Aradhya Profile picture
Mar 15 12 tweets 2 min read
മാതൃ പഞ്ചകം - അമ്മയുടെ മഹത്വം
#hinduculture

ശങ്കരാചാര്യര്‍ രചിച്ച കൃതിയാണ് മാതൃ പഞ്ചകം*,
 "ഇതില്‍ അമ്മയുടെ മഹത്വം നമുക്ക് ദര്‍ശിക്കാം".
 എട്ടാം വയസ്സിൽ സന്യസിച്ച്‌ ദേശം വിട്ട ശങ്കരൻ അമ്മയ്ക്ക് വാക്കു കൊടുത്തിരുന്നു.
 "*എന്നെ കാണണമെന്ന് ആഗ്രഹിക്കുന്ന സമയം ഒന്നു സ്മരിച്ചാൽ മതി. 1
ഞാൻ അമ്മയുടെ മുന്നിലെത്തിക്കൊള്ളാം*".
 അന്ത്യവേളയിൽ അമ്മ മകനെ സ്മരിച്ചു. ശങ്കരൻ ഉടൻ എത്തുകയും ചെയ്തു.
 മഹാതപസ്വിയായ മകന്റെ സന്നിധിയിൽ വെച്ച് ആ പുണ്യവതിയായ മാതാവ് ശരീരം വെടിഞ്ഞു.അമ്മയുടെ ശവസംസ്കാര ചടങ്ങുകൾ ചെയ്യവേ ആ പുത്രൻ അഞ്ച് ശ്ലോകങ്ങൾ ചൊല്ലി.
 അതാണ് '*മാതൃപഞ്ചകം*' .2
ശ്രീ ശങ്കരൻ അമ്മയെ വന്ദിക്കുന്നത് ഇങ്ങനെ;
 "നില്‍ക്കട്ടേ പേറ്റുനോവിന്‍ കഥ, രുചികുറയും കാലം,
ഏറുംചടപ്പും പൊയ്ക്കോട്ടേ, കൂട്ടിടേണ്ടാ,മലമതിലൊരുകൊല്ലം കിടക്കുംകിടപ്പും നോക്കുമ്പോള്‍,
ഗര്‍ഭമാകും വലിയ ചുമടെടുക്കുന്നതിന്‍ കൂലിക്കും തീര്‍ക്കാവല്ലെത്രയോഗ്യന്‍ മകനും 3
അതുനിലയ്ക്കുള്ളോരമ്മേ തൊഴുന്നേന്‍".
 ''പ്രസവവേളയിൽ എന്റെ അമ്മ അനുഭവിച്ച വേദന, ആർക്ക് വിവരിക്കാനാവും?ഞാൻ ശർഭത്തിലായിരിക്കെ ശരീരം ക്ഷീണിച്ച്, ആഹാരത്തിന് രുചി കുറഞ്ഞ് ഛർദ്ദിച്ചും, വിഷമിച്ചും തള്ളി നീക്കിയ
ആ ദിവസവങ്ങൾ.
 ജനനശേഷം ഒരു വർഷത്തോളം മലമൂത്രാദികളിൽ കിടന്ന് മലിനമാകുന്ന 4
കുഞ്ഞിനെ പരിചരിക്കാനുള്ള കഷ്ടപ്പാട്, ഉറക്കം ഒഴിഞ്ഞുള്ള പരിചരണം, പട്ടിണി കിടന്നും കുഞ്ഞിനെ പോറ്റുന്ന അമ്മ, ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത ത്യാഗം ചെയ്തിട്ടുള്ള അമ്മയോട് ഏതു മകനാണ് ആ കടം തീർക്കാൻ കഴിയുക.
 അമ്മേ! ഒരു മകൻ എത്ര വലിയവനായാലും, അവിടത്തോടുള്ള കണക്കുതീർക്കാൻ സാധ്യമല്ല.
അതിനാൽ 5
