അക്ഷഹൃദയമന്ത്രവും അശ്വഹൃദയമന്ത്രവും

#hinduculture

ചൂതുകളിയിൽ വൈദഗ്ദ്ധ്യം നേടാൻ സഹായിക്കുവാനും, ഒരു വൃക്ഷത്തിൽ എത്ര ഇല, എത്ര പൂവ്, എത്ര കായ മുതലായവ ഉണ്ടെന്ന് എണ്ണാതെ കൃത്യമായി പറയാൻ കഴിയുന്ന മന്ത്രമാണ് അക്ഷഹൃദയമന്ത്രം. ചൂതുകളിയുടെ നിഗൂഢ രഹസ്യങ്ങൾ ഈ മന്ത്രവിദ്യകൊണ്ട് അനായാസം 1
മനസ്സിലാക്കിയ നളൻ തന്റെ രാജ്യം ശത്രുക്കളുടെ കൈയ്യിൽ നിന്നും തിരിച്ചു പിടിച്ചു. ഭാരതീയ പുരാണങ്ങളിലും ഇതിഹാസങ്ങളിലും ഈ മന്ത്രത്തെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്. മഹാഭാരതത്തിൽ നള-ദമയന്തിമാർക്ക് അനുഭവിക്കേണ്ടിവന്ന കഥകൾ വിശദികരിക്കുന്നവസരത്തിൽ ഈ മന്ത്രത്തെക്കുറിച്ച് 2
പ്രതിപാദിക്കുന്നുണ്ട്. ഈ മന്ത്രം അറിയുന്നവർ തന്റെ മനസ്സിനെ നിയന്ത്രിക്കാൻ പറ്റും എന്നു പറയുന്നുണ്ട്.കുതിരകളെ തന്റെ നിയന്ത്രണത്തിലാക്കുവാനും, അതിവേഗത്തിൽ അവയെ പായിക്കനും കഴിയുന്ന മന്ത്രമാണ് അശ്വഹൃദയമന്ത്രം. മഹാഭാരതത്തിൽ നളോപഖ്യാനത്തിൽ ഈ മന്ത്രത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.3
മന്ത്രങ്ങളെകുറിച്ചുള്ള കഥ

