താൻ പിടിക്കണ്ട ഞാനിറങ്ങിക്കോളാം..

ഒന്നാം നിലയിൽ നിന്ന് താഴേക്ക് പടിയിറങ്ങാൻ ബുദ്ധിമുട്ടുന്ന ഗൗരിയമ്മയെ ഒന്ന് കൈക്ക് പിടിക്കാൻ നോക്കിയതാ..
പോരുകോഴിയെപ്പോലെ ഒരു നോട്ടം!

കൈവരിയിൽ രണ്ടു കൈകൊണ്ട് പിടിച്ച് ഓരോ പടികളായി ചെരിഞ്ഞിറങ്ങി ഗൗരിയമ്മ..
നിസ്സഹായനായി ഞാനും..
1/15
അരൂർ കെൽട്രോണിൽ ജോലി ചെയ്യുന്ന ഞാൻ. വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയാണ്. എനിക്ക് അദ്ദേഹവുമായി ഒരടുപ്പവുമില്ല. അതിനാൽ കെൽട്രോണിൻ്റെ ചില ആവശ്യങ്ങൾ സ്ഥലം എംഎൽഎ ആയിരുന്ന ഗൗരിയമ്മയോട് പറയാൻ വന്നതാണ് ഞാൻ..

കാര്യങ്ങളൊക്കെ പറഞ്ഞു..
2/15
ഹൊ! വലിയ വിപ്ലവകരമായ മാറ്റങ്ങളാണല്ലോടോ! താനാരാ ഇതൊക്കെ പറയാൻ?

ഞാൻ എൻജിനീയർമാരുടെ സംഘടനയുടെ പ്രസിഡന്റ് ആണ്..

നിങ്ങളുടെ ലെറ്റർ പാഡിൽ ഇത് എഴുതിത്തരാമോ? ഞാൻ രണ്ട് മണിക്കൂർ നേരം കൂടി ഇവിടെയുണ്ടാകും..

വേഗം തയ്യാറാക്കി കൊണ്ടുപോയി കൊടുത്തു.
3/15
ചിലതൊക്കെ കുഞ്ഞാലിക്കുട്ടി ചെയ്തു. ചിലതൊന്നും ചെയ്തുമില്ല

തുറവൂരുള്ള ഒരു ആർഎസ്എസുകാരന് ഒരു സ്ഥലം മാറ്റം വേണം. അതിന് മന്ത്രിയുടെ സ്പെഷൽ ഓർഡർ വേണം..

അവര് തരില്ല ചേട്ടാ.. ഞാൻ ആർഎസ്എസ് അല്ലേ? ചെറുപ്പക്കാരൻ നിരാശയുടെ നെടുവീർപ്പിട്ടു..
4/15
ഞാൻ പറഞ്ഞു - നീ ചെന്ന് സങ്കടം പറ. ആദ്യം കുറേ വഴക്കൊക്കെ പറയും. മിണ്ടാതെ കേട്ടോളണം. തിരിച്ച് ഒന്നും പറയരുത്. ഒടുവിൽ കാര്യം ചെയ്തു തരും.. നീ ആർഎസ്എസ് ആണെന്നൊന്നും ഗൗരിയമ്മയ്ക്ക് അറിയില്ലല്ലോ.. സൂത്രത്തിൽ സ്വന്തം കാര്യം നടത്താൻ നോക്ക്..
5/15
പറഞ്ഞത് പോലെ എല്ലാം സംഭവിച്ചു! സ്പെഷൽ ഓർഡർ ഒപ്പിട്ട് ഗൗരിയമ്മ അവൻ്റെ കയ്യിൽത്തന്നെ കൊടുത്തു! അവൻ മുറിയിൽ നിന്ന് ഇറങ്ങാൻ തുടങ്ങിയപ്പോൾ...

നീയൊന്ന് നിന്നേ.. നീ ഇന്നാരുടെ മകനല്ലേ?