അവിടുത്തെ ഞാൻ നമിക്കുന്നു.ഗുരുകുലത്തിൽ പഠിക്കുമ്പോൾ, ഞാൻ സന്യസിച്ചതായി സ്വപ്നം കണ്ട് അതിരാവിലെ പൊട്ടിക്കരഞ്ഞുകൊണ്ട് ഓടി വന്ന അമ്മ ഇപ്പോഴും എന്റെ സ്മൃതിപഥത്തിലുണ്ട്*".
 'നീ എന്നെ ഉപേക്ഷിച്ചു പോവുകയാണോ' എന്നു കരഞ്ഞുകൊണ്ട് ഓടിവന്ന അമ്മയെക്കണ്ട് സഹപാഠികളും എന്റെ ഗുരു ജനങ്ങളും കൂടി 6
കരഞ്ഞുപോയി.
 "അമ്മേ, ആ സ്നേഹത്തിനു മുന്നിൽ നമസ്കരിക്കാൻ മാത്രമേ ഈ മകനു കഴിയൂ.....
 "അമ്മേ, അവിടുന്നു ശരീരം വെടിയുന്ന വേളയിൽ ഒരു തുള്ളി ഗംഗാജലം ചുണ്ടുകളിലിറ്റിക്കാൻ എനിക്കു കഴിഞ്ഞില്ല.സന്യാസിയായതിനാൽ ശ്രാദ്ധമൂട്ടാനും എനിക്കാവില്ല. അമ്മയ്ക്ക് വേണ്ടി ഒന്നും ചെയ്യാൻ കഴിയാതിരുന്ന 7
ഈ മകനോട് ദയവു ചെയ്ത് പൊറുക്കേണമേ!
 "നീ, എന്റെ മുത്തല്ലേ, രത്നമല്ലേ, കണ്ണിന്റെ കണ്ണല്ലേ, എന്റെ രാജാവല്ലേ ദീർഘായുസ്സായിരിക്കൂ,എന്നൊക്കെ പറഞ്ഞ് അമ്മ എന്നെ കുട്ടിക്കാലത്ത് ലാളിച്ചു.
 ആ അമ്മയുടെ വായിൽ ഉണക്കലരി ഇടാൻ മാത്രമല്ലെ എനിക്കിന്ന് കഴിയുന്നുള്ളു.8
പ്രസവവേദന സഹിക്ക വയ്യാതെ, 'അമ്മേ, അച്ഛാ .... ശിവാ... കൃ ഷ്ണാ... ഗോവിന്ദാ, ഹരേ മുകുന്ദാ.... '
 എന്നിങ്ങനെ തിരുനാമം ചൊല്ലി അമ്മവേദന സഹിച്ചിരുന്നതായി കേട്ടിട്ടുണ്ട്.അമ്മേ. അവിടുത്തെ സന്നിധിയിൽ ഞാനിതാ കൂപ്പു കയ്യോടെ വന്ദിക്കുന്നു.
 എല്ലാം ത്യജിച്ച സന്ന്യാസി പോലും 9
'അമ്മ' എന്ന രണ്ടക്ഷരത്തിനു മുന്നിൽ തലകുനിക്കുന്നു.
 കാരണം ആ രണ്ടക്ഷരത്തിൽ പരമ ദിവ്യമായ ഈശ്വരഭാവം തുളുമ്പി നില്ക്കുന്നുണ്ട്.
 വിശ്വ ജേതാവായ ശ്രീ ശങ്കരനാണ് അമ്മയോടുള്ള കണക്കു തീർക്കാൻ ഒരു സന്താനത്തിനും കഴിയുകയില്ലെന്നു ഉറപ്പിച്ചു പറഞ്ഞത് .10
നമുക്കൊക്കെ ചെയ്യാൻ കഴിയുന്നത് അമ്മയെ തൊഴുക മാത്രം.എത്രയോ കഷ്ടപ്പെട്ടിട്ടാണ് അമ്മ എന്നെ ഈ നിലയിൽ ആക്കിയതെന്ന് ഉള്ളുരുകി അറിയുക.
 ഈ അറിവ് അമ്മയുടെ മുന്നിൽ നമ്മെ വിനയാന്വിതനാക്കും.
വിനയമുള്ള മകനിൽ അമ്മയുടെ അനുഗ്രഹം അമ്മയറിയാതെ തന്നെ ചൊരിയപ്പെടും.11
അമ്മയുടെ അനുഗ്രഹമാണ് നമ്മുടെ ഭാവിയുടെ അടിസ്ഥാന ശില.12

