Aradhya Profile picture
25 Jan, 14 tweets, 2 min read
പഞ്ചദേവിമാർ
#hinduculture

1. ദുർഗ്ഗാ ദേവി

ദുർഗ്ഗ, തന്നെ ശരണം പ്രാപിക്കുന്നവരുടെ ദീനതകളെയും ആർത്തികളേയും ഇല്ലാതാക്കുന്നവളും, അതി തേജസ്സുളളവളും, ശ്രേഷ്ഠയും, സർവ്വ ശക്തി സ്വരൂപിണിയും, സിദ്ധേശ്വരിയും, സിദ്ധിരൂപിണിയും, ബുദ്ധി, വിശപ്പ്, നിദ്ര, ദാഹം, ദയ, ഓർമ്മ, ക്ഷമ, ഭ്രമം, ശാന്തി, 1
കാന്തി, ചേതന, സന്തുഷ്ടി, പുഷ്ടി, വൃദ്ധി, ധൈര്യം, മായ എന്നീ ഭാവങ്ങളോടു കൂടിയവളും, പരമാത്മാവിൻ്റെ ശക്തി സ്രോതസ്സുമാകുന്നു. ഭഗവാൻ ഗണേശൻ്റെ മാതാവും, ശിവരൂപിണിയും, ശിവപ്രിയയും, വിഷ്ണുമായയായ നാരായണിയും, പരിപൂർണ്ണ ബ്രഹ്മ സ്വരൂപിണിയും, ബ്രഹ്മാവ് ആദിയായ ദേവന്മാരാൽ പൂജിക്കപ്പെടുന്നവളും, 2
സർവ്വതിനും അധിപയും സത്യാത്മികയും, പുണ്യം, കീർത്തി, യശസ്സ്, മംഗളം, സുഖം, മോക്ഷം, സന്തോഷം ഇവ കൊടുക്കുന്നവളുമാണ് ദുർഗ്ഗാ ദേവി.

2. ലക്ഷ്മീ ദേവി

വൈകുണ്ഠത്തിൽ മഹാലക്ഷ്മിയായി സദാ ഭർത്തൃശുശ്രൂഷ ചെയ്തുകൊണ്ടിരിക്കുന്നവളും, സതിയും, സ്വർഗ്ഗത്തിൽ സ്വർഗ്ഗശ്രീയായുംരാജധാനിയിൽ രാജലക്ഷ്മിയായും3
ഗൃഹത്തിൽ ഗൃഹലക്ഷ്മിയായും സകല പ്രാണികളിലും വസ്തുക്കളിലും ഐശ്വര്യം പ്രദാനം ചെയ്യുന്നവളായും രാജാക്കന്മാരിൽ പ്രഭാരൂപിയായും, പുണ്യാത്മാക്കളിൽ കീർത്തിരൂപിയായും, കച്ചവടക്കാരിൽ വ്യാപാരശ്രീയായും ദയാരൂപിയായും, സർവ്വ പൂജ്യയായും, സർവ്വ വന്ദ്യയായും ലക്ഷ്മി വിളങ്ങുന്നു. 4
പരമാത്മാവിൻ്റെ ശുദ്ധ സത്യസ്വരൂപിണിയാണ് പത്മാദേവിയായ മഹാലക്ഷ്മി. സർവ്വ സമ്പദ്സ്വരൂപിണിയും, സമ്പത്തുക്കൾക്ക് അടിസ്ഥാന ദേവതയും, കാന്തി, ശാന്തി, ദയ, സൗശീലം, മംഗളം ഇവകളുടെ ഇരിപ്പിടവും, മോഹ മദ മാത്സര്യങ്ങൾക്കതീതയും, ഭക്തരിൽ പ്രിയമെഴുന്നവളും, പരമ പതിവ്രതയും, ഭഗവാൻ വിഷ്ണുവിന് 5
പ്രാണതുല്യയും, ഭഗവാനോട് അപ്രിയം പറയാത്തവളുമാണ് ലക്ഷ്മി.

