ബ്രഹ്മാവിന്റെ പുത്രനായ നാരദന്റെ ജനനം ബ്രഹ്മാവിന്റെ മടിയിൽ നിന്നാണ്.നാരദന് പ്രധാനമായി ഏഴ് ജന്മങ്ങളാണ് പുരാണങ്ങളിൽ കാണുന്നത്. ആദ്യം ബ്രഹ്മപുത്രനായിരുന്നു. അതിനു ശേഷം ബ്രഹ്മശാപമേറ്റ് ഉപബർഹണൻ എന്ന ഗന്ധർവനായി ജനിച്ചു. 1
പിന്നീട് ദ്രുമിള ചക്രവർത്തിയുടെ മകനായി നാരദൻ എന്ന പേരിൽ ജനിച്ചു. ഇപ്രകാരം നാരദന്റെ ജന്മത്തെക്കുറിച്ച് വ്യത്യസ്തങ്ങളായ അനവധി കഥകൾ പുരാണങ്ങളിൽ നമുക്ക് കാണാൻ സാധിക്കുന്നു.
നാരനെപ്പറ്റിയുള്ള ഒരു പൂർവ്വജന്മകഥ ഇപ്രകാരമാണ്. നാരദന്‍ തന്റെ പൂർവ്വജന്മത്തിൽ "ബര്‍ഹണന്‍" എന്ന പേരോടു കൂടിയ 2
ഒരു ഗന്ധര്‍വ്വനായിരുന്നു. സദാ കാമവികാരത്തോടെ നടന്നിരുന്ന ഒരു ഗന്ധര്‍വ്വന്‍. സുന്ദരിമാരായ തരുണിമാരെ ബലാല്‍ക്കാരേണപോലും പ്രാപിച്ചിരുന്നു അദ്ദേഹം.
തന്റെ പാപപ്രവര്‍ത്തികളുടെ ഫലമായി അടുത്തജന്മം ബർഹണൻ ഒരു ബ്രാഹ്മണ ഗൃഹത്തിൽ ദാസ്യവേല ചെയ്തിരുന്ന ശൂദ്രസ്ത്രീയുടെ പുത്രനായിട്ടാണ് 3
ജനിച്ചത്. ബ്രാഹ്മണഗൃഹത്തിൽ ബ്രാഹ്മണന്റെ പൂജയ്ക്ക് വേണ്ടുന്നതൊക്കെ ഒരുക്കിയിരുന്നതും മറ്റും ആ കുട്ടിയായിരുന്നു.
അക്കാലത്ത് ഒരിക്കൽ ആ ബ്രാഹ്മണഗൃഹത്തിൽ മഹാഭാഗവതം സപ്താഹം നടക്കുന്നത് കുട്ടി കാണാനിടയായി. അവൻ അത് ശ്രദ്ധിച്ചുകേട്ടു, ഭഗവാനാണ് എല്ലാം എന്നും നാം ഭഗവാനെയാണ് 4
സ്നേഹിക്കേണ്ടതെന്നുമൊക്കെക്കെ അവിടെ പറയുന്നത് അവന്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു. ഒടുവിൽ അവിടെ കൂടിയിരുന്ന മഹാത്മാക്കൾ പോകാനൊരുങ്ങുമ്പോൾ അവനും അവരൊടൊപ്പം പോകാനൊരുങ്ങി.
ഇതുകണ്ട അവന്റെ അമ്മ കരഞ്ഞുകൊണ്ട് തനിക്കാരുമില്ലെന്ന് പറഞ്ഞ് അവനെ ആ ഉദ്യമത്തിൽ നിന്നും പിന്തിരിപ്പിക്കുന്നു. 5
അമ്മയുടെ നിർബന്ധത്തിനു വഴങ്ങി മനസ്സില്ലാ മനസ്സോടെയെങ്കിലും കുട്ടി തന്റെ ഉദ്യമത്തിൽ നിന്നും തത്ക്കാലം പിന്തിരിഞ്ഞു.