ശുഭം
കടപ്പാട്

• • •

Missing some Tweet in this thread? You can try to force a refresh
 

Keep Current with Aradhya

Aradhya Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

PDF

Twitter may remove this content at anytime! Save it as PDF for later use!

Try unrolling a thread yourself!

how to unroll video
  1. Follow @ThreadReaderApp to mention us!

  2. From a Twitter thread mention us with a keyword "unroll"
@threadreaderapp unroll

Practice here first or read more on our help page!

More from @aradhya___

Mar 17
കഴിഞ്ഞ വർഷം മദ്യം വാങ്ങാൻ വേണ്ടി ബവ്റിജസ് കോർപ്പറേഷൻ ചിലവഴിച്ചത് 463 കോടി രൂപയാണ്. ഈ മദ്യം വിറ്റത് 3538 കോടി രൂപയ്ക്കും. ലാഭം 3075 കോടി ! മദ്യവിൽപ്പനയിലൂടെ ഓരോ വർഷവും ഇങ്ങനെ വൻ ലാഭമുണ്ടാക്കിയിട്ടും ബവ്റിജസ് കോർപ്പറേഷൻ എങ്ങനെയാണ് നഷ്ടത്തിലായത് 1
റിസർവ് ബാങ്ക് നിയമമനുസരിച്ച് ദിവസവും വൈകുന്നേരം സംസ്ഥാന സർക്കാറിൻ്റെ ട്രഷറി അടയ്ക്കുമ്പോൾ ട്രഷറിയിൽ 1.66 കോടി രൂപ ബാക്കി ഉണ്ടായിരിക്കണം. 1.66 കോടി രൂപ ബാക്കി ഇല്ലെങ്കിൽ അത് കണ്ടെത്താനായി റിസർവ്വ്ബാങ്ക് സർക്കാറിന് ഓവർ ഡ്രാഫ്റ്റ് നൽകും. നമ്മുടെ സംസ്ഥാന സർക്കാർ ഒരു വർഷത്തിൽ 2
ഭൂരിപക്ഷ ദിവസങ്ങളിലും ഓവർഡ്രാഫ്റ്റിലാണ് മുന്നോട്ട് പോകാറ്. എന്നാൽ 2003 ലെ ഓവർ ഡ്രാഫ്റ്റ് റെഗുലേഷൻ സ്കീം അനുസരിച്ച് രാജ്യത്തെ ഒരു സംസ്ഥാന സർക്കാരിനും തുടർച്ചയായി 14ദിവസത്തിൽ കൂടുതൽ ഓവർ ഡ്രാഫ്റ്റിൽ പ്രവർത്തിക്കാൻ പാടില്ല. ഈ പ്രതിസന്ധി മറികടക്കാനായി സർക്കാർ ഗ്യാരണ്ടി നിന്ന് 3
Read 12 tweets
Feb 4
😆 : കാട്ടിൽ ഒരു പാവം
പുലി പുക
വലിച്ചു
നില്ക്കുകയായിരു
ന്നു.
അപ്പോൾ അതു വഴി
വന്ന ഒരു എലി
ചോദിച്ചു, "സഹോദരാ,
എന്തിനാണ് നീ
ലഹരി ഉപയോഗിച്ച്
നിന്റെ ജീവിതം
ഇങ്ങനെ
നശിപ്പിക്കുന്നത ്.
വരൂ, ഈ കാട്
എത്ര
സുന്ദരമാണെന്നു
ഞാൻ
കാണിച്ചു തരാം"
അതു കേട്ട പുലി
സിഗരറ്റ് കളഞ്ഞു
എലിയുടെ കൂടെ 1
നടന്നു...!
അല്പ ദൂരം
നടന്നപ്പോൾ അതാ
ഒരു
ആന ചുണ്ടിനടിയിൽ
'ഹാൻസ് '
വെക്കുന്നു.എലി
ചോദിച്ചു,
"സഹോദരാ
എന്തിനാണ് നീ
ഹാൻസും
പാൻപരാഗുമൊക്കെ
ഉപയോഗിച്ചു
നിൻറെ ലൈഫ്
കളയുന്നത്, വരൂ ഈ
കാട് എത്ര
മനോഹരമാണെന്ന്
ഞാൻ
കാണിച്ചു തരാം"
അതു കേട്ട ആന
ഹാൻസൊക്കെ
കളഞ്ഞു എലിയുടെ
കൂടെ നടന്നു...!2
അങ്ങിനെ മൂന്നു
പേരും കൂടി
നടക്കുമ്പോൾ അതാ
സിംഹരാജൻ
നിന്ന് ചാരായം
കുടിക്കുന്നു.ഇത
് കണ്ട എലി
സിംഹത്തോട്
ചോദിച്ചു,
"രാജാവേ,അങ്ങ്
എന്തിനാണു
ഇങ്ങനെ സ്വയം
നശിക്കുന്നത്, ഈ
കാടിന്റെ ഭംഗി
രാജൻ ഇതു വരെ
കണ്ടിട്ടുണ്ടോ?
ഞാൻ കാണിച്ചു തരാം
,അങ്ങ്
ഞങ്ങളുടെ കൂടെ
വന്നാലും.....!"3
Read 5 tweets
Jan 11
ഊണു നിയമങ്ങള്‍
#hinduculture

