ചില വസ്തുതകൾ പറയാതെ വയ്യ..
#LongThread 1/n
ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധി അപ്രകാരം ചെയ്യുന്നതിനു് ദേവസ്വവും സർക്കാരും സുപ്രീം കോടതിയും ഇന്ത്യൻ ഭരണഘടനയിലെ മൗലികാവകാശമായ ആർട്ടിക്കിൾ 21 പ്രകാരം ബാധ്യസ്ഥമാണെന്നും
നിധിയുടെ 25 ശതമാനമെങ്കിലും കൊറോണ ദുരന്ത പരിഹാരത്തിന് വിനിയോഗിക്കുവാൻ ഉടൻ നടപടി വേണമെന്നും മറ്റും ആവശ്യപ്പെട്ടുകൊണ്ട് ഫിറ (FIRA) മുൻ നാഷണൽ സെക്രട്ടറി, യു. കലാനാഥൻ എന്നൊരാൾ 3.4.2020-ൽ എഴുതിയതായിക്കാണുന്ന ഒരു ലിഖിതം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
#Padmanabhaswamytemple
ടി. നിധിയുടെ ഒരു വിവരണംകൂടി നല്കിക്കൊണ്ട്, നിധി ഉപയോഗരഹിതമാക്കുന്നതു്
സമ്പദ് വ്യവസ്ഥക്കും, തദ്വാരാ ജനകോടികൾക്കും വിനാശകരമല്ലേ; കോവിഡ്-ആക്രമണത്തിൽനിന്നു മനുഷ്യരെ രക്ഷിക്കാൻ ഈ സമ്പത്ത് വിനിയോഗിക്കേണ്ടത് അനിവാര്യമായ മനുഷ്യാവകാശമല്ലേ; എന്നൊക്കെ ചോദിക്കുക മാത്രമല്ല,
ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 21 പ്രകാരം ഏത് സാഹചര്യത്തിലും അന്തസ്സായി ജീവിക്കാനുള്ള അവകാശം പൗരൻമാർക്കുണ്ടെന്നു് പ്രസ്താവിക്കയും ചെയ്യുന്നു! #Kerala #Temples #FreeHinduTemples
ഋഗ്വേദപ്രോക്തമായ ലോകസ്രഷ്ടാവുതന്നെ യാണ് കോവിഡ് 19 നെ സൃഷ്ടിച്ചതെന്നും ദൈവംചെയ്ത ഒരു പാപകർമ്മമാണിതെന്നും പരിഹാരത്തിന് (എന്നുവച്ചാൽ, ദൈവത്തെ ശിക്ഷിക്കാൻ!) ശ്രീപത്മനാഭസ്വാമി ക്ഷേത്ര ഫണ്ട് പരമാവധി വിനിയോഗിക്കുന്നത് ധാർമികമായിക്കൂടി ന്യായമാണെന്നും പറഞ്ഞുകൊണ്ട്
മതാദ്ധ്യാപകവേഷം ധരിച്ചെത്തുന്ന ഈ കലാനാഥൻ, യുക്തിവാദികളുടെ സംഘടനാ നേതാവുതന്നെയായിരുന്നോ?
@keralaCastro @bnutwt @BJP4Varkala @BJP4Keralam @nach1keta @Arakkal_unnii @midhunpm477 @sandeepvarier @jothishnair1010 @swaroopkaimal @JKAmbika @nikhilnarayanan
കലാനാഥൻ ഉന്നതഭാരവാഹിത്വം വഹിച്ചുവന്ന
ഈ FIRA എന്നതു് ഫെഡറേഷൻ ഓഫ് ഇൻഡ്യൻ റാഷണലിസ്റ്റ് അസോസിയേഷൻസ് അല്ലേ?
