Aradhya Profile picture
12 Apr, 16 tweets, 2 min read
വിഷു--പരമ്പര ഭാഗം 3
#hinduculture

വിഷുക്കണി
ॐ➖➖➖➖ॐ➖➖➖➖ॐ
കുടുംബത്തിലെ മുതിർന്ന സ്ത്രീകൾക്കാണ്‌ വിഷുക്കണി ഒരുക്കുവാനും അത്‌ കാണിക്കുവാനുമുള്ള ചുമതല. തേച്ചൊരുക്കിയ ഓട്ടുരുളിയിൽ അരിയും നെല്ലും ഉപയോഗിച്ച്‌ പാതി നിറച്ച്‌, കൂടെ അലക്കിയ, മുണ്ടും, പൊന്നും, വാൽക്കണ്ണാടിയും, 1
കണിവെള്ളരിയും, കണിക്കൊന്നയും, പഴുത്ത അടയ്ക്കയുംവെറ്റിലയും, കണ്മഷി, ചാന്ത്, സിന്തൂരം, നാരങ്ങ എന്നിവയും കിഴക്കോട്ട് തിരിയിട്ട് കത്തിച്ച നിലവിളക്കും, നാളികേരപാതിയും, ശ്രീകൃഷ്ണന്റെ വിഗ്രഹവും വെച്ചാണ്‌ വിഷുക്കണി ഒരുക്കുക. കണിക്കൊന്ന പൂക്കൾ വിഷുക്കണിയിൽ നിർബന്ധമാണ്‌. 2
ഐശ്വര്യസമ്പൂർണ്ണമായ അതായത്‌ പ്രകാശവും, ധനവും, ഫലങ്ങളും, ധാന്യങ്ങളും എല്ലാം ചേർന്ന വിഷുക്കണി കണ്ടുണരുമ്പോൾ, പുതിയൊരു ജീവിതചംക്രമണത്തിലേക്കുള്ള വികാസമാണത്രെ സംഭവിക്കുക.

ചിലയിടങ്ങളിൽ കുറിക്കൂട്ടും, ഗ്രന്ഥവും, വെള്ളിപ്പണം, ചക്ക, മാങ്ങ മുതലായവയും കണിക്ക് വെയ്ക്കാറുണ്ട്‌. 3
കത്തിച്ച ചന്ദനത്തിരിയും, വെള്ളം നിറച്ച ഓട്ടുകിണ്ടിയും, പുതിയ കസവുമുണ്ടും അടുത്തുണ്ടാവണം എന്നാണ്‌ പറയുന്നത്‌.

പ്രായമായ സ്ത്രീ രാത്രി കണി ഒരുക്കി ഉറങ്ങാൻ കിടക്കും. പുലർച്ചെ എഴുന്നേറ്റ് കണികണ്ട്, മറ്റുള്ളവരെ കണികാണിക്കും.

ഉറക്കത്തിൽ നിന്ന് വിളിച്ചുണർത്തി പുറകിൽ നിന്നും 4
കണ്ണുപൊത്തി കൊണ്ടുപോയാണ്‌ കണികാണിക്കുന്നത്‌. കുടുംബാംഗങ്ങൾ എല്ലാവരും കണികണ്ടാൽ പിന്നെ വീടിന്റെ കിഴക്കുവശത്ത്‌ കണികൊണ്ടുചെന്ന് പ്രകൃതിയെ കണികാണിക്കണം, അതിനു ശേഷം ഫലവൃക്ഷങ്ങളേയും, വീട്ടുമൃഗങ്ങളേയും കണികാണിക്കുന്നു 5
വിഷുക്കൈനീട്ടം
ॐ➖➖➖➖ॐ➖➖➖➖ॐ
കണി കണ്ടതിനുശേഷം ഗൃഹനാഥൻ കുടുംബാംഗങ്ങൾക്ക് നൽകുന്ന സമ്മാനമാണ് വിഷുക്കൈനീട്ടം എന്നറിയപ്പെടുന്നത്. ആദ്യകാലങ്ങളിൽ സ്വർണ്ണം, വെള്ളി എന്നിവയിൽ ഉണ്ടാക്കിയ നാണയങ്ങൾ ആയിരുന്നു നൽകിയിരുന്ന്അത്. വർഷം മുഴുവനും സമ്പൽ സമൃദ്ധി, ഐശ്വര്യം എന്നിവ ഉണ്ടാകട്ടേ 6
എന്ന് അനുഗ്രഹിച്ചു കൊണ്ടാണ് കൈനീട്ടം. നൽകുനത്. പ്രായമായവർ പ്രായത്തിൽ കുറവുളവ്ർക്കാണ് സാധാരണ കൈനീട്ടം നൽകുന്നത്.