3.. സരസ്വതി ദേവി

സരസ്വതി ദേവിയുടെ അനുഗ്രഹം ഇല്ലാതെ പോയാൽ സകല മനുഷ്യരും സംസാര ശേഷി ഇല്ലാത്തവരായിത്തീരും.  വാക്ക്, ബുദ്ധി, വിദ്യ, ജ്ഞാനം ഇവയ്ക്കെല്ലാം അധിഷ്ഠാനദേവതയാണ് സരസ്വതി. തന്നെ ഉപാസിക്കുന്നവർക്ക് ബുദ്ധി, കവിത, 6
ചാതുര്യം, യുക്തി, ധാരണാശക്തി എന്നിവ കൊടുക്കുന്നവളും, നാനാസിദ്ധാന്ത ഭേദങ്ങൾക്ക് പൊരുളായി വിളങ്ങുന്നവളും, സർവ്വാർത്ഥ ജ്ഞാനസ്വരൂപിണിയും, ഗ്രന്ഥ നിർമ്മിണത്തിനുളള ബുദ്ധിയെ കൊടുക്കുന്നവളും, സ്വരം, രാഗം, താളം മുതലായവയ്ക്ക് കാരണഭൂതയുമാണ് സരസ്വതി ദേവി. വാഗ്രൂപയും സുശീലയും, 7
സർവ്വ ലോകത്തിനും ഉണർവ്വ് നൽകുന്നവളും, വാക്യാർത്ഥ വാദങ്ങൾക്ക് കാരണഭൂതയും ശാന്തയും വീണാ പുസ്തകധാരിണിയും, മഞ്ഞുകട്ട, ചന്ദനം, വെളളാമ്പൽ, മുല്ലപ്പൂ, ചന്ദ്രൻ മുതലായവയെപ്പോലെ വെളുത്ത നിറത്തോടു കൂടിയവളും, തപസ്വികൾക്ക് തപഃഫലം കൊടുക്കുന്നവളും സിദ്ധ വിദ്യാ സ്വരൂപിണിയും, സദാകാലം 8
സർവ്വ സിദ്ധികളേയും കൊടുത്തുകൊണ്ടിരിക്കുന്നവളുമാകുന്നു

4.. സാവിത്രീദേവി

തപഃസ്വരൂപിണിയായും ബ്രഹ്മ തേജോരൂപിണിയായും, ജപരൂപിണിയായും, തന്ത്ര ശാസ്ത്രങ്ങൾ, സന്ധ്യാ വന്ദനാദി മന്ത്രങ്ങൾ തുടങ്ങിയവയ്ക്ക് മാതാവായും, ഗായത്രിയെ ജപിക്കുന്നവർക്ക് പ്രിയയായും തീർത്ഥസ്വരൂപിണിയായും, 9
സ്ഫടിക നിറത്തോടു കൂടിയവളായും വിളങ്ങുന്നു. തീർത്ഥ സ്ഥാനങ്ങൾക്കു പുണ്യഫലം പ്രദാനം ചെയ്യാൻ കഴിവുണ്ടാകണമെങ്കിൽ സാവിത്രീ ദേവിയുടെ അനുഗ്രഹം ഉണ്ടായിരിക്കണം. ദേവിയുടെ പാദസ്പർശം ലോകത്തെ പരിശുദ്ധമാക്കി തീർത്തിരിക്കുന്നു. ശുദ്ധ തത്ത്വസ്വരൂപിണിയും പരമാനന്ദ സ്വരൂപിണിയും ബ്രഹ്മ തേജസ്സിൻ്റെ 10
അധിഷ്ഠാന ദേവതയും ആയിരിക്കുന്ന ദേവിയുടെ കാന്തി അവർണ്ണനീയമാണ്