അതെ 🙏

നീ ആർഎസ്എസ് ആണെന്നൊക്കെ എനിക്കറിയാം കേട്ടോ.. എന്നെ പറ്റിച്ചു എന്നൊന്നും കരുതണ്ട!
6/15
ചെറുപ്പക്കാരൻ പ്രാണനും കൊണ്ട് പുറത്ത് ചാടി! 😂

വർഷങ്ങൾ കഴിഞ്ഞു. ഹിന്ദു ഐക്യവേദിയുടെ ആലപ്പുഴ ജില്ലാ സമ്മേളനം. വേദിയിൽ ഞാനും കോൺഗ്രസിലെ ശ്രീ ഡി സുഗതനും. ഉദ്ഘാടനം ചെയ്യാമെന്ന് ഏറ്റ ഗൗരിയമ്മയ്ക്ക് ശാരീരിക ക്ഷീണം മൂലം വരാൻ കഴിഞ്ഞില്ല. പക്ഷേ വീഡിയോയിൽ വന്നു..
7/15
ഹിന്ദു എന്ന് നിങ്ങൾ പറയുമ്പോൾ ബിജെപിക്കാരെ മാത്രം മനസ്സിൽ കണ്ടാൽ പോര. കോൺഗ്രസിലും സിപിഎമ്മിലും എല്ലാം ഹിന്ദുക്കളുണ്ട്. സാമൂഹ്യ പ്രവർത്തകരുടെ ഉള്ളിൽ രാഷ്ട്രീയമുണ്ടായിക്കൂടാ. ഹിന്ദുക്കളെ സംഘടിപ്പിക്കുമ്പോൾ അന്യ മത വിദ്വേഷം ഉണ്ടാവാതെ ശ്രദ്ധിക്കണം...
സാരവത്തായ ലഘു പ്രസംഗം
8/15
ഇന്ന് ഗൗരിയമ്മ അന്തരിച്ചു! എന്തൊരു ജീവിതം! ചെറുപ്പത്തിൽ തൻ്റെ ഗ്രാമത്തിൽ ഗൗരിക്ക് ഒരു നിഷ്കളങ്ക പ്രണയമുണ്ടായിരുന്നു. ആരുമറിയാതെ കൈമാറിയ കുറച്ചു കത്തുകൾ... അച്ഛനും സഹോദരിക്കും ഇഷ്ടമല്ല. ഞാൻ നിർത്തുന്നു എന്ന് ഗൗരി.. നിറം മങ്ങിയ ഒരു അസഫലപ്രണയം! എങ്ങോ മാഞ്ഞു പോയ ഒരാൾ...
9/15
പിന്നീട് ഒരു ഭാര്യയുണ്ടായിരുന്ന; ഒരുപാട് സ്ത്രീകളുമായി നിരന്തരം ബന്ധമുണ്ടായിരുന്ന ടിവി തോമസിൽ ഗൗരി ആകൃഷ്ടയായി. ആ വിവാഹവും വിവാഹമോചനവും എല്ലാം ചരിത്രം!

ഒരുപക്ഷേ പിന്നീടുള്ള ഏകാന്ത ജീവിതമായിരിക്കാം ഗൗരിയമ്മയെ കാരിരുമ്പാക്കിയത്.
10/15
പക്ഷേ ഗൗരിയമ്മ എത്ര പാവമായിരുന്നു എന്ന് അടുത്തു പെരുമാറിയവർക്ക് അറിയാം

വർഷങ്ങൾക്കു മുമ്പ് തുടങ്ങിയ അസ്വാരസ്യങ്ങൾ ആയിരുന്നെങ്കിലും പാർട്ടി ഗൗരിയമ്മയെ പുറത്താക്കുന്നത് 1993 ലാണല്ലോ.. ചേർത്തലയ്ക്ക് വടക്ക് ദേശീയ പാതയിൽ പൊന്നാംവെളി എന്ന സ്ഥലത്തായിരുന്നു ഗൗരിയമ്മയുടെ ആദ്യ യോഗം
11/15
ഹൈവേ ബ്ളോക്കായി. ഒരു ചെറിയ സ്ഥലത്ത് 33,000 പേർ കൂടിയാൽ എന്തു ചെയ്യും! രണ്ടാഴ്ച കഴിഞ്ഞ് അതേ സ്ഥലത്ത് ഗൗരിയമ്മയ്ക്ക് മറുപടിയായി ഇഎംഎസ് വന്നപ്പോൾ കഷ്ടിച്ച് ഏഴായിരം പേരെ കൂട്ടാനേ കഴിഞ്ഞുള്ളൂ..