പാണ്ഡവരുടെ വനവാസക്കാലത്ത് ദ്വൈതാടവിയിൽവെച്ച് ബ്രഹദശ്വമഹർഷി ധർമ്മപുത്രരുടെ മനഃസമാധാനത്തിനുവേണ്ടി നള-ദമയന്തിമാരുടെ കഥ പറയുന്നുണ്ട്. കശ്യപമഹർഷിയുടെ പുത്രനായ കാർക്കോടകന്റെ ഉപദേശപ്രകാരം നളൻ അയോദ്ധ്യാധിപതിയായ ഋതുപർണരാജാവിന്റെ തേരാളിയായി. 4
അദ്ദേഹം ബാഹുകൻ എന്ന പേരിലായിരുന്നു അവിടെ കഴിഞ്ഞിരുന്നത്. ദമയന്തിയുടെ രണ്ടാം സ്വയംവരത്തിൽ പങ്കെടുക്കാൻ ഋതുപർണൻ വിദർഭരാജ്യത്തിലേക്കു നളനൊപ്പം പോയി. വഴിയിൽവച്ച് യാദൃച്ഛികമായി ഋതുപർണന്റെ ഉത്തരീയം തേരിൽ നിന്നു നിലത്തു വീണു. തേരു നിർത്താൻ ഋതുപർണൻ നളനോടു 5
പറയുമ്പോഴേക്കും ഒരു യോജന ദൂരം രഥം പിന്നിട്ടു കഴിഞ്ഞിരുന്നു. അശ്വഹൃദയ മന്ത്രം അറിയാമായിരുന്ന നളൻ അതിവേഗതയിലാണ് രഥം ഓടിച്ചിരുന്നത്. ആ സമയത്ത് കാട്ടിൽ കായ്കൾ നിറഞ്ഞ ഒരു താന്നിവൃക്ഷം അവർ കണ്ടു. ആ താന്നിയിൽ അഞ്ചുകോടി ഇലകളും, രണ്ടായിരത്തി തൊണ്ണൂറ്റഞ്ചു കായ്കളും ഉണ്ടെന്ന് ഋതുപർണൻ 6
ഒറ്റനോട്ടത്തിൽ പറഞ്ഞു. താന്നി മരത്തിന്റെ ഇലകളും കായ്കളും ഒറ്റനോട്ടത്തിൽ എണ്ണിത്തിട്ടപ്പെടുത്തിയത് അക്ഷഹൃദയ മന്ത്രത്തിന്റെ ശക്തികൊണ്ടാണെന്നു രാജാവു മറുപടി പറഞ്ഞു. അത്ഭുതപ്പെട്ടുപോയ നളൻ അത്രയും വേഗത്തിൽ തേരോടിച്ചത് അശ്വഹൃദയ മന്ത്രത്തിന്റെ ശക്തികൊണ്ടാണെന്ന് രാജാവിനേയും 8
അറിയിച്ചു. രണ്ടുപേരും പരസ്പരം മന്ത്രങ്ങൾ പഠിപ്പിച്ചു. ഈ മന്ത്രവിദ്യ പഠിച്ചതുകൊണ്ട് നളന് രണ്ടാമതു ചൂതുകളിയിൽ ജയിച്ച് നിഷധരാജ്യം തിരിച്ചെടുക്കാൻ കഴിഞ്ഞു. അക്ഷഹൃദയ ദിവ്യമന്ത്രം വശമായതോടെ നളനെ ബാധിച്ചിരുന്ന കലി പുറത്തുവന്നു. പുറത്തുവന്ന കലിയെ ബാഹുകൻ (നളൻ) രോഷത്തോടെ നശിപ്പിക്കുവാൻ 8
തുനിഞ്ഞെങ്കിലും, അധർമ്മം തന്റെ വൃതമാണെനും ബലം ക്ഷയിച്ച് അങ്ങയുടെ മുന്നിൽ വണങ്ങുന്ന തന്നോട് ക്ഷമിക്കേണമെന്നുള്ള അപേക്ഷയാൽ കലിയെ, നശിപ്പിക്കാതെ സത്യം ചെയ്യിച്ചു വിടുന്നു. താന്നി മരത്തിന്റെ ചുവട്ടിൽ വച്ചാണത്രെ അശ്വഹൃദയം, അക്ഷഹൃദയം എന്നീ മന്ത്രങ്ങൾ കൈമാറിയത്. 9
നളന്റെ കലിബാധ മാറിയതും അവിടെ വച്ചാണ്, അതിനാൽ താന്നിക്ക് കലിദ്രുമം എന്ന പേരു കിട്ടി 10.

ശുഭം
കടപ്പാട്

• • •

Missing some Tweet in this thread? You can try to force a refresh
 

Keep Current with Aradhya

Aradhya Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

PDF

Twitter may remove this content at anytime! Save it as PDF for later use!

Try unrolling a thread yourself!

how to unroll video
  1. Follow @ThreadReaderApp to mention us!

  2. From a Twitter thread mention us with a keyword "unroll"
@threadreaderapp unroll

Practice here first or read more on our help page!

More from @aradhya___

29 May
Hong Kong -ൽ ജോലി ചെയ്ത് ജീവിക്കുന്ന ഒരു ഭാരതീയൻ അയാൾ അവിടെയുള്ള എല്ലാവരുമായും നല്ല സുഹൃത്ബന്ധത്തിലായിരുന്നു

എന്നാൽ ഒരു വർഷം കഴിഞ്ഞിട്ടും
Hong Kong ലെ ഒരു സുഹൃത്ത് പോലും അദ്ദേഹത്തെ അവരുടെ വീട്ടിലേക്ക് ഒരു തവണ പോലും ക്ഷണിക്കുകയോ ചെയ്തില്ല എന്ന് മാത്രമല്ല എല്ലാവരും1
തന്നിൽ നിന്ന് ഒരു അകലം വെക്കുന്നതായി അദ്ദേഹത്തിന് തോന്നി