5.രാധാദേവി

ശ്രീകൃഷ്ണൻ്റെ വാമാംഗാർദ്ധ സ്വരൂപിണിയും ഭഗവാനേപ്പോലെ തന്നെ തേജസ്സോടും ഗുണത്തോടും കൂടിയവളാണ് രാധാദേവി. ഏറ്റവും ശ്രേഷ്ഠയും സർവ്വ സൗഭാഗ്യങ്ങളും തികഞ്ഞവളും പരമസുന്ദരിയും സനാതനയും പരമാനന്ദ സ്വരൂപിണിയും 11
ധന്യയും മാന്യയുമാണ്. ഭഗവാൻ്റെ രാസക്രീഡയുടെ അധിദേവിയും രസികയും, ഗോപികാ വേഷധാരിണിയും അതേസമയം നിർഗുണയും നിരാകാരയും നിർലിപ്തയും ആത്മസ്വരൂപിണിയുമാണ് രാധാദേവി. ഭക്തന്മാർക്ക് അനുഗ്രഹമേകുന്നവളും വേദവിധി പ്രകാരമുളള ധ്യാനത്തിലൂടെ മാത്രം വെളിപ്പെടുന്നവളും,അഗ്നിയിൽ പോലും ദഹിക്കുകയില്ലാത്ത 12
വസ്ത്രങ്ങൾ ധരിച്ചിരിക്കുന്നവളും, അനേകചന്ദ്രപ്രഭയുളളവളും, യാതൊരവസ്ഥാഭേദവും ബാധിക്കപ്പെടാത്തവളും, നിരീഹയും നിരഹങ്കാരയുമാണ് ദേവി.

ആദിപരാശക്തിയായ സാക്ഷാൽ മഹാമായയ്ക്ക് ഈ അഞ്ചു രൂപങ്ങളെ കൂടാതെ ആറ് അംശരൂപങ്ങൾ കൂടിയുണ്ട്. 13
ഗംഗാദേവി, തുളസീദേവി, മനസാ ദേവി, ദേവസേനാദേവി, മംഗളചണ്ഡിക, ഭൂമീദേവി എന്നീ പേരുകളിൽ അവ അറിയപ്പെടുന്നു.14

ശുഭം
കടപ്പാട്

• • •

Missing some Tweet in this thread? You can try to force a refresh
 

Keep Current with Aradhya

Aradhya Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

PDF

Twitter may remove this content at anytime! Save it as PDF for later use!

Try unrolling a thread yourself!

how to unroll video
  1. Follow @ThreadReaderApp to mention us!

  2. From a Twitter thread mention us with a keyword "unroll"
@threadreaderapp unroll

Practice here first or read more on our help page!

More from @aradhya___

23 Jan
ഒരു ചെറുകഥ

ലോക്ഡൗൺ കഴിഞ്ഞ് School തുറന്നു. പതിവ് പോലെ ഒരു ലോഡ് സംശയങ്ങളുമായി @Arakkal_unnii ക്ലാസിലെത്തി. എല്ലാവരും വളരെ സന്തോഷത്തിലാണ്.
സഹദേവൻ സാർ ക്ലാസിലെത്തി. ഹാജർ വിളിച്ചു. ഉണ്ണിമോൻ്റെ പേര് വിളിച്ചപ്പോൾ സാറിൻ്റെ ഉള്ളൊന്ന് പിടഞ്ഞു. എങ്കിലും സാറത് കാര്യമാക്കിയില്ല. 1
ഹാജർ വിളി കഴിഞ്ഞു.
സാർ കുട്ടികളുടെ ഇടയിലേക്ക് വന്നു. വിശേഷങ്ങൾ എല്ലാം ചോദിച്ചു. എന്നാലിനി നമുക്ക് ക്ലാസ്സ് തുടങ്ങാം.
പെട്ടെന്ന് തന്നെ ഉണ്ണി മോൻ ചാടി എണീറ്റു.
സാറെ, എനിക്കൊരു സംശയമുണ്ട്.
ഈശ്വരാ, എട്ടിൻ്റെ പണിയായിരിക്കുമോ ?.
സാർ മനസ്സിൽ വിചാരിച്ചു.
ഉം. എന്താ സംശയം.
2
സാറെ, "കൗട്ടിയോൺ" എന്ന് പറഞ്ഞാൽ എന്താ?
എന്ത്?
"കൗട്ടിയോൺ"
ഈശ്വരാ, ഇതെന്ത് കുരിശാണ്.
അടുത്ത കൊല്ലം സ്കൂൾ തുറന്നാൽ മതിയായിരുന്നു എന്ന് വിചാരിച്ചു പോയി.
സാർ പതുക്കെ കസേരയിൽ പോയിരുന്നു.
ഉണ്ണിമോൻ പറഞ്ഞ വാക്ക് മനസ്സിൽ പറഞ്ഞ് നോക്കി.
"കൗട്ടിയോൺ"
Cow എന്ന് പറഞ്ഞാൽ പശു. പിന്നെ 3
Read 9 tweets
18 Jan
മേത്തൻ മണി