ഈ ഫെഡറേഷൻ എന്നാൽ, അത് വിവിധ യുക്തിവാദി സംഘടനകളുടെ ഏച്ചുകെട്ട് ആകുമല്ലോ. കാറൽ മാക്സിനെ ദൈവമായിട്ട് അംഗീകരിക്കണമെന്നു യുക്തിപൂർവ്വം കുറെപ്പേർ വാദിച്ചപ്പോൾ കേരളത്തിലെ യുക്തിവാദി സംഘടന മുമ്പ് നെടുകെ പിളർന്നതായി കേട്ടിട്ടുണ്ട്.
അതുപോലെ, ഏതു വഴിയരികിലും ചത്തുപോയവർക്കായി സ്തൂപമുണ്ടാക്കിവച്ച് പുഷ്പാഞ്ജലി നടത്തുന്നവർ, രഹസ്യമായിട്ടാണെങ്കിൽ ഏതു മുട്ടറപ്പു വഴിപാടും ദേവാലയത്തിൽതന്നെ നടത്താമെന്നു വിശ്വസിക്കുന്നവർ എന്നിങ്ങനെ പലവിധക്കാരുമായി ബന്ധപ്പെട്ടുനില്ക്കുന്ന പലതരം യുക്തിഭേദങ്ങളുടെയും
ഏച്ചുകൂട്ട് ആയ ഒരു പ്രസ്ഥാനത്തെ നയിച്ചയാൾക്ക് ഇത്തരം വേഷമാകാം.
അതെന്തുമാവട്ടെ.
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തരുതെന്ന് ബഹു. സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുണ്ടോ എന്നെനിക്കറിഞ്ഞുകൂടാ. ഏതായാലും സുരക്ഷാ ഭീഷണി ഉയർത്തുന്നതായ ഇത്തരം വെളിപ്പെടുത്തലുകൾ സോഷ്യൽ മീഡിയയിൽ
വിളമ്പിയതു് ശരിയല്ല.
ഈ സന്ദർഭത്തിൽ ഒരു കൂട്ടരുടെ മതവിശ്വാസത്തെ വ്രണപ്പെടുത്താവുന്നവിധം എഴുതിയതും ശരിയല്ലെന്നു പലർക്കും അഭിപ്രായമുണ്ടാവാം.
യുക്തിവാദികൾക്ക് ക്ഷേത്ര സ്വത്തു കൊള്ളാം, അതവിടെ ഉണ്ടാകാനിടയാക്കിയ വിശ്വാസം ഹറാമാണ്; ഇതെന്തുതരം യുക്തിവാദമാണ്.???
കോവിഡ് ദുരന്തത്തിനു് ഇരയായി വിഷമിക്കുന്നവർക്കുവേണ്ടി പൊഴിച്ച ഒരിറ്റു കണ്ണുനീരിന്റെ ഗന്ധം പോലുമില്ലെങ്കിലും,
ആരാധനാലയവിരോധവും ഭക്തരോടുള്ള പകയും അവരുടെ വികാരത്തോടുള്ള അവമതിയും മൂത്തിട്ട്, സബ് ജൂഡീസ് ആണോ എന്നു പോലും നോക്കാതെ
ബഹു. സുപ്രീംകോടതിക്ക് ഭരണഘടനയുടെ 21-ാം അനുച്ഛേദം (ജീവിക്കുവാനുള്ള അവകാശം) ചൂണ്ടിക്കാട്ടി, ടി. നിധിയെടുത്ത് പൊതുജനങ്ങൾക്ക് ഉപയോഗപ്പെടുത്തണമെന്നുള്ള ഒരു 'മൻഡാമസ് ' ഉത്തരവു കൂടി സ്വന്തനിലയിൽ
ഒപ്പം നല്കിയിട്ടുണ്ട് ശ്രീമാൻ കലാനാഥൻ!
അനുസരിച്ചില്ലെങ്കിൽ ചത്തുകളയുമോ എന്നറിഞ്ഞുകൂടാ.
ഇനി കലാനാഥന്റെ ചോദ്യങ്ങളിലേക്ക്. ഉത്തരങ്ങൾ പുറകെ.