വലിയ ജനപിൻതുണയായിരുന്നു ഗൗരിയമ്മയ്ക്ക്. പക്ഷേ കാലം പോയല്ലോ; പ്രായം കൂടിയല്ലോ
12/15
ഗൗരിയമ്മയുടെ രാഷ്ട്രീയം എങ്ങുമെത്താതെ പോയി...

ഇന്ന് അവരെ ചെങ്കൊടി പുതപ്പിക്കാൻ ആളുണ്ടാവാം.. സിന്ദാബാദ് വിളിക്കാനും ആളുണ്ടാവാം. പക്ഷേ ആരും അവരോട് നീതി ചെയ്തില്ല. സ്വന്തം വ്യക്തി ജീവിതത്തോട് ഗൗരിയമ്മയും നീതി ചെയ്തില്ല..
13/15
ഗൗരിയമ്മയെ പുറത്താക്കിയ ശേഷം ചിന്ത വാരികയിൽ ഇഎംഎസ് ഗൗരിയമ്മയുടെ കൊട്ടിക്കലാശം എന്ന ഒരു ലേഖനമെഴുതി. കൊട്ടി എന്ന വാക്കിന്റെ ദുസ്സൂചനയിൽ ക്ഷുഭിതനായിട്ടാണ് ബാലചന്ദ്രൻ ചുള്ളിക്കാട് ഗൗരി എന്ന കവിത എഴുതിയത്..
14/15
മതി ഗൗരിയമ്മേ
കൊടി താഴെ വെയ്ക്കാം
ഒരു പട്ടുടുക്കാം
മുടി കെട്ടഴിക്കാം...

ചേർത്തല - അരൂരുകാരുടെ കുഞ്ഞമ്മ.. കേരളത്തിന്റെ ഗൗരിയമ്മ.. 🙏🙏
15/15

• • •

Missing some Tweet in this thread? You can try to force a refresh
 

Keep Current with TG Mohandas

TG Mohandas Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

PDF

Twitter may remove this content at anytime! Save it as PDF for later use!

Try unrolling a thread yourself!

how to unroll video
  1. Follow @ThreadReaderApp to mention us!

  2. From a Twitter thread mention us with a keyword "unroll"
@threadreaderapp unroll

Practice here first or read more on our help page!