വിഷു സദ്യ
ॐ➖➖➖➖ॐ➖➖➖➖ॐ
മുൻ കാലങ്ങളിൽ വിഷു ആഘോഷം ആരംഭിക്കുന്നത് ഗൃഹനാഥൻ പനസം വെട്ടുന്നതോടെയാണ്. വിഷുവിന് നിർബന്ധമായും ഉപയോഗിക്കുന്ന ഒന്നാണ് വരിക്കച്ചക്ക. 7
വിഷു വിഭവങ്ങളിൽ ചക്ക എരിശ്ശേരി, ചക്ക വറുത്തത് തുടങ്ങിയ വിഭവങ്ങൾ ഉണ്ടായിരിക്കും. എരിശ്ശേരിയിൽ ചക്കയുടെ എല്ലാ ഭാഗങ്ങളും ചേർത്തിരിക്കും.വള്ളുവനാട് പ്രദേശങ്ങളിൽ വിഷു ദിവസം കഞ്ഞി സദ്യയായിരിക്കും പ്രധാനം. വാഴപ്പോള വൃത്താകൃതിയിൽ ചുരുട്ടി അതിൽ വാഴയില വച്ച് പഴുത്ത പ്ലാവിലകൊണ്ടാണ് തേങ്ങ 8
ചിരകിയിട്ട് കഞ്ഞി കുടിക്കുന്നത്. ഇതിനു കൂടെ കഴിക്കാൻ ചക്ക എരിശ്ശേരിയും ചക്ക വറുത്തതും ഉണ്ടായിരിക്കും. ഇപ്പോൾ ഓണസദ്യയുടേതു പോലെയുള്ള വിഭവസമൃദ്ധമായ സദ്യയും ഉണ്ടായിരിക്കും.