അങ്ങിനെയിരിക്കെ ഒരിക്കൽ കാട്ടിൽ വിറകൊടിക്കാൻപോയ അവന്റെ അമ്മ സർപ്പദർശനമേറ്റ് മരിക്കുന്നു. അതോടെ സ്വതന്ത്രനായിത്തീർന്ന കുട്ടി മനസ്സിൽ തീർച്ചപ്പെട്ടുത്തി. 6
ഏതുവിധത്തിലും ഭഗവദ്ദർശനം നേടണം.സമാധാനചിത്തത്തോടെ അവൻ സരസ്വതീ നദീതീരത്ത് ഒരു ആൽവൃക്ഷത്തിനടിയിൽ പോയി ഭഗവത് ദർശനത്തിനായി ധ്യാനിക്കുവാൻ ആരംഭിച്ചു. ധ്യാനനിരതനായിരുന്ന അവന് പെട്ടെന്ന് തന്റെ ഉള്ളിലുള്ള രൂപം മറഞ്ഞു. പരിഭ്രാന്തിയോടെ അവൻ കണ്ണുതുറന്ന് നോക്കുമ്പോഴുണ്ട് 7
അതാ ശംഖുചക്ര ഗദാധാരിയായ ഭഗവാൻ ചിരിച്ചുകൊണ്ട് മുന്നിൽ! മന്ദസ്മിതംതൂകിക്കൊണ്ട് ഭഗവാൻ അരുളി; "ഇനി നിനക്ക് ഈ ജന്മം എന്നെ കാണാനാകില്ല, പക്ഷെ, അടുത്ത ജന്മത്തിൽ നീ എന്റെ ഭക്തനായി ജനിക്കാനിടയാകും." ഇപ്രകാരം അരുളി ഭഗവാൻ പെട്ടെന്ന് അപ്രത്യക്ഷനായി.8
നാരദജൻമകഥയിൽ ഇതൊന്നു മാത്രം ആണ്. ഇത് പോലെ മറ്റ് കഥകൾ ഉണ്ട്.9
ശുഭം
കടപ്പാട്
• • •
Missing some Tweet in this thread? You can try to
force a refresh
ചൂതുകളിയിൽ വൈദഗ്ദ്ധ്യം നേടാൻ സഹായിക്കുവാനും, ഒരു വൃക്ഷത്തിൽ എത്ര ഇല, എത്ര പൂവ്, എത്ര കായ മുതലായവ ഉണ്ടെന്ന് എണ്ണാതെ കൃത്യമായി പറയാൻ കഴിയുന്ന മന്ത്രമാണ് അക്ഷഹൃദയമന്ത്രം. ചൂതുകളിയുടെ നിഗൂഢ രഹസ്യങ്ങൾ ഈ മന്ത്രവിദ്യകൊണ്ട് അനായാസം 1
മനസ്സിലാക്കിയ നളൻ തന്റെ രാജ്യം ശത്രുക്കളുടെ കൈയ്യിൽ നിന്നും തിരിച്ചു പിടിച്ചു. ഭാരതീയ പുരാണങ്ങളിലും ഇതിഹാസങ്ങളിലും ഈ മന്ത്രത്തെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്. മഹാഭാരതത്തിൽ നള-ദമയന്തിമാർക്ക് അനുഭവിക്കേണ്ടിവന്ന കഥകൾ വിശദികരിക്കുന്നവസരത്തിൽ ഈ മന്ത്രത്തെക്കുറിച്ച് 2
പ്രതിപാദിക്കുന്നുണ്ട്. ഈ മന്ത്രം അറിയുന്നവർ തന്റെ മനസ്സിനെ നിയന്ത്രിക്കാൻ പറ്റും എന്നു പറയുന്നുണ്ട്.കുതിരകളെ തന്റെ നിയന്ത്രണത്തിലാക്കുവാനും, അതിവേഗത്തിൽ അവയെ പായിക്കനും കഴിയുന്ന മന്ത്രമാണ് അശ്വഹൃദയമന്ത്രം. മഹാഭാരതത്തിൽ നളോപഖ്യാനത്തിൽ ഈ മന്ത്രത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.3
ക്ഷേത്രത്തിൽ ഒരു ലക്ഷം ദീപങ്ങൾ ഒരുമിച്ചു കത്തിച്ചു വയ്ക്കുന്ന ചടങ്ങാണ് 'ലക്ഷദീപ സമർപ്പണം ത്രിസന്ധ്യയിൽ ലക്ഷദീപം തെളിയിച്ച് ചടങ്ങ് നടത്തുന്നു. ചടങ്ങ് തുടങ്ങുന്നതോടെ ക്ഷേത്ര പരിസരം പ്രഭാപൂരിതമാകുകയും കണ്ണിനും മനസ്സിനും ഒരുപോലെ 1
ഭക്‌തിയുടെ പരമാനന്ദം നൽകുകയും ചെയ്യും.
ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഗ്രാമത്തിന്റെ സർവ്വശ്വൈര്യമാണ് ലക്ഷദീപ സമർപ്പണം കൊണ്ട് ലക്ഷ്യമിടുന്നത്. പുതുതലമുറയെ ക്ഷേത്രാചാരങ്ങളുമായി ബന്ധിപ്പിക്കുന്നതിനും ഇതിലൂടെ സാധിക്കുന്നു. ഓരോ ഭക്‌തകുടുംബത്തിൽ 2
നിന്നുള്ള എല്ലാ അംഗങ്ങളുടേയും പേരിൽ ഓരോ വിളക്ക് തെളിയിക്കുന്നതാണ് ചടങ്ങ്.
ക്ഷേത്രത്തിലെ ചുറ്റുവിളക്കുകൾക്ക് പുറമേ, പ്രത്യേക ചിരാതുകൾ പല തട്ടുകളിലായി ക്രമീകരിച്ച് വിളക്കു കൊളുത്തുന്നു. 3
വിഷുക്കണി
ॐ➖➖➖➖ॐ➖➖➖➖ॐ
കുടുംബത്തിലെ മുതിർന്ന സ്ത്രീകൾക്കാണ് വിഷുക്കണി ഒരുക്കുവാനും അത് കാണിക്കുവാനുമുള്ള ചുമതല. തേച്ചൊരുക്കിയ ഓട്ടുരുളിയിൽ അരിയും നെല്ലും ഉപയോഗിച്ച് പാതി നിറച്ച്, കൂടെ അലക്കിയ, മുണ്ടും, പൊന്നും, വാൽക്കണ്ണാടിയും, 1
കണിവെള്ളരിയും, കണിക്കൊന്നയും, പഴുത്ത അടയ്ക്കയുംവെറ്റിലയും, കണ്മഷി, ചാന്ത്, സിന്തൂരം, നാരങ്ങ എന്നിവയും കിഴക്കോട്ട് തിരിയിട്ട് കത്തിച്ച നിലവിളക്കും, നാളികേരപാതിയും, ശ്രീകൃഷ്ണന്റെ വിഗ്രഹവും വെച്ചാണ് വിഷുക്കണി ഒരുക്കുക. കണിക്കൊന്ന പൂക്കൾ വിഷുക്കണിയിൽ നിർബന്ധമാണ്. 2
ഐശ്വര്യസമ്പൂർണ്ണമായ അതായത് പ്രകാശവും, ധനവും, ഫലങ്ങളും, ധാന്യങ്ങളും എല്ലാം ചേർന്ന വിഷുക്കണി കണ്ടുണരുമ്പോൾ, പുതിയൊരു ജീവിതചംക്രമണത്തിലേക്കുള്ള വികാസമാണത്രെ സംഭവിക്കുക.
ചിലയിടങ്ങളിൽ കുറിക്കൂട്ടും, ഗ്രന്ഥവും, വെള്ളിപ്പണം, ചക്ക, മാങ്ങ മുതലായവയും കണിക്ക് വെയ്ക്കാറുണ്ട്. 3
അയനാന്തങ്ങൾ
ॐ➖➖➖➖ॐ➖➖➖➖ॐ
സൂര്യൻ ക്രാന്തിവൃത്തത്തിലൂടെ(ecliptic) സഞ്ചരിക്കുമ്പോൾ എത്തുന്ന ഏറ്റവും തെക്കും വടക്കും ഉള്ള രണ്ട് ബിന്ദുക്കളെ ആണ് അയനാന്തങ്ങൾ എന്നു പറയുന്നത്. അയനാന്തങ്ങൾ ദക്ഷിണ അയനാന്തവും ഉത്തര അയനാന്തവും ആണ്.
1
പുരസ്സരണം
ॐ➖➖➖➖ॐ➖➖➖➖ॐ
സൂര്യചന്ദ്രന്മാർ ഭൂമിയിൽ ചെലുത്തുന്ന ഗുരുത്വ ആകർഷണം മൂലം ഭൂമിയുടെ അച്ചുതണ്ട് അതിന്റെ സ്വാഭാവികമായുള്ള കറക്കത്തിന് പുറമേ 26,000 വർഷം കൊണ്ട് പൂർത്തിയാകുന്ന വേറൊരു ഭ്രമണവും ചെയ്യുന്നുണ്ട്. ഇത് പുരസ്സരണം (precission) എന്ന പേരിൽ അറിയപ്പെടുന്നു.2
ഭൂമിയുടെ അച്ചുതണ്ടിന്റെ പുരസ്സരണം മൂലം ഘടികാമണ്ഡലം ഓരോ വർഷവും 50.26‘’ (50.26 ആർക് സെക്കന്റ് ) വീതം കറങ്ങികൊണ്ടിരിക്കുന്നു. അതിന്റെ ഫലമായി വർഷം തോറും വിഷുവങ്ങളുടെ സ്ഥാനവും ഇത്രയും ദൂരം മാറുന്നു. ഏകദേശം 71 വർഷം കൊണ്ട് ഒരു ഡിഗ്രിയുടെ മാറ്റം ഉണ്ടാകും. 3
കേരളത്തിലെ കാർഷികോത്സവമാണ് വിഷു. മലയാളമാസം മേടം ഒന്നിനാണ് വിഷു ആഘോഷിക്കുന്നത്. ഭാരതത്തിൽ മുൻപ് നിലവിലിരുന്ന പഞ്ചാംഗം പ്രകാരമുള്ള വർഷാരംഭമാണ് ഈ ദിനം. 'പൊലിക പൊലിക ദൈവമേ തൻ നെൽ പൊലിക' എന്നും മറ്റുമുള്ള പുള്ളുവപ്പാട്ടും വിഷുവിന്റെ 1
ഐശ്വര്യദായക സ്വഭാവത്തെയാണ് കാണിക്കുന്നത്.