അങ്ങനെയിരിക്കെ ഭാരതീയൻ ഒരു ഉറ്റ Hong Kong സുഹൃത്തിനോട് ഇതെന്താ ഇങ്ങനെ എന്ന് ചോദിച്ചു അതിന്
Hong Kong സുഹൃത്ത് നൽകിയ മറുപടി ഇങ്ങനെയായിരുന്നു

200 വർഷം നിങ്ങളെ ഭരിച്ച ബ്രിട്ടീഷ്കാരിൽ എത്ര ബ്രിട്ടീഷ്കാരുണ്ടായിരുന്നു 2
എന്ന് ചോദിച്ചു

ഭാരതീയൻ പറഞ്ഞു ഒരു പതിനായിരം ബ്രിട്ടീഷ്കാർ കാണും എന്ന് പറഞ്ഞു
32 കോടി ഭാരതീയരെ പീഡിപ്പിച്ചും കൊലപ്പെടുത്തിയും ഇത്രക്കധികം കാലം എങ്ങനെയാണ് ബ്രിട്ടീഷ്കാർ നിങ്ങളെ ഭരിച്ചത്

ബിട്ടീഷ് ജനറൽ ഭാരതീയരെ വെടി വെക്കു എന്ന് ഉത്തരവിടുമ്പോൾ വെടിവെച്ചത് ബ്രിട്ടീഷ് 3
Read 14 tweets
27 May
ലക്ഷദീപം

#hinduculture

ക്ഷേത്രത്തിൽ ഒരു ലക്ഷം ദീപങ്ങൾ ഒരുമിച്ചു കത്തിച്ചു വയ്ക്കുന്ന ചടങ്ങാണ് 'ലക്ഷദീപ സമർപ്പണം ത്രിസന്ധ്യയിൽ ലക്ഷദീപം തെളിയിച്ച് ചടങ്ങ് നടത്തുന്നു. ചടങ്ങ് തുടങ്ങുന്നതോടെ ക്ഷേത്ര പരിസരം പ്രഭാപൂരിതമാകുകയും കണ്ണിനും മനസ്സിനും ഒരുപോലെ 1
ഭക്‌തിയുടെ പരമാനന്ദം നൽകുകയും ചെയ്യും.

ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഗ്രാമത്തിന്റെ സർവ്വശ്വൈര്യമാണ് ലക്ഷദീപ സമർപ്പണം കൊണ്ട് ലക്ഷ്യമിടുന്നത്. പുതുതലമുറയെ ക്ഷേത്രാചാരങ്ങളുമായി ബന്ധിപ്പിക്കുന്നതിനും ഇതിലൂടെ സാധിക്കുന്നു. ഓരോ ഭക്‌തകുടുംബത്തിൽ 2
നിന്നുള്ള എല്ലാ അംഗങ്ങളുടേയും പേരിൽ ഓരോ വിളക്ക് തെളിയിക്കുന്നതാണ് ചടങ്ങ്.

ക്ഷേത്രത്തിലെ ചുറ്റുവിളക്കുകൾക്ക് പുറമേ, പ്രത്യേക ചിരാതുകൾ പല തട്ടുകളിലായി ക്രമീകരിച്ച് വിളക്കു കൊളുത്തുന്നു. 3
Read 4 tweets
27 May
നാരദരുടെ ജന്മത്തെ കുറിച്ചുള്ള കഥ
#hinduculture