രാവിലെ പ്രാതലിന് ചിലയിടങ്ങളിൽ വിഷുക്കട്ട എന്ന വിഭവവും കാണാറുണ്ട്‌.9
മറ്റു ആചാരങ്ങൾ
ॐ➖➖➖➖ॐ➖➖➖➖ॐ
വിഷുവിനോട് അനുബന്ധിച്ച് അനവധി ആചാരങ്ങൾ കൃഷിയേ സംബന്ധിച്ച് നിലനിൽക്കുന്നു. ചാലിടീൽ കർമ്മം, കൈക്കോട്ടുചാൽ, വിഷുക്കരിക്കൽ, വിഷുവേല, വിഷുവെടുക്കൽ, പത്താമുദയം എന്നിവ വിഷുവിനോട് അനുബന്ധിച്ച് നടക്കുന്ന ആചാരങ്ങളാണ്.10
ചാലിടീൽ
ॐ➖➖➖➖ॐ➖➖➖➖ॐ
വിഷുസദ്യയ്ക്ക് മുൻപായി നടത്തുന്ന ഒരു ആചാരമാണിത്. വിഷു ദിവസം ആദ്യമായി നിലം ഉഴുതുമറിച്ച് വിത്ത് ഇടുന്നതിന് ചാലിടീൽ എന്നു പറയുന്നു. കന്നുകാലികളെ കുളിപ്പിച്ച് കുറി തൊട്ട് കൊന്നപ്പൂങ്കുലകൾ കൊണ്ട് അലങ്കരിച്ച് കൃഷി സ്ഥലത്ത് എത്തിക്കുന്നു. 11
പുതിയ വസ്ത്രം നിർബന്ധമില്ലെങ്കിലും കാർഷികോപകരണങ്ങൾ എല്ലാം പുതിയവ ആയിരിക്കും ഉപയോഗിക്കുക. അത് കന്നുകാലികളെ പൂട്ടി നിലം ഉഴുതുമറിക്കുന്നു. അതിനുശേഷം ചാലുകളിൽ അവിൽ, മലർ, ഓട്ടട എന്നിവ നേദിക്കുന്ന ചടങ്ങാണിത്.12
വറച്ചട്ടിയിലിട്ട് ചുട്ടെടുക്കുന്ന അടയെസാധാരണ 'ഓട്ടട' എന്നാണ് പറയുന്നത്. അരി നേർമയായി പൊടിച്ച് വെള്ളം ചേർത്ത് കുഴച്ചോ, അരി കുതിർത്ത് അരച്ചോ, ഇലയിൽ പരത്തുവാൻ പാകത്തിൽ തയ്യാറാക്കിയ മാവ്, വാഴയിലയിലോ, വട്ടയിലയിലോ പരത്തി ചുട്ട് പാകപ്പെടുത്തുന്നു.13
കൈക്കോട്ടുചാൽ
ॐ➖➖➖➖ॐ➖➖➖➖ॐ
വിഷു സദ്യയ്ക്ക് ശേഷം നടത്തുന്ന ഒരു ആചാരമാണിത്. പുതിയകൈക്കോട്ടിനെ കഴുകി; കുറി തൊടുവിച്ച് കൊന്നപ്പൂക്കൾ കൊണ്ട് അലങ്കരിക്കുന്നു. അങ്ങനെ അണിയിച്ചൊരുക്കിയ കൈക്കോട്ട്; വീടിന്റെ കിഴക്ക്കു പടിഞ്ഞാറു ഭാഗത്ത് വച്ച് പൂജിക്കയും അതിനുശേഷം കുറച്ചു സ്ഥലത്ത് 14
കൊത്തികിളയ്ക്കുന്നു. അങ്ങനെ കൊത്തിക്കിളച്ചതിൽ കുഴിയെടുത്ത് അതിൽ നവധാന്യങ്ങൾ, പച്ചക്കറി വിത്തുകൾ എന്നിവ ഒരുമിച്ച് നടുന്നു. പാടങ്ങളിൽ കൃഷി ഇറക്കിക്കഴിഞ്ഞ കർഷകർ പറമ്പു കൃഷിയിലും തുടക്കമിടുന്നു എന്നു വരുത്തുന്നതിനാണ് ഈ ആചാരം നടത്തുന്നത്.
കടപ്പാട്

ശേഷം ഭാഗം 4ൽ തുടരും

• • •

Missing some Tweet in this thread? You can try to force a refresh
 

Keep Current with Aradhya

Aradhya Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

PDF

Twitter may remove this content at anytime! Save it as PDF for later use!

Try unrolling a thread yourself!

how to unroll video
  1. Follow @ThreadReaderApp to mention us!

  2. From a Twitter thread mention us with a keyword "unroll"
@threadreaderapp unroll

Practice here first or read more on our help page!

More from @aradhya___

11 Apr
വിഷു--പരമ്പര ഭാഗം 2

#hinduculture

അയനാന്തങ്ങൾ
ॐ➖➖➖➖ॐ➖➖➖➖ॐ
സൂര്യൻ ക്രാന്തിവൃത്തത്തിലൂടെ(ecliptic) സഞ്ചരിക്കുമ്പോൾ എത്തുന്ന ഏറ്റവും തെക്കും വടക്കും ഉള്ള രണ്ട് ബിന്ദുക്കളെ ആണ് അയനാന്തങ്ങൾ എന്നു പറയുന്നത്. അയനാന്തങ്ങൾ ദക്ഷിണ അയനാന്തവും ഉത്തര അയനാന്തവും ആണ്.