പേരിനു പിന്നിൽ
ॐ➖➖➖➖ॐ➖➖➖➖ॐ
വിഷു എന്നാൽ തുല്യമായത് എന്നർത്ഥം. അതായത് രാത്രിയും പകലും തുല്യമായ ദിവസം.മേടം ഒന്നിന് മേട വിഷുവും തുലാം ഒന്നിനു തുലാ വിഷുവും ഉണ്ട്.
ഒരു രാശിയിൽനിന്നും അടുത്ത രാശിയിലേക്ക് സൂര്യൻ പോകുന്നതിനെ 2
സംക്രാന്തി എന്നു പറയുന്നു. സംക്രാന്തികളിലെ പ്രധാനമായത് മഹാവിഷു എന്നും പറയുന്നു. ഈ വിശേഷ ദിവസങ്ങൾ പണ്ടു മുതലേ ആഘോഷിച്ചു വരുന്നുണ്ടാവണം. സംഘകാലത്ത് ഇതിനെക്കുറിച്ച് പരാമർശങ്ങൾ പതിറ്റുപത്ത് എന്ന് കൃതിയിൽ ഉണ്ട്. എന്നാൽ വർഷാരംഭമായി കേരളത്തിൽ ആചരിക്കുന്നത് ഒരു പക്ഷേ കൊല്ലവർഷാരംഭത്തോടെ 3
ഇന്നത്തെ മതേതരത്വ സങ്കല്‍പം ഭീരുത്വത്തില്‍ നിന്ന് ഉടലെടുത്തതാണ്. മതേതരത്വവാദികള്‍, വിശാലമനസ്ക്കര്‍ എന്നെല്ലാം സ്വയം വിശേഷിപ്പിക്കുന്നവര്‍ ഭയമെന്ന വികാരത്തിന് അടിമകളാ
ണ്. മറ്റു മതസ്ഥര്‍ വെറുക്കുന്ന ഹിന്ദു എന്ന പദം നാം ഉപയോഗിക്കരുത് എന്ന് വാദിക്കുന്നവര്‍ ഇത്തരം 1
ഭീരുത്വത്തിന് വഴിപ്പെട്ടവരാണ്. മറ്റുള്ളവരുടെ വിരോധം മറികടക്കുന്നതിനുള്ള ആത്മവിശ്വാസമോ തന്റേടമോ ഇല്ലാത്തതുകൊണ്ടാണിത്.
മഹാഭാരതത്തില്‍ രസകരമായ ഒരു കഥയുണ്ട്. വനവാസത്തിനിടയില്‍ പാണ്ഡവന്മാര്‍ കുന്തിമാതാവിനോടൊന്നിച്ച് ഏകച്രക എന്ന ഗ്രാമത്തിലെത്തി. ആ ഗ്രാമം ബകന്‍ എന്ന 2
ഭയങ്കരനായ ഒരു
രാക്ഷസന്റെ നിയ്രന്ത്രണത്തിലായിരുന്നു.
ഒരിക്കല്‍ ബകാസുരന്‍ ആ ഗ്രാമത്തെയാകെ നശിപ്പിക്കാന്‍ ഒരുമ്പെട്ടു. ഗ്രാമത്തെ ഒന്നാകെ നശിപ്പിക്കരുതെന്ന് ജനങ്ങള്‍ ബകനോട് അഭ്യര്‍ഥിച്ചു. അതംഗീകരിക്കുവാന്‍ ഒരു വ്യവസ്ഥയും അവര്‍ സമ്മതിച്ചു. ദിവസേന ഒരു വണ്ടി നിറച്ച് ചോറും 3