 1. ചൂടോടെ ഉണ്ണണം –

ചൂടുചോറിനേ രുചിയുള്ളൂ. അത് ദഹനശക്തിയെ നിലനിര്‍ത്തുകയും ഉണ്ടത് ശരിയായി ദഹിക്കുവാന്‍ സഹായിക്കുകയും ചെയ്യുന്നു. വയറില്‍ നിന്നുള്ള വായുവിനെ നേര്‍വഴിക്കാക്കുകയും ദേഹത്തില്‍ കഫം കൂടിപ്പോകാതെ നോക്കുകയും ചെയ്യുന്നു.
2. മയമുള്ളതുണ്ണണം –

മയമുള്ളതിനെ രുചിയുണ്ടാവുകയുള്ളൂ. അത് ദഹനശക്തിയെ നിലനിര്‍ത്തുകയും ശരീരത്തെ പോഷിപ്പിക്കുകയും ചെയ്യും. കണ്ണ് മുതലായ ഇന്ദ്രിയങ്ങളെ കരുത്തുള്ളവയാക്കുകയും ശരീരബലം വര്‍ദ്ധിപ്പിക്കുകയും ദേഹത്തിന് സ്വാഭാവിക കാന്തിയുമുണര്‍ത്തുകയും ചെയ്യുന്നു.
3. അളവറിഞ്ഞുണ്ണണം -

അളവറിഞ്ഞ് ഭക്ഷണം കഴിച്ചാല്‍ ദേഹത്തില്‍ വാത-പിത്ത കഫങ്ങളുടെ തുലനാവസ്ഥ തകരാറിലാവാതെ ആയുസ്സ് വര്‍ദ്ധിപ്പിക്കാന്‍ കഴിയും. ദഹനശക്തിയെ കാക്കുകയും ചെയ്യും.
Read 10 tweets
Jan 9
പിണറായി ചികിൽസക്കായി അമേരിക്കക്ക് പോകുമ്പോൾ ഓർക്കാൻ...

കമ്മ്യൂണിസ്റ്റ് മന്ത്രിമാരും നേതാക്കന്മാരും മുഖ്യമന്ത്രിയും വരെ ചികിത്സക്കായി ആശ്രയിക്കുന്നത് ലോകോത്തരമെന്നു അവർതന്നെ കൊട്ടിഘോഷിക്കുന്ന കേരളമല്ല..

അഗോള കുത്തക എന്നും, മുതലാളിത്ത രാജ്യമെന്നും. ബൂർഷ്വാ രാജ്യമെന്നും ഒക്കെ 1
അവർ നാലു നേരം വിളിച്ചു കൂവുന്ന അമേരിക്ക ആണ്. ഒരു ചെക്കിങ്ങിനു പോകണമെങ്കിൽ പാണ്ടി എന്ന് നാം കളിയാക്കിയിരുന്ന തമിഴന്റെ നാട്ടിൽ പോകണം.. അല്ലാതെ ലോകത്തിന്റെ മെഡിക്കൽ ഹബ് എന്ന് കമ്മ്യൂണിസ്റ്റ് പാണന്മാർ പാടി നടക്കുന്ന ക്യൂബയോ,.... ചൈനയോ, ഉത്തര കൊറിയ യോ അല്ല.2
സത്യത്തിൽ അല്പമെങ്കിലും നാണം തന്റെ സ്വഭാവത്തിന്റെ ഏഴ് അയലത്തു കൂടി പോയാൽ ഒരുത്തനും ഈ നാണം കെട്ട അമേരിക്കക്ക് പോക്ക് പോകില്ല....

അണികൾ ന്യായം പറയാനും വരില്ല...

എഴുതാൻ വന്നത് മറ്റൊരു കാര്യമാണ്..ഇതൊന്നു വായിച്ച് ഒരു കമ്മിക്ക് എങ്കിലും ബോധം വച്ചാൽ അത്രയുമായി. 3
Read 10 tweets
Jan 3
പ്രണവവേദം

