ഇന്നലെ രാത്രി (16.06.2021) എട്ടു മണിക്കായിരുന്നു സേതുവേട്ടൻ എന്ന് എല്ലാവരും വിളിക്കുന്ന എസ് സേതുമാധവൻ എന്ന സംഘ പ്രചാരകൻ ക്ലബ് ഹൗസിലൂടെ അടിയന്തരാവസ്ഥാ ദിനങ്ങളിലെ ആർഎസ്എസിന്റെ സമര പരിപാടികൾ ഓർമ്മിച്ചെടുത്തത്.
1/13
വലിയ വാക്കുകൾ, സംസ്കൃത ശ്ലോകങ്ങൾ, വാചാടോപം - ഇതൊന്നും സേതുവേട്ടൻ ഉപയോഗിക്കുന്ന പ്രശ്നമില്ല. നെഞ്ചിലെ നേരിന്റെ നാവാണ് എന്നും സേതുവേട്ടൻ്റെ ആയുധം. ഹരിയേട്ടൻ ഏറ്റവുമധികം ഉപയോഗിക്കുന്ന വാക്ക് "നല്ല ജോറായി" എന്നതാണെങ്കിൽ സേതുവേട്ടൻ കൂടെക്കൂടെ ഉപയോഗിക്കുന്നത് "ഉഷാറായി" എന്നതാണ് 😀
2/13
അടിയന്തരാവസ്ഥക്കാലത്തെ ആർഎസ്എസിൻ്റെ നിലപാട് കാഴ്ചപ്പാട് കടപ്പാട് പുറപ്പാട് - ഇതെല്ലാം തന്നെ ലളിതമായ ഭാഷയിൽ സേതുവേട്ടൻ അവതരിപ്പിച്ചു. സ്വയം ദു:ഖിതനാവാതെ മറ്റുള്ളവരുടെ ദു:ഖം നിരാശ നിസ്സഹായത വേദന സന്ത്രാസം.. ഇതെല്ലാം ശ്രോതാക്കളിലേക്ക് പകരാൻ സേതുവേട്ടന് ഒരു പ്രത്യേക കഴിവാണ്
3/13
സേതുവേട്ടൻ്റെ കണ്ണുകൾ നനയുകയില്ല. പക്ഷേ ആ നരേഷൻ കേൾക്കുന്നവർ കരച്ചിലടക്കാൻ പാടുപെടും.. സംഘാടകർ സദസ്സിലുള്ളവരുടെ മൈക്കുകൾ ഓഫ് ചെയ്തു വെച്ചില്ലായിരുന്നെങ്കിൽ ഇന്നലെ സേതുവേട്ടൻ അടിയന്തരാവസ്ഥയിലെ പോലീസ് മർദ്ദനങ്ങൾ വിവരിച്ചപ്പോൾ കുറച്ചേറെ തേങ്ങലുകൾ പുറത്ത് വരുമായിരുന്നു!
4/13
പോലീസുമായി കശപിശ ഉണ്ടായതിന്റെ പേരിൽ അവരുടെ തല്ല് വാങ്ങുകയും ജയിലിൽ പോവുകയും ചെയ്ത ആളാണ് പിണറായി. അതിന് അടിയന്തരാവസ്ഥയുമായി ബന്ധമൊന്നുമില്ല എന്ന് വളരെ നിസ്സാരമായാണ് സേതുവേട്ടൻ പറഞ്ഞുവെച്ചത്. അതൊരു വലിയ വെളിപ്പെടുത്തലാണ് പുതു തലമുറയ്ക്ക്!!
5/13
അടിയന്തരാവസ്ഥയുടെ victims ന് compensation/pension ഒക്കെ കൊടുക്കേണ്ടതല്ലേ എന്ന ചോദ്യത്തിനായിരുന്നു മാസ്സ് മറുപടി..

