽ വലിയ മലയെപ്പോലും നമ്മിൽ നിന്നും മറച്ചുകളയും! സ്ഥാനമനുസരിച്ചാണ് പലതിനും വില എന്നത് കണക്കിന്റെ ബാല പാഠം പഠിച്ചവർക്ക് അറിയാം. പൂജ്യം ഏതെങ്കിലും സംഖ്യയ്ക്ക് ശേഷം വന്നാൽ ആ സംഖ്യയുടെ വില പത്തിരട്ടിയാക്കി മാറ്റും.
തേങ്ങ ആളെക്കൊല്ലും എന്ന് പറഞ്ഞാൽ പ്രത്യക്ഷത്തിൽ ആരും അത് സമ്മതിക്കാൻ വഴിയില്ല. പക്ഷേ തെങ്ങിന്റെ മുകളിൽ നിന്ന് മൂട്ടിൽ നിൽക്കുന്നയാളുടെ തലയിലേക്ക് തേങ്ങ വീണാൽ എന്താണ് സംഭവിക്കുക? ഇവിടെ കൊല്ലുന്നത് യഥാർത്ഥത്തിൽ തേങ്ങയല്ല, അതിന് ഉയർന്ന സ്ഥാനം വഴിയുണ്ടായ ഊർജ്ജമാണ്.
സ്ഥാനമോ നിലയോ അനുസരിച്ച് പലതിനും ഊർജ്ജം കൈവരുന്നു. മലമുകളിൽ നിന്ന് ഒഴികിവരുന്ന ജലത്തെ അണകെട്ടി തടഞ്ഞ് നിർത്തി, ഉയരത്തിൽ ശേഖരിച്ച് കീഴോട്ടൊഴുക്കി ടർബൈൻ കറക്കി ജനറേറ്റർ വഴി വൈദ്യുതിയുണ്ടാക്കുന്നു. ഊർജ്ജം ജലത്തിന്റെ സ്വന്തമല്ല.
Read 7 tweets
17 Jan
ഇതുവരെയുള്ള #മാൻഡ്രേക്ക് ഇഫക്റ്റ്

1. ആദ്യം പറത്തി വിട്ട പ്രാവ് സ്വാഹ
2. കണി കണ്ട ജിഷ്ണു പ്രണോയ് പോയി
3. പിറന്നാളിന് കേക്ക് വായിലേക്ക് വച്ച് കൊടുത്തത് കഴിച്ച ദിലീപ് സ്വാഹ
4. ഖത്തറിൽ പോയി വന്നു, ഖത്തറിന് അയൽ രാജ്യങ്ങളുടെ ഉപരോധം
5. ഗൾഫ് സന്ദർശിച്ചു, മണലാരണ്യത്തിൽ പ്രളയം
6. മുഖ്യനായതിന് ശേഷം കേരളത്തിൽ വരൾച്ച, ഓഖി, നിപ്പ, പ്രളയം, എലിപ്പനി
7. പേരാമ്പ്ര EMSഹോസ്പിറ്റൽ ഉത്ഘാടനം ചെയ്തു. അടുത്ത ദിവസം പേരാമ്പ്രയിലും നിപ്പ വന്നു
8. കരുണാനിധിയെ ഹോസ്പിറ്റലിൽ സന്ദർശിച്ചു, പിന്നെ മക്കളെ മാത്രമെ കാണാൻ കഴിഞ്ഞുള്ളു, 5 ദിവസം കഴിഞ്ഞു കരുണാനിധി സ്വാഹ
9. ശബരിമല പോയി വന്നു. പമ്പ കോപിച്ചു. പ്രളയം വന്നു
10. ഹനാന്‍റെ കൂടെ നിന്നൊരു പടമെടുത്തു, പിറ്റേന്ന് ഹനാനെ കാറിടിച്ചു
11. കമലാഹാസനുമായി ചർച്ച നടത്തി. പിറ്റേന്ന് കമലഹാസൻ വീണ് കൈ പൊട്ടി കിടപ്പിലായി
12. അമേരിക്കയിൽ എത്തി. പിറ്റേന്ന് അവിടെ ചുഴലിക്കൊടുങ്കാറ്റ് വീശി
Read 12 tweets
1 Jan
ആത്മജ്ഞാനം