More from @mohandastg

29 Apr
എന്തു കൊണ്ടാണ് കമ്മ്യൂണിസ്റ്റുകാർ - അവരെത്ര വലിയ പണക്കാരായാലും - സൗജന്യങ്ങൾക്കു വേണ്ടി വാദിക്കുന്നത്? പാവങ്ങൾക്ക് മാത്രമല്ല എല്ലാവർക്കും എല്ലാം സൗജന്യമായി ലഭിക്കാൻ അവകാശമുണ്ട് എന്നാണ് അവരുടെ വാദം! അതിനാൽ അവർ ഏകദേശം എല്ലാ ഭരണകൂടങ്ങളുമായും നിരന്തരം സമരത്തിലായിരിക്കും
1/12
റഷ്യയിലാണല്ലോ ആദ്യം കമ്മൂണിസം വരുന്നത്. അത് വാസ്തവത്തിൽ ലെനിനിസമായിരുന്നു. അതിനെ മോടിപിടിപ്പിച്ചാണ് മാർക്സിസം - ലെനിനിസം എന്നൊക്കെയുള്ള ഭോഷ്ക് ഇപ്പോഴും അരങ്ങേറുന്നത്. അതെന്തുമാകട്ടെ - യഥാർത്ഥ വിപ്ലവകാരികളെ വകവരുത്തി കമ്മൂണിഷ്ടുകൾ ഭരണം പിടിച്ചെടുത്തു. അതാണ് ഒക്ടോബർ വിപ്ലവം!
2/12
ഈ മാസം അവർ എടുത്തു പറയുന്നത് ഒക്ടോബറിനു മുമ്പ് വേറൊരു വിപ്ലവം നടന്നിരുന്നു എന്നതിനാലാണ്. വാസ്തവത്തിൽ സാർ ചക്രവർത്തിയുടെ ഭരണം അവസാനിപ്പിച്ചത് ആ വിപ്ലവത്തിലൂടെയായിരുന്നു. അത് തമസ്ക്കരിക്കാനാണ് റഷ്യൻ വിപ്ലവം എന്ന് പറയാതെ ഒക്ടോബർ വിപ്ലവം എന്ന് പറയുന്നത് 😀
3/12
Read 12 tweets
27 Apr
പോപ്പുലർ ഫ്രണ്ട് പയറ്റിയാലൊന്നും രക്ഷയില്ല എന്ന് കാപ്പൻ്റെ ഭാര്യ റൈഹാനത്ത് മനസ്സിലാക്കി. ഒടുവിൽ ലീഗുമായി ബന്ധപ്പെട്ടു. മുനവ്വറലി തങ്ങൾ പ്രശ്നം ഏറ്റെടുത്തു. ഉടൻ കെ സി വേണുഗോപാൽ ചാടി വീണു. മറ്റ് എംപിമാർക്ക് കൂടെച്ചേരേണ്ടി വന്നു. പി സായ്നാഥ് പിണറായിക്ക് കത്തെഴുതി...
1/5
എഡിറ്റേഴ്സ് ഗിൽഡ് പ്രസ്താവന ഇറക്കി. രാഹുൽ ഗാന്ധിയും പ്രിയങ്കയും ട്വീറ്റ് ചെയ്തു. പിണറായി സമ്മർദ്ദത്തിലായി. യോഗിക്ക് കത്തെഴുതി. To be fair - കാപ്പൻ നിരപരാധിയാണെന്നോ തുറന്നു വിടണമെന്നോ ഒന്നും @vijayanpinarayi എഴുതിയിട്ടില്ല. കെട്ടിയിട്ടു എന്നും മറ്റും കേൾക്കുന്നു..
2/5
ഉചിതമായ ചികിത്സ കൊടുക്കണം. വേണ്ട നടപടികൾ എടുക്കണം - ഇത്രേയുള്ളൂ പിണറായിയുടെ കത്ത്..
പക്ഷേ പോപ്പുലർ ഫ്രണ്ടിൽ കലാപം തുടങ്ങി. "മുസ്ലിം രക്ഷകർ" എന്ന പദവി ലീഗ് തട്ടിപ്പറിച്ചിരിക്കുന്നു! കാപ്പനല്ലാതുള്ള മൂന്നു പേരെ നേതൃത്വം ഉപേക്ഷിച്ചിരിക്കുന്നു! പണം കാപ്പനു വേണ്ടി മാത്രം ഒഴുകുന്നു
3/5
Read 5 tweets
16 Apr