ബ്രഹ്മാവിന്റെ പുത്രനായ നാരദന്റെ ജനനം ബ്രഹ്മാവിന്റെ മടിയിൽ നിന്നാണ്‌.നാരദന് പ്രധാനമായി ഏഴ് ജന്മങ്ങളാണ്‌‍ പുരാണങ്ങളിൽ കാ‍ണുന്നത്. ആദ്യം ബ്രഹ്മപുത്രനായിരുന്നു. അതിനു ശേഷം ബ്രഹ്മശാ‍പമേറ്റ് ഉപബർഹണൻ എന്ന ‍ഗന്ധർവനായി ജനിച്ചു. 1 Image
പിന്നീട് ദ്രുമിള ചക്രവർത്തിയുടെ മകനായി നാരദൻ എന്ന പേരിൽ ജനിച്ചു. ഇപ്രകാരം നാരദന്റെ ജന്മത്തെക്കുറിച്ച് വ്യത്യസ്തങ്ങളായ അനവധി കഥകൾ പുരാണങ്ങളിൽ നമുക്ക് കാണാൻ സാധിക്കുന്നു.
നാരനെപ്പറ്റിയുള്ള ഒരു പൂർവ്വജന്മകഥ ഇപ്രകാരമാണ്. നാരദന്‍ തന്റെ പൂർവ്വജന്മത്തിൽ "ബര്‍ഹണന്‍" എന്ന പേരോടു കൂടിയ 2
ഒരു ഗന്ധര്‍വ്വനായിരുന്നു. സദാ കാമവികാരത്തോടെ നടന്നിരുന്ന ഒരു ഗന്ധര്‍വ്വന്‍. സുന്ദരിമാരായ തരുണിമാരെ ബലാല്‍ക്കാരേണപോലും പ്രാപിച്ചിരുന്നു അദ്ദേഹം.

തന്റെ പാപപ്രവര്‍ത്തികളുടെ ഫലമായി അടുത്തജന്മം ബർഹണൻ ഒരു ബ്രാഹ്മണ ഗൃഹത്തിൽ ദാസ്യവേല ചെയ്തിരുന്ന  ശൂദ്രസ്ത്രീയുടെ പുത്രനായിട്ടാണ് 3
Read 9 tweets
12 Apr
വിഷു--പരമ്പര ഭാഗം 3
#hinduculture

വിഷുക്കണി
ॐ➖➖➖➖ॐ➖➖➖➖ॐ
കുടുംബത്തിലെ മുതിർന്ന സ്ത്രീകൾക്കാണ്‌ വിഷുക്കണി ഒരുക്കുവാനും അത്‌ കാണിക്കുവാനുമുള്ള ചുമതല. തേച്ചൊരുക്കിയ ഓട്ടുരുളിയിൽ അരിയും നെല്ലും ഉപയോഗിച്ച്‌ പാതി നിറച്ച്‌, കൂടെ അലക്കിയ, മുണ്ടും, പൊന്നും, വാൽക്കണ്ണാടിയും, 1
കണിവെള്ളരിയും, കണിക്കൊന്നയും, പഴുത്ത അടയ്ക്കയുംവെറ്റിലയും, കണ്മഷി, ചാന്ത്, സിന്തൂരം, നാരങ്ങ എന്നിവയും കിഴക്കോട്ട് തിരിയിട്ട് കത്തിച്ച നിലവിളക്കും, നാളികേരപാതിയും, ശ്രീകൃഷ്ണന്റെ വിഗ്രഹവും വെച്ചാണ്‌ വിഷുക്കണി ഒരുക്കുക. കണിക്കൊന്ന പൂക്കൾ വിഷുക്കണിയിൽ നിർബന്ധമാണ്‌. 2
ഐശ്വര്യസമ്പൂർണ്ണമായ അതായത്‌ പ്രകാശവും, ധനവും, ഫലങ്ങളും, ധാന്യങ്ങളും എല്ലാം ചേർന്ന വിഷുക്കണി കണ്ടുണരുമ്പോൾ, പുതിയൊരു ജീവിതചംക്രമണത്തിലേക്കുള്ള വികാസമാണത്രെ സംഭവിക്കുക.

ചിലയിടങ്ങളിൽ കുറിക്കൂട്ടും, ഗ്രന്ഥവും, വെള്ളിപ്പണം, ചക്ക, മാങ്ങ മുതലായവയും കണിക്ക് വെയ്ക്കാറുണ്ട്‌. 3
Read 16 tweets
11 Apr
വിഷു--പരമ്പര ഭാഗം 2

#hinduculture

അയനാന്തങ്ങൾ
ॐ➖➖➖➖ॐ➖➖➖➖ॐ
സൂര്യൻ ക്രാന്തിവൃത്തത്തിലൂടെ(ecliptic) സഞ്ചരിക്കുമ്പോൾ എത്തുന്ന ഏറ്റവും തെക്കും വടക്കും ഉള്ള രണ്ട് ബിന്ദുക്കളെ ആണ് അയനാന്തങ്ങൾ എന്നു പറയുന്നത്. അയനാന്തങ്ങൾ ദക്ഷിണ അയനാന്തവും ഉത്തര അയനാന്തവും ആണ്.