ഇനി മറുപടികൾ/ തിരിച്ചങ്ങോട്ടു ചോദിക്കാനുള്ള കാര്യങ്ങൾ.
ഭക്തജനങ്ങൾ ക്ഷേത്രഗേറ്റ് പൂട്ടി എന്ന കണ്ടെത്തൽ തികഞ്ഞ വിവരക്കേടാണ്.
ക്ഷേത്രങ്ങളിൽ പതിവു പൂജകൾ നിർബാധം നടന്നുവരുന്നുണ്ട്.
അവിടെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ ലക്ഷ്യം, കോവിഡ് പ്രതിരോധം മാത്രമാണെന്നു്
കലാനാഥനൊഴികെ എല്ലാവർക്കുമറിയാം.
അങ്ങനെ ചെയ്യുന്നതിന് ഒരു തടസ്സവുമില്ലെന്ന് തന്ത്രിസമാജം പ്രമാണസഹിതം വക്തമാക്കിയതുമാണ്.
ഇതൊന്നും കലാനാഥൻ അറിഞ്ഞിട്ടില്ലെങ്കിൽ അത് തികച്ചും സ്വാഭാവികം മാത്രം.
മുന്നിൽ ഒരു ക്ഷേത്രമുണ്ടെന്നു കണ്ടാൽ, ഉടൻ വട്ടംതിരിഞ്ഞ് ബാക്കി ദൂരം പിറകോട്ടു നടക്കുന്ന സ്വഭാവമില്ലാത്തവർക്കെല്ലാം അറിയാവുന്ന മറ്റു ചില കാര്യങ്ങളുമുണ്ട്.
(1) ശബരിമല നട ആണ്ടിൽ പകുതിയിലേറെ ദിവസം അടഞ്ഞാണു കിടക്കുന്നത്.
(2) "ആണ്ടിലും സംക്രാന്തിക്കും" മാത്രം നട തുറക്കുന്ന ഒട്ടേറെ ക്ഷേത്രങ്ങൾ ഇവിടെയുണ്ട്.
(3) ശ്രീകോവിലിൽ പൂജ നടത്തുന്നത്, പൂജയുടെ എണ്ണം ദിവസം 1,3,5,18 എത്രയായാലും, അതെല്ലാം നട (വാതിൽ) അടച്ചിട്ടിട്ടാണ്. പൂജ ചെയ്യുമ്പോൾ പുലർത്തേണ്ട ഏകാഗ്രതയ്ക്കാണു പ്രാധാന്യം.
ഭക്തജനങ്ങൾ കാണുന്നുവോ ഇല്ലയോ എന്നതിനല്ല. നട തുറന്നിരിക്കയാണെങ്കിലും ദർശനത്തിനു ശേഷം കണ്ണടച്ചുപിടിച്ച് തൊഴുക എന്നുണ്ട്.
(4) ക്ഷേത്രങ്ങളെല്ലാം പകലും രാത്രിയിലുമായി
കുറെ സമയം എല്ലാ ദിവസവും അടച്ചിടാറുണ്ട്.
അപ്പോഴെല്ലാം ഈശ്വരൻ നിരുദ്ധകണ്ഠനാവുമെന്നാണോ ധരിച്ചുവശായിരിക്കുന്നത്?
(5) കേരളത്തിലെ മഹാക്ഷേത്രങ്ങളിൽപോലും ശ്രീകോവിലിനു മുന്നിൽ അഞ്ചോ ആറോ പേർക്ക് നിന്നു തൊഴാനുള്ള സ്ഥലമേ ഉണ്ടാവുകയുള്ളു. ക്ഷേത്രം കയ്യിൽനിന്നു കാശു മുടക്കി പണിയിച്ച ആൾ, എത്ര വലിയ പ്രഭുവായാലും, സാക്ഷാൽ തന്ത്രിതന്നെയാണെങ്കിലും, അദ്ദേഹത്തിന്റെ
വീട്ടുകാരെല്ലാവർക്കുംകൂടി ഒന്നിച്ചുനിന്നു തൊഴാൻ തക്ക സൗകര്യം അവിടെ ഏർപ്പെടുത്തില്ല!