കൊച്ചിയിൽ കൊല നടത്തിയ പ്രതി ഇടക്കൊച്ചി - അരൂർ പാലം വഴി തെക്കോട്ട് അരൂരേക്ക് ഓടി. പിന്നാലെ ഓടിയ കൊച്ചീപ്പോലീസ് അരൂര് ജംഗ്ഷനിൽ അയാളെ വട്ടക്കാൽ വെച്ച് വീഴ്ത്തി. മൂക്കും കുത്തി വീണ പ്രതി അരൂർ പോലീസിനോട് പറഞ്ഞു - കൊച്ചീപ്പോലീസ് എന്നെ പിണറായിയുടെ പേര് പറയാൻ നിർബന്ധിക്കുന്നു!
1/6
കൊച്ചീപ്പോലീസിൻ്റെ പേരിൽ അരൂർ പോലീസ് കേസെടുത്തു - പിണറായിക്കെതിരെ ഗൂഢാലോചന, കള്ളത്തെളിവുണ്ടാക്കൽ etc etc. പ്രതിയെ വീഴ്ത്തി പരിക്കേൽപ്പിച്ചതിന് വേറൊരു കേസും...
കൊച്ചീപ്പോലീസിൻ്റെ കൃത്യനിർവഹണം തടഞ്ഞതിന് അരൂർ പോലീസിനെതിരെ കൊച്ചീപ്പോലീസും ഒരു കേസെടുത്തു.
2/6
തൊമ്മൻ ചാണ്ടിയെ അറസ്റ്റ് ചെയ്യുമോ അതോ ചാണ്ടി തൊമ്മനെ അറസ്റ്റ് ചെയ്യുമോ എന്ന് ചാനലുകളിൽ യെമണ്ടൻ ചർച്ച! അരൂർ പോലീസും കൊച്ചീപ്പോലീസും ഹൈക്കോടതിയിൽ എത്തി. അരൂരുകാർക്കു വേണ്ടി പൽക്കിവാലയും രാം ജേഠ്മലാനിയും കൊച്ചീക്കാർക്ക് വേണ്ടി അംബേദ്കറും അല്ലാഡി കൃഷ്ണസ്വാമി അയ്യങ്കാരും ഹാജരായി
3/6
Read 6 tweets
14 Apr
കൃസ്ത്യൻ ഇസ്ലാം മതങ്ങൾ പോലെ ഒന്നാണ് ഹിന്ദു എന്ന് ധരിച്ചാണ് പലരും ഹിന്ദുരാഷ്ട്രം എന്ന് കേൾക്കുമ്പോൾ അസ്വസ്ഥരാവുന്നത്. വാസ്തവത്തിൽ ഇംഗ്ലീഷിലെ religion എന്ന വാക്കിന് തുല്യമായി ഒരു വാക്ക് ഒരു ഭാരതീയ ഭാഷയിലും ഇല്ല. ഒരു ദൈവം ഒരു പ്രവാചകൻ ഒരു ഗ്രന്ഥം എന്ന ഏർപ്പാടാണ് religion
1/10
ഭാരതത്തിൽ ഇങ്ങനെ ഒരു ഏർപ്പാടില്ല. അനവധി ദൈവങ്ങൾ, അവതാരങ്ങൾ, ഋഷിമുനിമാർ അവധൂതൻമാർ സന്യാസിമാർ എണ്ണിയാലൊടുങ്ങാത്ത ഗ്രന്ഥങ്ങൾ സമ്പ്രദായങ്ങൾ ആരാധനാ രീതികൾ!! വിഭ്രാമകമായ ആധ്യാത്മികത! വേദാന്തം! ഇവിടെ religion ഇല്ല. ആർക്കും എന്തും ചെയ്യാവുന്ന, ആരും എന്തും ചെയ്യുന്ന...
2/10
വേണമെങ്കിൽ ഒന്നും ചെയ്യാതെയുമിരിക്കുന്ന നാട്ടിൽ എന്തു ദൈവം! ഏത് ഗ്രന്ഥം! ഏത് പ്രവാചകൻ! ഈ സമ്പ്രദായങ്ങളെ മൊത്തത്തിൽ ചേർത്ത് വിളിക്കുന്ന പേരാണ് ഹിന്ദു. അതിനാൽ ഹിന്ദു മതം എന്ന് ഒന്നില്ല. Religion എന്ന അർത്ഥത്തിൽ ഒട്ടുമില്ല.
3/10
Read 10 tweets
30 Mar
അട്ടക്കുളങ്ങര വനിതാ ജയിലിൽ കഴിയുന്ന തനിക്ക് ജീവന് ഭീഷണിയുണ്ട് - മതിയായ സുരക്ഷ വേണം എന്ന് സ്വപ്ന മജിസ്ട്രേറ്റ് കോടതിയിൽ ഹർജി നൽകുന്നു. അവർ പറയുന്നത് അവിശ്വസിക്കേണ്ട കാര്യമില്ല; മതിയായ സുരക്ഷ കൊടുക്കണം എന്ന് മജിസ്ട്രേറ്റിന്റെ നിർദ്ദേശം...