#hinduculture #veda

തികച്ചും ശാസ്ത്ര സാങ്കതിക വിദ്യയാണ് പ്രണവ വേദം, BC ഏഴാം നൂറ്റാണ്ടിൽ മാമുനിമയാചാര്യൻ ധ്യാനത്തിലൂടെ നേടിയെടുത്ത അറിവ് പ്രാചീന തമിഴ് ലിപിയിൽ (സെന്തമിഴ്) ക്രോഡീകരിച്ചു, 15 വാല്യങ്ങളും നാലര ലക്ഷം ഋചകളും പതിനായിരം ഭാഗങ്ങളുമായാണ് പ്രണവ വേദത്തെ 1
മയാചാര്യൻ ചിട്ടപ്പെടുത്തിയത്.വാസ്തുതച്ചുശാസ്ത്ര പ്രകാരമുള്ള നിർമ്മാണ പ്രക്രിയകൾ, ലോഹങ്ങളുടെ കണ്ടുപിടിത്തം, പലതരം യന്ത്രങ്ങളുടെ നിർമ്മാണം, ഈശ്വരാംശം ഉള്ള ദൈവവിഗ്രഹ നിർമ്മാണം, ക്ഷേത്ര നിർമ്മാണം എന്നിവയാണ് വിശ്വകർമ്മജരുടെ അടിസ്ഥാന വേദമായ പ്രണവവേദത്തിലെ ഉള്ളടക്കം, 2
BC2378ൽ കടലെടുത്തു പോയ പാണ്ഡ്യ തലസ്ഥാനമായിരുന്ന തെൻ മധുരയിലെ പണ്ഡിത സദസ്സായ ആദ്യസംഘത്തിൽ പ്രണവ വേദം ആദ്യമായി അവതരിപ്പിച്ചു.എന്നാണ് തമിഴ് പണ്ഡിതൻമാരുടെ അഭിപ്രായം, പ്രാചീന വിശ്വകർമ്മജർ ജീവനു തുല്യം കാത്തുസൂക്ഷിച്ച പ്രണവ വേദത്തെ കൈ മറിഞ്ഞുപ്പോയി കാലപ്പഴക്കത്താൽ അത് 3
Read 10 tweets
Dec 1, 2021
വൈക്കം പാച്ചു മൂത്തത്

മലയാളത്തില്‍ ആദ്യമായി ഗ്ലോബ് ഉണ്ടാക്കിയെടുത്ത വ്യക്തി..! ആദ്യത്തെ തിരുവിതാംകൂര്‍ ചരിത്രം എഴുതിയ വ്യക്തി..! ആദ്യത്തെ ബാലസാഹിത്യം എഴുതിയ വ്യക്തി.! ഇതിനെല്ലാം പുറമേ കേരളത്തില്‍ ആദ്യത്തെ ലോട്ടറി ഇദ്ദേഹത്തിന്‍റെ പേരില്‍ ആണ് സര്‍ക്കാര്‍ ഇറക്കിയത് ..1
കഴിഞ്ഞില്ല.., ഇന്ത്യയിലെ ആദ്യത്തെ ആയുര്‍വ്വേദ മെഡിക്കല്‍ കോളേജ് ആയ തിരുവനന്തപുരം ആയുർവ്വേദ മെഡിക്കല്‍ കോളേജ്
ആശുപത്രി ഇദ്ദേഹമാണ് തുടങ്ങിയത്.
കൊല്ലവര്‍ഷം 989 ഇടവമാസം 25 (1814 AD) - യില്‍ നീലകണ്ഠന്‍ മൂത്തതിന്‍റെ മകനായി വൈക്കത്ത് ജനിച്ചു. ചെറുപ്പത്തിലേ ആയുര്‍വ്വേദം, ജ്യോതിഷം, 2
ചരിത്രം, ഭൂമിശാസ്ത്രം തുടങ്ങിയ അനേകം വിഷയങ്ങളില്‍ ആഗാധ പാണ്ഡിത്യം നേടി. കൊച്ചി രാജാവായിരുന്ന വീരകേരളവര്‍മ്മ കുതിരപ്പുരത്തുനിന്നും വീണ് നട്ടെല്ലിനു പരിക്കേറ്റപ്പോള്‍ ചികിത്സിച്ചു ഭേദം ആക്കിയതോടെയാണ് പാച്ചുമൂത്തത് പ്രശസ്തനായത്..! വീരശൃംഖല നല്‍കി 3
Read 13 tweets

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3/month or $30/year) and get exclusive features!

Become Premium

Don't want to be a Premium member but still want to support us?

Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal

Or Donate anonymously using crypto!

Ethereum

0xfe58350B80634f60Fa6Dc149a72b4DFbc17D341E copy

Bitcoin

3ATGMxNzCUFzxpMCHL5sWSt4DVtS8UqXpi copy

Thank you for your support!

Follow Us on Twitter!

:(