അവിടെ പരമപ്രാധാന്യമായിട്ടുള്ളതു്
ഭക്തന്മാരുടെ സൗകര്യമോ സാന്നിദ്ധ്യമോ
അല്ല എന്നതുകൊണ്ടാണതു്.
അവിടെ പരമപ്രാധാന്യമായിട്ടുള്ളതു്
ഭക്തന്മാരുടെ സൗകര്യമോ സാന്നിദ്ധ്യമോ
അല്ല എന്നതുകൊണ്ടാണതു്.
(6) ഭക്തന്മാർക്ക് എവിടെയിരുന്നും പ്രാർത്ഥിക്കാം. ആവശ്യക്കാർക്ക് വഴിപാട് നേരാം. അതിന്റെ ഫലം ആ നിമിഷംതന്നെയാണ് ലഭിക്കുന്നതു്;
(അനുഭവസ്ഥർ ഏറെ.)
ഭക്തന്മാർ ക്ഷേത്രത്തിൽ ചെന്ന് വഴിപാട് നടത്തുന്നത് പിന്നീട് എപ്പോഴെങ്കിലും അവരുടെ സൗകര്യംപോലെയാകും.
ചുരുക്കത്തിൽ, ക്ഷേത്രത്തിൽ ഭക്തർ കൂട്ടം കൂട്ടുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയതിനെ ദുർവ്യാഖ്യാനം ചെയ്തത് കലാനാഥന്റെ ഭൗതികമായിപ്പോലുമുള്ള അറിവില്ലായ്മയുടെയും യുക്തിചിന്താരാഹിത്യത്തിന്റെയും മാത്രം നിദർശനമാണ്.
ക്ഷേത്രനിധിയുടെ വിപണി വിലയല്ല, അതിന്റെ മൂല്യം.
ശ്രീകൃഷ്ണനു സമർപ്പിക്കാനായി കുചേലപത്നി
കൊടുത്തയച്ച ഉരി അവലിന്റെ വിപണിവിലയും, അതിന്റെ മൂല്യവും തമ്മിൽ അജഗജാന്തരമുണ്ടെന്നറിയുക.
ഒരു വിലയുമില്ലാത്ത മഞ്ചാടിക്കുരു ഗുരുവായൂരപ്പന് സമർപ്പിച്ചു കഴിഞ്ഞപ്പോൾ, അതിനു് ഒരു ആനയേക്കാൾ
മൂല്യമുണ്ടായ കാര്യം ഗുരുവായൂരിൽ ചെന്ന് അന്വേഷിച്ചാൽ അറിയാൻ സാധിക്കും.
നിസ്സാരങ്ങളായ ഇല, പൂക്കൾ, പഴം, പച്ചവെള്ളം (പത്രം, പുഷ്പം, ഫലം, തോയം) ഇതൊക്കെ അമൂല്യത കൈവരിക്കുന്ന മഹൽസന്നിധിയിൽ ഭക്തന്മാർ സമർപ്പിച്ചതിനു് വിലയിടാതിരിക്കുന്നതാണ് നല്ലത്.
കേരളത്തിന് 2000 വർഷമല്ല, അതിനു മുമ്പും യൂറേഷ്യൻ രാജ്യങ്ങളുമായി സുഗന്ധവിള വ്യാപാര ബന്ധമുണ്ടായിരുന്നു. ആ രാജ്യങ്ങളിലെ രാജാക്കന്മാരും വണിക് ശ്രേഷ്ഠരും സമ്മാനമായും കപ്പമായും നല്കി വന്നതാണ്, അതിൽ നിന്നുണ്ടായതാകും ആ നിധി എന്നതിനു് തെളിവ് അതിൽതന്നെയില്ലേ?