മഹാകവിയായ കാളിദാസൻ ഒരിക്കൽ ഒരു ദീർഘയാത്ര പോവുകയായിരുന്നു. അതിനിടയിൽ ദാഹിച്ചു വലഞ്ഞ് ചുറ്റും വെള്ളത്തിനായി അന്വേഷിച്ചു. അകലെയല്ലാതെ ഒരു സ്ത്രീ കിണറ്റിൽ നിന്ന് വെള്ളം കോരുന്നത് കണ്ട അദ്ദേഹം അവളുടെ പക്കൽ ചെന്ന് വെള്ളം ചോദിച്ചു. അവൾ വെള്ളം കൊടുക്കാമെന്ന് സമ്മതിച്ചു.
"വെള്ളം തരാം, എന്നാൽ അതിന് മുൻപ് നിങ്ങളെ ഒന്ന് പരിചയപ്പെടുത്തണം" എന്ന് അവൾ ആവശ്യപ്പെട്ടു.

അദ്ദേഹം കരുതി ഇവർ ഒരു സാധാരണ ഗ്രാമീണ യുവതി ആയതുകൊണ്ട്, താൻ കാളിദാസൻ ആണെന്ന് ഇവൾ അറിയേണ്ടതില്ല.

"ഞാനൊരു വഴി യാത്രക്കാരൻ മാത്രം". അദ്ദേഹം പറഞ്ഞു.
"ഈ ലോകത്തിൽ ആകെ രണ്ടു യാത്രക്കാരെ ഉള്ളൂ. സൂര്യനും, ചന്ദ്രനും. രണ്ടും നിത്യമായി ഉദിക്കുകയും അസ്തമിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു." അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.

"അപ്പോൾ പിന്നെ താങ്കളാരാണ്?" യുവതി ചോദിച്ചു.

"ശരി, എങ്കിൽ ഞാനൊരു അതിഥിയാണ്." കാളിദാസൻ പറഞ്ഞു.
Read 9 tweets
31 Dec 20
ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധ സംഘടനയുടെ പരമോന്നത മേധാവി... ലോകത്തിലെ ഏറ്റവും സ്വാധീനശക്തിയുള്ള ഇരുപതിലൊരാൾ ഏന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വാഴ്ത്തുന്നയാൾ. ഭാരതത്തിൽ Z+ കാറ്റഗറി സുരക്ഷയുള്ളയാൾ. ഒരൊറ്റ വിസിലടിയിലൂടെ 18 കോടി സ്വയം സേവകർക്ക് ആജ്ഞ നൽകുവാൻ ശേഷിയുള്ളയാൾ.
ഭാരത ഭരണാധികാരികളിൽ ആരെ വേണമെങ്കിലും ഏതു നിമിഷം വേണമെങ്കിലും വിളിച്ചു വരുത്തുവാൻ സംഘടനാ പരമായ അനുശാസനമനുസരിച്ച് അധികാരമുള്ളയാൾ. എന്നാൽ തന്റെ മുൻഗാമികളെയും, സഹപ്രവർത്തകരേയും പോലെ തന്നെ സംഘ ശിക്ഷണം പകർന്നു നൽകിയ വിനയവും, ലാളിത്യവും, മുഖമുദ്രയാക്കിയ വ്യക്തിത്വം.
കരിപ്പൂരിൽ വിമാനമിറങ്ങിയ ഉടൻ വിശ്രമിക്കാൻ പോയത് ഏറ്റവും ,അടുത്തുള്ള സംഘ കാര്യാലയം കണ്ടെത്തി വ്യവസ്ഥ ചെയ്ത സ്വയം സേവകന്റെ വസതിയിലേക്ക്. അവിടെ ആ വീട്ടിലുണ്ടാക്കിയ ഭക്ഷണം കഴിച്ച് വിശ്രമം. വൈകിട്ട് സ്ഥലം ശാഖയിൽ പങ്കെടുത്തു. ശാഖാ മുഖ്യ ശിക്ഷകനെ പ്രണാമം ചെയ്ത് പരമോന്നത അധികാരിയും.
Read 5 tweets
18 Oct 20
നാല് ദിവസമായി ഒരു കുളിർ, ചെറിയ ഒരു വിറയൽ. എന്താണ് എന്നറിയാൻ ഹോസ്പിറ്റലിൽ പോയി. ഡോക്ടർ മൂത്രം പരിശോധിക്കാൻ പറഞ്ഞു. ലാബിൽ നിൽക്കുന്ന നഴ്സിനോട് കുപ്പി എവിടെ എന്ന് ചോദിച്ചു. ലാബിന്റെ side ൽ ഉള്ള ബാത്ത്റൂമിന്റെ അടുത്ത് കാണും എന്ന് പറഞ്ഞു സിസ്റ്റ്റർ. അവിടെ കുപ്പി ഒന്നും കിട്ടിയില്ല.
അവസാനം സാനിറ്റൈസറിൻറ ഒരു കാലി കുപ്പി കിട്ടി. റ്റോയിലിറ്റിൽ പോയി മൂത്രം എടുത്തു വന്നു. ബില്ലടക്കുന്ന സ്ഥലത്ത് വന്നപ്പോൾ മൊബൈൽ കാണാനില്ല!