നാം victims ആണ് എന്ന കാഴ്ചപ്പാട് ശരിയല്ല. നമ്മൾ പോരാളികളാണ്. ജയിലിൽ പോയവർ, മർദ്ദനമേറ്റവർ, ഏൽക്കാത്തവർ, ഒളിവിൽ കഴിഞ്ഞവർ, അവരെ സഹായിച്ചവർ,..
6/13
പണം മാത്രം നൽകാൻ കഴിഞ്ഞവർ, ലഘുലേഖാ വിതരണം മാത്രം ചെയ്യാൻ കഴിഞ്ഞവർ, പോലീസിനുള്ളിൽ നിന്ന് സഹായിച്ചവർ, IB RAW തുടങ്ങിയ ഉദ്യോഗസ്ഥർ.. ഇവരെല്ലാം പോരാളികളല്ലേ? ആർക്കൊക്കെ കൊടുക്കണം പെൻഷൻ? ആർഎസ്എസ് ആണെന്നറിഞ്ഞാൽ വെറുതെ സ്റ്റേഷനിൽ കൊണ്ടുപോയി ദിവസവും ഇടിക്കുന്ന ഏർപ്പാടുണ്ടായിരുന്നു!
7/13
അവരുടെ പേരുകൾ ഒരു രേഖയിലുമുണ്ടാവില്ല. അവർക്ക് പെൻഷൻ വേണ്ടേ? പോരാളികളാണ് പക്ഷേ പലവിധ കാരണങ്ങളാൽ സമരത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല - അങ്ങനെയുള്ളവരെ മാറ്റി നിർത്തുന്നത് ശരിയാണോ? ഭയന്നു പോയി ചിലർ - അതൊരു കുറ്റമായി കാണാമോ?
8/13
ത്യാഗത്തിന് കണക്കു പറഞ്ഞാൽ അതിനെ പിന്നെ ത്യാഗമെന്നു പറയാൻ കഴിയില്ല. അതിനാൽ സംഘം പെൻഷൻ എന്ന ആശയത്തെ അനുകൂലിക്കുന്നില്ല. മാത്രമല്ല ഇതിന്റെ പേരിൽ ആരോടും വിദ്വേഷം പാടില്ല എന്നും സംഘം തീരുമാനിച്ചു.
9/13
അതിനാൽ അടിയന്തരാവസ്ഥ കഴിഞ്ഞപ്പോൾ എല്ലാം മറക്കാനും പൊറുക്കാനും സർസംഘചാലക് ദേവറസ്ജി ആവശ്യപ്പെട്ടു. അല്ലെങ്കിൽ രാജ്യത്താകമാനം കോൺഗ്രസ് - ആർഎസ്എസ് സംഘട്ടനങ്ങൾ നടക്കുമായിരുന്നു! ഇത്ര ദീർഘവീക്ഷണവും സമാജത്തോട് അനുതാപവുമുള്ള സംഘടനയാണ് ആർഎസ്എസ് എന്ന് പലരും അന്നാണ് അറിഞ്ഞത്!
10/13
സേതുവേട്ടൻ അളന്നു തൂക്കി സംസാരിക്കാറില്ല. പക്ഷേ അനാവശ്യമായ ഒരു വാക്കും തമാശയായി പോലും ആ മുഖത്തു നിന്ന് വരില്ല. ഏത് സ്വയംസേവകനെക്കണ്ടാലും നിറചിരിയോടെ യെസ്സ്... എന്ന് പറഞ്ഞ് തോളത്ത് ഒരു അടി ഉറപ്പ്! ആ അടി കിട്ടാത്ത ഒരു സ്വയംസേവകനും കേരളത്തിൽ ഇല്ല..
11/13
ആ അടി കിട്ടിയില്ലെങ്കിൽ ശ്വാസം മുട്ടാത്തവരുമില്ല! കണ്ണിലേക്ക് നോക്കിയാണ് സേതുവേട്ടൻ സംസാരിക്കുക. പറയുന്ന ആളിന്റെ കണ്ണിൽ നോക്കിയാണ് കേൾക്കുന്നതും.. ഒരു ചെറിയ കള്ളമെങ്കിലും പറയാൻ വെച്ചിട്ടുണ്ടെങ്കിൽ അത് തൊണ്ടയിൽ കുരുങ്ങിപ്പോകും..🤭
12/13
പണ്ട് എനിക്കൊരു നക്സൽ സുഹൃത്ത് ഉണ്ടായിരുന്നു. അയാൾ സേതുവേട്ടനോട് ആർഎസ്എസിനെപ്പറ്റി കുറച്ചു നേരം സംസാരിക്കാനിടയായി. പിന്നെ എന്നെക്കണ്ടപ്പോൾ പറഞ്ഞു - എടാ അദ്ദേഹം എന്തൊരു മാന്യൻ! ആർഎസ്എസ് എന്താണെന്ന് വ്യക്തമായി പറഞ്ഞു തന്നു. നീയൊക്കെ ചുമ്മാ ബഹളക്കാരൻ!😃

സേതുവേട്ടൻ ഇസ്തം ❤️
13/13
Image

• • •

Missing some Tweet in this thread? You can try to force a refresh
 

Keep Current with TG Mohandas

TG Mohandas Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

PDF

Twitter may remove this content at anytime! Save it as PDF for later use!