ഭക്തോത്തംസമായ കുലശേഖര ആഴ്'വാരുടെ പരമ്പരയിൽപെട്ട ആ രാജവംശത്തിനു് നൂറ്റാണ്ടുകളുടെ ചരിത്രമുണ്ടെന്നോർക്കുക. ചെറിയകാല - ചെറിയരാജ്യ- ഭരണം നിർവ്വഹിച്ച അറയ്ക്കൽ ബീവിയുടെ സ്വത്തെത്ര, എവിടെ, എന്നു നിക്ഷ്പക്ഷ ബുദ്ധിജെവികളെന്ന് നടിക്കുന്ന മഹാശയന്മാർക്ക് അറിയാമോ?
തമിഴ്നാട്ടിലെ ചെട്ടിനാട് എന്ന പട്ടണത്തിൽ ഉയിർക്കൊണ്ട
രത്നവ്യാപാരികളുടെ സമ്പത്ത് എത്രയായിരുന്നു,
എന്നൂഹിക്കണമെങ്കിൽ അവിടുള്ള അവരുടെ കൊട്ടാരസദൃശ വീടുകൾ ഒന്നുപോയിക്കണ്ടാൽ മതി. ആന്ധ്രയിലെ ഇടക്കാല രാജാവായ നൈസാമിന്റെ സമ്പത്ത് എത്രയായിരുന്നു?
അനവധി അനവധി നൂറ്റാണ്ടുകൾ, ആരാലും തോല്പിക്കപ്പെടാതെ വാണ വേണാട്ടരചരുടെ സമ്പൽശേഖരം അത്ര ആശ്ചര്യകരമല്ല എന്നു സൂചിപ്പിക്കുവാൻ മാത്രം പറഞ്ഞതാണിത്.
ഡച്ച് - പോർച്ചുഗീസ് - ഫ്രഞ്ച് സൈന്യങ്ങൾ കേരളത്തെ ആക്രമിച്ചിട്ടുണ്ട്, നമ്മുടെ സ്ഥലം കൈവശപ്പെടുത്തിയിട്ടുണ്ട്. തിരുവിതാംകൂർ കപ്പം കൊടുത്തു നിർത്തിയ ബ്രിട്ടൻ,
രണ്ടാം ലോകമഹായുദ്ധത്തിൽ സാമ്പത്തികമായി തകർന്നു പോയിരുന്നു.
അവർ ഈ നിധിയെപ്പറ്റി അറിഞ്ഞിരുന്നെങ്കിൽ!
നമ്മുടെ, കോഹിന്നൂർ രത്നത്തിന്റെ കഥ ആലോചിക്കുക. കഥാനാഥൻ അതൊന്നു
തിര്യെ മേടിച്ച് ഇന്ത്യയുടെ കോവിഡ് ദുരിതാശ്വാസത്തിനു കൊടുക്കുമോ?
ഈ നാടിന്റെ മഹത്തായ പാരമ്പര്യത്തിനും, ഐശ്വര്യ - വിശ്വാസ സമ്പത്തിക്കും, എക്കാലവും മാതൃകയാകാവുന്ന ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തെ, ഒരു വിദേശിയും സ്വദേശിയും കൊള്ളയടിച്ചു കൊണ്ടുപോകാതെ, ഉടവാളേന്തി കാത്ത (യുദ്ധ)തന്ത്ര പാരംഗതരായ,
ആ പത്മനാഭദാസ പരമ്പരയുടെ സമർപ്പണമനോഭാവത്തിനു മുന്നിൽ ശിരസ്സു നമിക്കുകയാണ് കലാനാഥൻ ചെയ്യേണ്ടതു്.
(കലാനാഥനെന്നുപറയുമ്പോൾ നിക്ഷ്പക്ഷരെന്നു നടിക്കുന്ന കപടവേഷങ്ങളും, കമ്യൂണിസ്റ്റ് കോൺഗ്രസ്സ് ലേബലൊട്ടിച്ച ഹിന്ദു വിരുദ്ധരും പെടും..)