1
പുരസ്സരണം
ॐ➖➖➖➖ॐ➖➖➖➖ॐ
സൂര്യചന്ദ്രന്മാർ ഭൂമിയിൽ ചെലുത്തുന്ന ഗുരുത്വ ആകർഷണം മൂലം ഭൂമിയുടെ അച്ചുതണ്ട്‌ അതിന്റെ സ്വാഭാവികമായുള്ള കറക്കത്തിന്‌ പുറമേ 26,000 വർഷം കൊണ്ട്‌ പൂർത്തിയാകുന്ന വേറൊരു ഭ്രമണവും ചെയ്യുന്നുണ്ട്‌. ഇത്‌ പുരസ്സരണം (precission) എന്ന പേരിൽ അറിയപ്പെടുന്നു.2
ഭൂമിയുടെ അച്ചുതണ്ടിന്റെ പുരസ്സരണം മൂലം ഘടികാമണ്ഡലം ഓരോ വർഷവും 50.26‘’ (50.26 ആർക്‌ സെക്കന്റ് ) വീതം കറങ്ങികൊണ്ടിരിക്കുന്നു. അതിന്റെ ഫലമായി വർഷം തോറും വിഷുവങ്ങളുടെ സ്ഥാനവും ഇത്രയും ദൂരം മാറുന്നു. ഏകദേശം 71 വർഷം കൊണ്ട്‌ ഒരു ഡിഗ്രിയുടെ മാറ്റം ഉണ്ടാകും. 3
Read 11 tweets
11 Apr
വിഷു--പരമ്പര ഭാഗം 1

#hinduculture #vishu

കേരളത്തിലെ കാർഷികോത്സവമാണ്‌ വിഷു. മലയാളമാസം മേടം ഒന്നിനാണ്‌ വിഷു ആഘോഷിക്കുന്നത്‌. ഭാരതത്തിൽ മുൻപ് നിലവിലിരുന്ന പഞ്ചാംഗം പ്രകാരമുള്ള വർഷാരംഭമാണ്‌ ഈ ദിനം. 'പൊലിക പൊലിക ദൈവമേ തൻ നെൽ പൊലിക' എന്നും മറ്റുമുള്ള പുള്ളുവപ്പാട്ടും വിഷുവിന്റെ 1
ഐശ്വര്യദായക സ്വഭാവത്തെയാണ്‌ കാണിക്കുന്നത്‌.

പേരിനു പിന്നിൽ
ॐ➖➖➖➖ॐ➖➖➖➖ॐ
വിഷു എന്നാൽ തുല്യമായത് എന്നർത്ഥം. അതായത് രാത്രിയും പകലും തുല്യമായ ദിവസം.മേടം ഒന്നിന് മേട വിഷുവും തുലാം ഒന്നിനു തുലാ വിഷുവും ഉണ്ട്.

ഒരു രാശിയിൽനിന്നും അടുത്ത രാശിയിലേക്ക് സൂര്യൻ പോകുന്നതിനെ 2
സംക്രാന്തി എന്നു പറയുന്നു. സംക്രാന്തികളിലെ പ്രധാനമായത് മഹാവിഷു എന്നും പറയുന്നു. ഈ വിശേഷ ദിവസങ്ങൾ പണ്ടു മുതലേ ആഘോഷിച്ചു വരുന്നുണ്ടാവണം. സംഘകാലത്ത് ഇതിനെക്കുറിച്ച് പരാമർശങ്ങൾ പതിറ്റുപത്ത് എന്ന് കൃതിയിൽ ഉണ്ട്. എന്നാൽ വർഷാരംഭമായി കേരളത്തിൽ ആചരിക്കുന്നത് ഒരു പക്ഷേ കൊല്ലവർഷാരംഭത്തോടെ 3
Read 12 tweets
10 Apr
ഇന്നത്തെ മതേതരത്വ സങ്കല്‍പം ഭീരുത്വത്തില്‍ നിന്ന്‌ ഉടലെടുത്തതാണ്‌. മതേതരത്വവാദികള്‍, വിശാലമനസ്ക്കര്‍ എന്നെല്ലാം സ്വയം വിശേഷിപ്പിക്കുന്നവര്‍ ഭയമെന്ന വികാരത്തിന്‌ അടിമകളാ
ണ്‌. മറ്റു മതസ്ഥര്‍ വെറുക്കുന്ന ഹിന്ദു എന്ന പദം നാം ഉപയോഗിക്കരുത്‌ എന്ന്‌ വാദിക്കുന്നവര്‍ ഇത്തരം 1
ഭീരുത്വത്തിന്‌ വഴിപ്പെട്ടവരാണ്‌. മറ്റുള്ളവരുടെ വിരോധം മറികടക്കുന്നതിനുള്ള ആത്മവിശ്വാസമോ തന്റേടമോ ഇല്ലാത്തതുകൊണ്ടാണിത്‌.