Try unrolling a thread yourself!

how to unroll video
  1. Follow @ThreadReaderApp to mention us!

  2. From a Twitter thread mention us with a keyword "unroll"
@threadreaderapp unroll

Practice here first or read more on our help page!

More from @mohandastg

20 Jun
ഒരാൾ മറ്റൊരാളെ തല്ലി അല്ലെങ്കിൽ കൊന്നു - ഇതാണ് ക്രിമിനൽ കേസ്. ജനങ്ങൾക്ക് പെട്ടെന്ന് മനസ്സിലാകും. എന്നാൽ സാമ്പത്തിക കുറ്റകൃത്യങ്ങൾ അങ്ങനെയല്ല. തട്ടിപ്പ് മനസ്സിലാകാൻ വലിയ പ്രയാസമാണ്. PMLA Act, Benami Act, Customs Act, COFEPOSA, FEMA, RBI Act... ഇങ്ങനെ നിരവധി നിയമങ്ങൾ അറിയണം
1/8
ഈ അറിവില്ലായ്മയുടെ മറവിലാണ് സ്പ്രിംഗ്ലർ കേസ് മുതൽ പിണറായി രക്ഷപെടുന്നത്. ഇതിനെയൊക്കെ നേരിടാൻ ബിജെപിക്ക് വിദഗ്ദ്ധൻമാരുടെ ഒരു പട തന്നെ വേണം. റിട്ടയേർഡ് IAS IPS IRS IES IB ED CBI തുടങ്ങിയവരിൽ ബിജെപിയുടെ ശുഭകാംക്ഷികൾ ധാരാളമുണ്ട്. അവരെ സഹകരിപ്പിക്കണം. ഇത് ഒരു all out war ആണ്
2/8
സ്വാമിയോട് അൽപം കയ്പ്പുള്ളപ്പോൾ പോലും രാജ്യസഭയിൽ Augusta Westland Helicopter ഇടപാട് തുറന്നു കാണിക്കാൻ അമിത് ഷാ തെരഞ്ഞെടുത്തത് സ്വാമിയെയാണ്. Aircel Maxis കേസും INX Media കേസും മനസ്സിലാക്കിയ രണ്ടു പേരേ ഇന്ത്യയിൽ ഉള്ളൂ. കുറ്റം ചെയ്ത ചിദംബരവും അത് കണ്ടുപിടിച്ച സ്വാമിയും!
3/8
Read 8 tweets
11 May
താൻ പിടിക്കണ്ട ഞാനിറങ്ങിക്കോളാം..

ഒന്നാം നിലയിൽ നിന്ന് താഴേക്ക് പടിയിറങ്ങാൻ ബുദ്ധിമുട്ടുന്ന ഗൗരിയമ്മയെ ഒന്ന് കൈക്ക് പിടിക്കാൻ നോക്കിയതാ..
പോരുകോഴിയെപ്പോലെ ഒരു നോട്ടം!

കൈവരിയിൽ രണ്ടു കൈകൊണ്ട് പിടിച്ച് ഓരോ പടികളായി ചെരിഞ്ഞിറങ്ങി ഗൗരിയമ്മ..
നിസ്സഹായനായി ഞാനും..
1/15
അരൂർ കെൽട്രോണിൽ ജോലി ചെയ്യുന്ന ഞാൻ. വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയാണ്. എനിക്ക് അദ്ദേഹവുമായി ഒരടുപ്പവുമില്ല. അതിനാൽ കെൽട്രോണിൻ്റെ ചില ആവശ്യങ്ങൾ സ്ഥലം എംഎൽഎ ആയിരുന്ന ഗൗരിയമ്മയോട് പറയാൻ വന്നതാണ് ഞാൻ..

കാര്യങ്ങളൊക്കെ പറഞ്ഞു..
2/15
ഹൊ! വലിയ വിപ്ലവകരമായ മാറ്റങ്ങളാണല്ലോടോ! താനാരാ ഇതൊക്കെ പറയാൻ?

ഞാൻ എൻജിനീയർമാരുടെ സംഘടനയുടെ പ്രസിഡന്റ് ആണ്..

നിങ്ങളുടെ ലെറ്റർ പാഡിൽ ഇത് എഴുതിത്തരാമോ? ഞാൻ രണ്ട് മണിക്കൂർ നേരം കൂടി ഇവിടെയുണ്ടാകും..