ഇന്ത്യൻ യൂണിയനിൽ ലയിക്കുന്നതിന് എന്തു വേണം എന്നു ചോദിച്ചപ്പോൾ അന്നത്തെ കൊച്ചി മഹാരാജാവ് പറഞ്ഞത് സർക്കാർ പ്രസ്സിൽ പഞ്ചാംഗം അച്ചടിക്കുമ്പോൾ ഒരു കോപ്പി തരണം, മറ്റൊന്നും വേണ്ട എന്നാണ്. #Padmanabhaswamy #Padmanabhaswamytemple
ഇന്ത്യൻ യൂണിയനിലേക്കുള്ള ലയന സമയത്ത്, പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഈടുവയ്പ് എത്രയെന്നു് പൂർണ്ണമായറിയാവുന്ന ലോകത്തിലെ ഏകവ്യക്തി ശ്രീ ചിത്തിര തിരുന്നാൾ മഹാരാജാവ് ആയിരുന്നുവല്ലോ.
കുടുംബ ഭരദേവതയുടേതാകയാൽ, ആ ക്ഷേത്രം രാജകുടുംബത്തിനു വേണം എന്നു പറഞ്ഞിരുന്നെങ്കിൽ, അതു മുഴുവൻ പറയുന്നതിനു മുമ്പുതന്നെ, വേണമെങ്കിൽ തിരുവിതാംകൂറിലെ എല്ലാ ക്ഷേത്രങ്ങളും അങ്ങനെയാകാമല്ലോ എന്നല്ലേ വി.പി.മേനോൻ പറയുമായിരുന്നുള്ളു?
അവ്വിധമല്ലേ ഇന്ത്യൻ ഭരണകർത്താക്കൾ കാര്യങ്ങൾ നിശ്ചയിക്കുമായിരുന്നുള്ളു??
ആ ക്ഷേത്രസ്വത്ത് കുടുംബസ്വത്തായി രേഖപ്പെടുത്തിവയ്ക്കാൻ തുനിയാത്ത ആ മഹാഭക്തനെ ആക്ഷേപിക്കരുതു്.
ടി. നിധി സംബന്ധിച്ചുള്ള സുപ്രീംകോടതി വിധിയ്ക്കായി കാത്തിരിക്കേണ്ടിവരുന്നതു് ശരിയല്ലെന്നും, അതെടുത്താണ് കോവിഡിനെ പ്രതിരോധിക്കേണ്ടതെന്നും ധ്വനിപ്പിക്കുന്ന കലാനാഥൻ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നത് വ്യക്തിശുചിത്വമോ സാമൂഹ്യ അകലം പാലിക്കലോ അല്ല.
മറിച്ച്, അമ്പലത്തിലെ രത്നവും സ്വർണ്ണവും പിടിച്ചെടുത്തു വില്ക്കുകയാണു പ്രധാനമെന്നാണ്.
കോവിഡിന്റെ മറവിൽ നാസ്തികത്വ പ്രസാധനം ചെയ്യാമെന്നു വിചാരിച്ച കലാനാഥനോട് ഒരു ചോദ്യം: ഈ ഭൂലോകവാസികൾക്കെല്ലാം, സ്വർണ്ണത്തോടുള്ള കൊതി ഇല്ലാതായാൽ, പിന്നെ സ്വർണ്ണത്തിന്റെ മൂല്യം എന്താകും?
കോവിഡിന്റെ മറവിൽ നാസ്തികത്വ പ്രസാധനം ചെയ്യാമെന്നു വിചാരിച്ച കലാനാഥനോട് ഒരു ചോദ്യം: ഈ ഭൂലോകവാസികൾക്കെല്ലാം, സ്വർണ്ണത്തോടുള്ള കൊതി ഇല്ലാതായാൽ, പിന്നെ സ്വർണ്ണത്തിന്റെ മൂല്യം എന്താകും?
ആ നിധി തിന്നാൻ കൊള്ളാവുന്ന സാധനമൊന്നുമല്ലല്ലോ?