എന്റെ കുതിരയെ പത്മനാഭന്റെ കൊടിമരത്തില്‍ കെട്ടും''
എന്നു പ്രഖ്യാപിച്ചു കൊണ്ടു തിരുവിതാംകൂർ ആക്രമിച്ച ടിപ്പുവിന്റെ പിൻഗാമികൾ കാണാൻ വേണ്ടി മാത്രമാണ് ഈ ഘടികാരം തിരുവിതാംകൂർ മഹാരാജാവ് ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിനു അടുത്ത് സ്ഥാപിച്ചത്. ഈ ഘടികാരത്തിനു 1
അദ്ദേഹം ഇട്ട പേരാണ് ' മേത്തൻ മണി '
ഇങ്ങനൊരു വെല്ലുവിളിയുമായി നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തിരുവിതാകൂര്‍ പിടിച്ചടക്കാന്‍ മൈസൂരില്‍ നിന്നും ടിപ്പു എന്ന  അക്രമി കേരളത്തില്‍ എത്തിയിരുന്നു... തിരുവിതാകൂര്‍ രാജാവായ ധര്‍മരാജാവിന്റെ പടയാളിയായ വൈക്കം പത്മനാഭ പിള്ള അന്ന് ടിപ്പുവിന്റെ 2
കാലില്‍ വെട്ടി ഞൊണ്ടിയാക്കിയാണ് ഓടിച്ചു വിട്ടത്....

മലബാര്‍ പിടിച്ചടക്കി ക്ഷേത്രങ്ങള്‍ കൊള്ളയടിച്ച് എത്തിയ ടിപ്പുവിന് തിരുവിതാകൂറിന്റെ സ്വത്തില്‍ കണ്ണുണ്ടായിരുന്നു. കൊച്ചി പിടിച്ചടക്കി തിരുവിതാകൂറും സ്വന്തം ചൊല്‍പ്പടിയിലാക്കാനാണ് ടിപ്പു ശ്രമിച്ചത്..
എന്നാല്‍, ആപത്ത് 3
Read 10 tweets
13 Jan
മോക്ഷ പത്രം

#hinduculture

പതിമൂന്നാം നൂറ്റാണ്ടിൽ ഗ്യാൻ ദേവ് എന്ന സന്യാസി നിർമ്മിച്ച "മോക്ഷ പത്രം" ബ്രട്ടീഷുകൾ പേര് മാറ്റി.. ഇന്ന് കുട്ടികൾ കളിക്കുന്ന ഏണിയും പാമ്പുമാക്കി.

യഥാർത്ഥത്തിൽ മോക്ഷ പത്രത്തിന് നൂറ് കളങ്ങൾ ഉണ്ട്. അതിൽ

12 മത്തെ കളം = വിശ്വാസം.