1
പുരസ്സരണം
ॐ➖➖➖➖ॐ➖➖➖➖ॐ
സൂര്യചന്ദ്രന്മാർ ഭൂമിയിൽ ചെലുത്തുന്ന ഗുരുത്വ ആകർഷണം മൂലം ഭൂമിയുടെ അച്ചുതണ്ട്‌ അതിന്റെ സ്വാഭാവികമായുള്ള കറക്കത്തിന്‌ പുറമേ 26,000 വർഷം കൊണ്ട്‌ പൂർത്തിയാകുന്ന വേറൊരു ഭ്രമണവും ചെയ്യുന്നുണ്ട്‌. ഇത്‌ പുരസ്സരണം (precission) എന്ന പേരിൽ അറിയപ്പെടുന്നു.2
ഭൂമിയുടെ അച്ചുതണ്ടിന്റെ പുരസ്സരണം മൂലം ഘടികാമണ്ഡലം ഓരോ വർഷവും 50.26‘’ (50.26 ആർക്‌ സെക്കന്റ് ) വീതം കറങ്ങികൊണ്ടിരിക്കുന്നു. അതിന്റെ ഫലമായി വർഷം തോറും വിഷുവങ്ങളുടെ സ്ഥാനവും ഇത്രയും ദൂരം മാറുന്നു. ഏകദേശം 71 വർഷം കൊണ്ട്‌ ഒരു ഡിഗ്രിയുടെ മാറ്റം ഉണ്ടാകും. 3
Read 11 tweets
11 Apr
വിഷു--പരമ്പര ഭാഗം 1

#hinduculture #vishu

കേരളത്തിലെ കാർഷികോത്സവമാണ്‌ വിഷു. മലയാളമാസം മേടം ഒന്നിനാണ്‌ വിഷു ആഘോഷിക്കുന്നത്‌. ഭാരതത്തിൽ മുൻപ് നിലവിലിരുന്ന പഞ്ചാംഗം പ്രകാരമുള്ള വർഷാരംഭമാണ്‌ ഈ ദിനം. 'പൊലിക പൊലിക ദൈവമേ തൻ നെൽ പൊലിക' എന്നും മറ്റുമുള്ള പുള്ളുവപ്പാട്ടും വിഷുവിന്റെ 1
ഐശ്വര്യദായക സ്വഭാവത്തെയാണ്‌ കാണിക്കുന്നത്‌.

പേരിനു പിന്നിൽ
ॐ➖➖➖➖ॐ➖➖➖➖ॐ
വിഷു എന്നാൽ തുല്യമായത് എന്നർത്ഥം. അതായത് രാത്രിയും പകലും തുല്യമായ ദിവസം.മേടം ഒന്നിന് മേട വിഷുവും തുലാം ഒന്നിനു തുലാ വിഷുവും ഉണ്ട്.

ഒരു രാശിയിൽനിന്നും അടുത്ത രാശിയിലേക്ക് സൂര്യൻ പോകുന്നതിനെ 2
സംക്രാന്തി എന്നു പറയുന്നു. സംക്രാന്തികളിലെ പ്രധാനമായത് മഹാവിഷു എന്നും പറയുന്നു. ഈ വിശേഷ ദിവസങ്ങൾ പണ്ടു മുതലേ ആഘോഷിച്ചു വരുന്നുണ്ടാവണം. സംഘകാലത്ത് ഇതിനെക്കുറിച്ച് പരാമർശങ്ങൾ പതിറ്റുപത്ത് എന്ന് കൃതിയിൽ ഉണ്ട്. എന്നാൽ വർഷാരംഭമായി കേരളത്തിൽ ആചരിക്കുന്നത് ഒരു പക്ഷേ കൊല്ലവർഷാരംഭത്തോടെ 3
Read 12 tweets

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3/month or $30/year) and get exclusive features!

Become Premium

Too expensive? Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal Become our Patreon

Thank you for your support!

Follow Us on Twitter!

:(