ആ സുരക്ഷ അങ്ങ് കൊടുത്താൽ പോരേ?
1/6
പക്ഷേ പിണറായി ഹൈക്കോടതിയിൽ പോയി. സുരക്ഷയൊക്കെ കൊടുക്കാം - പക്ഷേ "അവർ പറയുന്നത് അവിശ്വസിക്കേണ്ട കാര്യമില്ല" എന്ന കീഴ്ക്കോടതിയുടെ പരാമർശം നീക്കണം! വെറുതെ ഇരുന്ന കസ്റ്റംസിനെ കക്ഷിയും ചേർത്തു!

വല്ല കാര്യവുമുണ്ടോ!??

കഴിഞ്ഞ ഡിസംബറിൽ സ്വപ്ന കൊടുത്ത മൊഴിയിൽ പിണറായിയുടെ പേരുണ്ട്
2/6
അതിനാൽ സ്വപ്ന ആവശ്യപ്പെട്ട അധിക സുരക്ഷ നൽകണം എന്ന് കസ്റ്റംസ് കമ്മീഷണർ ഹൈക്കോടതിയിൽ പറഞ്ഞു. മൊഴിയും ഹാജരാക്കി (ആക്കണമല്ലോ..)

ദേ പിണറായി ബഹളം തുടങ്ങി!! അങ്ങേര് തന്നെ വിളിച്ചു വരുത്തിയ വിന.. എന്തിനാണ് ഈ നിസ്സാര കാര്യത്തിന് ഹൈക്കോടതിയിൽ പോയത്?
3/6
Read 6 tweets
29 Mar
പദ്മനാഭസ്വാമി ക്ഷേത്രം പോലെ തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിലും കല്ലറകളുണ്ട്. അതിലുണ്ടായിരുന്ന സ്വർണവും വിലപിടിപ്പുള്ള കല്ലുകളും മറ്റും ഉരുക്കാനായി കൊച്ചി ദേവസ്വം ബോർഡിന്റെ തൃശ്ശൂരുള്ള സ്ട്രോങ് റൂമിലേക്ക് മാറ്റാൻ ബോർഡ് തീരുമാനിച്ചു.
1/11
ഇതിന് മുമ്പ് ഒരിക്കൽ ഇങ്ങനെ തൃശ്ശൂരേക്ക് കൊണ്ടു പോയ വജ്രങ്ങളും മറ്റും ഒരു വർഷത്തിന് ശേഷം ഡ്യൂപ്ലിക്കേറ്റ് ആണെന്ന് കണ്ടെത്തിയിരുന്നു. അയച്ചത് ഒറിജിനൽ എന്ന് തൃപ്പൂണിത്തുറയിലെ ജീവനക്കാർ. കിട്ടിയത് ഡ്യൂപ്ലിക്കേറ്റ് എന്ന് തൃശ്ശൂരിലെ ജീവനക്കാർ. അന്വേഷണം എങ്ങുമെത്തിയില്ല..
2/11
ഏതായാലും ഈ സംഭവങ്ങളൊക്കെ ചൂണ്ടിക്കാട്ടി തിരുവാഭരണങ്ങൾ ക്ഷേത്രത്തിൽ തന്നെ വെയ്ക്കണമെന്നും ഇതിനെല്ലാം വലിയ പുരാവസ്തു മൂല്യമുണ്ടെന്നും കാണിച്ച് ഞാൻ ഹൈക്കോടതിയിൽ നിന്ന് സ്റ്റേ വാങ്ങി..
ഇടയ്ക്ക് ക്രിസ്മസ് അവധി കഴിഞ്ഞപ്പോൾ ജഡ്ജി മാറി. കുറച്ചു നാൾ കേസ് നീണ്ടു നീണ്ടു പോയി
3/11
Read 11 tweets

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3/month or $30/year) and get exclusive features!

Become Premium

Too expensive? Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal Become our Patreon

Thank you for your support!

Follow Us on Twitter!

:(