1
51 മത്തെ കളം = വിശ്വാസ്യത.
57 മത്തെ  കളം = മഹാ മനസ്കത.
76 മത്തെ  കളം = അറിവ്.
78 മത്തെ  കളം = ജന്മനക്ഷത്രം.

ഈ  5 ചതുരങ്ങളിലൊക്കെ ഏണിയുണ്ട്. കളിക്കുന്നവർക്ക് പെട്ടെന്ന് മുന്നേറാം.

ഇനി ...

41 മത്തെ  കളം = അനുസരണ ഇല്ലായ്മ.
44 മത്തെ  കളം = അഹങ്കാരം.
49  മത്തെ  കളം = അശ്ലീലം.2
52 മത്തെ  കളം = മോഷണം.
58 മത്തെ  കളം = കള്ളം പറയുക.
62  മത്തെ  കളം = മദ്യപാനം.
69 മത്തെ  കളം = കടം വരുത്തൽ.
73 മത്തെ  കളം = കൊലപാതകം.
84 മത്തെ  കളം = കോപം.
92  മത്തെ  കളം = അത്യാഗ്രഹം.
95 മത്തെ  കളം = ദുരഭിമാനം.
99  മത്തെ  കളം =  കാമം.3
Read 6 tweets
13 Jan
പഞ്ചപക്ഷി ശാസ്ത്രം

#hinduculture

പഞ്ചപക്ഷി ശാസ്ത്രത്തെക്കുറിച്ചുളള വിവരണങ്ങൾ നമുക്ക് തമിഴ് ഗ്രന്ഥങ്ങളിലാണ് ലഭ്യമാകുന്നത്. ഭോഗർ മഹർഷിയാണ് ഈ ശാസ്ത്രത്തിന്റെ ഉപജ്ഞാതാവായി അറിയപ്പെടുന്നത്. മഹർഷി ഭോഗരുടെ ചില പാടലുകളെ സംഗ്രഹിച്ചുള്ള പഞ്ചപക്ഷി ശാസ്ത്രം എന്ന ലഘു പുസ്തകത്തിലാണ് 1
ഇതിനെപ്പറ്റിയുള്ള വിവരണം ലഭിക്കുന്നത്. പൊതുവേയുള്ള ജ്യോതിഷ സിദ്ധാന്ത വിഷയങ്ങളെയെല്ലാം മാറ്റി നിർത്തിയിട്ട് പഞ്ചപക്ഷി സിദ്ധാന്തം മനുഷ്യനെ നിയന്ത്രിക്കുന്ന പ്രപഞ്ചശക്തിയെ മാത്രമാണ് സഹായകമായി എടുക്കുന്നത്.

പഞ്ചപക്ഷി സിദ്ധാന്തത്തെ ചുരുക്കമായി ഇങ്ങനെ അവതരിപ്പിക്കാം. മനുഷ്യൻ 2
പ്രപഞ്ചശക്തിയുടെ (cosmic energy)
അംശമായതുകൊണ്ട് അയാളുടെ എല്ലാ പ്രവർത്തനങ്ങളേയും പ്രപഞ്ചശക്തി നിയന്ത്രിക്കുന്നു. മനുഷ്യരെ നിയന്ത്രിക്കുന്ന
ഈ പ്രപഞ്ചശക്തി ലോകത്തിൽ അഞ്ചുതരത്തിൽ നിരന്തരം പ്രസരിച്ചു കൊണ്ടിരിക്കുന്നു.3
Read 6 tweets
14 Dec 20
അമാസോമവാരം