വേഗം തയ്യാറാക്കി കൊണ്ടുപോയി കൊടുത്തു.
3/15
Read 15 tweets
29 Apr
എന്തു കൊണ്ടാണ് കമ്മ്യൂണിസ്റ്റുകാർ - അവരെത്ര വലിയ പണക്കാരായാലും - സൗജന്യങ്ങൾക്കു വേണ്ടി വാദിക്കുന്നത്? പാവങ്ങൾക്ക് മാത്രമല്ല എല്ലാവർക്കും എല്ലാം സൗജന്യമായി ലഭിക്കാൻ അവകാശമുണ്ട് എന്നാണ് അവരുടെ വാദം! അതിനാൽ അവർ ഏകദേശം എല്ലാ ഭരണകൂടങ്ങളുമായും നിരന്തരം സമരത്തിലായിരിക്കും
1/12
റഷ്യയിലാണല്ലോ ആദ്യം കമ്മൂണിസം വരുന്നത്. അത് വാസ്തവത്തിൽ ലെനിനിസമായിരുന്നു. അതിനെ മോടിപിടിപ്പിച്ചാണ് മാർക്സിസം - ലെനിനിസം എന്നൊക്കെയുള്ള ഭോഷ്ക് ഇപ്പോഴും അരങ്ങേറുന്നത്. അതെന്തുമാകട്ടെ - യഥാർത്ഥ വിപ്ലവകാരികളെ വകവരുത്തി കമ്മൂണിഷ്ടുകൾ ഭരണം പിടിച്ചെടുത്തു. അതാണ് ഒക്ടോബർ വിപ്ലവം!
2/12
ഈ മാസം അവർ എടുത്തു പറയുന്നത് ഒക്ടോബറിനു മുമ്പ് വേറൊരു വിപ്ലവം നടന്നിരുന്നു എന്നതിനാലാണ്. വാസ്തവത്തിൽ സാർ ചക്രവർത്തിയുടെ ഭരണം അവസാനിപ്പിച്ചത് ആ വിപ്ലവത്തിലൂടെയായിരുന്നു. അത് തമസ്ക്കരിക്കാനാണ് റഷ്യൻ വിപ്ലവം എന്ന് പറയാതെ ഒക്ടോബർ വിപ്ലവം എന്ന് പറയുന്നത് 😀
3/12
Read 12 tweets
27 Apr
പോപ്പുലർ ഫ്രണ്ട് പയറ്റിയാലൊന്നും രക്ഷയില്ല എന്ന് കാപ്പൻ്റെ ഭാര്യ റൈഹാനത്ത് മനസ്സിലാക്കി. ഒടുവിൽ ലീഗുമായി ബന്ധപ്പെട്ടു. മുനവ്വറലി തങ്ങൾ പ്രശ്നം ഏറ്റെടുത്തു. ഉടൻ കെ സി വേണുഗോപാൽ ചാടി വീണു. മറ്റ് എംപിമാർക്ക് കൂടെച്ചേരേണ്ടി വന്നു. പി സായ്നാഥ് പിണറായിക്ക് കത്തെഴുതി...
1/5
എഡിറ്റേഴ്സ് ഗിൽഡ് പ്രസ്താവന ഇറക്കി. രാഹുൽ ഗാന്ധിയും പ്രിയങ്കയും ട്വീറ്റ് ചെയ്തു. പിണറായി സമ്മർദ്ദത്തിലായി. യോഗിക്ക് കത്തെഴുതി. To be fair - കാപ്പൻ നിരപരാധിയാണെന്നോ തുറന്നു വിടണമെന്നോ ഒന്നും @vijayanpinarayi എഴുതിയിട്ടില്ല. കെട്ടിയിട്ടു എന്നും മറ്റും കേൾക്കുന്നു..
2/5
ഉചിതമായ ചികിത്സ കൊടുക്കണം. വേണ്ട നടപടികൾ എടുക്കണം - ഇത്രേയുള്ളൂ പിണറായിയുടെ കത്ത്..
പക്ഷേ പോപ്പുലർ ഫ്രണ്ടിൽ കലാപം തുടങ്ങി. "മുസ്ലിം രക്ഷകർ" എന്ന പദവി ലീഗ് തട്ടിപ്പറിച്ചിരിക്കുന്നു! കാപ്പനല്ലാതുള്ള മൂന്നു പേരെ നേതൃത്വം ഉപേക്ഷിച്ചിരിക്കുന്നു! പണം കാപ്പനു വേണ്ടി മാത്രം ഒഴുകുന്നു
3/5
Read 5 tweets
16 Apr