സ്വർണ്ണത്തിനും രത്നത്തിനുമൊന്നും വലിയ മൂല്യമില്ലാതിരുന്ന പഴയകാലത്തു്, പ്രകൃതിയിൽനിന്നും അതു കിട്ടിയവർ കൊണ്ടുവന്നു് ചൊരിഞ്ഞിട്ടതാകാൻ സാധ്യതയുള്ള ആ നിധിയുടെ എന്നെന്നും നിലനില്ക്കുന്ന യഥാർത്ഥമൂല്യം ശ്രീപത്മനാഭ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ടുള്ള,
പുരാവസ്തു സംബന്ധമായും, വിശ്വാസാനുഷ്ഠാനപരമായും ഉള്ള മൂല്യമാണ്.
അക്കാര്യമാണ് ശരിയായ യുക്തിവാദം അറിയാമായിരുന്നെങ്കിൽ കണ്ടെത്തുമായിരുന്നതു്.
ക്ഷേത്രങ്ങളടഞ്ഞാൽ ആത്മീയതയ്ക്ക് അവസാനമാകുമെന്നാണോ കലാനാഥൻ വിചാരിച്ചത്? മുമ്പേ നിലനിന്ന ആത്മീയതയുടെ ഒരു ഭാഗമായിട്ടു മാത്രമാണ്, പിന്നീട് ക്ഷേത്രങ്ങൾ ഉണ്ടായത്
എല്ലായിടത്തുമുള്ള വായുവിന്റെ സാന്നിദ്ധ്യമറിയാനും താപമാറ്റാനും വിശറി സഹായിക്കുന്നതുപോലെ,
എല്ലായിടത്തുമുള്ള ഈശ്വരസാന്നിദ്ധ്യം എളുപ്പത്തിൽ അറിയാനും അനുഭവിക്കാനും ക്ഷേത്രങ്ങൾ സഹായിക്കുന്നുവെന്നു മാത്രമാണ് ക്ഷേത്രസ്ഥാപനം സംബസിച്ച തന്ത്രശാസ്ത്രം പറയുന്നത് എന്നറിയുക. കലാനാഥൻ യുദ്ധം ചെയ്യുന്നത് സ്വന്തം മിഥ്യാധാരണകളോടു മാത്രമാണ് എന്നു വ്യക്തമാണു്.
പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ വീണ കാശെടുത്ത്, ഇന്നത്തെ KSRTC യ്ക്കു തുടക്കം കുറിച്ച തിരുവിതാംകൂർ മഹാരാജാവിന്റെയും; ഷൊർണ്ണൂരിൽ നിന്നും കൊച്ചിയിലേക്ക് റയിൽവേ പാളമുണ്ടാക്കാൻ, പൂർണ്ണത്രയീശന്റെ സ്വർണ്ണംവിറ്റ കൊച്ചി മഹാരാജാവിന്റെയും പാത പിന്തുടർന്ന്,
കോവിഡ് ദുരിതാശ്വാസത്തിന് (കേരള സർക്കാരിന് മുമ്പേതന്നെയുള്ള സാമ്പത്തിക വൈഷമ്യം പരിഹരിക്കാനല്ല, അതു് ഭരിച്ചു മുടിച്ച രാഷട്രീയപ്പാർട്ടികളുടെ സ്വത്തിൽ നിന്നു നല്കട്ടെ) എല്ലാ ഭാഗത്തു നിന്നും അഹമഹമികയാ സംഭാവന ഉണ്ടാകണം; ഉണ്ടാകട്ടെ.
സേവാഭാരതിയോട് നമുക്ക് സഹകരിക്കാം.
നിയമപോരാട്ടങ്ങൾക്ക് നേതൃത്വവും ചൂടും പകർന്ന @mohandastg സാറിന് ഒരു കോടി അഭിനന്ദനങ്ങളും ആദരവും.. 🙏🙏
#EndOfThread.