മഹാഭാരതത്തില്‍ രസകരമായ ഒരു കഥയുണ്ട്‌. വനവാസത്തിനിടയില്‍ പാണ്ഡവന്മാര്‍ കുന്തിമാതാവിനോടൊന്നിച്ച്‌ ഏകച്രക എന്ന ഗ്രാമത്തിലെത്തി. ആ ഗ്രാമം ബകന്‍ എന്ന 2
ഭയങ്കരനായ ഒരു
രാക്ഷസന്റെ നിയ്രന്ത്രണത്തിലായിരുന്നു.

ഒരിക്കല്‍ ബകാസുരന്‍ ആ ഗ്രാമത്തെയാകെ നശിപ്പിക്കാന്‍ ഒരുമ്പെട്ടു. ഗ്രാമത്തെ ഒന്നാകെ നശിപ്പിക്കരുതെന്ന്‌ ജനങ്ങള്‍ ബകനോട്‌ അഭ്യര്‍ഥിച്ചു. അതംഗീകരിക്കുവാന്‍ ഒരു വ്യവസ്ഥയും അവര്‍ സമ്മതിച്ചു. ദിവസേന ഒരു വണ്ടി നിറച്ച്‌ ചോറും 3
Read 9 tweets
21 Mar
പുന്നപ്ര വയലാർ സമരനായകൻ കുന്തക്കാരൻപത്രോസ്സിനോട് കമ്യൂണിസ്റ്റ് മാടമ്പിമാർ കാണിച്ച ചതിയുടെയും വഞ്ചനയുടെയും
ചരിത്ര സത്യങ്ങൾ....

ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഒരു വർ ഷം നീണ്ടു നിന്ന കാർഷിക തൊഴിലാളി സമര വിജയത്തിന് ശേഷം 1938 ആല പ്പുഴ കയർ ഫാക്ടറി തൊഴിലാളി സമര ത്തിന് നേതൃത്വം 1
നൽകിയത് കയർ ഫാക്ടറി തൊഴിലാളി നേതാവ് സ്റ്റാലിൻ പത്രോ സ് എന്ന അപരനാമത്താൽ അറിയപ്പെടുന്ന കാട്ടുങ്കൽ കണ്ടത്തിൽ വള്ളുവൻ പത്രോ സ് എന്ന കെ വി പത്രോസാണ്.രക്തരൂക്ഷിത സമരമായിരുന്ന പുന്നപ്ര വയലാർ സമരം കാർഷിക തൊഴിലാളികളും മത്സ്യതൊഴിലാളികളുംഅപൂർവ്വം ചില ചെത്തുതൊഴിലാളികളുംവാരി കുന്ത മേന്തി 2
നടത്തിയ സായുധ സമരത്തിന് നേതൃത്വം നൽകിയത്
സ കെ.വി പത്രോസ് എന്ന പുലയ വംശജനായ കമ്യുണീസ്റ്റ് ആയിരുന്നു....
പത്രോസിന്റെ ചെറ്റ കുടിൽ അന്ന് പി.കൃഷ്ണപിള്ള, എ.കെ.ജി ഇ എം എസ് ,കെ ദാമോദരൻ ഉണ്ണി രാജ, ഇ.കെ നായനാർ, എൻ സി ശേഖർ
തുടങ്ങിയവരുടെ അഭയകേന്ദ്രമായിരു ന്നു അദ്ദേഹത്തിന്റെ അമ്മ അന്നറോസ 3
Read 16 tweets
20 Mar
5 വർഷത്തിനുള്ളിൽ പിണറായി സർക്കാർ നടത്തിയ അഴിമതികളുടെ ലിസ്റ്റാണിത്. വീണ്ടും കമ്മ്യൂണിസ്റ്റു പാർട്ടിയ്ക്ക് വോട്ടുചെയ്ത് നമ്മുടെ നാടിനെ പടുകുഴിയിലേയ്ക്ക് തള്ളിവിടണോ എന്ന് ചിന്തിക്കുക.