കൊച്ചിയിൽ കൊല നടത്തിയ പ്രതി ഇടക്കൊച്ചി - അരൂർ പാലം വഴി തെക്കോട്ട് അരൂരേക്ക് ഓടി. പിന്നാലെ ഓടിയ കൊച്ചീപ്പോലീസ് അരൂര് ജംഗ്ഷനിൽ അയാളെ വട്ടക്കാൽ വെച്ച് വീഴ്ത്തി. മൂക്കും കുത്തി വീണ പ്രതി അരൂർ പോലീസിനോട് പറഞ്ഞു - കൊച്ചീപ്പോലീസ് എന്നെ പിണറായിയുടെ പേര് പറയാൻ നിർബന്ധിക്കുന്നു!
1/6
കൊച്ചീപ്പോലീസിൻ്റെ പേരിൽ അരൂർ പോലീസ് കേസെടുത്തു - പിണറായിക്കെതിരെ ഗൂഢാലോചന, കള്ളത്തെളിവുണ്ടാക്കൽ etc etc. പ്രതിയെ വീഴ്ത്തി പരിക്കേൽപ്പിച്ചതിന് വേറൊരു കേസും...
കൊച്ചീപ്പോലീസിൻ്റെ കൃത്യനിർവഹണം തടഞ്ഞതിന് അരൂർ പോലീസിനെതിരെ കൊച്ചീപ്പോലീസും ഒരു കേസെടുത്തു.
2/6
തൊമ്മൻ ചാണ്ടിയെ അറസ്റ്റ് ചെയ്യുമോ അതോ ചാണ്ടി തൊമ്മനെ അറസ്റ്റ് ചെയ്യുമോ എന്ന് ചാനലുകളിൽ യെമണ്ടൻ ചർച്ച! അരൂർ പോലീസും കൊച്ചീപ്പോലീസും ഹൈക്കോടതിയിൽ എത്തി. അരൂരുകാർക്കു വേണ്ടി പൽക്കിവാലയും രാം ജേഠ്മലാനിയും കൊച്ചീക്കാർക്ക് വേണ്ടി അംബേദ്കറും അല്ലാഡി കൃഷ്ണസ്വാമി അയ്യങ്കാരും ഹാജരായി
3/6
Read 6 tweets
14 Apr
കൃസ്ത്യൻ ഇസ്ലാം മതങ്ങൾ പോലെ ഒന്നാണ് ഹിന്ദു എന്ന് ധരിച്ചാണ് പലരും ഹിന്ദുരാഷ്ട്രം എന്ന് കേൾക്കുമ്പോൾ അസ്വസ്ഥരാവുന്നത്. വാസ്തവത്തിൽ ഇംഗ്ലീഷിലെ religion എന്ന വാക്കിന് തുല്യമായി ഒരു വാക്ക് ഒരു ഭാരതീയ ഭാഷയിലും ഇല്ല. ഒരു ദൈവം ഒരു പ്രവാചകൻ ഒരു ഗ്രന്ഥം എന്ന ഏർപ്പാടാണ് religion
1/10
ഭാരതത്തിൽ ഇങ്ങനെ ഒരു ഏർപ്പാടില്ല. അനവധി ദൈവങ്ങൾ, അവതാരങ്ങൾ, ഋഷിമുനിമാർ അവധൂതൻമാർ സന്യാസിമാർ എണ്ണിയാലൊടുങ്ങാത്ത ഗ്രന്ഥങ്ങൾ സമ്പ്രദായങ്ങൾ ആരാധനാ രീതികൾ!! വിഭ്രാമകമായ ആധ്യാത്മികത! വേദാന്തം! ഇവിടെ religion ഇല്ല. ആർക്കും എന്തും ചെയ്യാവുന്ന, ആരും എന്തും ചെയ്യുന്ന...
2/10
വേണമെങ്കിൽ ഒന്നും ചെയ്യാതെയുമിരിക്കുന്ന നാട്ടിൽ എന്തു ദൈവം! ഏത് ഗ്രന്ഥം! ഏത് പ്രവാചകൻ! ഈ സമ്പ്രദായങ്ങളെ മൊത്തത്തിൽ ചേർത്ത് വിളിക്കുന്ന പേരാണ് ഹിന്ദു. അതിനാൽ ഹിന്ദു മതം എന്ന് ഒന്നില്ല. Religion എന്ന അർത്ഥത്തിൽ ഒട്ടുമില്ല.
3/10
Read 10 tweets

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3/month or $30/year) and get exclusive features!

Become Premium

Too expensive? Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal Become our Patreon

Thank you for your support!

Follow Us on Twitter!

:(