മൂത്രമുള്ള കുപ്പി അവിടെ വെച്ച്, മൊബൈൽ തിരഞ്ഞു പോയി. മൊബൈൽ കിട്ടി. മൂത്ര കുപ്പി എടുത്ത് ലാബിൽ കൊടുക്കാൻ വേണ്ടി തിരിച്ച് വന്നപ്പോ തരിച്ച് പോയി!
മൂത്രം നിറച്ച സാനിറ്റൈസർ കുപ്പി തുറന്ന് എല്ലാവരും കയ്യിൽ ഒഴിച്ച് രണ്ടു കൈയ്യും തേച്ച് പിടിപ്പിക്കുന്നു. ചിലർ ഫ്ലേവർ സ്മെൽ അറിയാൻ മണത്ത് നോക്കുന്നു. കയ്യിൽ തേച്ച ചിലർ മണത്ത് നോക്കി പറയുന്നു, ഇത് ഒറിജൽ സാനിറ്റൈസർ അല്ല, ഡ്യൂപ്ലികേറ്റാ.........
Read 4 tweets
18 Oct 20
ഏതു കമ്യൂണിസ്റ്റുകാരനും ഉത്തരം പറയാം........!!

1) ഭാരതത്തിലെ കമ്മൂണിസ്റ്റ് പാർട്ടി റഷ്യയിലെ താഷ്ക്കൻറ് തെരുവിൽ ജന്മമെടുത്തതിന്‍റെ കാരണമെന്താണ്?

2) ക്വിറ്റ് ഇന്ത്യാ സമരത്തിനെതിരെ പ്രവർത്തിക്കാനും അതുവഴി ബ്രിട്ടീഷ് സർക്കാരിനെ പിന്തുണക്കാനും തീരുമാനിച്ചതെന്തിനാണ്?
3) നേതാജി സുഭാഷ് ചന്ദ്ര ബോസിനെ ജപ്പാന്‍റെ ചെരുപ്പു നക്കിയെന്നും ടോജോയുടെ നായ എന്നും വിളിച്ച് ശത്രുവായി പ്രഖ്യാപിച്ചത് എന്തിനായിരുന്നു?

4) ഗാന്ധിജി വധക്കപ്പെട്ടതിന്‍റെ അടുത്ത ദിവസത്തിൽ ഇറങ്ങിയ പാർട്ടി പത്രത്തിൽ അദ്ദേഹത്തിന്‍റെ ചിത്രം പോലും ഇടാൻ തയ്യാറാവാതിരുന്നത് എന്തു കൊണ്ടാണ്?
5) ജിന്ന രാജ്യത്തെ രണ്ടായി വിഭജിക്കാൻ ആവശ്യപ്പെട്ടപ്പോൾ പിന്തുണച്ചതും. രണ്ടല്ല 17 ആയി ആണ് വിഭജിക്കേണ്ടത് എന്ന് നിലപാട് എടുത്തത് എന്തിനായിരുന്നു?

6) ചൈന ഭാരതത്തെ ആക്രമിച്ചിപ്പോൾ ചൈനക്കെതിരെ പ്രതികരിക്കരുതെന്ന്പറഞ്ഞ് ഭാരതത്തിലെ സോവിയറ്റ് അംമ്പാസിഡറെ EMS കണ്ടത് എന്തിനായിരുന്നു?
Read 9 tweets

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3/month or $30/year) and get exclusive features!

Become Premium

Too expensive? Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal Become our Patreon

Thank you for your support!

Follow Us on Twitter!