#hinduculture

മംഗല്യസിദ്ധിക്കും ദീർഘ ദാമ്പത്യത്തിനും ജാതകത്തിലെ വൈധവ്യദോഷ പരിഹാരത്തിനും ജാതകത്തിലെ ചന്ദ്രന്റെ ദോഷം അകറ്റുന്നതിനും ഏറ്റവും നല്ലതാണ് തിങ്കളാഴ്ചവ്രതം.സൂര്യോദയത്തിന് ഒരു മണിക്കൂർ മുമ്പ് ഉണർന്ന് ദേഹശുദ്ധി വരുത്തി നല്ല വസ്ത്രം ധരിച്ച് ഭസ്മക്കൂറിയണിയണം. 1
കഴിയുമെങ്കിൽ രുദ്രാക്ഷം ധരിക്കണം. ശിവക്ഷേത്രദർശനവും പ്രദക്ഷിണവും നിവേദ്യവും പഞ്ചാക്ഷര മന്ത്രജപവും പകൽ മുഴുവൻ ഉപവാസവും വ്രതനിഷ്ഠയിൽ അത്യാവശ്യമാണ്. പകൽ ഉറങ്ങാതെ ശിവകഥകൾ വായിച്ച് കഴിയണം. സന്ധ്യക്ക് വീണ്ടും ശിവക്ഷേത്രദർശനവും പ്രദക്ഷിണവും വഴിപാടുകളും നടത്തണം.2
സതീദേവിയുടെ ദേഹത്യാഗം മൂലം ആകെ തകർന്ന ശ്രീ പരമേശ്വരനെ ഭർത്താവായി കിട്ടാൻ പാർവ്വതി നടത്തിയ വ്രതത്തെ ഓർമ്മിപ്പിക്കുന്നതാണ് തിങ്കളാഴ്ചവ്രതം. സീമന്തിനിയുടെ വൈധവ്യം മാറിപ്പോയതും ഈ വ്രതാനുഷ്ഠാനം കൊണ്ടാണ്.3
Read 5 tweets
6 Dec 20
വെറും പ്രീഡിഗ്രി മാത്രം കഴിഞ്ഞ എം എ ബേബി കമ്യൂണിസ്റ്റ് പാർട്ടിയുടെ വിദ്യാഭ്യാസ മന്ത്രി.നാലാം ക്ലാസ്സ്‌ ഉള്ള നായനാർ, വിഎസ് അച്യുതാനന്ദനും.

അയാളാണ് ചോദിക്കുന്നത് നൂറുകൊല്ലം മുൻപ് ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയിലെ സുവോളജി പ്രൊഫസർ ആയിരുന്ന പ്രൊഫ. മാധവ സദാശിവ ഗോൾവൽക്കറുടെ 1
പേര് ഒരു ബയോ ടെക്നോളജി അഡ്വാൻസ്ഡ് റിസർച്ച് സെന്ററിന് ഇടാമോ എന്ന്.

നിങ്ങൾ നിരോധിച്ച് ഇല്ലാതാക്കാൻ ശ്രമിച്ച ഒരു സന്നദ്ധ സംഘടനയെ രാജ്യം ഭരിക്കുന്ന പാർട്ടിയുടെ മാതൃസംഘടന എന്ന നിലയിലേക്ക് വളർത്തിയ ഒരു മനുഷ്യൻ ആദരിക്കപ്പെടുന്നതിൽ നിങ്ങൾക്ക് പൊള്ളും. ആ പൊള്ളലിന്റെ നിലവിളിക്കപ്പുറം 2
ഇതൊക്കെ ആര് കാര്യമാക്കുന്നു?

50 കൊല്ലം മുമ്പ് മറ്റൊരു ഇന്ത്യൻ പ്രധാനമന്ത്രി ഇന്ത്യൻ പാർലമെന്റിൽ അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചു നടത്തിയ പ്രഭാഷണവും ആർക്കൈവ്സിൽ കിട്ടും.

കൂടാതെ ഇവരുടെ വേറൊരു
ചോദ്യം:
ഗുരുജി ഗോൾവൽക്കർ രാഷ്ട്ര 3
Read 7 tweets

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3/month or $30/year) and get exclusive features!

Become Premium

Too expensive? Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal Become our Patreon

Thank you for your support!

Follow Us on Twitter!