അങ്ങനെ ചെയ്താൽ, നിങ്ങളുടെ വരും തലമുറകളോട് നിങ്ങൾ ചെയ്യുന്ന മഹാപാപമായിരിക്കുമത്.1
😝 ലാവ് ലിൻ അഴിമതി
😛 ഓഖി ഫണ്ട് തട്ടിപ്പ്
😛 പ്രളയ ഫണ്ട് തട്ടിപ്പ്
😛 പെൻഷൻ തട്ടിപ്പ്
😛 ക്വാറി അഴിമതി
😛 മണൽ കൊള്ള
😛 ബാറ് തട്ടിപ്പ്
😛 ബ്ലൂവെറി തട്ടിപ്പ്
😛 ഭൂമി തട്ടിപ്പ്
😛 കായൽ നികത്തൽ
😛 ബന്ധു നിയമനം
😛 സ്വശ്രയ ഫീ കോഴ
😛 ഹെലികോപ്റ്റർ അഴിമതി
😛 ഡാറ്റാ തട്ടിപ്പ്
2
😛 മാർക്ക് ദാനം
😛 ഭൂമി കയ്യേറ്റം
😝 പെൻഷൻ അഴിമതി
😝 ലൈഫ് മിഷൻ അഴിമതി
😝 പ്രളയ ഫണ്ട് മുക്കൽ
😝 കിഫ്ബി അഴിമതി
😛 മസാല ബോണ്ട്‌ തട്ടിപ്പ്
😝 സ്പിംഗ്ലർ അഴിമതി
😝 പി എസ് സി തട്ടിപ്പ്
😝 ഓണക്കിറ്റ് അഴിമതി
😛 ശർക്കര തട്ടിപ്പ്
😛 സഞ്ചി വാങ്ങൽ തട്ടിപ്പ്
😝 സ്വർണ്ണ കള്ളക്കടത്ത്
3
Read 6 tweets
17 Feb
എണ്ണവില,സബ്‌സിഡി തുടങ്ങിയവയെ പറ്റി ചോദിക്കുമ്പോൾ മിണ്ടാട്ടം മുട്ടി ഇരിക്കരുത്. @avs_IND
ചാണക്യേട്ടന്റെ ത്രെഡ് ഉണ്ട്. നോട്ട് ചെയ്യൂ. പ്രചരിപ്പിക്കൂ. പത്രികയിൽ @pathrika വന്ന ലേഖനങ്ങളും ഉണ്ട്. ദയവായി ലിങ്കും നൽകുക
2. ഇതും നോട്ട് ചെയ്യുക. ഇതിന് താഴെ പത്രിക ലേഖനങ്ങൾ ലിങ്ക് തരാം.

3. ദയവായി നോട്ട് ചെയ്യുക

pathrika.com/how-cutting-su…
Read 5 tweets

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3/month or $30/year) and get exclusive features!

Become Premium

Too expensive? Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal Become our Patreon

Thank you for your support!

Follow Us on Twitter!